"ഏറെ നോവിക്കുമീ കാഴ്ച'; ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പുള്ള നൃത്തം കാണാം
Tuesday, June 6, 2023 4:19 PM IST
രോഗിയായി മാറുന്നത്; പ്രത്യേകിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് സാധാരണ ആരുംതന്നെ ഇഷ്ടപ്പെടുന്ന ഒരുകാര്യമല്ലല്ലൊ. അപ്പോള്‍ ശസ്ത്രക്രിയയ്ക്കായി ആശുപ്രതിയില്‍ എത്തുമ്പോഴുള്ള മാനസികാവസ്ഥ പറയേണ്ടതില്ലല്ലൊ.
എന്നാല്‍ ചിലരുടെ ജീവിതം മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമായി മാറാറുണ്ട്. അത്തരമൊരാളുടെ കാര്യമാണിത്. ഈ പ്രചോദകന്‍ ഒരു കുട്ടിയാണ്. ആ കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയന് ആകുവാന്‍ പോവുകയാണ്. ഹൃദയത്തിനും നട്ടെല്ലിനുമാണ് ശസ്ത്രക്രിയ.
ചുരുക്കത്തില്‍ ഏറെ ഗൗരവകരമായ അവസ്ഥ. സാധാരണ ഇത്തരം അവസ്ഥയില്‍ ഏതൊരാളും ഭയപ്പെടുകയോ ദുഃഖിതനാവുകയോ ചെയ്യും. എന്നാല്‍ ഈ ആണ്‍കുട്ടി വളരെ പോസിറ്റീവായിട്ടാണ് സാഹചര്യത്തെ അഭിമുഖീകരിക്കുന്നത്.
ആ കുട്ടി ശസ്ത്രക്രിയയ്ക്കായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച് നൃത്തം ചെയ്യുകയാണ്. ഈകുഞ്ഞിന്റെ നൃത്തത്തില്‍ ആശുപത്രി ജീവനക്കാര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്. ഈ കെെയടി സമൂഹ മാധ്യമങ്ങളും ആവര്‍ത്തിക്കുന്നു.
നിരവധി അഭിപ്രായങ്ങള്‍ വീഡിയോയയ്ക്ക് ലഭിച്ചു. "ഇത്രയും പോസീറ്റീവ്നെസ് പ്രദാനം നല്കുന്ന ഈ കുഞ്ഞ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ' എന്നാണൊരാള്‍ കുറിച്ചത്.