ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകളെ കാണുമ്പോള്‍ തരുണീമണികള്‍ സൗന്ദര്യധാമമേ എന്നു വിളിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രേ!
ടോക്കിയോ ക്ലിനിക്കല്‍ സലൂണ്‍ ഒച്ച് ഫേഷ്യല്‍ തുടങ്ങിയതോടെയാണ് തരുണികളുടെ ഈ മനംമാറ്റം. പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു സൗന്ദര്യം നിലര്‍ത്താന്‍ ഒച്ചുകളെ ഉപയോഗിച്ചു നടത്തുന്ന സൗന്ദര്യചികിത്സയാണിത്. ക്രീമുകള്‍ ഉപയോഗിച്ചുളള ഫേഷ്യലിനെന്നപോലെ ഉയര്‍ന്ന കറക്കുകസേരയില്‍ ചാഞ്ഞു കിടക്കുക. സൗന്ദര്യത്തിന്റെ വഴിതെളിച്ച് ഒച്ചുകള്‍ മുഖമാകെ ഇഴഞ്ഞുതുടങ്ങും.
ഒച്ചുകളുടെ സ്രവത്തില്‍ പ്രോട്ടീനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഹൈലാറോണിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും നീരു കുറയ്ക്കുന്നതിനും മൃതചര്‍മം നീക്കുന്നതിനും സഹായകമെന്ന് ചര്‍മ ആരോഗ്യ വിദഗ്ധര്‍. വെയില്‍ക്ഷതങ്ങളെ അതിജീവിക്കുന്നതിനും ഒച്ച് ഫേഷ്യല്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഒരു മണിക്കൂര്‍ നീളുന്ന ഒച്ചു ഫേഷ്യലിനു ചെലവ് 161 പൗണ്ട്(14543രൂപ).
ഒച്ച്‌ഫേഷ്യല്‍ തുടങ്ങുംമുമ്പ് മുഖം തുടച്ചുവൃത്തിയാക്കുന്നു. അതിനു ശേഷം ഒച്ചുകളെ കവിളിലും നെറ്റിയിലും വയ്ക്കുന്നു. ഒച്ചുകള്‍ മനോധര്‍മം പോലെ ഇഴച്ചില്‍ തുടങ്ങുകയായി! ഒരാള്‍ക്കു ഫേഷ്യലിന് അഞ്ച് ഒച്ചുകളെ വരെ ഉപയോഗിക്കുന്നു.
പ്രായമേറുംതോറും ചര്‍മത്തില്‍ തെളിയുന്ന ചുളിവുകള്‍ക്കു മിക്ക സ്ത്രീകളും ക്രീമുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം ക്രീമുകളിലെ ചില രാസപദാര്‍ഥങ്ങള്‍ ചിലര്‍ക്കെങ്കിലും കടുത്ത അലര്‍ജിക്കു കാരണമാകുന്നുണ്ട്. ഇവിടെയാണ് ദ സെലിബ്രിറ്റി എസ്കാര്‍ഗോട്ട് കോഴ്‌സ് എന്നറിയപ്പെടുന്ന ഒച്ച് ഫേഷ്യല്‍ ഗുണകരമാകുന്നത്. ഈ ഫേഷ്യല്‍ പാക്കേജിന്റെ മുഖ്യാകര്‍ഷണം ഒച്ചുകള്‍ തന്നെ.
ഇലക്ട്രിക്കല്‍ പള്‍സ് മെഷീന്‍ ഉപയോഗിച്ചുളള മസാജ്, ചിലതരം മാസ്കുകള്‍ എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.
ചര്‍മകോശങ്ങളുടെ കേടു പരിഹരിക്കാന്‍ ഒച്ച് ഫേഷ്യല്‍ സഹായകമാണെന്ന് ക്ലിനിക്കല്‍ സലൂണിന്റെ സെയില്‍സ് മാനേജര്‍ യോക്കോ മിനിയാമി പറയുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിനു വരുത്തിയ കേടുകള്‍ പരിഹരിക്കുന്നതിനും ഒച്ച് ഫേഷ്യല്‍ ഗുണകരം. ഒച്ചിന്റെ സ്രവം കലര്‍ത്തി തയാറാക്കിയ ക്രീമുകള്‍ ഉപയോഗിച്ചുളള ഫേഷ്യലും ക്ലിനിക്കല്‍ സലൂണില്‍ ലഭ്യമാണ്.
ഫേഷ്യലിന് ഉപയോഗപ്പെടുത്താന്‍ അഞ്ച് ഒച്ചുകളെയാണ് ക്ലിനിക്കല്‍ സലൂണില്‍ വളര്‍ത്തുന്നത്. ജൈവരീതിയില്‍ വിളയിച്ച പച്ചക്കറികളാണ് ഒച്ചുകള്‍ക്ക് ആഹാരം, കാരറ്റ്, ചീര, ചാര്‍ഡ്( മധുരക്കിഴങ്ങ് വര്‍ഗത്തിലുളള ഒരു സസ്യം) തുടങ്ങിയവ ആഹാരമാക്കി ഒച്ചുകള്‍ പെണ്‍മണികളുടെ മുഖം മിനുക്കാന്‍ കാത്തിരിക്കും.
ഫേഷ്യലിന് ഒച്ചുകളെ ഉപയോഗപ്പെടുത്തുന്നതു മിക്കവര്‍ക്കും പുതുമയായി തോന്നാം. എന്നാല്‍ 2000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഒച്ചുകളുടെ സ്രവം ചര്‍മത്തിലെ നീരു കുറയ്ക്കുന്ന ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നതായി ചരിത്രം. ചര്‍മരോഗചികിത്സയ്ക്കു ഹിപ്പോക്രാറ്റസ് തൈരില്‍ ഒച്ചുകളുടെ സ്രവം ചേര്‍ത്ത് ഉപയോഗിച്ചതായി ചരിത്രരേഖകള്‍ പറയുന്നു.
അടുത്തിടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഫുജി പര്‍വതനിരകള്‍ കീഴടക്കിയവര്‍ നന്ദി പറയുന്നത് ക്ലിനിക്കല്‍ സലൂണിന്റെ ഒച്ച് ഫേഷ്യലിനോടാവും. വെയില്‍ച്ചൂടിനെയും കാറ്റിനെയും അതിജീവിച്ച ചര്‍മാരോഗ്യത്തിനു പിന്നില്‍ ടോക്കിയോ ക്ലിനിക്കല്‍ സലൂണ്‍ ചരിത്രത്തില്‍ നിന്നു കണെ്ടത്തി അവതരിപ്പിച്ച ഒച്ച് ഫേഷ്യല്‍ തന്നെ.
ടി.ജി. ബൈജുനാഥ്
ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി
ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.
പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...
ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !
തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...
40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?
ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...
നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...
ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!
വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്
Read More...
എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍
അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...
ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!
ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...
എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!
മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...
രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...
ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!
ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...
ഷാഡോ പറക്കാനായി പിറന്നവന്‍..!
ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...
ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!
ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...
വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും
ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു
അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...
സര്‍വകലാവല്ലഭന്‍!
സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...
മാ നിഷാദ..!
പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...
കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...
ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!
മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...
പുതിയകാലം
കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...
സ്വിമ്മിംഗ് ബേബി
നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...
രഹസ്യ കോടീശ്വരന്‍!
ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...
നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍
ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...