Today's Story

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

Share

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദയം. നാടകവഴിയില്‍ സിനിമയിലെത്തിയപ്പോഴും ജീവിതത്തില്‍ ഒട്ടും അഭിനയിക്കാത്ത ഒരു പച്ച മനുഷ്യന്‍. തന്റേതായ വിശ്വാസങ്ങളെയും

കലാചിന്തകളെയും രാഷ്ട്രീയത്തെയും കൈവിടാതെതന്നെ സിനിമയില്‍ തികഞ്ഞ പ്രഫഷണലിസം കാട്ടിയ നടന്‍. അതൊക്കെയായിരുന്നു നാലു വര്‍ഷങ്ങള്‍ക്കു മുമ്പു കര്‍ക്കിടകം കടന്നുപോകും മുമ്പേ ചമയങ്ങളുടെ ലോകത്തു നിന്നു കടന്നുപോയ ഭരത് മുരളി.

കുടവെട്ടൂര്‍ എല്‍പിഎസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നാടകങ്ങളില്‍ വേഷമിട്ട് അഭിനയത്തോടുളള അഭിനിവേശത്തിനു തുടക്കമിട്ടു. കലാലയജീവിതത്തിലും നാടകത്തോടും സാഹിത്യത്തോടുമുളള പ്രണയം തുടര്‍ന്നു. പ്രഫ.നരേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചിരുന്ന നാട്യഗൃഹത്തില്‍ സജീവപങ്കാളിത്തം. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകങ്ങളോടായിരുന്നു കൂടുതല്‍ പ്രതിപത്തി. കാഞ്ചനസീതയും ലങ്കാലക്ഷ്മിയും സാകേതവും മനസു നിറച്ച കാലം. ലങ്കാലക്ഷ്മിയിലെ രാവണന്റെ വേഷം മുരളിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. സിഎന്നിന്റെ 'രാവണനിലൂടെ' മുരളിയിലെ നടന്‍ അഭിനയത്തികവിന്റെ പുതിയ തലങ്ങളിലെത്തി. കാവാലം, കടമ്മനിട്ട, ഭരത്‌ഗോപി എന്നിവരുമായുളള സൗഹൃദവും കലാസംവാദങ്ങളും നാടകവേദിയോട് അടുത്തു നില്ക്കാന്‍ പ്രേരിപ്പിച്ചു. കടമ്മനിട്ട വിവര്‍ത്തനം ചെയ്ത 'ഗോഥോയെ കാത്ത്' എന്ന നാടകത്തിലെ കഥാപാത്രത്തെയും അരങ്ങില്‍ മുരളി ഭാവദീപ്തമാക്കി.

മുരളി സിനിമയിലെത്തുന്നതു ഭരത് ഗോപിയുടെ ഞാറ്റടിയിലൂടെയാണ്. നക്‌സല്‍ പശ്ചാത്തലത്തിലുളള സിനിമ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചതിനാല്‍ പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് അരവിന്ദന്റെ ചിദംബരം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ഹരിഹരന്റെ പഞ്ചാഗ്നി, ജേസിയുടെ നീയെത്ര ധന്യ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ പ്രതിഭ തെളിയിച്ചു. പഞ്ചാഗ്നിയിലെ ഗാനങ്ങള്‍ പോലെ അതില്‍ മുരളിയുടെ കഥാപാത്രവും രക്തശോഭയോടെ മായാതെ നില്ക്കുന്നു. 1992 ല്‍ പുറത്തിറങ്ങിയ ജോര്‍ജ് കിത്തുവിന്റെ ആധാരത്തിലൂടെയാണു മുരളി നായകവേഷത്തില്‍ സജീവമായത്. ഇതിലെ ബാപ്പുട്ടി എന്ന കഥാപാത്രം മികച്ച നടനുളള സംസ്ഥാന പുരസ്കാരം മുരളിക്കു സമ്മാനിച്ചു.

ായകനായും വില്ലനായും സഹനടനായും 200 ല്‍ ഏറെ ചിത്രങ്ങളില്‍ തനതായ അഭിനയശൈലി പ്രകടിപ്പിച്ച നടനായിരുന്നു മുരളി. പൗരുഷമുളള കഥാപാത്രങ്ങള്‍. ശബ്ദനിയന്ത്രണത്തിനൊപ്പം ശരീരചലനങ്ങളിലെ പ്രത്യേകതകളും ചേര്‍ന്നപ്പോള്‍ നിത്യഹരിതമായ ഒരുപിടി കഥാമുഹൂര്‍ത്തങ്ങളാണു മുരളിയിലൂടെ മലയാളസിനിമയ്ക്കു ലഭിച്ചത്. അമരത്തിലെ കൊച്ചുരാമന്‍, ചമ്പക്കുളം തച്ചനിലെ രാഘവന്‍, കാരുണ്യത്തിലെ സ്കൂള്‍ അധ്യാപകന്‍, കമലദളത്തിലെ കഥകളി മാഷ്, വെങ്കലത്തിലെ ശില്പി, ആകാശദൂതിലെ കുടുംബനാഥന്‍, നെയ്ത്തുകാരനിലെ അപ്പ മേസ്ത്രി, ചകോരത്തിലെ വിമുക്തഭടന്‍, ലാല്‍സലാമിലെ ഡി.കെ... മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു പിടി കഥാപാത്രങ്ങള്‍. സൂപ്പര്‍ താരചിത്രങ്ങളിലും ആ കഥാപാത്രങ്ങള്‍ തനതായ വ്യക്തിത്വം നിലനിര്‍ത്തി.

അരങ്ങിലും അഭ്രപാളിയിലും ഒതുങ്ങുന്നതായിരുന്നില്ല മുരളിയുടെ കലാജീവിതം. നാടകപഠനങ്ങളും കവിതാവിശകലനങ്ങളും ഉള്‍പ്പെടെ അഞ്ചു പുസ്തകങ്ങള്‍. അഭിനയത്തിന്റെ രസതന്ത്രം, അഭിനേതാവും ആശാന്‍ കവിതയും എന്നീ രചനകള്‍ ഏറെ ശ്രദ്ധേയമായി. ദിനപത്രത്തിലെ കോളങ്ങള്‍. പിന്നെ കവിതയെ പ്രണയിച്ച മനസും. അയ്യപ്പപ്പണിക്കര്‍, കാവാലം, കടമ്മനിട്ട, ഡി.വിനയചന്ദ്രന്‍ എന്നിവരുമായുളള ചങ്ങാത്തം കവിതയോടുളള പ്രണയം ശക്തമാക്കി. കവിത ചൊല്ലുന്നതും അറിയുന്നതും ആസ്വദിക്കുന്നതും ശീലമാക്കി. സിനിമയും സാഹിത്യവും സൗഹൃദവും കൈകോര്‍ത്ത നിമിഷങ്ങള്‍. വ്യക്തമായ സാംസ്കാരിക രാഷ്ട്രീയ മനസ് ഇത്തരം കൂട്ടായ്മകളിലൂടെ കൂടുതല്‍ പ്രകടമായി.

സ്‌നേഹം നിറഞ്ഞ പരുക്കന്‍ ഭാവമാണു മുരളിയെ കാഴ്ചക്കാരിലേക്കടുപ്പിച്ചത്്. ആര്‍ദ്രം, വളയം, പൊരുത്തം, മാലയോഗം, കാണാക്കിനാവ്, അപ്പു, ഉളളടക്കം, മഹാനഗരം, നാരായം, ജനം, സാക്ഷ്യം, പ്രായിക്കര പാപ്പാന്‍, സങ്കീര്‍ത്തനം പോലെ, രക്തസാക്ഷികള്‍ സിന്ദാബാദ്, കല്ലു കൊണെ്ടാരു പെണ്ണ്, ദ ട്രൂത്ത്, പത്രം, വിനോദയാത്ര, വീരാളിപ്പട്ട് തുടങ്ങിയ ചിത്രങ്ങളിലേ വേഷങ്ങള്‍ കാലത്തെ അതിജീവിക്കുന്നു.

ഭരതന്റെ കേളി, എംടിയുടെ കടവ്്, അടൂരിന്റെ നിഴല്‍ക്കുത്ത്, മതിലുകള്‍ എന്നിവയിലും മുരളിയുടെ കഥാപാത്രങ്ങള്‍ അന്യാദൃശമായ അഭിനയമികവില്‍ തെളിഞ്ഞുനിന്നു. നാലുതവണ മികച്ച നടനുളള സംസ്ഥാന പുരസ്കാരം, രണ്ടു തവണ സഹനടനുളള സംസ്ഥാന പുരസ്കാരം, ഒരു തവണ മികച്ച നടനുളള ദേശീയപുരസ്കാരം.

പ്രിയനന്ദനന്‍ ചിത്രം നെയ്ത്തുകാരനിലെ അപ്പ മേസ്ത്രിയാണു മുരളിയെ ഭരത് മുരളിയാക്കിയത്. ഇഎംഎസ് മരിച്ച ദിവസം അദ്ദേഹത്തെക്കുറിച്ചുളള ചിതറിയ ഓര്‍മകളിലേക്കു സഞ്ചരിക്കുന്ന അപ്പ മേസ്ത്രി എന്ന പഴയ കമ്മ്യൂണിസ്റ്റുകാരന്റെ കാഴ്ചകളാണു നെയ്ത്തുകാരന്‍. ആ ഓര്‍മകളില്‍ വികാരഭരിതനാകുമ്പൊഴും പുതിയ തലമുറ അതിനോടു കാട്ടുന്ന നിസംഗഭാവവും അവജ്ഞയും അപ്പ മേസ്ത്രിയെ വേദനിപ്പിക്കുന്നു. ഇഎംഎസിന്റെ മരണവാര്‍ത്തയറിഞ്ഞിട്ടും ഓഫീസ് അടയ്ക്കാന്‍ കൂട്ടാക്കാത്ത മരുമകന്‍; നാടാകെ ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ മദ്യശാല തേടുന്നു. ഇഎംഎസിന്റൈ ശവസംസ്കാരദൃശ്യങ്ങള്‍ കാണാതെ ക്രിക്കറ്റ് മാച്ച് കാണുന്ന പുതുതലമുറ. ഇഎംഎസിന്റെ സംസ്കാരദിവസം തന്നെ അപ്പാ മേസ്ത്രിയും ഹൃദയം പൊട്ടി മരിക്കുന്നു. ഇഎംഎസിനെ വേണ്ടനിധം അറിയാതെ പോകുന്ന പുതിയ ലോകത്ത് അപ്പാ മേസ്ത്രിയെന്ന നെയ്ത്തുകാരന്റെ അനുഭവം മുരളി സൂക്ഷ്മാഭിനയത്തിലൂടെ അനശ്വരമാക്കി.

പ്രിയനന്ദനന്റെ തന്നെ പുലിജന്മത്തിലെ പ്രകാശന്‍ മുരളിയുടെ അഭിനയജീവിതത്തിലെ മറ്റൊരു ശ്രദ്ധേയകഥാപാത്രമാണ്്. പുലിജന്മമെന്ന നാടകത്തിലെ നായകവേഷമായ കാരി ഗുരുക്കളെ അരങ്ങിലെത്തിക്കാന്‍ ശ്രമിക്കുന്ന നാടകനടനാണ് പ്രകാശന്‍.

നാട്ടിലുണ്ടായ ചില സാമുദായികകലാപങ്ങള്‍ക്കിടെ നാടകം മുടങ്ങുന്നു. തുടര്‍ന്നു നാടകത്തില്‍ പുലിയായും മനുഷ്യനായും വേഷം കെട്ടിയ കാരി ഗുരുക്കളുടെ അനുഭവം ജീവിതത്തില്‍ പ്രകാശനും നേരിടേണ്ടി വരുന്നു. ഒരിക്കല്‍ പുലിജന്മം സ്വീകരിക്കേണ്ടി വന്ന കാരിഗുരുക്കളെപ്പോലെ പ്രകാശനും നാട്ടില്‍ നിന്നു ബഹിഷ്കൃതനാകുന്നു. കാരി ഗുരുക്കളായും പ്രകാശനെന്ന ചെറുപ്പക്കാരനായും മുരളിയുടെ വേഷപ്പകര്‍ച്ച പുലിജന്മത്തെ ദേശീയതലത്തില്‍വരെ ശ്രദ്ധേയമാക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തുടക്കം. നാടകവും സിനിമയുമാണു വഴിയെന്നു തിരിച്ചറിഞ്ഞ് അതിലേ നടന്നു. മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയജീവിതം. സംഗീതനാടക അക്കാദമിയുടെ അധ്യക്ഷപദവി. തെരഞ്ഞെടുപ്പില്‍ സുധീരനെതിരേ ആലപ്പുഴയിലെ സ്ഥാനാര്‍ഥിത്വം. മുരളിയുടെ വഴികള്‍ സ്വതന്ത്രവും വ്യക്തവുമായിരുന്നു.

പ്രത്യയശാസ്ത്രം മറച്ചുവയ്ക്കാത്ത നടന്‍ എന്നു കാലം ആ ജീവിതത്തെ വിലയിരുത്തുന്നു. 'മീനമാസത്തിലെ സൂര്യന്‍' മദ്ധ്യാഹ്നത്തില്‍ അസ്തമിച്ചു. ഒടുവില്‍ അരുവിക്കരയിലെ ആറടിമണ്ണില്‍ മലയാളത്തിന്റെ മഹാനടനു നിതയനിദ്ര. കര്‍ക്കിടകത്തിലെ തോരാമഴപോലെ പെയ്തിറങ്ങുന്ന ഓര്‍മകളുടെ മഴത്തുളളികളില്‍ നനഞ്ഞ് മുരളിയുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓരോ മലയാളിയും ഒരുമാത്ര ആഗ്രഹിച്ചു പോകുന്നു... 'അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...

ടി.ജി.ബൈജുനാഥ്‌



ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി

ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനീസ് സ്വദേ
Read More...

ചുവര്‍ പൂന്തോട്ടം!

മേല്‍ക്കൂരയിലെ പെയ്ത്തുവെളളം നിരത്തിലേക്കൊഴുകി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം വെളളത്തിലാകുന്നതു തടയാന്‍ ലണ്ടന്‍ അധികൃതര്‍ കണെ്ടത്തിയ ഹരിതതന്ത്രം!

10000 ല്‍പ്പരം സസ്യങ്ങളുമായി ഒരു ചുവര്‍പൂന്തോട
Read More...

ഐ ഡോര്‍ കാം! പൂമുഖവാതിലിലെ ചാരക്കണ്ണ് !

നിങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തിയാണോ?

കോളിംഗ് ബെല്‍ മുഴക്കിയത് ആരെന്ന് വാതില്‍ തുറക്കുംമുമ്പേ അറിയണമെന്നു നിങ്ങള്‍ക്കു താല്‍പര്യമില്ലേ?

സന്ദര്‍ശകന്റെ ചിത്രം നിങ്ങലുടെ മൊബൈലില്‍ ലഭ്യമാക്കുന്ന
Read More...

കെപ്ലര്‍ ടെലസ്‌കോപ് പുതിയ ലാവാഗ്രഹം കണെ്ടത്തി

ഓരോ എട്ടരമണിക്കൂറിലും കെപ്ലര്‍ 78 ബി അതിന്റെ സൂര്യനെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണെ്ടത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി. അവി
Read More...

ക്രേസി ഗേള്‍സ്!

3000 അടിക്കു മേല്‍ ഉയരമുളള രണ്ടു മലകളെ ബന്ധിപ്പിച്ച കയറിലൂടെ നടന്നും ഇരുന്നും എണീറ്റുനിന്നും ലോകരെ വിസ്മിതനേത്രരാക്കി ചില പെണ്‍കുട്ടികള്‍. വേഷത്തിലും പ്രകടനത്തിലും പ്രഫഷണല്‍ ടച്ച്. എമിലി സൂകെയ്‌നിക്,
Read More...

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...

ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !

തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...

40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?

ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...

തോല്‍ക്കാന്‍ മനസില്ല!

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പര
Read More...

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...

ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!

വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്‌
Read More...

എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍

അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...

ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!

ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...

എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!

മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...

ഇസ്തിരിപ്പെട്ടികളേ ഇതിലേ, ഇതിലേ..!

ഹോബികളില്ലാത്തവര്‍ ചുരുക്കം. ഹോബികളുളളവര്‍ക്ക് ഇനിയെന്തിനു ടെന്‍ഷന്‍ എന്ന് സയന്‍സ്. നോട്ടിംഗ്ഹാമിലെ ജോണ്‍ റോളിന്‍സിനു കമ്പം ഇസ്തിരിപ്പെട്ടികളോട്. 800 ല്‍പ്പരം ഇസ്തിരിപ്പെട്ടികളുളള റോളിന്‍സിന്റെ വീട
Read More...

നാലാംപീഠത്തില്‍ ഇനി നീല പൂവന്‍കോഴി!

ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാം പീഠത്തില്‍ വരുന്ന 18 മാസം നീലച്ചായമണിഞ്ഞ പൂവന്‍കോഴി തലയെടുപ്പോടെ നില്‍ക്കും.

കഴിഞ്ഞ ദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ലോകത്തിനു മുമ്പില്‍ നീലപ്പൂവന്‍കോഴിയു
Read More...

ഗ്യാസ്ട്രിക് ബാന്‍ഡ് ചതിച്ചു! ജോ റസ്റ്റിനു വിശപ്പില്ല!

രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...

ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!

ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...

ഷാഡോ പറക്കാനായി പിറന്നവന്‍..!

ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള
Read More...

കഭി ന ഭൂല്‍ പായേംഗേ...

ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...

സര്‍വകലാവല്ലഭന്‍!

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...

മാ നിഷാദ..!

പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...

മുഖം മിനുക്കാന്‍ ഒച്ച് ഫേഷ്യല്‍

ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകള
Read More...

ഉന്നതങ്ങളെ പ്രണയിക്കുന്നവര്‍!!

ബീച്ചിന്റെ വിദൂരദൃശ്യം കണ്‍കുളിര്‍ക്കെ കാണണമെന്നു ചിലര്‍ക്കു മോഹം കലശലായി. അസ്മയസൂര്യന്റെ പശ്ചാത്തലത്തിലുളള നഗരസന്ധ്യ കാണണമെന്നു മറ്റുചിലരുടെ മോഹം. അവര്‍ സംഘം ചേര്‍ന്നു. 100 അടി പൊക്കമുളള കെട്ടിടങ്ങള്
Read More...

വരുന്നൂ, എറിയാവുന്ന കാമറ!

കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...

ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!

മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...

പുതിയകാലം

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...

സ്വിമ്മിംഗ് ബേബി

നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...

രഹസ്യ കോടീശ്വരന്‍!

ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...

നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍

ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...