Today's Story

തോല്‍ക്കാന്‍ മനസില്ല!

Share

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പരിശ്രമത്തിലാണ് ഇരുപത്തേഴുകാരനായ സിംസണ്‍...

യുദ്ധത്തിന്റെ കെടുതികള്‍ ഭീകരം. കുരുക്ഷേത്ര ഭൂമിയിലും അഫ്ഗാനിലും അതിനു ഭേദങ്ങളില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ഇരുപക്ഷത്തും അനേകായിരങ്ങള്‍ അവശേഷിക്കും. അഫ്ഗാനില്‍ താലിബാനെതിരേ അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുളള സഖ്യകക്ഷികളുടെ പോരാട്ടത്തിനു വര്‍ഷങ്ങളുടെ പഴക്കം. 2009 നവംബറില്‍ അഫ്ഗാനിലുണ്ടായ സ്‌ഫോടനത്തില്‍ ബ്രിട്ടീഷ് സൈനികന്‍ ലാന്‍സ് ബൊംബാര്‍ഡിയര്‍ ജയിംസ് സിംസന്റെ കാലുകള്‍ തകര്‍ന്നു.

പക്ഷേ, ചങ്കുറപ്പു തകര്‍ക്കാന്‍ ബോംബിനാവില്ലെന്നു തെളിയിക്കാനുളള പരിശ്രമത്തിലാണ് സിംസണ്‍. കാലുകള്‍ നഷ്ടമായി, കൈകളില്‍ പരുക്കിന്റെ അടയാളങ്ങള്‍. പക്ഷേ, തോറ്റു മടങ്ങാന്‍ സിംസനാവില്ല. സ്പാര്‍ട്ടന്‍ റേസില്‍ ഇത്തവണ സാംസനും പങ്കെടുക്കുന്നു. കാലുകള്‍ നഷ്ടമായ ഒരാള്‍ ഇതാദ്യമായാണ് മത്സരിക്കാനൊരുങ്ങുന്നത്. അസാധാരണവും ദുര്‍ഘടവുമായ നിരവധി തടസങ്ങള്‍ മത്സരാര്‍ഥികള്‍ക്കു തരണം ചെയ്യണം. സാധാരണക്കാരനു തന്നെ അതൊക്കെ കടുത്ത വെല്ലുവിളിയാകുമ്പോള്‍ ഇരു കാലുകളും നഷ്ടമായ ഒരാള്‍ക്ക് അതൊക്കെ എങ്ങനെ സാധ്യമാകും എന്നല്ലേ ഇപ്പോള്‍ നിങ്ങളുടെ ചിന്ത.

നിരന്തരപരിശീലനത്തിലൂടെ കടമ്പകള്‍ താണ്ടാനുളള പരിശ്രമത്തിലാണ് സിംസണ്‍. നിശ്ചയദാര്‍ഢ്യം.... സിംസന് അതു വേണ്ടുവോളമുണ്ട്. ആത്മവിശ്വാസവും കൂടിച്ചേരുമ്പോള്‍ കൃത്രിമക്കാലുകള്‍ക്ക് വിജയത്തിലേക്കുളള ദൂരം കുറയുന്നു.

സ്പാര്‍ട്ടന്‍ റേസില്‍ 25 തടസങ്ങളാണ് സിംസന്‍ മറികടക്കേണ്ടത്. ഇരുകാലുകളിലുംബ്ലേഡ് ഘടിപ്പിച്ചിരിക്കുന്നു. ചെളിയും മരക്കഷണങ്ങഴും നിറഞ്ഞ തോടുകളും കിടങ്ങുകളും കടക്കണം. ചില തടസങ്ങള്‍ ഇഴഞ്ഞു കടക്കണം. ചിലയിടങ്ങളില്‍ കയറില്‍ തൂങ്ങിക്കിടന്നു മറുകരയിലെത്തണം. പ്രാചീനവും പ്രാകൃതവുമായ തടസങ്ങളെന്നു സംഘാടകര്‍ തന്നെ വിശേഷിപ്പിക്കുന്നു.

പടിഞ്ഞാറന്‍ യോര്‍ക് ഷയറിലെ കാട്ടുപ്രദേശത്തു കഠിന പരിശീലനത്തിലാണ് സിംസണ്‍. പാരാലിംപിക്‌സില്‍ അത്‌ലറ്റുകള്‍ ഉപയോഗിക്കാറുളള ബ്ലേഡുകള്‍ ഘടിപ്പിച്ചാണ് ഓട്ടം. സ്പാര്‍ട്ടന്‍ റേസിലെ പങ്കാളിത്തം വിധിയോടുളള വെല്ലുവിളിയെന്നു സിംസണ്‍. സ്പാര്‍ട്ടന്‍ കോച്ചായ മിഷെല്‍ കോഹന്റെ മേല്‍നോട്ടത്തിലാണു പരിശീലനം. കൃത്രിമ കാലുകള്‍ ഊരിമാറ്റി ഓട്ടത്തിനു ബ്ലേഡുകള്‍ ഘടിപ്പിക്കുന്നതോടെ പൊക്കം കുറയുന്നതായി സിംസന്‍. തടസങ്ങള്‍ സ്വയം മറികടക്കണമെന്നാണ് സിംസന്റെ ആഗ്രഹം. ടീമിന്റെ സഹായം ആഗ്രഹിക്കുന്നില്ല.

അപകടത്തിനു മൂന്നു വര്‍ഷത്തിനുശേഷമാണ് നടക്കാനുളള മോഹമുദിച്ചത്. സൈന്യത്തിലെ പുനരധിവാസ കേന്ദ്രം കൃത്രിമക്കാലുകള്‍ നിര്‍മിച്ചു നല്കി. ഈ വര്‍ഷം ആദ്യമാണ് ഓട്ടം മനസില്‍ കയറിയത്. യുദ്ധത്തിനിടെ പരിക്കേല്‍ക്കുന്ന സൈനികര്‍ക്കായി യുഎസില്‍ നടന്ന വാറിയര്‍ ഗെയിംസില്‍ സിംസണ്‍ പങ്കെടുത്തു. അനുഭവം ആവേശമായി. വീണ്ടും നടക്കാനുളള ആഗ്രഹം സഫലമായി. ഓട്ടത്തെക്കുറിച്ചു കാര്യമായിത്തന്നെ ആലോചിച്ചു. അമേരിക്കയിലെ ചില സുഹൃത്തുക്കള്‍ പങ്കെടുത്ത സ്പാര്‍ട്ടാന്‍ റേസിന്റെ ചിത്രങ്ങള്‍ സിംസണ്‍ കാണാനിടയായി. അതു പ്രചോദനമായി. വരുന്ന സെപ്റ്റംബര്‍ എട്ടിന് സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീരുമാനത്തിലെത്തി. അഞ്ചു കിലോമീറ്റര്‍ ദുര്‍ഘടപാതയിലൂടെ ഓട്ടം. 25 തടസങ്ങള്‍ താണ്ടണം. പക്ഷേ മിഷെല്‍ കോഹന്റെ പരിശീലനമുറകള്‍ സിംസന്റെ മോഹങ്ങള്‍ക്കു ചിറകുകള്‍ നല്കി.

സിംസന്റെ പങ്കാളിത്തം സംഘാടകര്‍ക്കും ആവേശം പകര്‍ന്നിരിക്കുന്നു. പുരാതനഗ്രീസിലെ യുദ്ധവീരന്‍ സ്പാര്‍ട്ടന്റെ പേരിലുളള ഓട്ടമത്സരം സിംസന്റെ ജീവിതയാത്രയില്‍ നിര്‍ണായകം. അതു പകരുന്ന ധൈര്യം ചില്ലറയല്ലെന്ന് സാംസണ്‍. കൃത്രിമക്കാലുകളുമായി സ്പാര്‍ട്ടാന്‍ റേസിന്‍ പങ്കെടുത്ത ആദ്യ ബ്രിട്ടീഷുകാരന്‍ എന്ന റിക്കാര്‍ഡും വരുംനാളുകളില്‍ സിംസണ്‍ സ്വന്തമാക്കും. സ്പാര്‍ട്ടാന്‍ റേസിലെ തടസങ്ങള്‍ മത്സരാര്‍ഥികള്‍ക്കു കടുത്ത ശിക്ഷയായിത്തന്നെ അനുഭവപ്പെടാറുണ്ട്. പക്ഷേ, 23 ാം വയസില്‍ ഇരുകാലുകളും നഷ്ടമായ സിംസന് അതിനു മേല്‍ എന്തുശിക്ഷയാണ് നേരിടാനുളളത്. യാത്രയിലെ ദുര്‍ഘടങ്ങളെക്കുറിച്ചു കൃത്യമായ മുന്നറിയിപ്പുകള്‍ സംഘാടകര്‍ നല്‍കില്ല. സഞ്ചാരപാതയുടെ മാപ്പുപോലും നല്‍കില്ല. അപരിചിതവഴികളിലൂടെ ലക്ഷ്യസഥാനത്ത് എത്തണം. 15 അടി പൊക്കത്തില്‍ കെട്ടിയ കയറില്‍ തൂങ്ങിക്കടക്കണം. മണല്‍ നിറച്ച ബാഗുകള്‍ വഹിച്ച് നിശ്്ചിതദൂരം ഓടണം. വഴുക്കലുളള പ്രദേശങ്ങള്‍ കടക്കണം. അപ്പോഴേക്കും തുരംഗങ്ങളും ചെളിപ്രദേശങ്ങളും പുതിയ വെല്ലുവിളികള്‍ തീര്‍ക്കും. വ്യവസ്ഥകള്‍ കര്‍ശനമാണെങ്കിലും ഏകദേശം 40000 പേരാണ് ഇത്തവണ സ്പാര്‍ട്ടാന്‍ റേസില്‍ പങ്കെടുക്കുന്നത്. സിംസന്റെ പങ്കാളിത്തം ദേശീയസേനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പണം കണെ്ടത്താനും ഉപകരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ടിജിബി



ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി

ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനീസ് സ്വദേ
Read More...

ചുവര്‍ പൂന്തോട്ടം!

മേല്‍ക്കൂരയിലെ പെയ്ത്തുവെളളം നിരത്തിലേക്കൊഴുകി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം വെളളത്തിലാകുന്നതു തടയാന്‍ ലണ്ടന്‍ അധികൃതര്‍ കണെ്ടത്തിയ ഹരിതതന്ത്രം!

10000 ല്‍പ്പരം സസ്യങ്ങളുമായി ഒരു ചുവര്‍പൂന്തോട
Read More...

ഐ ഡോര്‍ കാം! പൂമുഖവാതിലിലെ ചാരക്കണ്ണ് !

നിങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തിയാണോ?

കോളിംഗ് ബെല്‍ മുഴക്കിയത് ആരെന്ന് വാതില്‍ തുറക്കുംമുമ്പേ അറിയണമെന്നു നിങ്ങള്‍ക്കു താല്‍പര്യമില്ലേ?

സന്ദര്‍ശകന്റെ ചിത്രം നിങ്ങലുടെ മൊബൈലില്‍ ലഭ്യമാക്കുന്ന
Read More...

കെപ്ലര്‍ ടെലസ്‌കോപ് പുതിയ ലാവാഗ്രഹം കണെ്ടത്തി

ഓരോ എട്ടരമണിക്കൂറിലും കെപ്ലര്‍ 78 ബി അതിന്റെ സൂര്യനെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണെ്ടത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി. അവി
Read More...

ക്രേസി ഗേള്‍സ്!

3000 അടിക്കു മേല്‍ ഉയരമുളള രണ്ടു മലകളെ ബന്ധിപ്പിച്ച കയറിലൂടെ നടന്നും ഇരുന്നും എണീറ്റുനിന്നും ലോകരെ വിസ്മിതനേത്രരാക്കി ചില പെണ്‍കുട്ടികള്‍. വേഷത്തിലും പ്രകടനത്തിലും പ്രഫഷണല്‍ ടച്ച്. എമിലി സൂകെയ്‌നിക്,
Read More...

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...

ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !

തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...

40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?

ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...

തോല്‍ക്കാന്‍ മനസില്ല!

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പര
Read More...

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...

ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!

വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്‌
Read More...

എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍

അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...

ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!

ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...

എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!

മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...

ഇസ്തിരിപ്പെട്ടികളേ ഇതിലേ, ഇതിലേ..!

ഹോബികളില്ലാത്തവര്‍ ചുരുക്കം. ഹോബികളുളളവര്‍ക്ക് ഇനിയെന്തിനു ടെന്‍ഷന്‍ എന്ന് സയന്‍സ്. നോട്ടിംഗ്ഹാമിലെ ജോണ്‍ റോളിന്‍സിനു കമ്പം ഇസ്തിരിപ്പെട്ടികളോട്. 800 ല്‍പ്പരം ഇസ്തിരിപ്പെട്ടികളുളള റോളിന്‍സിന്റെ വീട
Read More...

നാലാംപീഠത്തില്‍ ഇനി നീല പൂവന്‍കോഴി!

ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാം പീഠത്തില്‍ വരുന്ന 18 മാസം നീലച്ചായമണിഞ്ഞ പൂവന്‍കോഴി തലയെടുപ്പോടെ നില്‍ക്കും.

കഴിഞ്ഞ ദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ലോകത്തിനു മുമ്പില്‍ നീലപ്പൂവന്‍കോഴിയു
Read More...

ഗ്യാസ്ട്രിക് ബാന്‍ഡ് ചതിച്ചു! ജോ റസ്റ്റിനു വിശപ്പില്ല!

രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...

ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!

ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...

ഷാഡോ പറക്കാനായി പിറന്നവന്‍..!

ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള
Read More...

കഭി ന ഭൂല്‍ പായേംഗേ...

ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...

സര്‍വകലാവല്ലഭന്‍!

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...

മാ നിഷാദ..!

പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...

മുഖം മിനുക്കാന്‍ ഒച്ച് ഫേഷ്യല്‍

ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകള
Read More...

ഉന്നതങ്ങളെ പ്രണയിക്കുന്നവര്‍!!

ബീച്ചിന്റെ വിദൂരദൃശ്യം കണ്‍കുളിര്‍ക്കെ കാണണമെന്നു ചിലര്‍ക്കു മോഹം കലശലായി. അസ്മയസൂര്യന്റെ പശ്ചാത്തലത്തിലുളള നഗരസന്ധ്യ കാണണമെന്നു മറ്റുചിലരുടെ മോഹം. അവര്‍ സംഘം ചേര്‍ന്നു. 100 അടി പൊക്കമുളള കെട്ടിടങ്ങള്
Read More...

വരുന്നൂ, എറിയാവുന്ന കാമറ!

കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...

ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!

മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...

പുതിയകാലം

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...

സ്വിമ്മിംഗ് ബേബി

നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...

രഹസ്യ കോടീശ്വരന്‍!

ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...

നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍

ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...