40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?
ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണരക്ഷാര്‍ഥം ഘോരവനത്തിലേക്ക് ഓടി. പിന്നെ നാട്ടിലേക്ക് തിരിച്ചുപോയില്ല. കാടായിരുന്നു താഗിനും മകന് ലാംഗിനും എല്ലാം. നാല്പതു വര്‍ഷത്തോളം കാട്ടില്‍ കഴിഞ്ഞ അവര്‍ക്ക് ഒരു ദിവസം നാട്ടിലേക്ക് വരേണ്ടി വന്നു. മനസും ശരീരവും നാട്ടിലെ ജീവിതത്തിനു പര്യാപ്തമാക്കുകയാണ് ഇനി അവരുടെ ലക്ഷ്യം.
നീണ്ട നാല്പതു വര്‍ഷം, പ്രാകൃത മനുഷ്യരെപ്പോലെ ആ പിതാവും മകനും കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. നാട്ടിലെത്തിയാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്ന പേടിയായിരുന്നു ഇത്രയും കാലം കാട്ടിനുള്ളില്‍ കഴിയാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഒടുവില്‍ അവര്‍ നാട്ടിലെ വെള്ളിവെളിച്ചത്തിലേക്ക് ചിലരുടെ പ്രയത്നഫലമായി കടന്നുവന്നു. ഇതോടെ ലോകമാധ്യമങ്ങളില്‍ ഇവര്‍ താരങ്ങളുമായി.
വിയറ്റ്നാം സ്വദേശികളായ 82വയസുള്ള ഹോ വാന്‍ താഗും 41 വയസുള്ള ഹോ വാന്‍ ലാംഗുമാണ് നാടുമായി ബന്ധമില്ലാതെ 40 വര്‍ഷത്തോളം കാട്ടില്‍ കഴിഞ്ഞത്. 1973ല്‍ വിയറ്റ്നാം യുദ്ധത്തെത്തുടര്‍ന്നാണ് കൈക്കുഞ്ഞായ മകനെയുമെടുത്ത് പിതാവ് കാട്ടിലേക്ക് ജീവനും കൊണ്ട് ഓടിയത്. പിന്നെ നാട്ടിലെത്തിയാല്‍ തങ്ങളെ ആരെങ്കിലും കൊല്ലുമോയെന്ന് പിതാവ് ഭയപ്പെട്ടു. ഇത്തിരിയില്ലാത്ത മകനെയും നെഞ്ചോടു ചേര്‍ത്ത് ഹോ വാന്‍ താഗ് ഘോരവനത്തില്‍ ക്രൂരമൃഗങ്ങളോടും മറ്റും പൊരുതി ജീവിക്കുകയായിരുന്നു. br>നാട്ടില്‍ ഭാര്യയോടും മക്കളോടുമൊത്ത് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു ഹോ വാന്‍ താഗ്. അപ്പോഴാണ് സന്തോഷത്തിന്റെ മേല്‍ ക്രൂരതയുടെ കരിനിഴല്‍ വീഴ്ത്തി അമേരിക്ക വിയറ്റ്നാമിനെ ആക്രമിച്ചത്. അന്നത്തെ യുദ്ധത്തിലെ കുഴിബോംബ് സ്ഫോടനത്തില്‍ ഹോ വാന്‍ താഗിന്റെ ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ടു. വീടു പൂര്‍ണമായും തകര്‍ന്നു. ഒരു വയസു കഷ്ടിച്ച് പ്രായമുള്ള ഹോ വാന്‍ ലാംഗിനെയുമെടുത്ത് താഗ് അന്നു കാട്ടിലേക്കോടുകയായിരുന്നു.
പിന്നീടുള്ള താഗിന്റെയും ലാംഗിന്റെയും വളര്‍ച്ചയെല്ലാം കാട്ടിലായിരുന്നു. കാട്ടിനുള്ളില്‍ നിന്നു ലഭിക്കുന്ന പഴങ്ങളും മറ്റും ഇവര്‍ ഭക്ഷണമാക്കി. മൃഗങ്ങളെയും വേട്ടയാടി. കാട്ടില്‍ നിന്നു തന്നെ ശേഖരിച്ച അസംസ്കൃതവസ്തുക്കള്‍ ഉപയോഗിച്ച് ഇവര്‍ ഏറുമാടം കെട്ടി അതിലായിരുന്നു താമസിച്ചു വന്നിരുന്നത്. തറനിരപ്പില്‍ നിന്ന് അഞ്ചുമീറ്റര്‍ ഉയരെയായിരുന്നു ഇവരുടെ ഏറുമാടം. ധരിക്കുന്നത് മരത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളായിരുന്നു.
വിയറ്റ്നാമിലെ ക്യുയാങ് ഗൈ പ്രവിശ്യയിലെ റ്റെയ് ട്രാ ജില്ലയിലെ ഘോരവനത്തിനുള്ളിലാണ് ഇവര്‍ കഴിഞ്ഞത്. വനത്തിനു സമീപത്തു താമസിക്കുന്നവര്‍ പലരും വനത്തിനുള്ളില്‍ നേരത്തെ തന്നെ ഇവരെ കണ്ടിരുന്നു. ഇരുപതു വര്‍ഷം മുമ്പ് ചിലര്‍ ഇവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അന്നിവര്‍ അതിനു തയാറായില്ല.
ഇവര്‍ ആദിവാസികളായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. പിന്നീടാണ് ഇവര്‍ ആദിവാസികളല്ലെന്നും വിയറ്റ്നാം യുദ്ധ സമയത്ത് ജീവന് ഭയന്ന് കാട്ടില്‍ അഭയം തേടിയ മനുഷ്യരാണെന്നും മനസിലാകുന്നത്. പുറം ലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. കാട്ടിലെത്തിയതോടെ ഇവര്‍ കാട്ടിലെ ജീവിതരീതി സ്വീകരിക്കുകയായിരുന്നു.
പ്രാകൃതമായി പെരുമാറുന്ന രണ്ടുപേരെ കാട്ടില്‍ കണ്ടുവെന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ അഞ്ചു മണിക്കൂര്‍ കൊണ്ടു നടത്തിയ തെരച്ചിലില്‍ ഇവരെ കണെ്ടത്തുകയായിരുന്നു. പിതാവ് അത്യാവശ്യം പ്രാദേശിക ഭാഷ സംസാരിക്കും. പക്ഷെ നന്നേ ചെറുപ്പത്തിലേ കാട്ടില്‍ അകപ്പെട്ടുപോയതുകൊണ്ടാവാം മകനു ചില വാക്കുകള്‍ മാത്രമേ അറിയൂ. ഹോ വാന്‍ താഗ് ഇപ്പോള്‍ അവശനിലയിലാണ്. ഇവരെ പ്രാഥമികമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നട ത്തി. ഇനി നാട്ടിലെ ജീവിതവുമായി ഇവരുടെ മനസും ശരീരവും പൊരുത്തപ്പെടുത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
നിയാസ് മുസ്തഫ
ഏകാന്തതയെ സ്നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി
ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.
പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...
ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !
തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...
40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?
ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...
നടന്മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...
ഫ്ളാറ്റുകളിലെ വാനരവികൃതികള്‍!
വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര് ഫ്ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്
Read More...
എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്
അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...
ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!
ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...
എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!
മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്സിന്റെ
Read More...
രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന് നിലനിര്ത്താ
Read More...
ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!
ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്ക്കരയില് ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...
ഷാഡോ പറക്കാനായി പിറന്നവന്..!
ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്ട്ര
Read More...
ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!
ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...
വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും
ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്ജന് രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു
അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്‍
Read More...
സര്വകലാവല്ലഭന്!
സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...
മാ നിഷാദ..!
പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...
കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...
ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!
മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...
പുതിയകാലം
കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...
സ്വിമ്മിംഗ് ബേബി
നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...
രഹസ്യ കോടീശ്വരന്!
ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന് ഡേവി
Read More...
നിക്ക് വാലന്‍ഡെയുടെ ഞാണിന്മേല് കളികള്‍
ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്മേല് കളിയാക്കിയിരിക്കുകയാണ്. നിക്
Read More...