Deepika Campus

നല്‍കാം, ജീവിതസമ്മാനം

Share

ചോരയ്ക്കു പകരം ചോരമാത്രം. ക്വട്ടേഷന്‍ ഗുണ്ടകളുടെ പകരംവീട്ടലുകളുടെ കഥയല്ലിത്. ജീവിതത്തിലും ശരീരത്തിലും പകരംവയ്ക്കാനില്ലാത്തത് തീര്‍ച്ചയായും നമ്മള്‍ പോലുമറിയാതെ നമ്മളില്‍ ഓടിക്കൊണ്ടിരിക്കുന്ന രക്തംതന്നെ. ഈ രക്തത്തിന്റെ വിലയറിയണോ? ഏതെങ്കിലും ആശുപത്രിക്കു മുന്നില്‍ കുറച്ചുസമയം ചെലവഴിച്ചു നോക്കുക. അപ്പോഴറിയാം കോടികളുടെ പുത്തന്‍ നോട്ടുകളെക്കാളും വിലയുണ്ടിതിനെന്ന്.

ഒരപകടത്തിനെങ്കിലും സാക്ഷിയാകേണ്ടിവന്നവരാണ് നമ്മളിലധികവും. റോഡിനെ പഴിച്ചും അപകടത്തിനു കാരണക്കാരായവരെ നിന്ദിച്ചും നടന്നുനീങ്ങുകയുമാണ് മിക്കവരുടെയും പതിവ്. അതിനുശേഷമുള്ള കഥകള്‍ പലര്‍ക്കുമറിയില്ല. ഇതിനാണ് നിങ്ങളെ ആശുപത്രി സന്ദര്‍ശനത്തിനു പ്രേരിപ്പിക്കുന്നത്. അപകടത്തില്‍ എല്ലൊടിഞ്ഞവരും രക്തംവാര്‍ന്നുപോയവരും മിക്കവാറും രക്ഷപ്പെടലിന്റെ അവസാനഘട്ടത്തിലാവും ആശുപത്രിയിലെത്തു. ഇവിടെയാണ് രക്തത്തിലെ ജീവന്റെ തുടിപ്പു മനസിലാകുക.

രക്തദാനം മഹാദാനമെന്ന തിരിച്ചറിവുള്ള ചിലരുടെ കനിവില്‍ ജീവിതത്തിലേക്കു തിരിച്ചുവരുമ്പോള്‍ അപകടം സംഭവിച്ചയാള്‍ ഒരുപക്ഷെ പറഞ്ഞുപോകും ഞാന്‍ ദൈവത്തെ കണ്ടു, ആ രക്തദാതാവിലൂടെ... രക്തദാതാക്കളുടെ കണക്കെടുത്താല്‍ യുവാക്കള്‍ക്കു അഭിമാനിക്കാം. രാജ്യത്തെ പകുതിയിലധികം രക്തദാതാക്കളും യുവാക്കള്‍ തന്നെ. കൂടുതല്‍ യുവാക്കള്‍ സന്നദ്ധ രക്തദാനത്തിലേക്കു കടന്നുവരുമെന്നു പ്രത്യാശിച്ച് ലോകാരോഗ്യ സംഘടനയുടെ ഈവര്‍ഷത്തെ ലോകരക്തദാന ദിനാചരണത്തില്‍ നമുക്കും പങ്കാളികളാകാം.

രക്തദാനം മഹാദാനം

രക്തദാനം മഹാദാനമായി ആചരിക്കുന്നതിന്റെ പത്താംവാര്‍ഷിക നിറവിലാണ് ലോകാരോഗ്യ സംഘടന. എല്ലാവര്‍ഷവും ജൂണ്‍ 14ന് ലോകരക്തദാനദിനം ആചരിച്ചുതുടങ്ങിയത് 2003ലാണ്. പത്തുവര്‍ഷം പിന്നിടുമ്പോള്‍ രക്തദാന സേവനമേഖലയില്‍ സ്തുത്യര്‍ഹ നേട്ടങ്ങളാണ് സംഘടന കൊയ്‌തെടുത്തത്. രക്തദാനത്തിന്റെ മഹത്വം വെളിപ്പെടുത്തുക, ജീവനു തുണയാകുക മാത്രമല്ല ദീര്‍ഘകാലം ജീവിക്കുന്നതിനു തുണയാകുക എന്നിവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. നല്കാം ഒരു ജീവിതസമ്മാനം രക്തദാനത്തിലൂടെ എന്നതാണ് ഈവര്‍ഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം. പ്രതിവര്‍ഷം 92 ദശലക്ഷം പേര്‍ രക്തദാതാക്കളാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2020 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലും സേവനസന്നദ്ധരായ രക്തദാതാക്കളെ വാര്‍ത്തെടുക്കുകയെന്നതും സംഘടന ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ മിടുക്ക്

രക്തദാനത്തില്‍ ലോകം മുന്നേറുമ്പോള്‍ ഇന്ത്യന്‍ യുവത്വത്തിനും അതില്‍ ആശാവഹമായ പങ്കുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2011ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ രക്തദാതാക്കളില്‍ 53 ശതമാനവും 1824 പ്രായക്കാരാണ്. 2544 പ്രായക്കാര്‍ 23 ശതമാനത്തോളവും വരും. എല്ലാമേഖലയിലും പുരുഷന്മാര്‍ക്കൊപ്പം നില്ക്കുന്ന ഇന്ത്യന്‍ വനിതകള്‍ രക്തദാനത്തില്‍ വളരെ പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ രക്തദാതാക്കളില്‍ ആറുശതമാനത്തില്‍ ഒതുങ്ങുകയാണ് നമ്മുടെ സ്ത്രീസമൂഹം.

കേരളത്തിലെ സമ്മര്‍ദ്ദം

സംസ്ഥാനത്തെ 42 ശതമാനം പേരും അമിത രക്തസമ്മര്‍ദ്ദ രോഗത്തിന് അടിമപ്പെട്ടവരാണെന്നു അടുത്തിടെയാണ് ആരോഗ്യമന്ത്രിതന്നെ വെളിപ്പെടുത്തിയത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന ഈ അവസരത്തില്‍ യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു സത്യാവസ്ഥ കൂടിയുണ്ട്. നമ്മുടെ ആശുപത്രികളിലെ രക്തബാങ്കുകളില്‍ രക്തശേഖരം കുറയുന്നു. അപകടം, പ്രസവം, രക്തക്കുറവ്, ഡയാലിസിസ് എന്നിവ സംബന്ധമായി നിരവധി യൂണിറ്റ് രക്തമാണ് പ്രതിദിനം വേണ്ടിവരിക. രാജ്യത്തിന്റെ പ്രതിവര്‍ഷ ആവശ്യം നാലുകോടി യൂണിറ്റ് രക്തമാണ്. രക്തദാതാക്കളില്‍നിന്നും ലഭിക്കുന്നതാകട്ടെ പത്തിലൊന്നുമാത്രം. സന്നദ്ധ രക്തദാന സേവനത്തിലൂടെ രക്തബാങ്കുകള്‍ പുഷ്ടിപ്പെടുത്താന്‍ നാമോരുത്തര്‍ക്കും ബാധ്യതയുണ്ട്. പങ്കാളികളാകുക, അണിചേരുക, രക്തദാന സേവനത്തിനു തയാറാകുക.

സ്റ്റാറ്റസ് ബാര്‍/എം.വി. വസന്ത്



ഞാന്‍ ശരിയാണോ?

ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്
Read More...

ഇരിട്ടിയില്‍ നിന്ന് ഒരു ഹൈക്കു, ജപ്പാനില്‍

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കുവില്‍ പ്രതിഭ തെളിയിച്ചിരിക്കുന്നു,കണ്ണൂര്‍ സ്വദേശിനി ഹണി ഭാസ്കരന്‍. ഹണിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഹൈക്കു സമാഹാരം ടോക്കിയോ മ്യൂസിയത്തിലുമെത്തി. റെനീഷ് മാത്യു എഴുതുന്ന
Read More...

കവിതയുടെ ഋതുഭേദങ്ങള്‍

മിണ്ടാനും പറയാനും മടിച്ച് സംശയങ്ങളും ചോദ്യങ്ങളുംപോലും എഴുതിവച്ചുതുടങ്ങിയ കുട്ടി. എഴുത്തുകള്‍ പിന്നെ കവിതകളായി വളര്‍ന്നു. അവ സംസാരിക്കാനും ചോദ്യംചെയ്യാനും കരുത്തുനേടി.യുവ തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി
Read More...

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡ്

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇതില്‍ തന്നെ വെറൈറ്റിയാണ് പെണ്‍കൊടികള്‍ പ്രിഫര്‍ ചെയ്യുന്നത്. പച്ചക്കറികളും പഴങ്ങളുമാണ് ഗാല്‍സിന്റെ കമ്മല്‍ സിലക്ഷനില്‍ കൂടുതലായി കണ്ടുവരുന്നത്.

Read More...

കരുത്തു തെളിയിച്ച് കരാട്ടേക്കാരി

ബൈക്ക്, ഓട്ടോറിക്ഷ, വാന്‍... ഇരുനൂറിലേറെ തവണ ഇവയോരോന്നും അനിലപ്രഭ എന്ന യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ആളുകള്‍ ശ്വാസംപിടിച്ച് നോക്കിനിന്നു. പ്രകടനത്തിനുശേഷം അനില പുഞ്ചിരിയോടെ എഴുന്നേറ്റുനിന്നു. സ്
Read More...

നല്‍കാം, ജീവിതസമ്മാനം

ചോരയ്ക്കു പകരം ചോരമാത്രം. ക്വട്ടേഷന്‍ ഗുണ്ടകളുടെ പകരംവീട്ടലുകളുടെ കഥയല്ലിത്. ജീവിതത്തിലും ശരീരത്തിലും പകരംവയ്ക്കാനില്ലാത്തത് തീര്‍ച്ചയായും നമ്മള്‍ പോലുമറിയാതെ നമ്മളില്‍ ഓടിക്കൊണ്ടിരിക്കുന്ന രക്തംതന്നെ
Read More...

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...

പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്
Read More...