Deepika Campus

കരുത്തു തെളിയിച്ച് കരാട്ടേക്കാരി

Share

ബൈക്ക്, ഓട്ടോറിക്ഷ, വാന്‍... ഇരുനൂറിലേറെ തവണ ഇവയോരോന്നും അനിലപ്രഭ എന്ന യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ആളുകള്‍ ശ്വാസംപിടിച്ച് നോക്കിനിന്നു. പ്രകടനത്തിനുശേഷം അനില പുഞ്ചിരിയോടെ എഴുന്നേറ്റുനിന്നു. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കുറഞ്ഞ ചെലവില്‍ പരിശീലനം നല്‍കുന്നത് സ്വപ്നംകാണുന്ന, കരാട്ടേ പ്രതിഭയായ കോഴിക്കോടു സ്വദേശിനി അനിലപ്രഭയെ പരിചയപ്പെടുത്തുന്നു.

ഒരു സൈക്കിള്‍ കാലില്‍ കൂടി കയറിയിറങ്ങുന്നത് പോലും സഹിക്കാനാകാത്തവരാണ് നമ്മള്‍. അപ്പോള്‍ നിരവധി തവണ വാഹനങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങുന്നതോ.. ചിന്തിക്കാന്‍കൂടി വയ്യ അല്ലേ...? അന്തം വിടേണ്ട... കോഴിക്കോട്ടുകാരി എം. അനിലപ്രഭ പുല്ലുപോലെ സാധിച്ച കാര്യമാണിത്. ബൈക്ക്, വാന്‍, ഓട്ടോറിക്ഷ തുടങ്ങിയവ ഇരുനൂറിലേറെ തവണ ശരീരത്തിലൂടെ കയറിയിറങ്ങുന്ന സാഹസിക പ്രകടനമാണ് അനിലപ്രഭ അടുത്തയിടെ നടത്തിയത്.

മുപ്പതുകാരിയായ അനിലപ്രഭ പതിനാറാം വയുമുതല്‍ കരാട്ടേ പരിശീലിക്കുന്നുണ്ട്. അതുതന്നെയാണ് ജീവിതത്തില്‍ എന്തും നേടിയെടുക്കാമെന്ന ആത്മവിശ്വാസം തനിക്കു നല്കിയതെന്ന് അനില അഭിമാനത്തോടെ പറയുന്നു.

കോഴിക്കോട് ചെട്ടിക്കുളത്തെ കാജു കാഡോ കരാട്ടേ സെന്ററിലാണ് പഠനം ആരംഭിച്ചത്. ഹരിഹരന്‍ ആയിരുന്നു ആദ്യഗുരു. സ്കൂളില്‍ പോകുമ്പോള്‍ കരാട്ടേ പരിശീലിക്കുന്ന യുവാക്കളെ അനിലപ്രഭ കണാറുണ്ടായിരുന്നു. എന്ത് കൊണ്ടാണ് പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കാനെത്താത്തതെന്ന് നിരവധിതവണ ചിന്തിച്ചു. സമയവും സന്ദര്‍ഭവും ഒത്തു വന്നപ്പോള്‍ ഹരിഹരന്‍ സാറിനോടു േരിട്ടുചോദിക്കുകയും ചെയ്തു. കരാട്ടേ പഠിക്കണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒന്നുമാലോചിക്കാനുണ്ടായിരുന്നില്ല. വേണമെന്ന് ഉത്തരം പറഞ്ഞു. ജീവിതത്തില്‍ വഴിത്തിരിവായ ആ നിമിഷം ഒരിക്കലും മറക്കാനാകില്ലെന്ന് അനിലപ്രഭ.

സ്കൂള്‍കോളജ് പഠനത്തിനൊപ്പം അനില കരാട്ടേ പഠനം തുടര്‍ന്നു. യാത്രാ സൗകര്യാര്‍ഥം വെ സ്റ്റ്ഹില്‍ കാജു കാഡോ കരാട്ടേ സെന്ററിലേക്കു പഠനം മാറ്റി. കരാട്ടേയിലും സാഹസിക പ്രകടനങ്ങളിലും റിക്കാര്‍ഡിട്ട റെന്‍ഷി എം. ദിലീപ്കുമാറിന്റെ ശിക്ഷണം ഇന്നും തുടരുന്നു. കരാട്ടേയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന അനിലപ്രഭയെ ഒരു സാഹസിക പ്രകടനക്കാരികൂടിയാക്കി മാറ്റിയത് ദിലീപ് എന്ന ഗുരുനാഥനാണ്. ഏതു സാഹചര്യത്തിലും വേണ്ടത്ര പ്രോത്സാഹനവും പരിശീലനവും നല്‍കാന്‍ ഉത്തമനായ അധ്യാപകന്‍ വന്നതോടെ ധൈര്യവും ആത്മവിശ്വാസവും ഇരട്ടിച്ചെന്ന്് അനിലപ്രഭ പറയുന്നു.

കരാട്ടേ സെന്ററില്‍ തന്നെയായിരുന്നു വാഹനങ്ങളുപയോഗിച്ചുള്ള സാഹസിക പ്രകടനം ആദ്യം നടത്തിയത്. പിന്നീടാണ് പൊതുജന മധ്യത്തില്‍ പ്രകടനം നടത്തിയത്. 200 തവണ ബൈക്കുകളും മൂന്ന് കാറുകളും ഉള്‍പ്പെടെ ദേഹത്തുകൂടി കടന്നുപോയിട്ടും പുഷ്പംപോലെ എഴുന്നേറ്റു നടന്നു. ഇതെന്ത് അദ്ഭുതജീവിയെന്ന രീതിയിലാണ് കണ്ടുനിന്നവര്‍ അനിലയെ നോക്കിയത്.

കോഴിക്കോട് പാളയത്തെ ഡെന്‍കോ ഡെന്റലിലെ ജീവനക്കാരിയാണ് അനിലപ്രഭ. സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട നിലയിലല്ലെങ്കിലും മാനസികമായി ഏറെ സന്തോഷവതിയാണെന്നും സ്വന്തമായി ഒരു വീടുണ്ടാകുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം നല്‍കുകയെന്നത് തന്റെ സ്വപ്നമാണെന്നും അനിലപ്രഭ പറഞ്ഞു. സ്‌കോര്‍പിയോ, ഇന്നോവ തുടങ്ങിയ വാഹനങ്ങള്‍ പ്രകടനത്തിലുള്‍പ്പെടുത്തുകയെന്നതാണ് അടുത്ത ലക്ഷ്യം. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി ചുരുങ്ങിയ ഫീസില്‍ സ്കൂളുകളില്‍ തന്നെ കരാട്ടേ പരിശീലനം നല്‍കുകയെന്നതും ആലോചനയിലുണ്ട്.

പുതിയങ്ങാടി പെരിയങ്ങാട്ട് വീട്ടില്‍ പരേതനായ അപ്പുട്ടിയുടെയും ശാരദയുടെയും മകളാണ് അനിലപ്രഭ.

ചിട്ടമായ വ്യായാമങ്ങളിലൂടെയും ശ്വാസം നിയന്ത്രിക്കുന്നത് പരിശീലിക്കുന്നതിലൂടെയുമാണ് പ്രകടനത്തിനനുസൃതമായി ശരീരം മെരുക്കിയെടുക്കുന്നത്. ഇച്ഛാശക്തിയുള്ള ആര്‍ക്കും ഇത്തരം പ്രകടനങ്ങള്‍ നടത്താന്‍ കഴിയും. എല്ലാം വെരി ഈസിയാണെന്ന് അനിലപ്രഭയുടെ ഉപദേശം.

എ.കെ. റിനിഷ.

ക്ലിക്ക്: രമേശ് കോട്ടൂളി



ഞാന്‍ ശരിയാണോ?

ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്
Read More...

ഇരിട്ടിയില്‍ നിന്ന് ഒരു ഹൈക്കു, ജപ്പാനില്‍

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കുവില്‍ പ്രതിഭ തെളിയിച്ചിരിക്കുന്നു,കണ്ണൂര്‍ സ്വദേശിനി ഹണി ഭാസ്കരന്‍. ഹണിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഹൈക്കു സമാഹാരം ടോക്കിയോ മ്യൂസിയത്തിലുമെത്തി. റെനീഷ് മാത്യു എഴുതുന്ന
Read More...

കവിതയുടെ ഋതുഭേദങ്ങള്‍

മിണ്ടാനും പറയാനും മടിച്ച് സംശയങ്ങളും ചോദ്യങ്ങളുംപോലും എഴുതിവച്ചുതുടങ്ങിയ കുട്ടി. എഴുത്തുകള്‍ പിന്നെ കവിതകളായി വളര്‍ന്നു. അവ സംസാരിക്കാനും ചോദ്യംചെയ്യാനും കരുത്തുനേടി.യുവ തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി
Read More...

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡ്

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇതില്‍ തന്നെ വെറൈറ്റിയാണ് പെണ്‍കൊടികള്‍ പ്രിഫര്‍ ചെയ്യുന്നത്. പച്ചക്കറികളും പഴങ്ങളുമാണ് ഗാല്‍സിന്റെ കമ്മല്‍ സിലക്ഷനില്‍ കൂടുതലായി കണ്ടുവരുന്നത്.

Read More...

കരുത്തു തെളിയിച്ച് കരാട്ടേക്കാരി

ബൈക്ക്, ഓട്ടോറിക്ഷ, വാന്‍... ഇരുനൂറിലേറെ തവണ ഇവയോരോന്നും അനിലപ്രഭ എന്ന യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ആളുകള്‍ ശ്വാസംപിടിച്ച് നോക്കിനിന്നു. പ്രകടനത്തിനുശേഷം അനില പുഞ്ചിരിയോടെ എഴുന്നേറ്റുനിന്നു. സ്
Read More...

നല്‍കാം, ജീവിതസമ്മാനം

ചോരയ്ക്കു പകരം ചോരമാത്രം. ക്വട്ടേഷന്‍ ഗുണ്ടകളുടെ പകരംവീട്ടലുകളുടെ കഥയല്ലിത്. ജീവിതത്തിലും ശരീരത്തിലും പകരംവയ്ക്കാനില്ലാത്തത് തീര്‍ച്ചയായും നമ്മള്‍ പോലുമറിയാതെ നമ്മളില്‍ ഓടിക്കൊണ്ടിരിക്കുന്ന രക്തംതന്നെ
Read More...

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...

പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്
Read More...