Deepika Campus

ഇരിട്ടിയില്‍ നിന്ന് ഒരു ഹൈക്കു, ജപ്പാനില്‍

Share

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കുവില്‍ പ്രതിഭ തെളിയിച്ചിരിക്കുന്നു,കണ്ണൂര്‍ സ്വദേശിനി ഹണി ഭാസ്കരന്‍. ഹണിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഹൈക്കു സമാഹാരം ടോക്കിയോ മ്യൂസിയത്തിലുമെത്തി. റെനീഷ് മാത്യു എഴുതുന്നു.

ജപ്പാനും കണ്ണൂരുമായിട്ട് എന്താണ് ബന്ധം? കുറച്ചുകൂടി വിശദമായി ചോദിച്ചാല്‍ ടോക്കിയോയും ഇരിട്ടിയും തമ്മില്‍?... ഇതിനുള്ള ഉത്തരം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കോളിക്കടവ് സ്വദേശിനിയായ ഹണി ഭാസ്കരന്‍ പറയും.

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു കവിതകളില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഹണി. ഇംഗ്ലീഷിലും മലയാളത്തിലുമായി ഹണി രചിച്ച ഹൈക്കു കവിതകളുടെ സമാഹാരം ടോക്കിയോയിലെ മ്യൂസിയം ഓഫ് ഹൈക്കു ലിറ്ററേച്ചറില്‍ എത്തിയിരിക്കുന്നു. കൈക്കുടന്നയിലെ കടല്‍ എന്ന പേരില്‍ ഹൈക്കു അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജാപ്പനീസ് കവിയായ പാഷോ ആണ് ഹൈക്കു കവിതകളുടെ സ്ഥാപകന്‍. സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ വെറും മൂന്നുവരി കവിത കൊണ്ടു പറയുന്നതാണ് ഹൈക്കുവിന്റെ രീതി. കേരളത്തില്‍ ഇതിത് ഏറെ അംഗീകാരം ലഭിച്ചുകഴിഞ്ഞുവെന്ന് ഹണി ഭാസ്കരന്‍ പറഞ്ഞു.

പ്രവാസി എഴുത്തുകാരികളുടെ ഗണത്തിലാണ് ഹണി അറിയപ്പെടുന്നതെങ്കിലും നാടിന്റെ വിങ്ങലുകളാണ് കവിതകളില്‍ നിറയുന്നത്. ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് ഹണി. ഇംഗ്ലീഷിലും മലയാളത്തിലുമടക്കം മൂന്നു പുസ്തകങ്ങള്‍ ഇതിനകം പുറത്തിറങ്ങി. കൈരളി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

കാല്പനികലോകത്ത് സഞ്ചരിക്കുന്ന കവിതകളോടല്ല ഹണിയുടെ ഇഷ്ടം. സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഹണിയുടെ കവിതകള്‍ കൂടുതലും ചര്‍ച്ചചെയ്യുന്നത്. പ്രണയം, പ്രകൃതി തുടങ്ങിയ പതിവുവിഷയങ്ങളെ കൈകാര്യം ചെയ്യുന്നവരില്‍നിന്ന് വ്യത്യസ്തയാണ് ഹണി.
തന്റെ കവിതയിലെ സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിട്ടറിവുള്ളതാണ് അവര്‍ക്ക്. നാട്ടിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്കും ആദിവാസി സമൂഹത്തിനും സാമൂഹ്യ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടാവും ഹണി.

അക്ഷരക്കറ്റ, മറവു ചെയ്യാത്ത ശബ്ദങ്ങള്‍ തുടങ്ങിയവയാണ് മലയാളത്തിലുള്ള പുസ്തകങ്ങള്‍. എ ഫയര്‍ ടച്ച് എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തില്‍ 50 കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തനിക്കു പ്രതികരിക്കേണ്ട സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങള്‍ കവിതകളുടെ രൂപത്തില്‍ ഫേസ്ബുക്കിലോ ബ്ലോഗിലോ കുറിച്ചിടും. ചിലപ്പോള്‍ ആനുകാലികങ്ങളിലേക്ക് എഴുതി അയക്കും. മലാലയെക്കുറിച്ചുള്ള ഹണിയുടെ കവിത ഇതിനകംതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

ഒരു വെടിയുണ്ട
തലയോട്ടി പിളര്‍ത്തവേ
നിന്‍ നിലവിളിയിലൊരു
പേനമുന തറയ്ക്കുന്നതും
രക്തപ്പൂക്കള്‍ അക്ഷരങ്ങളില്‍
പടരുന്നതും എന്റെ
കാഴ്ച നോവ്
(മതമില്ലാ പ്രാര്‍ഥനകള്‍ എന്ന കവിതയില്‍ മലാലയെക്കുറിച്ച്).

*** *** ***

ഈ ചുമരുകള്‍ക്കപ്പുറം
ഞാനുണ്ട്...
എന്റെ നിലവിളികള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ല
എന്റെ അഴകറ്റ തനുവില്‍ നിന്നും
ചീന്തിയെടുത്തൊരു ആത്മാവിന്‍ ഞെരക്കം
നിങ്ങള്‍ക്കു നേരെ
കൈനീട്ടുന്നുണ്ട്

(ഡല്‍ഹിയില്‍ നടന്ന പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഹണി എഴുതിയ അമ്മേ, ഞാനുറങ്ങുകയാണ് എന്ന കവിതയില്‍ നിന്ന്)

ഹണി ഭാസ്കരന്റെ തേന്‍തുള്ളികള്‍ എന്ന ബ്ലോഗില്‍ കവിതകളുടെ ശേഖരമുണ്ട്. ഒരു നോവലിന്റെ പണിപ്പുരയിലാണ് ഹണി ഇപ്പോള്‍. ഗ്രാമത്തിന്റെ വിശുദ്ധിയില്‍നിന്നും നഗരത്തിലേക്ക് പറിച്ചുനട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് നോവലിന്റെ വിഷയം. ഖത്തറിലും ദുബായിലുമായി പ്രവാസിമലയാളി അസോസിയേഷന്റെ നിരവധി അംഗീകാരങ്ങള്‍ ഹണി ഭാസ്കരനെ തേടിയെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഷംജിത്ത് ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. മകന്‍: അദൈ്വത്.



ഞാന്‍ ശരിയാണോ?

ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്
Read More...

ഇരിട്ടിയില്‍ നിന്ന് ഒരു ഹൈക്കു, ജപ്പാനില്‍

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കുവില്‍ പ്രതിഭ തെളിയിച്ചിരിക്കുന്നു,കണ്ണൂര്‍ സ്വദേശിനി ഹണി ഭാസ്കരന്‍. ഹണിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഹൈക്കു സമാഹാരം ടോക്കിയോ മ്യൂസിയത്തിലുമെത്തി. റെനീഷ് മാത്യു എഴുതുന്ന
Read More...

കവിതയുടെ ഋതുഭേദങ്ങള്‍

മിണ്ടാനും പറയാനും മടിച്ച് സംശയങ്ങളും ചോദ്യങ്ങളുംപോലും എഴുതിവച്ചുതുടങ്ങിയ കുട്ടി. എഴുത്തുകള്‍ പിന്നെ കവിതകളായി വളര്‍ന്നു. അവ സംസാരിക്കാനും ചോദ്യംചെയ്യാനും കരുത്തുനേടി.യുവ തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി
Read More...

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡ്

കമ്മലുകളില്‍ സിംപിള്‍ സ്റ്റഡാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇതില്‍ തന്നെ വെറൈറ്റിയാണ് പെണ്‍കൊടികള്‍ പ്രിഫര്‍ ചെയ്യുന്നത്. പച്ചക്കറികളും പഴങ്ങളുമാണ് ഗാല്‍സിന്റെ കമ്മല്‍ സിലക്ഷനില്‍ കൂടുതലായി കണ്ടുവരുന്നത്.

Read More...

കരുത്തു തെളിയിച്ച് കരാട്ടേക്കാരി

ബൈക്ക്, ഓട്ടോറിക്ഷ, വാന്‍... ഇരുനൂറിലേറെ തവണ ഇവയോരോന്നും അനിലപ്രഭ എന്ന യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ആളുകള്‍ ശ്വാസംപിടിച്ച് നോക്കിനിന്നു. പ്രകടനത്തിനുശേഷം അനില പുഞ്ചിരിയോടെ എഴുന്നേറ്റുനിന്നു. സ്
Read More...

നല്‍കാം, ജീവിതസമ്മാനം

ചോരയ്ക്കു പകരം ചോരമാത്രം. ക്വട്ടേഷന്‍ ഗുണ്ടകളുടെ പകരംവീട്ടലുകളുടെ കഥയല്ലിത്. ജീവിതത്തിലും ശരീരത്തിലും പകരംവയ്ക്കാനില്ലാത്തത് തീര്‍ച്ചയായും നമ്മള്‍ പോലുമറിയാതെ നമ്മളില്‍ ഓടിക്കൊണ്ടിരിക്കുന്ന രക്തംതന്നെ
Read More...

പ്രാര്‍ഥിക്കാന്‍ കാരണമുണ്ടാക്കാം...

പ്രാര്‍ഥനയ്ക്കു പതിരില്ലെങ്കില്‍ പ്രതീക്ഷകളില്‍ നൂറു പുതുവല്ലരി ഉടലെടുക്കുമത്രെ. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാകാം. പ്രാര്‍ഥനയുടെ ഫലം, അതൊന്നില്‍ മാത്രം ഉറച്ചുനില്ക്കുന്നതാകണം ഓരോ പ്
Read More...