Today's Story

സര്‍വകലാവല്ലഭന്‍!

Share

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജലസമതലങ്ങളെ കീഴ്‌പ്പെടുത്തിയും കടുവയെ മെരുക്കിയും ഒരു സാധാരണ പ്രസിഡന്റല്ലെന്ന് മുമ്പേ വ്‌ളാഡിമര്‍ പുടിന്‍ പലവുരു തെളിയിച്ചതാണ്. സാഹസികതയെ പ്രണയിക്കുന്ന പ്രസിഡന്റ് ഇത്തവണ കടലിന്റെ അഗാധനീലിമയില്‍ ചില ചരിത്രാവശിഷ്ടങ്ങള്‍ തേടിയെത്തി. 1869 ഫിന്‍ലന്‍ഡ് ഉള്‍ക്കടലില്‍ ഒരു വെസലുമായി കൂട്ടിമുട്ടി മുങ്ങിയ നാവിക കപ്പല്‍ ഒലെഗിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കാനായിരുന്നു യാത്ര. മുങ്ങിക്കപ്പലില്‍ 60 മീറ്റര്‍ ആഴം വരെയെത്തിയാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ നേരില്‍ കണ്ടത്. അരമണിക്കൂറിനുശേഷം പുടിന്‍ വീരനായകനെപ്പോലെ മുങ്ങിക്കപ്പലില്‍ സമുദ്രോപരിതലത്തിലെത്തി.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിന് 110 മൈല്‍ അകലെ ഫിന്‍ലന്‍ഡ് ഉള്‍ക്കടലില്‍ ഗോഗ്‌ലാന്‍ഡ് ദ്വീപിനു സമീപമാണ് കപ്പല്‍ മുങ്ങിയത്. 2003 ല്‍ത്തന്നെ അവശിഷ്ടങ്ങള്‍ക്കായി പര്യവേഷണം തുടങ്ങിയിരുന്നു. പുട്ടിന്‍ മുങ്ങിയെങ്കിലും നിധിയൊന്നും തടഞ്ഞില്ല. പൊങ്ങിയ പുടിന്റെ ചിത്രങ്ങള്‍ ലോകമാധ്യമങ്ങള്‍ ആഘോഷമാക്കി. സാഹസികതയല്ല എല്ലാം വെറും സ്റ്റണ്ടാണെന്നു വരെ ചില മാധ്യമങ്ങള്‍ വിമര്‍ശനമെറിഞ്ഞു.

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബെയ്ക്കല്‍ ലേക്കിന്റെ അടിത്തട്ടിലെത്തി പുട്ടിന്‍ മുമ്പ് ജലസാഹസികത വ്യക്തമാക്കിയിരുന്നു. 2009 ഓഗസ്റ്റ് ഒന്നിന് പുട്ടിന്‍ ബെയ്ക്കല്‍ തടാകത്തിന്റെ ആഴങ്ങളിലേക്ക് മിര്‍ അന്തര്‍വാഹിനിയില്‍ പര്യവേഷകനായ അനറ്റോളി സാഗലേവിച്ചിനൊപ്പം 1395 മീറ്റര്‍ ആഴം വരെയെത്തി. അടിത്തട്ടില്‍ നിന്നു ഹൈഡ്രോഫോണ്‍ വഴി പുട്ടിന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചു. അന്ന് തടാകത്തിന്റെ അടിത്തട്ടില്‍ പുടിന്‍ കളിമണ്‍ കഷണങ്ങള്‍ കണെ്ടത്തിയതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അവ അവിടെ മുന്‍കൂട്ടി ആരോ സ്ഥാപിച്ചതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പിന്നീടു വെളിപ്പെടുത്തിയിരുന്നു.

പുടിന്റെ സാഹസികയാത്രകളെല്ലാം കാമറകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. സൈബീരിയന്‍ കടവയെ മയക്കിയതും അര്‍ധനഗ്നനായി കുതിരസവാരി നടത്തിയതും ഫൈറ്റര‍ ജെറ്റില്‍ സഹ പൈലറ്റായതും ലോകമാധ്യമങ്ങളില്‍ കൗതുകചിത്രങ്ങളായി. പുടിന്‍ നടത്തിയ ജൂഡോ അഭ്യാസങ്ങള്‍ ഡിവിഡിയായി വിപണിയിലെത്തി.

2007 ഓഗസ്റ്റില്‍ ടുവയില്‍ നടത്തിയ യാത്രകളില്‍ പുടിന്‍ കുതിരപ്പുറത്തേറി. ചങ്ങാടത്തില്‍ ഉല്ലാസയാത്ര നടത്തി. മീന്‍പിടിച്ചു. തണുപ്പേറിയ സൈബീരിയന്‍ നദിയില്‍ അര്‍ധനഗ്നനായി നീന്തി. 2009ലെ ടുവയാത്രയിലും 2007ന്റെ തനിയാവര്‍ത്തനം.

2008ല്‍ ഉസൂറി ദേശീയ പാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ കടുവയെ മയക്കുവെടിവച്ചു വീഴ്ത്തി, അതിന്റെ പല്ലുകളും മറ്റും പരിശോധിച്ചു. എന്നാല്‍ കടുവയെ ഖാബറോവാസ്ക് മൃഗശാലയില്‍ നിന്ന് എത്തിച്ചതാണെന്നും അതു താമസിയാതെ ചത്തതായും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അതേ കടുവയെ 2009 ല്‍ കണെ്ടത്തിയതോടെ ആരോപണം വ്യാജമെന്ന് തെളിഞ്ഞു.

മിലിട്ടറി ജെറ്റുകളാണ് പുടിന്റെ സാഹസികതയുടെ മറ്റൊരു വേദി. 2000 ല്‍ ചെച്‌നിയയ്ക്കുമേല്‍ സുഖോയി സു 27 വിമാനം പുടിന്‍ പറത്തി ലോകരെ വിസ്മിതനേത്രരാക്കി. 2005 ഓഗസ്റ്റില്‍ മാക്‌സ് വ്യോമപ്രദര്‍ശനത്തില്‍ ഠൗ 160 സൂപ്പര്‍സോണിക് ഹെവി ബോംബര്‍ പറപ്പിച്ചു വ്യത്യസ്തനായ പ്രസിഡന്റ് എന്ന വിശേഷണത്തിന് അടിവരയിട്ടു.

2010 നവംബര്‍ ഏഴിന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തില്‍ പുടിന്‍ സ്ഥലകാലങ്ങളോടു മത്സരിച്ചു. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചു. 2011 ഓഗസ്റ്റ് 11 ന് പുരാതന ഗ്രീസിലെ ഫാനഗോറിയ കോളനിക്കു സമീപമുളള റ്റാമന്‍ ഉള്‍ക്കടലില്‍ ഡൈവ് ചെയ്തു ജലസാഹസികനായി.

2010ല്‍ റഷ്യയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച മേഖലയില്‍ വിമാനത്തില്‍ വെളളവുമായെത്തി. വിമാനത്തിന്റെ സഹപൈലറ്റായി പുടിന്‍ രക്ഷാപ്രവര്‍ത്തനത്തിലും പങ്കാളിയായി. റഷ്യന്‍ ടെലിവിഷന്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

2010 ജൂലൈയില്‍ സെവാസ്റ്റോപോളില്‍ നടന്ന ബൈക്കേഴ്‌സ് ഫെസ്റ്റിവലില്‍ ഹാര്‍ലെ ഡേവിഡ്‌സണ്‍ ട്രൈസിക്കിള്‍ പറപ്പിച്ച് പുട്ടിന്‍ മോട്ടോര്‍സൈക്കിള്‍ അഭ്യാസിയെന്നു തെളിയിച്ചു. 2010 ഏപ്രിലില്‍ റഷ്യന്‍ ആര്‍ട്ടിക് പ്രദേശത്തുളള ഫ്രാന്‍സ് ജോസെഫ് ലാന്‍ഡില്‍ നടത്തിയ യാത്രയ്ക്കിടെ ഒരു ധ്രുവക്കരടിയെ മെരുക്കിയെടുത്തു. കഴുത്തില്‍ സാറ്റലൈറ്റ് ടാഗ് കെട്ടി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പണം കണെ്ടത്താന്‍ 2010 ഡിസംബര്‍ 11ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പുട്ടിന്‍ ബ്ലൂബെറി ഹില്‍ പാടി, പിയാനോ വായിച്ചു. സാക്ഷികളായതു കെവിന്‍ കോസ്‌ററ്‌നെര്‍, ഷാരോണ്‍ സ്‌റ്റോണ്‍, അലെയ്ന്‍ ഡെലോണ്‍ തുടങ്ങിയ ഹോളിവുഡ് താരനിര.

മറ്റൊരിക്കല്‍ വംശനാശഭീഷണി നേരിടുന്ന സൈബീരിയന്‍ കൊക്കുകള്‍ക്കു ദേശാടനവഴി കാട്ടാന്‍ മോട്ടോര്‍ ഘടിപ്പിച്ച ഗ്ലൈഡറില്‍ പറന്ന പുട്ടിന്‍ ബോക്‌സ് വാര്‍ത്തകളില്‍ ഇടംപിടിച്ചു. അന്നു കൊക്കുകള്‍ പുട്ടിനെ അനുധാവനം ചെയ്തില്ല. കടുത്ത കാറ്റിനെ കുറ്റം പറഞ്ഞ് പുട്ടിന്‍ ചെയ്തിയെ ന്യായീകരിച്ചു.

ആയോധനകലാപാടവവും പുട്ടിന്‍ മറച്ചുവച്ചില്ല. 2000 സെപ്റ്റംബര്‍ 5നു ടോക്കിയോയിലെ കൊടോക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അതിനു സാക്ഷ്യം വഹിച്ചു. പുടിന്റെ ജൂഡോ അഭ്യാസങ്ങള്‍ ലോകര്‍ക്കു കൗതുകചിത്രങ്ങളായി.

2009ല്‍ തക്കന്‍ സെബീരിയയിലെ റ്റുവ മേഖലയിലെ ഒരു തടാകത്തില്‍ പുടിന്‍ മുങ്ങിയപ്പോള്‍ അതും വാര്‍ത്തയായി. ജൂഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയപ്പോഴും ചിത്രങ്ങള്‍ ആഘോഷമായി. 2011 ല്‍ സ്യൂട്ടും ധരിച്ച് പുരാതനമായ ഗ്രേറ്റ് ബ്ലാക്ക് സീയില്‍ പുടിന്‍ ഡൈവ് ചെയ്യുന്ന ചിത്രം ദിനപത്രങ്ങളുടെ മുഖപേജില്‍ അടിച്ചുവന്നു.

നീര്‍നായ്ക്കളെ കൊല്ലുന്നതിനെതിരേ പുടിന്‍ പ്രതികരിച്ചതിനും ലോകം സാക്ഷിയായിട്ടുണ്ട്. പെയിന്റിംഗിനു മോഡലായി നേടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചു. പിറന്നാളിനു സമ്മാനമായി കടുവക്കുട്ടിയെ സ്വീകരിച്ചു. ചെയ്യുന്നതെല്ലാം

നായകോചിത പ്രവൃത്തികള്‍. എല്ലാം സ്റ്റണ്ടാണെന്നു ചില മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. എന്നാല്‍ പ്രസിഡന്റായിപ്പോയതിനാല്‍ സാഹസിക പ്രവൃത്തികളില്‍ നിന്നും ഇഷ്ടങ്ങളില്‍ നിന്നും സദാ ഒഴിഞ്ഞുനില്‍ക്കണമെന്ന വാദങ്ങള്‍ക്കു തരിമ്പും ന്യായമില്ലെന്ന മറുവാദവും പ്രസക്തം. സെലിബ്രിറ്റിയുടെ ജീവിതം എല്ലായ്‌പ്പോഴും ലോകവിചാരത്തിനു നിരക്കുന്നതായിരിക്കണം, അവ അനുകരണീയമാതൃകയാവണം എന്നിങ്ങനെയുളള കടുംപിടിത്തങ്ങള‍ക്കു വഴങ്ങാന്‍ മനസില്ല തെല്ലും എന്ന മട്ടിലാണ് പുട്ടിന്റെ സാഹസികപ്രവൃത്തികള്‍.

ടി.ജി.ബൈജുനാഥ്‌



ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി

ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനീസ് സ്വദേ
Read More...

ചുവര്‍ പൂന്തോട്ടം!

മേല്‍ക്കൂരയിലെ പെയ്ത്തുവെളളം നിരത്തിലേക്കൊഴുകി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം വെളളത്തിലാകുന്നതു തടയാന്‍ ലണ്ടന്‍ അധികൃതര്‍ കണെ്ടത്തിയ ഹരിതതന്ത്രം!

10000 ല്‍പ്പരം സസ്യങ്ങളുമായി ഒരു ചുവര്‍പൂന്തോട
Read More...

ഐ ഡോര്‍ കാം! പൂമുഖവാതിലിലെ ചാരക്കണ്ണ് !

നിങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തിയാണോ?

കോളിംഗ് ബെല്‍ മുഴക്കിയത് ആരെന്ന് വാതില്‍ തുറക്കുംമുമ്പേ അറിയണമെന്നു നിങ്ങള്‍ക്കു താല്‍പര്യമില്ലേ?

സന്ദര്‍ശകന്റെ ചിത്രം നിങ്ങലുടെ മൊബൈലില്‍ ലഭ്യമാക്കുന്ന
Read More...

കെപ്ലര്‍ ടെലസ്‌കോപ് പുതിയ ലാവാഗ്രഹം കണെ്ടത്തി

ഓരോ എട്ടരമണിക്കൂറിലും കെപ്ലര്‍ 78 ബി അതിന്റെ സൂര്യനെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണെ്ടത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി. അവി
Read More...

ക്രേസി ഗേള്‍സ്!

3000 അടിക്കു മേല്‍ ഉയരമുളള രണ്ടു മലകളെ ബന്ധിപ്പിച്ച കയറിലൂടെ നടന്നും ഇരുന്നും എണീറ്റുനിന്നും ലോകരെ വിസ്മിതനേത്രരാക്കി ചില പെണ്‍കുട്ടികള്‍. വേഷത്തിലും പ്രകടനത്തിലും പ്രഫഷണല്‍ ടച്ച്. എമിലി സൂകെയ്‌നിക്,
Read More...

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...

ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !

തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...

40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?

ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...

തോല്‍ക്കാന്‍ മനസില്ല!

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പര
Read More...

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...

ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!

വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്‌
Read More...

എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍

അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...

ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!

ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...

എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!

മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...

ഇസ്തിരിപ്പെട്ടികളേ ഇതിലേ, ഇതിലേ..!

ഹോബികളില്ലാത്തവര്‍ ചുരുക്കം. ഹോബികളുളളവര്‍ക്ക് ഇനിയെന്തിനു ടെന്‍ഷന്‍ എന്ന് സയന്‍സ്. നോട്ടിംഗ്ഹാമിലെ ജോണ്‍ റോളിന്‍സിനു കമ്പം ഇസ്തിരിപ്പെട്ടികളോട്. 800 ല്‍പ്പരം ഇസ്തിരിപ്പെട്ടികളുളള റോളിന്‍സിന്റെ വീട
Read More...

നാലാംപീഠത്തില്‍ ഇനി നീല പൂവന്‍കോഴി!

ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാം പീഠത്തില്‍ വരുന്ന 18 മാസം നീലച്ചായമണിഞ്ഞ പൂവന്‍കോഴി തലയെടുപ്പോടെ നില്‍ക്കും.

കഴിഞ്ഞ ദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ലോകത്തിനു മുമ്പില്‍ നീലപ്പൂവന്‍കോഴിയു
Read More...

ഗ്യാസ്ട്രിക് ബാന്‍ഡ് ചതിച്ചു! ജോ റസ്റ്റിനു വിശപ്പില്ല!

രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...

ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!

ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...

ഷാഡോ പറക്കാനായി പിറന്നവന്‍..!

ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള
Read More...

കഭി ന ഭൂല്‍ പായേംഗേ...

ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...

സര്‍വകലാവല്ലഭന്‍!

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...

മാ നിഷാദ..!

പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...

മുഖം മിനുക്കാന്‍ ഒച്ച് ഫേഷ്യല്‍

ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകള
Read More...

ഉന്നതങ്ങളെ പ്രണയിക്കുന്നവര്‍!!

ബീച്ചിന്റെ വിദൂരദൃശ്യം കണ്‍കുളിര്‍ക്കെ കാണണമെന്നു ചിലര്‍ക്കു മോഹം കലശലായി. അസ്മയസൂര്യന്റെ പശ്ചാത്തലത്തിലുളള നഗരസന്ധ്യ കാണണമെന്നു മറ്റുചിലരുടെ മോഹം. അവര്‍ സംഘം ചേര്‍ന്നു. 100 അടി പൊക്കമുളള കെട്ടിടങ്ങള്
Read More...

വരുന്നൂ, എറിയാവുന്ന കാമറ!

കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...

ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!

മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...

പുതിയകാലം

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...

സ്വിമ്മിംഗ് ബേബി

നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...

രഹസ്യ കോടീശ്വരന്‍!

ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...

നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍

ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...