Today's Story

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

Share

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്‍സര്‍ ബാധിതവുമായ ട്യൂമറുകളുടെ പുക സാമ്പിളുകളുടെ രാസഘടനയുമായി താരതമ്യം ചെയ്യപ്പെടുന്നു.

വിശകലനഫലം സമീപമുളള സ്ക്രീനില്‍ വൃത്തത്തിലുളള അടയാളമായി പ്രത്യക്ഷമാകുന്നു. ചെമന്ന അടയാളമാണെങ്കില്‍ ട്യൂമര്‍ കോശങ്ങള്‍ കാന്‍സര്‍ ബാധിതമാണെന്നും പച്ചയാണെങ്കില്‍ ആരോഗ്യമുളള കോശങ്ങളാണെന്നും മനസിലാക്കാം. ഇതു കാന്‍സര്‍ ബാധിച്ച ട്യൂമര്‍ പൂര്‍ണമായും നീക്കാന്‍ സര്‍ജനു സഹായകമാകുന്നു.

ആരോഗ്യമുളള കോശങ്ങളെയും കാന്‍സര്‍ മുഴകളെയും വേര്‍തിരിച്ചറിഞ്ഞ് ഫലപ്രദമായ കാന്‍സര്‍ സര്‍ജറിക്കു കളമൊരുങ്ങുന്നു. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഡോ. സോള്‍റ്റാന്‍ ടാക്റ്റ്‌സാണ് കാന്‍സര്‍ സര്‍ജറിയില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ക്കു വഴിയൊരുക്കുന്ന നൂതന സര്‍ജറി സംവിധാനം(ഇലക്ട്രിക് കത്തി ഉള്‍പ്പെട്ട) രൂപപ്പെടുത്തിയത്. അനുബന്ധ ഉപകരണങ്ങള്‍ നല്കുന്ന വിശകലനങ്ങളുടെ സഹായത്തോടെ കാന്‍സര്‍കോശങ്ങളെ തിരിച്ചറിയുന്ന മാജിക് കത്തിയാണ് ഇതിന്റെ മുഖ്യഭാഗം. ഇനി കാന്‍സര്‍ ബാധിച്ച ട്യൂമര്‍ പൂര്‍ണമായും നീക്കാം. കാന്‍സര്‍ ബാധിച്ചിട്ടുണേ്ടാ, ഉണെ്ടങ്കില്‍ അതിന്റെ വ്യാപ്തിയും പഴക്കവും എത്രത്തോളം എന്നിങ്ങനെയുളള വിവരങ്ങള്‍ക്കു ബയോപ്‌സി ഫലം വരുംവരെ കാത്തിരിക്കേണ്ടി വരില്ല എന്നതാണ് മാജിക് കത്തി ഉപയോഗപ്പെടുത്തുന്ന സര്‍ജറിയുടെ മറ്റൊരു നേട്ടം.

ഇലക്ട്രിക് കത്തി, മാസ് സ്‌പെക്ട്രോമീറ്റര്‍, കംപ്യൂട്ടര്‍ സ്ക്രീന്‍ എന്നിവ ഉള്‍പ്പെട്ടതാണ് നൂതന സ്മാര്‍ട്ട് സര്‍ജറി സംവിധാനം. കോശങ്ങള്‍ രോഗബാധിതമാണെങ്കില്‍ മാംസത്തിലൂടെ കത്തി കടന്നുപോകുമ്പോള്‍ത്തന്നെ ഉപകരണത്തിലെ സ്ക്രീനില്‍ സര്‍ജനു വ്യക്തവും കൃത്യവുമായ വിവരം ലഭ്യമാകുന്നു.

സങ്കീര്‍ണമായ കാന്‍സര്‍ കേസുകളിലെ സര്‍ജറി വരുംനാളുകളില്‍ അനായാസം. കാന്‍സര്‍ ബാധിച്ച കോശങ്ങളെ തിരിച്ചറിയുന്ന തരം സ്മാര്‍ട്ട് കത്തിയാണ് ഇനി ഓപ്പറേഷന്‍ ടേബിളിലെ താരം. സര്‍ജറിക്കു മാര്‍ക്ക് ചെയ്ത ട്യൂമറിന്റെ അഗ്രഭാഗത്തു സ്മാര്‍ട്ട് ത്തി കൊണ്ടു സ്പര്‍ശിക്കുമ്പോള്‍ അതു കാന്‍സര്‍ ബാധിതമാണോ അല്ലയോ എന്നു കൃത്യമായി അനുബന്ധ കംപ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന അടയാളത്തിന്റെ നിറം വിശകലനം ചെയ്ത് മനസിലാക്കാം. ഇതിന്റെ പ്രവര്‍ത്തനം ഏറെ കാര്യക്ഷമമാണെന്ന് ഡോ. സോള്‍റ്റാന്‍ ടാക്റ്റ്‌സ് അഭിപ്രായപ്പെടുന്നു.

തത്സമയം തന്നെ കോശങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായവിവരം അറിയാനാകുന്നതിനാല്‍ സര്‍ജറി കൂടുതല്‍ ഫലപ്രദമാകുന്നു. കാന്‍സര്‍ ട്യൂമര്‍ മാത്രം നീക്കി ആരോഗ്യമുളള കോശങ്ങളെ നിലനിര്‍ത്തി സര്‍ജറി മുറിവിന്റെ വിസ്തൃതി കുറയ്ക്കുന്നതിനും സ്മാര്‍ട്ട് കത്തി സഹായകം. സര്‍ജറിക്കു മെച്ചപ്പെട്ട ഫലം ഉറപ്പാക്കുന്നു. രോഗബാധിതകോശങ്ങള്‍ പൂര്‍ണമായും നീക്കുന്നതിനാല്‍ കാന്‍സര്‍ തിരിച്ചുവരുന്നതിനുളള സാധ്യതയുടെ തോതില്‍ കാര്യമായ കുറവുണ്ടാകുന്നു. കാന്‍സര്‍ യഥാസമയം കണ്ടത്തി നൂതന മാജിക് കത്തി ഉപയോഗിച്ചുളള സര്‍ജറിക്കും മറ്റു ചികിത്സകള്‍ക്കും വിധേയമാക്കിയാല്‍ അതിജീവനസാധ്യത കൂടുതല്‍ ഉറപ്പാകുന്നു.

നിലവില്‍, സ്തനാര്‍ബുദ കേസുകളില്‍ സ്തനം പൂര്‍ണമായും നീക്കേണ്ട ആവശ്യമുണേ്ടാ എന്ന് പലപ്പോഴും സര്‍ജന് മനസിലാക്കാനാവുന്നില്ല. സ്തനത്തില്‍ കാന്‍സര്‍ ബാധിതമായ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഉറപ്പില്ലാതെ ഭാഗികമായി മാത്രം നീക്കിയാല്‍ രോഗം മടങ്ങിവരുന്നതിനും രോഗി വര്‍ഷങ്ങള്‍ക്കകം രണ്ടാമതൊരു സര്‍ജറിക്കുകൂടി വിധേയമാകുന്നതിനും ഇടയാകാറുണ്ട്. അതേസമയം കാന്‍സര്‍ബാധിതമല്ലാത്ത സ്തനഭാഗങ്ങള്‍ നീക്കം ചെയ്യുന്നതു ശരീരഭംഗിക്കു കോട്ടംവരുത്തുമെന്ന പരാതിയും പരക്കെ നിലവിലുണ്ട്. നിലവില്‍ സ്കാന്‍ റിപ്പോര്‍ട്ടാണ് സര്‍ജനു വഴികാട്ടി. സര്‍ജറിക്കിടെ ശേഖരിക്കുന്ന സാമ്പിള്‍കോശങ്ങള്‍ ലബോറട്ടറിയിലേക്ക് അയച്ച് പരിശോധനാഫലത്തിനായി(ബയോപ്‌സി റിപ്പോര്‍ട്ട്) കാത്തിരിക്കുന്നു. കാന്‍സര്‍ബാധിതമാണോ അല്ലയോ എന്നത് സര്‍ജറിക്കു ദിവസങ്ങള്‍ക്കപ്പുറം മാത്രമേ അറിയാനാവുകയുളളൂ. അതു ചെലവേറിയ പ്രക്രിയയാണ്. ഫലപ്രദവും കാര്യക്ഷമവുമായ ചികിത്സ അതിനുശേഷമേ തുടങ്ങുകയുളളൂ. കാന്‍സര്‍ ബാധിതമെങ്കില്‍, ഈ കാലതാമസം രോഗവ്യാപനത്തിന്റെ തോതു കൂട്ടുന്നതിടയാക്കുന്നു. പലപ്പോഴും ബയോപ്‌സി റിപ്പോര്‍ട്ടുകളുടെ കൃത്യത വിശ്വസിക്കാനുമാവില്ല. സമയനഷ്ടം വേറെയും. നിലവില്‍ ലോകമെമ്പാടുമുളള കാന്‍സര്‍ സര്‍ജന്‍മാര്‍ നേരിടുന്ന ഇത്തരം വെല്ലുവിളികള്‍ക്കു പരിഹാരമാവുകയാണ് സ്മാര്‍ട്ട് സര്‍ജറി കത്തി.

ഇലക്ട്രിക് കത്തി ട്യൂമര്‍ മാംസം കരിക്കുമ്പോള്‍ ഉണ്ടാകുന്ന പുക എക്‌സ്ട്രാക്റ്റര്‍ ഫാനുകള്‍ വലിച്ചെടുക്കുന്നതാണു നിലവിലുളള സംവിധാനം. ഈ പുക വിലപ്പെട്ടതാണെന്ന് ഡോ. സോള്‍റ്റാന്‍ ടാക്റ്റ്‌സ് തിരിച്ചറിഞ്ഞു. കരിഞ്ഞ മാംസത്തില്‍ നിന്നുളള ഈ പുക ട്യൂമറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു ട്യൂബിലൂടെ ഈ പുക ശേഖരിച്ച് ഒരു മാസ് സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിട്ടു രാസവിശകലനത്തിനു വിധേയമാക്കി. പുകയുടെ രാസഘടന കണ്ടത്തി. അതിനെ നേരത്തേ നിരവധി പഠനങ്ങളിലൂടെ ശേഖരിച്ച വിവിധതരം കാന്‍സര്‍ മുഴകളുടെയും ആരോഗ്യമുളള കോശങ്ങളുടെയും പുകസാമ്പിളുകളുടെ രാസഘടനയുമായി താരതമ്യം ചെയ്തു. ഇതിലൂടെ കോശങ്ങള്‍ കാന്‍സര്‍ബാധിതമോ അല്ലയോ എന്നു കണെ്ടത്താനാകുമെന്നും ഡോ. സോള്‍റ്റാന്‍ ടാക്റ്റ്‌സിന്റെ നേതൃത്വത്തിലുളള ഗവേഷകസംഘം കണെ്ടത്തി.

ഫലം വൃത്തത്തിലുളള ഒരടയാളമായി സര്‍ജനു കാണാനാകുന്ന വിധം ഓപ്പറേഷന്‍ ടേബിളിനു സമീപം ഒരു സ്ക്രീനില്‍ പ്രത്യക്ഷമാകുന്നു. വൃത്തത്തിന്റെ നിറം ഫലം സൂചിപ്പിക്കുന്നു. ചുവപ്പെങ്കില്‍ കാന്‍സര്‍ ബാധിതം, പച്ചയെങ്കില്‍ ആരോഗ്യമുളള കോശം. നിമിഷാര്‍ധങ്ങളിലെ വിശകലനത്തിനുശേഷമാണ് ഈ ഫലം ലഭ്യമാകുന്നത്. 91 കാന്‍സര്‍രോഗികളില്‍ നൂതന പഠനഫലം പരീക്ഷിച്ചു. സര്‍ജറി 100 ശതമാനം കിറുകൃത്യം. സയന്‍സ് ട്രാന്‍സേഷണല്‍ മെഡിസിന്‍ എന്ന ജേണലാണ് ഡോ. സോള്‍റ്റാന്‍ ടാക്റ്റ്‌സിന്റെ ഗവേഷണവിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത്.

നിലവില്‍ ലണ്ടനിലെ മൂന്ന് ആശുപത്രികളില്‍ ഈ സ്മര്‍ട്ട് സര്‍ജറി കത്തി ഉപയോഗിച്ചുവരുന്നു. തുടര്‍പഠനങ്ങളുടെ ഭാഗമായാണ് ഇത്. അതു പ്രതീക്ഷിക്കുന്നതുപോലെ വിജയമെങ്കില്‍ നൂതന സ്മാര്‍ട്ട് സര്‍ജറി കത്തികള്‍ രണ്ടുമൂന്നുവര്‍ഷത്തിനകം ലോകമെമ്പാടും ഉപയോഗത്തില്‍ വരും. അതോടെ കാന്‍സറിനെ അതിജീവിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടാകും.

ടി.ജി.ബൈജുനാഥ്‌



ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി

ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനീസ് സ്വദേ
Read More...

ചുവര്‍ പൂന്തോട്ടം!

മേല്‍ക്കൂരയിലെ പെയ്ത്തുവെളളം നിരത്തിലേക്കൊഴുകി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം വെളളത്തിലാകുന്നതു തടയാന്‍ ലണ്ടന്‍ അധികൃതര്‍ കണെ്ടത്തിയ ഹരിതതന്ത്രം!

10000 ല്‍പ്പരം സസ്യങ്ങളുമായി ഒരു ചുവര്‍പൂന്തോട
Read More...

ഐ ഡോര്‍ കാം! പൂമുഖവാതിലിലെ ചാരക്കണ്ണ് !

നിങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തിയാണോ?

കോളിംഗ് ബെല്‍ മുഴക്കിയത് ആരെന്ന് വാതില്‍ തുറക്കുംമുമ്പേ അറിയണമെന്നു നിങ്ങള്‍ക്കു താല്‍പര്യമില്ലേ?

സന്ദര്‍ശകന്റെ ചിത്രം നിങ്ങലുടെ മൊബൈലില്‍ ലഭ്യമാക്കുന്ന
Read More...

കെപ്ലര്‍ ടെലസ്‌കോപ് പുതിയ ലാവാഗ്രഹം കണെ്ടത്തി

ഓരോ എട്ടരമണിക്കൂറിലും കെപ്ലര്‍ 78 ബി അതിന്റെ സൂര്യനെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണെ്ടത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി. അവി
Read More...

ക്രേസി ഗേള്‍സ്!

3000 അടിക്കു മേല്‍ ഉയരമുളള രണ്ടു മലകളെ ബന്ധിപ്പിച്ച കയറിലൂടെ നടന്നും ഇരുന്നും എണീറ്റുനിന്നും ലോകരെ വിസ്മിതനേത്രരാക്കി ചില പെണ്‍കുട്ടികള്‍. വേഷത്തിലും പ്രകടനത്തിലും പ്രഫഷണല്‍ ടച്ച്. എമിലി സൂകെയ്‌നിക്,
Read More...

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...

ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !

തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...

40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?

ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...

തോല്‍ക്കാന്‍ മനസില്ല!

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പര
Read More...

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...

ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!

വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്‌
Read More...

എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍

അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...

ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!

ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...

എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!

മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...

ഇസ്തിരിപ്പെട്ടികളേ ഇതിലേ, ഇതിലേ..!

ഹോബികളില്ലാത്തവര്‍ ചുരുക്കം. ഹോബികളുളളവര്‍ക്ക് ഇനിയെന്തിനു ടെന്‍ഷന്‍ എന്ന് സയന്‍സ്. നോട്ടിംഗ്ഹാമിലെ ജോണ്‍ റോളിന്‍സിനു കമ്പം ഇസ്തിരിപ്പെട്ടികളോട്. 800 ല്‍പ്പരം ഇസ്തിരിപ്പെട്ടികളുളള റോളിന്‍സിന്റെ വീട
Read More...

നാലാംപീഠത്തില്‍ ഇനി നീല പൂവന്‍കോഴി!

ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാം പീഠത്തില്‍ വരുന്ന 18 മാസം നീലച്ചായമണിഞ്ഞ പൂവന്‍കോഴി തലയെടുപ്പോടെ നില്‍ക്കും.

കഴിഞ്ഞ ദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ലോകത്തിനു മുമ്പില്‍ നീലപ്പൂവന്‍കോഴിയു
Read More...

ഗ്യാസ്ട്രിക് ബാന്‍ഡ് ചതിച്ചു! ജോ റസ്റ്റിനു വിശപ്പില്ല!

രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...

ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!

ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...

ഷാഡോ പറക്കാനായി പിറന്നവന്‍..!

ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള
Read More...

കഭി ന ഭൂല്‍ പായേംഗേ...

ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...

സര്‍വകലാവല്ലഭന്‍!

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...

മാ നിഷാദ..!

പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...

മുഖം മിനുക്കാന്‍ ഒച്ച് ഫേഷ്യല്‍

ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകള
Read More...

ഉന്നതങ്ങളെ പ്രണയിക്കുന്നവര്‍!!

ബീച്ചിന്റെ വിദൂരദൃശ്യം കണ്‍കുളിര്‍ക്കെ കാണണമെന്നു ചിലര്‍ക്കു മോഹം കലശലായി. അസ്മയസൂര്യന്റെ പശ്ചാത്തലത്തിലുളള നഗരസന്ധ്യ കാണണമെന്നു മറ്റുചിലരുടെ മോഹം. അവര്‍ സംഘം ചേര്‍ന്നു. 100 അടി പൊക്കമുളള കെട്ടിടങ്ങള്
Read More...

വരുന്നൂ, എറിയാവുന്ന കാമറ!

കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...

ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!

മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...

പുതിയകാലം

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...

സ്വിമ്മിംഗ് ബേബി

നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...

രഹസ്യ കോടീശ്വരന്‍!

ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...

നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍

ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...