Today's Story

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

Share

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള മേജര്‍ സര്‍ജറികളില്‍ യുകെയില്‍ സ്‌പൈനല്‍ ബ്ലോക്ക് അനസ്‌തേഷ്യ ഹിറ്റാകുന്നു. ഐപാഡിലും എംപി3 പ്ലെയറിലും ഇഷ്ടപരിപാടികള്‍ ആസ്വദിച്ചു രോഗി സര്‍ജറി ടേബിളില്‍ കിടക്കുമ്പോള്‍ സര്‍ജറിനിമിഷങ്ങള്‍ രോഗിക്കു ടെന്‍ഷന്‍ ഫ്രീ ആകുന്നു. ഓപ്പറേഷന്‍ തിയറ്റര്‍ ശരിക്കും തിയറ്റര്‍ ആയി മാറുന്നു!!

ഇംഗ്ലീഷുകാരിയായ ജെനീറ്റ ഗ്രിഫിനെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്(എല്ലുരോഗം) പ്രശ്‌നങ്ങള്‍ വിടാതെ പിടികൂടിയിട്ടു നാളേറെയായിരുന്നു. റോബര്‍ട്ട് ജോണ്‍സ് ആന്‍ഡ് ആഗ്നസ് ഹണ്ട് ഓര്‍തോപീഡിക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവസാനം ആ തീരുമാനത്തിലെത്തി. ഹിപ്പ്(നിതംബം)

മാറ്റിവയ്ക്കുന്ന സര്‍ജറി ഇനി വൈകിക്കൂടാ. അവര്‍ തീരുമാനം ജെനീറ്റയെ അറിയിച്ചു; സര്‍ജറിയുടെ തീയതിയും. കേട്ട പാതി കേള്‍ക്കാത്ത പാതി ജെനീറ്റ എതിര്‍പ്പിന്റെ സ്വരഭേദമായി. ഡോക്ടര്‍മാര്‍ ചിന്താക്കുഴപ്പത്തിലായി. സര്‍ജറിഭയം ജെനീറ്റയെ വേട്ടയാടിത്തുടങ്ങിയോ? പക്ഷേ, സര്‍ജറി ഒഴിവാക്കാനാവില്ലല്ലോ!

അസ്വസ്ഥതയുടെ പിന്നാമ്പുറക്കഥ മറ്റൊന്നായിരുന്നു. ക്രിക്കറ്റ് മതമാണെങ്കില്‍ അതിന്റെ കടുത്ത ആരാധികയാണു ജെനീറ്റ. സര്‍ജറിദിനത്തിലാണ് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്ക ഏകദിനം. ഉത്സവദിവസം ഭക്തര്‍ ദര്‍ശനം മുടക്കുമോ? ജെനീറ്റയ്ക്കു കളി കാണണം. കാര്യമറിഞ്ഞതോടെ ഡോക്ടര്‍മാരുടെ പ്രയാസം പമ്പകടന്നു. ഇതാണോ ഇത്ര വല്യ കാര്യം.. ജെനീറ്റയ്ക്കു കളി കാണണം, ഡോക്ടര്‍മാര്‍ക്കു സര്‍ജറി നടത്തണം... രണ്ടിനും വഴി കണ്ടിട്ടുണെ്ടന്നായി ഡോക്ടര്‍മാര്‍.

ഓപ്പറേഷന്‍ തിയറ്ററിലേക്കുളള യാത്രയ്ക്കിടെ അനസ്‌തെറ്റിസ്റ്റ് ജെനീറ്റയ്ക്ക് ഐപാഡ് സമ്മാനിച്ചു. ഹിപ്പിലെ സന്ധിമാറ്റിവയ്ക്കല്‍ സര്‍ജറി തുടങ്ങി. കേടുവന്ന സന്ധി ഇളക്കിമാറ്റി കൃത്രിമസന്ധി പിടിപ്പിക്കുന്നതിന്റെ സങ്കീര്‍ണനിമിഷങ്ങള്‍. ചുറ്റിക കൊണ്ട് അടിക്കുന്നതുപോലെ എന്തൊക്കെയോ പിന്നില്‍ സംഭവിക്കുന്നതായി ജെനീറ്റയ്ക്കു തോന്നി. എങ്കിലും സര്‍ജറി മേശയില്‍ ചാഞ്ഞു കിടന്ന് പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്ക ഏകദിനത്തിന്റെ ആവേശക്കാഴ്ചകള്‍ ഐപാഡില്‍ തത്സമയം കാണുകയായിരുന്നു ജെനീറ്റ. സിക്‌സറുകളും ഫോറുകളും പറക്കുന്ന ആവേശപ്പൂരം ഐപാഡില്‍. സന്ധി ഇളക്കി പുതിയതു പ്രതിഷ്ഠിക്കുന്നതിന്റെ ടെന്‍ഷന്‍പൂരം സര്‍ജന്‍മാരുടെ മനസില്‍. ഒടുവില്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയായി. ജെനീറ്റയെ പ്രത്യേക വാര്‍ഡിലേക്കു മാറ്റി. ശേഷം കാഴ്ചകള്‍ അവിടത്തെ വലിയ സ്ക്രീനില്‍. അങ്ങനെ കളിക്കാഴ്ച കാര്യമായി നഷ്ടമാക്കാതെ ഹണ്ട് ഓര്‍തോപീഡിക് ആശുപത്രിയിലെ ചികിത്സകര്‍ സര്‍ജറി വിജയകരമാക്കി. ചുരുക്കത്തില്‍ രോഗി ഇച്ഛിച്ചതും നടന്നു, വൈദ്യന്റെ കല്‍പ്പനയും നടന്നു.

മേജര്‍ സര്‍ജറികളിലൊന്നാണ് ഹിപ്പ് മാറ്റിവയ്ക്കല്‍ സര്‍ജറി. സാധാരണയാി ജനറല്‍ അനസ്തീഷ്യ നല്കി നടത്താറുളള സര്‍ജറി. പക്ഷേ, നമ്മുടെ ജെനീറ്റ, ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ മുന്‍ ഇലക്ട്രോണിക്‌സ് ലക്ചറര്‍, സര്‍ജറിനേരം ഉടനീളം ഉണര്‍ന്നുകിടക്കുകയായിരുന്നു. ഉണര്‍ന്നുകിടക്കാതെങ്ങനെ ഒരാള്‍ക്ക്

ഐപാഡില്‍ ക്രിക്കറ്റ് ലൈവ് കാണാനാകും, കമന്ററി ശ്രദ്ധിക്കാനാകും. ജെനറ്റിന് ഇതുരണ്ടും സത്യമായ അനുഭവം. ജെനറ്റിന്റെ വാക്കുകളിലേക്ക്.. പിന്നില്‍ എന്തൊക്കയോ കടുത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, എന്റെ ശരീരത്തെക്കുറിച്ച് എനിക്കു വ്യക്തമായ ബോധം ഉണ്ടായിരുന്നു. ശരീരം ആരോ പതിയെ വലിക്കുന്നതായി അനുഭവപ്പെട്ടു. പക്ഷേ, അതെന്നെ അലോരസപ്പെടുത്തിയില്ല, തെല്ലും. എപ്പോഴെങ്കിലും വേദന തോന്നിയതുമില്ല... മത്സരം അവസാനിക്കാന്‍ രണ്ട് ഓവര്‍ ശേഷിക്കെ സര്‍ജറി അവസാനിച്ചു. എന്നെ തിയറ്ററിനു പുറത്തേക്കു സ്ട്രക്ചറില്‍ കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തിയറ്ററിനു പുറത്തേക്കു കടക്കുംമുമ്പ് ഐപാഡ് അനസ്‌തെറ്റിസ്റ്റിനു മടക്കിനല്കി. അതുമാത്രമായിരുന്നു സര്‍ജറിദിനത്തില്‍ എന്നെ വേദനിപ്പിച്ച ഒരേയൊരു നിമിഷം.

ചുരുക്കത്തില്‍ സര്‍ജറിനേരം ജെനീറ്റ ഉണര്‍ന്നുകിടക്കുകയായിരുന്നു എന്നതു പകല്‍ പോലെ വ്യക്തം. ഇതെങ്ങനെ സംഭവിച്ചു. ശാസ്ത്രം മനുഷ്യനെ ജയിപ്പിച്ചു! അനസ്‌തേഷ്യ രംഗത്തെ നൂതന കണെ്ടത്തലുകളാണു സംഗതി സാധ്യമാക്കിയത്. അടുത്തിടെ കണെ്ടത്തിയ ലോക്കല്‍ അനസ്‌തെറ്റിക്കാണ് ജെനീറ്റയുടെ മോഹം സഫലമാക്കിയത്. സാധാരണ ഹിപ് മാറ്റിവയ്ക്കല്‍ സര്‍ജറിയിലും മുട്ട് മാറ്റിവയ്ക്കല്‍ സര്‍ജറിയിലും ഉപയോഗപ്പെടുത്താറുളള ജനറല്‍ അനസ്‌തെറ്റിക് ജെനീറ്റയ്ക്കു നല്‍കിയില്ല. പകരം അര മുതല്‍ താഴോട്ട് നാലഞ്ചുമണിക്കൂര്‍ നേരം മാത്രം മരവിപ്പിക്കുന്ന തരം ലോക്കല്‍ അനസ്‌തെറ്റിക് നല്‍കി. സര്‍ജറിനേരം രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന ഈ നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതി സ്‌പൈനല്‍ ബ്ലോക്ക് എന്നറിയപ്പെടുന്നു.

സ്‌പൈനല്‍ ബ്ലോക്കിനു മെച്ചം പലതാണ്. സര്‍ജറിക്കു ശേഷമുളള വേദനയുടെ തീവ്രതയില്‍ കാര്യമായ കുറവുണ്ടാകുന്നു. സര്‍ജറിക്കിടെ ജീവനു തന്നെ ഭീഷണിയായി വെയിനില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഡീപ് വെയിന്‍ ത്രോംബോസിസ്(ഡിവിറ്റി)യ്ക്കുളള സാധ്യത കുറവാണ്. ജനറല്‍ അനസ്‌തേഷ്യ ശ്വസനപ്രവര്‍ത്തനങ്ങളുടെ തോതു കുറയ്ക്കുന്നതിനാല്‍ കടുത്ത ശ്വാസകോശരോഗങ്ങള്‍ക്കു സര്‍ജറി വേണ്ടിവരുമ്പോള്‍ സ്‌പൈനല്‍ ബ്ലോക്കാണു കൂടുതല്‍ ഫലപ്രദം.

ഓപ്പറേഷന്‍ തിയറ്റര്‍ എന്ന ബോര്‍ഡ് സിനിമകളില്‍ കണ്ടാല്‍പ്പോലും ഉളള ധൈര്യം ചോര്‍ന്നുപോകുന്നവര്‍ സമൂഹത്തില്‍ ഏറെയുണ്ട്. അപ്പോള്‍ യഥാര്‍ഥത്തില്‍ അവിടെ എത്തേണ്ട സന്ദര്‍ഭം അത്തരക്കാര്‍ക്കു വന്നുചേര്‍ന്നാലുളള കഥ പറയണോ? സ്‌പൈനല്‍ ബ്ലോക്ക് അനസ്‌തെറ്റിക് ഏത്ര മെച്ചമാണെങ്കിലും സര്‍ജറിനേരമാകെ പൂര്‍ണ ബോധത്തോടെ ഉണര്‍ന്നിരിക്കാനാവില്ലെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷേ, ജനീറ്റ ആ ഗ്രൂപ്പില്‍ പെടില്ലന്നു തെളിയിച്ചു. പൂര്‍ണമായും ഉണര്‍ന്നിരിക്കേണ്ടത് ജനീറ്റയുടേതുകൂടി ആവശ്യമായിരുന്നു. ക്രിക്കറ്റ് ആരാധനമൂര്‍ത്തികളെ പിണക്കനാവില്ലല്ലോ!

സ്‌പൈനല്‍ ബ്ലോക്കില്‍, പുറംഭാഗത്തു താഴെയായി എല്ലുകള്‍ക്കിടെയുളള വിടവിലൂടെ സൂചി കടത്തി മരവിപ്പിക്കേണ്ട ശരീരഭാഗത്തേക്കു ലോക്കല്‍ അനസ്‌തെറ്റിക് കുത്തിവയ്ക്കുന്നു. സ്‌പൈനല്‍ ബ്ലോക്ക് അനസ്തീഷ്യയ്ക്കു ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ സര്‍ജറികളില്‍ അടുത്തിടെയായി പ്രചാരമേറുന്നതായി ഓസ്വെസ്ട്രിയിലെ കണ്‍സള്‍ട്ടന്റ് അനസ്‌തെറ്റിസ്റ്റായ ഡോ.എലിസ് ഹഗ്‌സിന്റെ സാക്ഷ്യം. 2003 ല്‍ അദ്ദേഹം അനസ്തീഷ്യ നല്കിയ 43 ഹിപ് മാറ്റിവയ്ക്കല്‍ കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമായിരുന്നു

സ്‌പൈനല്‍ ബ്ലോക്ക് ഉപയോഗം. എന്നാല്‍ 2013 ല്‍ ഇതുവരെ ചെയ്ത 42 കേസിലും സ്‌പൈനല്‍ ബ്ലോക്ക് നല്‍കി. സര്‍ജറിനേരമാകെ ഉണര്‍ന്നിരിക്കുന്നതിന്റെ അനുഭവമറിയാന്‍ താത്പര്യപ്പെടുന്നവരാണ് ഇന്നു ഭൂരിപക്ഷവും.

സര്‍ജറിനേരം രോഗികളെ അലോരസപ്പെടുത്തുന്നതു ചില ശബ്ദങ്ങള്‍ തന്നെ. തുന്നുന്നതിന്റെ, ചുറ്റിക കൊണ്ട് അടിക്കുന്നതിന്റെ, തുളയ്ക്കുന്നതിന്റെ... മിക്കവരും എംപി3 പ്ലയേഴ്‌സ് കരുതും. ഇഷ്ടഗാനങ്ങള്‍ കേട്ടുകിടക്കും.

അരയ്ക്കു താഴെ യാതൊന്നുമുളളതായി അറിയില്ലെന്ന് ഉറപ്പുനല്‍കിയാലും ചിലര്‍ക്കു സ്‌പൈനല്‍ ബ്ലോക്കില്‍ അത്ര വിശ്വാസം പോരെന്ന് അനുഭവങ്ങളുടെ ഡയറിക്കുറിപ്പ്. അവര്‍ക്ക് വെയിനിലൂടെ അനസ്‌തെറ്റിക് നല്‍കുന്നു. പ്രതീക്ഷിച്ച നേരത്തിനപ്പുറം സര്‍ജറി നീളുകയാണെങ്കില്‍ ജനറല്‍ അനസ്‌തേഷ്യ നല്കാനുമാവും.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സ്‌പൈനല്‍ ബ്ലോക്കില്‍ കോപ്ലിക്കേഷന്‍ ഇല്ലെന്നു കരുതിയാല്‍ തെറ്റി. സര്‍ജറിക്കുശേഷം ചിലര്‍ക്കു മൂത്രം പിടിച്ചുനിര്‍ത്താനുളള കഴിവു താത്കാലികമായി നഷ്ടമാകുന്നതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. അവര്‍ക്കു താത്കാലികമായി കഥീറ്റര്‍ ഉപയോഗിക്കേണ്ടിവരും. 20.000 ല്‍ ഒരാള്‍ക്കു കാലിനു സ്ഥിരമായി സ്വാധീനക്കുറവോ മരവിപ്പോ ഉണ്ടാകാനുളള വിദൂരസാധ്യതയും ചില വിദഗ്ധര്‍ തളളിക്കളയുന്നില്ല. പക്ഷേ, ജനറല്‍ അനസ്‌തേഷ്യയിലും അപകടസാധ്യതകള്‍ ധാരാളം.

തനിയെ നഗരത്തിനുമീതേ ഗ്ലൈഡര്‍ പറപ്പിക്കുന്നതിനെക്കുറിച്ചു തനിക്കു നിഷ്പ്രയാസം ആലോചിക്കാം, പക്ഷേ, ജനറല്‍ അനസ്‌തെറ്റിക്കിനെക്കുറിച്ച് ആലോചിക്കുക ഭീതിദമെന്ന് ജെനീറ്റ ഗ്രിഫിന്‍. ബോധം നഷ്ടമാകുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കുക പോലും അസാധ്യം. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് സ്റ്റീഫനൊപ്പം വിശ്രമജീവിതത്തിനു വെയില്‍സിലെത്തിയ ജെനീറ്റയ്ക്ക് ആര്‍ത്രൈറ്റിസിനെ തുടര്‍ന്നാണ് വലതു ഹിപ്പ് തകരാറിലായത്. നീരും വേദനയും കുറയ്ക്കാനുളള മരുന്നുകള്‍ ബിപി കൂട്ടി. ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ വേദന കുറയ്ക്കാന്‍ കോര്‍ട്ടിസോണ്‍ ഇന്‍ജക്ഷന്‍ എടുത്തു. പക്ഷേ, ഒന്നും കാര്യമായ ഫലം കണ്ടില്ല. ജൂണ്‍ 1 നായിരുന്നു ജെനീറ്റയ്ക്കു ഹിപ് മാറ്റിവയ്ക്കല്‍ സര്‍ജറി. വൈകിട്ടു മൂന്നിന്. 4.45ന് വാര്‍ഡിലേക്കു മാറ്റി. ചായയും സാന്‍ഡ് വിച്ചും കഴിച്ചു. ജനറല്‍ അനസ്‌തെറ്റിക്കിനെ തുടര്‍ന്നു ചിലര്‍ക്കുണ്ടാകാറുളള മനംപിരട്ടലും ഛര്‍ദിയും സ്‌പൈനല്‍ ബ്ലോക്ക് സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നതു മറ്റൊരു മെച്ചം.

നാലഞ്ചു മണിക്കൂര്‍ കാലുകളുടെ സെന്‍സേഷന്‍(ഗ്രഹണശക്തി) നഷ്ടമാകുന്നു എന്നതാണ് ഏറ്റവും വിചിത്രമായ സംഗതി. പതിയെ കാര്യങ്ങള്‍ പഴയപടിയാവും. അടുത്ത പ്രഭാതത്തില്‍ ജെനീറ്റ സ്വിമ്മര്‍ഫ്രെയിമിന്റെ സഹായത്തോടെ നടന്നുതുടങ്ങി. ഒരാഴ്ചയ്ക്കകം പൂന്തോപ്പില്‍ നടന്നു. വരുന്ന സെപ്റ്റംബറില്‍ ഗ്ലൈഡര്‍ പറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണു ജെനീറ്റ. അതുതന്നെയാണ് ഇപ്പോള്‍ ജെനീറ്റയുടെ ജീവിതസ്വപ്നം.

ടി.ജി.ബൈജുനാഥ്



ഏകാന്തതയെ സ്‌നേഹിച്ചപ്പോള്‍ ഇങ്ങനെയും ഒരാളുണ്ടായി

ചുറ്റും ആകെ ബഹളം. എല്ലാവരും സമാധാനമില്ലാതെ പായുന്നു. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ പോലും സമയമില്ല. ഇങ്ങനെ വന്നതാണ് ഫെങ് മിംഗ്ഷാനെ മറ്റുള്ളവരില്‍ നിന്നും മാറി നടക്കാന്‍ പ്രേരിപ്പിച്ചത്.

ചൈനീസ് സ്വദേ
Read More...

ചുവര്‍ പൂന്തോട്ടം!

മേല്‍ക്കൂരയിലെ പെയ്ത്തുവെളളം നിരത്തിലേക്കൊഴുകി തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രം വെളളത്തിലാകുന്നതു തടയാന്‍ ലണ്ടന്‍ അധികൃതര്‍ കണെ്ടത്തിയ ഹരിതതന്ത്രം!

10000 ല്‍പ്പരം സസ്യങ്ങളുമായി ഒരു ചുവര്‍പൂന്തോട
Read More...

ഐ ഡോര്‍ കാം! പൂമുഖവാതിലിലെ ചാരക്കണ്ണ് !

നിങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തിയാണോ?

കോളിംഗ് ബെല്‍ മുഴക്കിയത് ആരെന്ന് വാതില്‍ തുറക്കുംമുമ്പേ അറിയണമെന്നു നിങ്ങള്‍ക്കു താല്‍പര്യമില്ലേ?

സന്ദര്‍ശകന്റെ ചിത്രം നിങ്ങലുടെ മൊബൈലില്‍ ലഭ്യമാക്കുന്ന
Read More...

കെപ്ലര്‍ ടെലസ്‌കോപ് പുതിയ ലാവാഗ്രഹം കണെ്ടത്തി

ഓരോ എട്ടരമണിക്കൂറിലും കെപ്ലര്‍ 78 ബി അതിന്റെ സൂര്യനെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

ഭൂമിയില്‍ നിന്ന് 700 പ്രകാശവര്‍ഷം അകലെ ലാവ നിറഞ്ഞ ഗ്രഹം കണെ്ടത്തിയതായി റിപ്പോര്‍ട്ട്. പേര് കെപ്ലര്‍ 78 ബി. അവി
Read More...

ക്രേസി ഗേള്‍സ്!

3000 അടിക്കു മേല്‍ ഉയരമുളള രണ്ടു മലകളെ ബന്ധിപ്പിച്ച കയറിലൂടെ നടന്നും ഇരുന്നും എണീറ്റുനിന്നും ലോകരെ വിസ്മിതനേത്രരാക്കി ചില പെണ്‍കുട്ടികള്‍. വേഷത്തിലും പ്രകടനത്തിലും പ്രഫഷണല്‍ ടച്ച്. എമിലി സൂകെയ്‌നിക്,
Read More...

പ്രകാശം പരത്തുന്ന പ്ലാസ്റ്റിക് കുപ്പികള്‍!

പകല്‍വെളിച്ചം കടന്നുവരാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ തീവിലയുളള വൈദ്യുതി എരിച്ചുകളഞ്ഞാണ് പലരും വെട്ടം കാണുന്നത്. സൂര്യപ്രകാശവും കുപ്പിവെളളവും പ്രയോജനപ്പെടുത്തി ഇരുള്‍മുറികളില്‍ പകല്‍വെട്ടം വ
Read More...

ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെങ്കിലും ചൈനയില്‍ തേനീച്ചവൈദ്യം ഹിറ്റ് !

തേനീച്ചകളെ കൊണ്ടു ശരീരഭാഗങ്ങളില്‍ കുത്തിച്ചു രോഗവിമുക്തി വരുത്തുന്ന പരമ്പരാഗത ചികിത്സാരീതിക്കു ചൈനയില്‍ പ്രചാരമേറുന്നു. അക്യുപംങ്ചര്‍ ക്ലിനിക്കുകളില്‍ രോഗികളുടെ തിരക്കിന്റെ ഇരമ്പല്‍. ജീവനു തന്നെ ഭീഷണി
Read More...

40 വര്‍ഷം ആ അച്ഛനും മകനും എങ്ങനെ കാട്ടില്‍ ഒറ്റപ്പെട്ടു?

ഭാര്യയും രണ്ടു മക്കളും കുഴിബോംബ് സ്‌ഫോടനത്തില്‍ മരിക്കുന്നത് ഹോ വാന്‍ താഗിനു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മരണം തട്ടിയെടുക്കാത്ത പിഞ്ചുകുഞ്ഞിനെയുമെടുത്ത് താഗ് പ്രാണര
Read More...

തോല്‍ക്കാന്‍ മനസില്ല!

അഫ്ഗാന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടമായ ബ്രിട്ടീഷ് സൈനികന്‍ വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാന്‍ ഒരുക്കമല്ല. സെപ്റ്റംബറില്‍ 25 കഠിന തടസങ്ങള്‍ അതിജീവിക്കേണ്ട സ്പാര്‍ട്ടന്‍ റേസില്‍ പങ്കെടുക്കാനുളള തീവ്ര പര
Read More...

മധ്യാഹ്നത്തില്‍ മറഞ്ഞ മീനമാസസൂര്യന്‍

നടന്‍മാരിലെ തികഞ്ഞ കമ്യൂണിസ്റ്റുകാരനും കമ്യൂണിസ്റ്റുകളിലെ തികഞ്ഞ നടനുമായിരുന്ന ഒരു മനുഷ്യന്‍. വളരെ പരുക്കനെന്നു തോന്നും അകലെനിന്നു കാണുന്നവര്‍ക്ക്; അടുത്തറിയുമ്പോള്‍ മനുഷ്യസ്‌നേഹം തുളുമ്പുന്ന കാവ്യഹൃദ
Read More...

ഫ്‌ളാറ്റുകളിലെ വാനരവികൃതികള്‍!

വാനരശല്യം കൊണ്ടു പൊറുതിമുട്ടിയ ഒരു ദക്ഷിണാഫ്രിക്കന്‍ പട്ടണത്തിന്റെ കഥയാണിത്. ഒരു പറ്റം വാനരന്മാര്‍ ഫ്‌ളാറ്റ് ജീവിതത്തിന്റെ സൈ്വരഭാവങ്ങളിലേക്കു കടന്നുകയറിയിരിക്കുന്നു. കേപ് ടൗണിലെ സ്കാര്‍ബോറോയിലുളള ഫ്‌
Read More...

എനിക്ക് അത്ഭുതസിദ്ധിയില്ല; ഞാനൊരു പാവം പയ്യന്‍

അലിക്ക് തന്റെ വാലിപ്പോള്‍ പുലിവാലായിരിക്കുകയാണ്. അലിയുടെ വാലിന് ഹനുമാന്റെ വാലുമായി സാദൃശ്യമുണെ്ടന്നാണ് ചിലര്‍ വാദിക്കുന്നത്. അലിയുടെ ശരീരത്തില്‍ ഹനുമാന്റേതിനു സമാനമായി ഒമ്പതോളം അടയാളങ്ങള്‍ ഉണെ്ടന്നും
Read More...

ഒരു മെഡിറ്ററേനിയന്‍ കപ്പല്‍ഹോട്ടല്‍!

ഏഴു ചതുരശ്രകീലോമീറ്റര്‍ വിസ്തൃതിയുളള ജിബ്രാള്‍ട്ടറില്‍ സ്ഥലം പരിമിതം. തീരങ്ങള്‍ പരിസ്ഥിതി പ്രാധാന്യമുളളതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെന്നു നിയമവിലക്ക്.ഒടുവില്‍ വെളളത്തില്‍ പൊങ്ങിക്കിടക്കു
Read More...

എ ക്രൊക്കഡൈല്‍ ലൗ സ്റ്റോറി..!

മുതലകളുടെ മാംസവും തോലും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ യുഎസില്‍ വ്യാപകം. വേട്ടക്കാരുടെ കൈകളിലെത്തും മുമ്പ് മുതലകളെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുകയാണ് അമേരിക്കയിലെ ഗാട്ടര്‍ ബോയ്‌സിന്റെ
Read More...

ഇസ്തിരിപ്പെട്ടികളേ ഇതിലേ, ഇതിലേ..!

ഹോബികളില്ലാത്തവര്‍ ചുരുക്കം. ഹോബികളുളളവര്‍ക്ക് ഇനിയെന്തിനു ടെന്‍ഷന്‍ എന്ന് സയന്‍സ്. നോട്ടിംഗ്ഹാമിലെ ജോണ്‍ റോളിന്‍സിനു കമ്പം ഇസ്തിരിപ്പെട്ടികളോട്. 800 ല്‍പ്പരം ഇസ്തിരിപ്പെട്ടികളുളള റോളിന്‍സിന്റെ വീട
Read More...

നാലാംപീഠത്തില്‍ ഇനി നീല പൂവന്‍കോഴി!

ലണ്ടനിലെ ട്രഫാല്‍ഗര്‍ ചത്വരത്തിലെ നാലാം പീഠത്തില്‍ വരുന്ന 18 മാസം നീലച്ചായമണിഞ്ഞ പൂവന്‍കോഴി തലയെടുപ്പോടെ നില്‍ക്കും.

കഴിഞ്ഞ ദിവസം ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ലോകത്തിനു മുമ്പില്‍ നീലപ്പൂവന്‍കോഴിയു
Read More...

ഗ്യാസ്ട്രിക് ബാന്‍ഡ് ചതിച്ചു! ജോ റസ്റ്റിനു വിശപ്പില്ല!

രണ്ടു കുട്ടികളുടെ അമ്മയായ 47 വയസുളള നോര്‍ഫോക്ക് സ്വദേശി ജോ റസ്റ്റിനു മാസങ്ങളായി വിശപ്പില്ല. വിശപ്പ് അറിയാനാകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. പക്ഷേ, പോഷകാഹാരമില്ലാതെ ഏങ്ങനെ ജീവന്‍ നിലനിര്‍ത്താ
Read More...

ആഡംബര കാമ്പര്‍വാനുകള്‍ റെഡി; സുഖയാത്ര,ശുഭയാത്ര!

ഇനി വീട്ടിലെ സൗകര്യങ്ങളോടെ കടല്‍ക്കരയില്‍ ഉല്ലാസപ്പകലിരവുകള്‍. സുഖനിദ്രയ്ക്കു ബര്‍ത്ത്, രുചിമേളമൊരുക്കാന്‍ മിനി കിച്ചന്‍, ഇഷ്ടസിനിമകള്‍ കാണാന്‍ ടിവി, ഡിവിഡി പ്ലെയര്‍...ഇംഗ്ലണ്ടിലെ ക്ലാസിക് ഓസ്റ്റിന്‍
Read More...

ഷാഡോ പറക്കാനായി പിറന്നവന്‍..!

ലെയ്ക്ക എന്ന നായയുടെ പേരില്‍ (ഭൂമിയില്‍ നിന്നു ബഹിരാകാശവാഹനത്തിലേറി ശൂന്യാകാശത്ത് ആദ്യമെത്തിയ ജീവി) അഹങ്കരിച്ചിരുന്ന നായവര്‍ഗത്തിന്റെ ഗര്‍വിന് ആക്കം കൂട്ടാന്‍ ഒരു നായ കൂടി സാഹസികതയുടെ ചിറകേറി. ഓസ്‌ട്ര
Read More...

ഡോക്ടര്‍ സര്‍ജറി നടത്തും; രോഗി ക്രിക്കറ്റ് ലൈവ് കാണും!

സര്‍ജറിനേരമാകെ രോഗിക്കു സ്വബോധത്തോടെയും ശ്രദ്ധയോടെയും ഉണര്‍ന്നിരിക്കാന്‍ അവസരമൊരുക്കുന്ന നൂതന ലോക്കല്‍ അനസ്‌തെറ്റിക് രീതിയായ സ്‌പൈനല്‍ ബ്ലോക്കിനു പ്രചാരമേറുന്നു. ഹിപ്, മുട്ട് മാറ്റിവയ്ക്കല്‍ പോലെയുളള
Read More...

കഭി ന ഭൂല്‍ പായേംഗേ...

ആ ശബ്ദം അനുകരിക്കുന്നവര്‍ ആയിരക്കണക്കിനുണ്ടാവാം... പക്ഷേ സംഗീതലോകത്ത് ഒരേയൊരു കിഷോര്‍ കുമാറേയുള്ളൂ. ഇവിടെ കേരളത്തില്‍പ്പോലും, ഒരു കിഷോര്‍ദാ ഗാനമെങ്കിലും പ്ലേ ചെയ്യപ്പെടാതെ, ഏറ്റുപാടാതെ ഒരു ദിനവും കടന്
Read More...

വരുന്നൂ, മാജിക് കത്തി; ഇനി കാന്‍സര്‍സര്‍ജറി സ്മാര്‍ട്ടാകും

ചൂടായ ഇലക്ട്രിക് കത്തി കൊണ്ടു സര്‍ജന്‍ രോഗിയുടെ ട്യൂമറിന്റെ അഗ്രത്തു സ്പര്‍ശിക്കുന്നു

അതിന്റെ ഫലമായി മാംസം കരിഞ്ഞുണ്ടാകുന്ന പുക സ്‌പെക്ട്രോമീറ്ററിലേക്കു കടത്തിവിടുന്നു. പുകയുടെ രാസഘടന സാധാരണവും കാന്
Read More...

സര്‍വകലാവല്ലഭന്‍!

സര്‍വകലാവല്ലഭനെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. കുതിരയെ വരുതിക്കു നിര്‍ത്തിയും വഴുതിപ്പോകാന്‍ ആവതു ശ്രമിച്ച മീനുകളെ ചൂണ്ടയിലാക്കിയും മെയ്ക്കരുത്തില്‍ ജ
Read More...

മാ നിഷാദ..!

പ്രകാശത്തേക്കാള്‍ വേഗം കൂടിയ കണം തേടിയും ചൊവ്വയിലെ രാപകലുകള്‍ കിനാവു കണ്ടും മനുഷ്യര്‍ സയന്‍സിന്റെ ചിറകേറുന്ന കാലത്ത് ഇതാ ആചാരങ്ങളുടെ പേരുപറഞ്ഞ് കാളയെ തൂക്കിലേറ്റി ഒരാഘോഷം! വാര്‍ത്ത അയല്‍പക്കത്തുനിന്നാ
Read More...

മുഖം മിനുക്കാന്‍ ഒച്ച് ഫേഷ്യല്‍

ബാത്ത് റൂം ഭിത്തിയിലും പൂമുഖപ്പടിയിലും കിണറ്റിന്‍കരയിലും ഇഴഞ്ഞുനീങ്ങുന്ന ഒച്ചുകളെ കാണുമ്പോള്‍ ഛേ, ശല്യം, നാശം എന്നിങ്ങനെയായിരുന്നു ഇവിടത്തേതു പോലെ ജപ്പാനിലും കമന്റുകള്‍. എന്നാല്‍ അടുത്തിടെയായി ഒച്ചുകള
Read More...

ഉന്നതങ്ങളെ പ്രണയിക്കുന്നവര്‍!!

ബീച്ചിന്റെ വിദൂരദൃശ്യം കണ്‍കുളിര്‍ക്കെ കാണണമെന്നു ചിലര്‍ക്കു മോഹം കലശലായി. അസ്മയസൂര്യന്റെ പശ്ചാത്തലത്തിലുളള നഗരസന്ധ്യ കാണണമെന്നു മറ്റുചിലരുടെ മോഹം. അവര്‍ സംഘം ചേര്‍ന്നു. 100 അടി പൊക്കമുളള കെട്ടിടങ്ങള്
Read More...

വരുന്നൂ, എറിയാവുന്ന കാമറ!

കണ്ടാല്‍ പന്തു പോലെ. എന്നാല്‍ എറിയാനാവും, പക്ഷേ, അതു കളിക്കളത്തില്‍ ഉപയോഗിക്കാനാവില്ല. എന്താണെന്നു പറയാമോ? കുസൃതിചോദ്യമെന്നു തോന്നുമെങ്കിലും ഉത്തരമുണ്ട്. സ്ക്വിറ്റോ എന്ന കാമറ. ഒരു ടെന്നീസ് പന്തിന്റെ വ
Read More...

ഹെല്‍മറ്റ് കൂട്ടില്‍ തലപൂട്ടി ഒരു ജീവിതം!

മുഖം മറയ്ക്കുംവിധം കമ്പിവല കൊണ്ടു തീര്‍ത്ത ഹെല്‍മറ്റ് കൂട് ധരിച്ച ഒരാളെ തെരുവില്‍ കണ്ടാല്‍ എന്തുതോന്നും? സമരദിവസം കല്ലേറില്‍ നിന്നു രക്ഷതേടി കണെ്ടത്തിയ സംവിധാനമാണെന്നു കരുതിയാല്‍ തെറ്റി. ആജീവനാന്തപുകവ
Read More...

പുതിയകാലം

കാലം 1971, സത്യനും പ്രേംനസീറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. തന്റെ കട ആരോ കത്തിച്ചതു കണ്ട് ബഹദൂര്‍ നിലവിളിക്കുന്ന രംഗമാണ് ചിത്രീകരിക്കുന
Read More...

സ്വിമ്മിംഗ് ബേബി

നീന്തലറിയാതെ കൗമാരം കാണാക്കയത്തില്‍ മുങ്ങിമറയുന്നതു കരയ്ക്കു നിന്നു നിസഹായതയോടെ കാണാനും മൊബൈലില്‍ പകര്‍ത്താനും വിധിക്കപ്പെട്ടവര്‍ക്കായി ഒരു കുഞ്ഞു നീന്തല്‍താരത്തിന്റെ ആവേശജനകമായ വിശേഷങ്ങള്‍. ജലവിതാനങ്
Read More...

രഹസ്യ കോടീശ്വരന്‍!

ഒരാള്‍ക്കു ലോട്ടറിയടിച്ചാല്‍ എന്തു സംഭവിക്കാം? എന്തും സംഭവിക്കാം. ലോട്ടറിയടിച്ചുവെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കിലുക്കം സിനിമയിലെ രംഗങ്ങള്‍ ഓര്‍മയില്‍ ഓടിയെത്തുന്നുണ്ടാവും അല്ലേ? ബ്രിട്ടീഷുകാരന്‍ ഡേവി
Read More...

നിക്ക് വാലന്‍ഡെയുടെ ഞാണിന്‍മേല്‍ കളികള്‍

ഏഴു തലമുറകളായി തുടര്‍ന്നുപോരുന്ന പാരമ്പര്യത്തിന്റെ ബാക്കിപത്രമാണു നിക്ക് വാലന്‍ഡെക്കിന്റെ ജീവിതം. അമേരിക്കന്‍ സ്വദേശിയായ നിക്ക് വാലന്‍ഡെ തന്റെ ജീവിതംതന്നെ ഒരു ഞാണിന്‍മേല്‍ കളിയാക്കിയിരിക്കുകയാണ്. നിക്
Read More...