Deepika Health

പ്രമേഹം പിടിച്ചുകെട്ടാന്‍ സൂപ്പര്‍ ഫുഡ്‌സ്

Share

ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ക്കു പ്രമേഹമുണെ്ടന്നു ലോകാരോഗ്യസംഘടന. 2030 ഓടെ ഇത് ഇരട്ടിയാവും. ഇന്ത്യയില്‍ പ്രമേഹ ബാധിതരുടെ എണ്ണം 5 കോടി വരും. ഒരിക്കല്‍ പിടികൂടിയാല്‍ ജീവിതാവസാനം വരെ നിലനില്ക്കും. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ അന്ധത, കിഡ്‌നി തകരാര്‍, ഹൃദയരോഗങ്ങള്‍, നാഡി തകരാറുകള്‍ എന്നിവയ്ക്കുളള സാധ്യത ഏറെയാണ്. അതിനാല്‍ വിദഗ്ധ ചികിത്സകന്റെ നിര്‍ദേശം പാലിക്കണം. ഭക്ഷണനിയന്ത്രണം സംബന്ധിച്ച സംശയങ്ങള്‍ക്കു ഡയറ്റീഷനെ കണ്‍സള്‍ട്ട് ചെയ്യണം.സ്വയംചികിത്സ പൂര്‍ണമായും ഒഴിവാക്കണം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനു സഹായകമായ ഭക്ഷണക്രമവും ആരോഗ്യശീലങ്ങളും പ്രമേഹബാധിതര്‍ പാലിക്കണം. പ്രമേഹനിയന്ത്രിക്കുന്നതിനു സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ പ്രകൃതി മനുഷ്യനായി കരുതിയിരിക്കുന്നു. അത്തരം ചില " സൂപ്പര്‍ ഫുഡ്‌സി ' നെക്കുറിച്ചുളള വിവരങ്ങള്‍.

1. പാവയ്ക്ക രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പാവയ്ക്ക ഫലപ്രദം. രാവിലെ മറ്റു ഭക്ഷണത്തിനു മുമ്പ് പാവയ്ക്കാനീര് കഴിക്കുന്നത് ഷുഗര്‍ നിയന്ത്രണത്തിനു സഹായകം. എന്നാല്‍ ഷുഗര്‍ കുറയ്ക്കാന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അതിനോപ്പം പാവയ്ക്ക ജ്യൂസ് കൂടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തീരെ കുറയുന്നതിന് ഇടയാക്കുമെന്നതിനാല്‍ പ്രത്യക ശ്രദ്ധ ആവശ്യമാണ്. ഇക്കാര്യത്തില്‍ ചികിത്സകന്റെ ഉപദേശം തേടുക.

2. സോയാബീന്‍ സോയാബീനില്‍ അടങ്ങിയ നാരുകളും പ്രോട്ടീനും പ്രമേഹനിയന്ത്രണത്തിനുഫലപ്രദം.

3. ആപ്പിള്‍ ആപ്പിളിലടങ്ങിയിരിക്കുന്ന പെക്ടിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദിവസവും ആപ്പിള്‍ കഴിക്കുന്ന സ്ത്രീകളില്‍ ടൈപ്പ്് 2 പ്രമേഹത്തിനുളള സാധ്യത ആപ്പിള്‍ കഴിക്കാത്തവരെ അപേക്ഷിച്ച്് 28 ശതമാനം കുറവാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

4. ബീന്‍സ് ജലത്തില്‍ ലയിക്കുന്ന തരം നാരുകള്‍ ഏറെ അടങ്ങിയിരിക്കുന്ന ബീന്‍സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ

പിടിച്ചു നിര്‍ത്തുന്നതിനു സഹായകം. ദഹനവ്യവസ്ഥ, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തിനും ഇതു ഗുണപ്രദം.

5. ഇലവര്‍ങ്ഗം ടൈപ്പ് 2 പ്രമേഹം കുറയ്ക്കുന്നതിന് സുഗന്ധദ്രവ്യം കൂടിയായ ഇലവര്‍ങ്ഗം ഉത്തമം.

6. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഏറെ അടങ്ങിയിട്ടുളള മത്തി പോലെയുളള ചെറുമീനുകള്‍

7. വെളുത്തുളളി.

8. തവിടു കളയാത്ത ധാന്യങ്ങള്‍ തവിടു കളയാത്ത ധാന്യങ്ങളില്‍ കോപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്നു. തവിട് നീക്കം ചെയ്യാത്ത ഗോതമ്പ്്, ഓട്‌സ്, തവിടിന്റെ അളവ്് കൂടുതലുളള അരി എന്നിവയെല്ലാം പ്രമേഹം പിടിച്ചുകെട്ടും.

ഹൃദയത്തില്‍ സൂക്ഷിക്കാന്‍..

* ഇന്‍സുലിന്‍ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പു വരുത്തണം.

* ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.

* പ്രമേഹരോഗികള്‍ ഇടയ്ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.

* പ്രമേഹരോഗികളില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാന്‍ പ്രയോജനപ്പെടും.

* മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

* പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.

* രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ് ആവശ്യം.

* ചര്‍മസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് ഇതു സഹായകം.

* പാദസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധനയ്ക്കു വിധേയമാകണം.

* മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്.

* ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്ഠയും.

* വ്യായാമം എല്ലാ ദിവസവും ഒരേ തോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.

* പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല; എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുളള മനസും ജീവിതശൈലിയിലുളള ഫലപ്രദമായ മാറ്റവും പ്രമേഹനിയന്ത്രണത്തിനു സഹായകം.

പാദങ്ങള്‍ പൊന്നുപോലെ സൂക്ഷിക്കാം

പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്തുന്നു. കാലിലേക്കുളള രക്തഓട്ടം കുറയ്ക്കുന്നു. കാലിന്റെ സ്്്പര്‍ശനശേഷി കുറയുന്നു. ചൂട്, തണുപ്പ്, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുാകുന്ന ചെറിയ മുറിവ്, പരു, പൊളളല്‍ എന്നിവ അറിയാതെ പോകുന്നു. കാലിലേക്കുളള രക്തഓട്ടം കുറയുന്നതു മൂലം ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിനു കാലതാമസം നേരിടുന്നു. ഇത്്് അണുബാധയിലേക്കു നയിക്കുന്നു. പലപ്പോഴും അതു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കുന്നു.



* എന്നും പാദങ്ങള്‍ പരിശോധിക്കുക. പാദത്തിന്റെ മുകള്‍ഭാഗവും താഴ്്്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച ശേഷം പാദത്തിന്റെ താഴ്്്‌വശത്ത്് മുറിവുകളോ വിളളലുകളോ പോറലുകളോ ഉണേ്ടാ എന്നു പരിശോധിക്കുക.

* വിരലുകള്‍ക്കിടയിലെ തൊലി പൊട്ടുന്നുങ്കെില്‍ അവിടെ ആന്റിസെപ്റ്റിക് മരുന്നു പുരട്ടുക; ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക.

* സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങള്‍ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി കൊണ്ടു തുടയ്ക്കുക. വിരലുകള്‍ക്കിടയില്‍ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാന്‍ ശ്രദ്ധ വേണം.

* കാലു വിണ്ടു കീറാതിരിക്കാന്‍ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രീമുകളോ ലോഷനോ കാലിന്റെ മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയില്‍ പുരട്ടരുത്.

* സോക്‌സ് ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായൂസഞ്ചാരം ഉളളതും വിയര്‍പ്പ്്് തങ്ങി നില്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ സോക്്‌സാണ് അനുയോജ്യം. രാത്രി തണുപ്പ്് അനുഭവപ്പെടുന്നുവെങ്കില്‍ സോക്‌സ് ധരിക്കുന്നതു ഗുണകരം.

* കുളി കഴിഞ്ഞ ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക; നഖങ്ങളുടെ അരികുകള്‍ വെട്ടുമ്പോള്‍ ഏറെ ശ്രദ്ധിക്കണം, ചര്‍മം മുറിയരുത്.

* ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.

* കാലുകള്‍ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്. ഹോട്ട്‌വാട്ടര്‍ ബോട്ടിലോ ഹീറ്റിംഗ് പാഡോ ഉപയോഗിച്ചു കാലില്‍ ചൂടു വയ്ക്കരുത്.

* ആണിയും തഴമ്പും ഉങ്കെില്‍ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്്്.

* കാലിലെ രക്തസഞ്ചാരം നിലനിര്‍ത്താന്‍ പുകവലി ഉപേക്ഷിക്കുക.

* ദിവസവും 20 മുതല്‍ 30 മിനിട്ടു വരെ നടക്കുക; കാലിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നതിന്്് ഇതു സഹായകമാണ്.

* ഇരിക്കുമ്പോള്‍ ഒരു കാലിനു മേല്‍ മറ്റേ കാല്‍ കയറ്റി വച്ച് ഇരിക്കരുത്; സുഗമമായ രക്തസഞ്ചാരത്തിന് അതു തടസമാകും.

ടി.ജി.ബൈജുനാഥ്‌



ആര്യവേപ്പ്: വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷം!

ആര്യവേപ്പ്: വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷം!

വലഹവേബ2013മൗഴ31ശീമ1.ഷുഴ

വലഹവേബ2013മൗഴ31ശീമ2.ഷുഴ

വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷമാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയെല്ലാം ഔഷധമൂല്യ
Read More...

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. വര്‍ഷം 1.76 ഗാലന്‍ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നതായി കണക്കുകള്‍. കുടിക്കണക്കില്‍ പഞ്ചാബിനെയും ഹരിയാനയെയും മറികടന്നിരിക്കുന്
Read More...

മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനം

അടുത്ത കാലത്തായി പത്രമാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മസ്തിഷ്കമരണവും അതുകഴിഞ്ഞുള്ള അവയവദാനവും. ഇത് ഏറ്റവും കൂടുതലായി ചെയ്യപ്പെടുന്നത് നേത്രപടലത്തിന്റെയും വൃക്കകളുടെയും കാര്യ
Read More...

പഞ്ചകര്‍മ ചികിത്സ; എന്ത്, എന്തിന്?

ഇന്ന് കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സ്വര്‍ണത്തിന്റേയും വസ്ത്രവ്യാപാരികളുടെയും ആയുര്‍വേദ ചികിത്സയുടെയുമാണ്. ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നതും ചൂഷണം ചെ
Read More...

ദീര്‍ഘദൃഷ്ടി (ലോംഗ് സൈററ്)

കാഴ്ചയില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാനാവുമോ? എത്രയോ വിലപ്പെട്ടതാണ് കണ്ണുകള്‍. അത്രത്തോളം ശ്രദ്ധ നേത്രപരിചരണത്തിലും ഉണ്ടാകണം. പ്രായമേറുമ്പോള്‍ കാഴ്ചക്കുറവുണ്ടാകുന്നതു സ്വാഭാവികം. പ്രായത്തിന്റെ ഭാഗമാ
Read More...

പ്രമേഹവും നാം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും

ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്. 2011ലെ ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫൗണേ്ടഷന്റെ കണക്കനുസരിച്ച് 61.3 മില്യണ്‍ ഇന്ത്യക
Read More...

ചീര വീട്ടുമുറ്റത്തെ വിറ്റാമിന്‍ചെടി

പോഷകസമൃദ്ധമായ ഇലക്കറിയാണു ചീര. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചീരയിലടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍ തിമിരം തടയുന്നു

* ചീരയിലുളള ആന്റി ഓക്‌സിഡന്റായ ഫ്‌ളേവനോയ്ഡ് പ്രോസ്
Read More...

ആരോഗ്യത്തോടെ വാര്‍ധക്യജീവിതം

ആരോഗ്യം നല്കുന്ന ഭക്ഷണവും വ്യായാമവുമാണ് നല്ല ആരോഗ്യത്തിലേക്കുളള വഴികള്‍. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയ്ക്കുളള
Read More...

അയഡിന്‍ അഴകിനും ആരോഗ്യത്തിനും

വളര്‍ച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിന്‍. ശരീരത്തില്‍ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയിലാണ്.

അയഡിന്റെ കുറവുണ്ടായാല്‍

ഗോയിറ്റര്‍, ഡിപ്രഷന്‍. നിരാശ, മാനസികക്ഷീണം, അസ
Read More...

ടെന്‍ഷന്‍ തലവേദന

മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദമാണ്. ഇത്തരം തലവേദന ഇടയ്ക്കിടെ ആവര്‍ത്തിച്ചു വരുന്നു. മാനസിക സമ്മര്‍ദം നിലനില്ക്കുന്നിടത്തോളം അതു തുടരും. അത്തരം തലവേദനകള്‍ ഗുരുതരമ
Read More...

ജംങ്ക് ഫുഡ് വിലയ്ക്കുവാങ്ങുന്ന രോഗം

പലപ്പോഴായി രോഗം വിലയ്ക്കുവാങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മളില്‍ പലരും. അറിവിലായ്മയും പൊങ്ങച്ചവുമെല്ലാം ഇതിന് വഴിവയ്ക്കുന്നു. പണ്ട് മുതിര്‍ന്നവര്‍ക്കായിരുന്നു ജംങ്ക് ഫുഡിനോട് പ്രിയമെങ്കില്‍ ഇന്നത് ക
Read More...

ചെറുമീനുകള്‍ കഴിക്കാം, ഒമേഗ 3 സ്വന്തമാക്കാം

ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകള്‍ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ
Read More...

വയോജനങ്ങളിലെ നേത്രരോഗങ്ങള്‍

അമ്പതു വയസു നമ്മുടെ ജീവിത്തിലെ സുപ്രധാന നാഴികക്കല്ലാണ്. അമ്പതു കഴിയുമ്പോള്‍ മുതല്‍ ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പ്രമേഹം, മറവിരോഗം, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ രോഗങ്ങള
Read More...

അകാലനര തടയാന്‍ കറിവേപ്പില

കണ്ണുകളുടെ ആരോഗ്യത്തിനു കറിവേപ്പില ഉത്തമം. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കാം. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുളള പ്രതിവിധിയായും
Read More...

സ്‌ട്രോക് സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ സി

സ്കര്‍വിയെ പ്രതിരോധിക്കുന്ന പോഷകമാണ് അസ്‌കോര്‍ബിക് ആസിഡ് അഥവാ വിറ്റാമിന്‍ സി. ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. മനുഷ്യശരീരത്തിനു വിറ്റാമിന്‍ സി ഉത്പാദിപ്പിക്കാനുളള കഴിവില്ല. എന്നാല്‍ നാം കഴിക്ക
Read More...

വ്യക്തിത്വ വൈകല്യം മദ്യപാനത്തിലേക്ക്

മനഃശാസ്ത്രജ്ഞന്റെ കേസ്ഡയറി മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ

ഡെേയ്‌സിയും സ്കറിയയും എന്നെ കാണാന്‍ വന്നത് അവരുടെ ദാമ്പത്യജീവിതത്തിലെ ചില നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനായിരുന്നു. ദുഃഖിത
Read More...

ചര്‍മത്തിന്റെ അഴകിനു തുളസി

തുളസി വീട്ടുമുറ്റത്തെ ഔഷധപുണ്യം

ശ്വാേസകോശസംബന്ധമായ രോഗങ്ങള്‍, പനി, ആസ്്ത്മ, ഹൃദയരോഗങ്ങള്‍, മാനസിക സംഘര്‍ഷം എന്നിവ തടയുന്ന ഔഷധസസ്യമാണു തുളസി. ജലശുദ്ധീകരണത്തിനു സഹായകം.

* ചുമ, വൈറല്‍ രോഗങ്ങള്‍എന്നിവയെ
Read More...

ഫംഗല്‍ രോഗങ്ങള്‍ തടയാം

* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം.

* നിങ്ങള്‍ക്കൊപ്പം കഴിയുന്ന വ്യക്തിക്ക്് ഫംഗസ് അണുബാധയുങ്കെില്‍ കിടക്കവിരികള്‍, ടവ്വല്‍, ചീപ്പ്്തുടങ്ങിയവ അണുവിമുക്തമാക്കുക.

* കാല്‍വിരലിനിടയില
Read More...

കാഴ്ചശക്തിഅനുഗ്രഹം;കരുതാം കണ്ണുകളെ

കാഴ്ച ഇല്ലാത്ത ലോകത്തെപ്പറ്റി നമുക്കു ചിന്തിക്കാനാകുമോ? എത്രയോ വിലപ്പെട്ടതാണ് നമുക്ക് കണ്ണുകള്‍. അത്രത്തോളം ശ്രദ്ധ നേത്രപരിചരണത്തിലും ഉണ്ടാകണം. ഒരു വ്യക്തിയുടെ ഏറ്റവും
Read More...

തലവേദന

രു വ്യക്തിയുടെ ജീവിത സാഹചര്യവും ജോലിയും അത് മൂലമുള്ള മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഒന്നാണ് മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത്.

തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന
Read More...

എല്ലുകളുടെ കരുത്തിന് നടത്തം ശീലമാക്കാം

എല്ലുകള്‍ ശരീരത്തിനു ഘടന നല്കുന്നു. അവയവങ്ങളെ സംരക്ഷിക്കുന്നു. പേശികള്‍ക്ക് ഉറപ്പു നല്കുന്നു. കാല്‍സ്യം ശേഖരിച്ചു വയ്ക്കുന്നു.

കൗമാരക്കാരും ചെറുപ്പക്കാരും എല്ലുകളുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഈ
Read More...

പകര്‍ച്ചപ്പനി തടയാം

* ഇന്‍ഫ്‌ളുവന്‍സ(പകര്‍ച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.

* ഇടയ്ക്കിടെ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.

* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളില്‍ സ്പര്‍ശിക്കുന്നത്
Read More...

പുകവലി ഒഴിവാക്കാം, സ്വസ്ഥമായി ഉറങ്ങാം

ചര്‍മസൗന്ദര്യത്തിലേക്കുളള വഴികള്‍ 2

ഫ്രീ റാഡിക്കലിനെതിരേ വിറ്റാമിന്‍ സി


ഫ്രീ റാഡിക്കല്‍ എന്നറിയപ്പെടുന്ന തന്മാത്രകളാണു ത്വക്കിന്റെ വഴക്കം കുറയ്ക്കുന്നത്്. പുകവലി, മദ്യപാനം, അമിതമായി വെയിലേല
Read More...

ഗര്‍ഭിണികളുടെ ആരോഗ്യത്തിന്

ഗര്‍ഭിണികള്‍ക്കു ഭക്ഷ്യവിഷബാധയേല്ക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍:

* ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവ ആവശ്യമായ താപനിലയില്‍ വേവിച്ചു കഴിക്കുക.

* ഗര്‍ഭിണികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിക്കുന്ന
Read More...

മുറിവ് ഉണക്കാന്‍ ഉളളി

ഭക്ഷണത്തിന്റെ രുചിയും ഗന്ധവും വര്‍ധിപ്പിക്കുന്ന ഉളളി. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയോടു പോരാടാനുളള ശക്തി ശരീരത്തിനു പകരുന്നു.

* ദിവസവും ഉളളി കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു
Read More...

ഡെങ്കിപ്പനി തടയാം

* കൊതുകിന്റെ കടിയേല്ക്കാതെ സൂക്ഷിക്കുക. മഴക്കാലത്തു ശരീരമാകെ മൂടിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.

* ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം വാക്‌സിനുകള്‍ സ്വീകരിക്
Read More...

താരനെ തോല്‍പ്പിക്കാന്‍ ഉലുവ

രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹരോഗികളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകമായ ഔഷധമാണ് ഉലുവ. ഹൃദയാരോഗ്യത്തിന് ഉത്തമം. ആല്‍ക്കലോയ്ഡുകളും സ്വാഭാവിക ഈസ്ട്രജനും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ആന്റ
Read More...

മഞ്ഞള്‍ മാഹാത്മ്യം

പ്രകൃതി സമ്മാനിക്കുന്ന ആന്റി സെപ്റ്റിക്കാണു മഞ്ഞള്‍. ബാക്ടീരിയയെ പ്രതിരോധിക്കാനും മുറിവുകള്‍, പൊളളലുകള്‍ എന്നിവ സുഖപ്പെടുത്താനും കാന്‍സര്‍ തടയാനും മഞ്ഞള്‍ ഫലപ്രദം.

* ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍
Read More...

ഈന്തപ്പഴം; ഇവന്‍ ആള് കേമന്‍!

റമദാന്‍ നൊയമ്പിന്റെ ഈ വിശുദ്ധദിനങ്ങളിലാണ് ഈന്തപ്പഴത്തിനു മാറ്റേറുന്നത്. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫ്‌ളൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില
Read More...

കണ്ണുകളുടെ ആരോഗ്യത്തിന് 20 ഇന പരിപാടി

1. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിത ഇടവേളകള്‍ കണ്ണിനു വിശ്രമം അനുവദിക്കാം. ഇത്തരം ഇടവേളകളില്‍ നേത്രരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരമുളള നേത്രവ്യായാമങ്ങള്‍ ചെയ്യുക.

2. കംപ്യൂട്ടര്‍ സ
Read More...

ഇരുമ്പ് അധികമായാലുംകുഴപ്പം!

രക്തത്തില്‍ ഇരുമ്പു കുറഞ്ഞാല്‍ ഫലം വിളര്‍ച്ച. എന്നാല്‍ ഇരുമ്പ് അധികമായാലോ, കരളിന്റെ പ്രവര്‍ത്തനം ക്രമേണ തകരാറിലാവും. ഈ അപൂര്‍വ രോഗാവസ്ഥയാണ് ഹീമോ ക്രൊമാറ്റോസിസ്

ശരീരത്തിലെ വിവിധ അവയവങ്ങളില്‍ ഇരുമ്പിന
Read More...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ? എന്നാല്‍ അതിനിടെ രോഗങ്ങള്‍ ബാധിച്ചാലോ. ഇഷ്ടം അനിഷ്ടമാകാന്‍ മറ്റൊന്നും വേണ്ട. പക്ഷേ യാത്രയ്‌ക്കൊരുങ്ങും മുമ്പ് അല്പം ശ്രദ്ധവച്ചാല്‍ രോഗത്തിനു പിടികൊടുക്കാതെ യാത്ര
Read More...

മൂത്രാശയകല്ല്: രോഗികള്‍ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങള്‍

ഫോസ്‌ഫേറ്റ്

ഫോസ്‌ഫേറ്റ് അധികം അടങ്ങിയ മല്‍സ്യം, മാംസം, നട്‌സ് തുടങ്ങിയവയുടെ അമിത ഉപയോഗം സ്ട്രൂവൈറ്റ് കല്ലുകളുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നു. ഫോസ്‌ഫേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍: ഇറച്ചി, മത്സ്യം, മുട്ട,
Read More...

മുട്ടുവേദന അവഗണിക്കരുത്

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്വയം ചികിത്സ അപകടം. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യത. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലു
Read More...

ആരംഭദശയിലുള്ള മാറിലെ കാന്‍സര്‍ രോഗം

കൃത്യമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമാണ് ആരംഭദശയിലുള്ള മാറിലെ കാന്‍സര്‍. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും ആര്‍എസ്ബിവൈ, കാരുണ്യ പദ്ധതികളിലൂടെ ഈ ചികിത്സ പൂര്‍ണ സൗജന്യമായി
Read More...

രക്തബാങ്കുകളില്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് സംവിധാനം ഉറപ്പുവരുത്തണം

""ഭാരതമെന്നുകേട്ടാലഭിമാനപൂരിതമാകണമന്ത:രംഗം, കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍...'' ഈ ചിന്നുച്ചേച്ചി പറയുവാ ഇതെഴുതിയതു കുമാരനാശാനാണെന്ന്; വളളത്തോളെന്നു ഞാന്‍. സായന്തനത്തിനു കവിതയുട
Read More...

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഈ വാക്കുകള്‍...

ഓക്‌സിജന്‍സമൃദ്ധമായ രക്തം ഹൃദയപേശികളുടെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്കൊഴുകുന്നതിനു പെട്ടെന്നു തടസം നേരിടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്്. മയോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നും ഇതറിയപ്പെടുന്നു. ഹൃദയധമ
Read More...

തലാസീമിയ ജീന്‍ വാഹകരെ തിരിച്ചറിയാം

100 പേരില്‍ മൂന്നുപേര്‍ തലാസീമിയ ജീന്‍ വാഹകരാണെന്ന് പറഞ്ഞുവല്ലോ. ഇവരെ പ്രത്യേക രക്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ കഴിയും.

ജീന്‍ വാഹകര്‍ പൂര്‍ണ ആരോഗ്യവാന്‍മാരും സാധാരണക്കാരെപ്പോലെ ജീവിക്കുന്നതുകൊണ്ടും പ
Read More...

വീട്ടുചികിത്സയിലൂടെ ആരോഗ്യം കാക്കാം

എന്തിനും ഏതിനും മരുന്നിനെ ആശ്രയിക്കുന്ന ജനതയാണു നമ്മുടേത്. ചെറിയൊരു ജലദോഷം കണ്ടാല്‍, ശരീരവേദനയുണ്ടായാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു ഗുളിക വാങ്ങി കഴിച്ചില്ലെങ്കില്‍ മനസമാധാനമില്ലാത്ത നിര
Read More...

നാരുകള്‍ ജീവന്റെ നാരായവേരുകള്‍!

പ്രഷറും കൊളസ്‌ട്രോളും പ്രമേഹവുമൊക്കെ പിടികൂടാതിരിക്കണമെങ്കില്‍ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ
Read More...

മാറിലെ അര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ ഇന്ന് ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സര്‍ രോഗം മാറിലെ അര്‍ബുദമാണ്. ആരംഭദശയില്‍ത്തന്നെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാനും മാറ് പൂര്‍ണമായി നീക്കം ചെയ്യാതെതന്നെ ആരോഗ്യം വീണെ
Read More...

എസെന്‍ഷ്യല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദം

ഒരാളുടെ രക്തസമ്മര്‍ദം സാധാരണ അളവിലും കൂടിനില്‍ക്കുന്ന അവസ്ഥയാണിത്. ഇന്ന് ലോകമൊട്ടാകെ ഏകദേശം ഒരു ബില്യണ്‍ മനുഷ്യര്‍ ഈ രോഗം മൂലം ക്ലേശം അനുഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുജന ആരോഗ്യ
Read More...

പ്രമേഹം പിടിച്ചുകെട്ടാന്‍ സൂപ്പര്‍ ഫുഡ്‌സ്

ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ക്കു പ്രമേഹമുണെ്ടന്നു ലോകാരോഗ്യസംഘടന. 2030 ഓടെ ഇത് ഇരട്ടിയാവും. ഇന്ത്യയില്‍ പ്രമേഹ ബാധിതരുടെ എണ്ണം 5 കോടി വരും. ഒരിക്കല്‍ പിടികൂടിയാല്‍ ജീവിതാവസാനം വരെ നിലനില്ക്കും. പ
Read More...

വേദനസംഹാരികള്‍ അപകടകാരികള്‍; അടിമകളാകരുത്

വേദന മനുഷ്യജീവിതത്തില്‍ സാധാരണം. ചിലപ്പോഴെങ്കിലും വേദനസംഹാരികള്‍ കഴിക്കുന്നവരാണു മിക്കവരും. പക്ഷേ, വേദന താത്കാലികമായി കുറയ്ക്കുന്ന അത്തരം മരുന്നുകളോടു ചിലര്‍ക്കെങ്കിലും ആസക്തി ഉണ്ടാകാറുണ്ട്. അത് അപകടം
Read More...

കര്‍ക്കടകത്തില്‍ വേണം സുഖചികിത്സ

ആയുര്‍വേദ ശാസ്ത്രപ്രകാരം മഴക്കാലം സുഖചികിത്സയുടെ കാലമാണ്. ജീവിതത്തിരക്കും തെറ്റായ ആഹാരശീലവും അമിത ഔഷധസേവയും മൂലം ശരീരത്തില്‍ നിത്യവും ധാരാളം വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നുണ്ട്. ഈ വിഷാംശങ്ങളെ ഒഴിവാക്കിയാ
Read More...

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; ചര്‍മസംരക്ഷണംപ്രധാനം

പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്തുന്നു. കാലിലേക്കുളള രക്തസഞ്ചാരവേഗം കുറയ്ക്കുന്നു. കാലിന്റെ സ്്പര്‍ശനശേഷി കുറയ്ക്കുന്നു. ചൂട്, തണുപ്പ്, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുണ്ടാകുന്ന ചെറിയ മു
Read More...

ആരോഗ്യജീവിതത്തിന് ഇതാ, ചില പ്രതിരോധവഴികള്‍

പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനും ആരോഗ്യജീവിതത്തിനും പ്രതിരോധമാര്‍ഗങ്ങള്‍ ശീലമാക്കണം. അതിനു സഹായകമായ ചില വിവരങ്ങള്‍:

മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴിവാക
Read More...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മനുഷ്യരാല്‍ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് ഉണ്ടായ കോട്ടങ്ങളും ഉത്തമമായ ഒരു മാലിന്യ നിര്‍മാര്‍ജന സംസ്കാരത്തിന്റെ അഭാവവുമാകാം നാള്‍ക്കുനാള്‍ മനുഷ്യരില്‍ എലിപ്പനി ബാധ ഏറിവരാനുള്ള കാരണം. ലെപ്‌റ്റോസ്‌പൈറ ഇ
Read More...

ഇനി പാചകം ഇരുമ്പുപാത്രങ്ങളില്‍

ഏതു പ്രായക്കാരിലും വിളര്‍ച്ച ഉണ്ടാകാം. ഇരുമ്പിന്റെ കുറവുമൂലം ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ അളവിലുണ്ടാകുന്ന കുറവാണു വിളര്‍ച്ചയുടെ പ്രധാന കാരണം. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയും ചുവന്ന രക
Read More...

വൃക്കരോഗങ്ങള്‍: ചില മിഥ്യാധാരണകളും യാഥാര്‍ഥ്യവും

വൃക്കരോഗമെന്നു കേട്ടാല്‍ പലരുടെയും ധാരണ ആ രോഗിയുടെ രോഗാവസ്ഥ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്തതാണ്, അയാളുടെ ജീവിതം തീര്‍ന്നു എന്നൊക്കെയാണ്. കാന്‍സറും വൃക്കരോഗങ്ങളും വന്നാല്‍ ജീവിതം കട്ടപ്പുക എന്നൊക്കെ
Read More...

കാന്‍സര്‍: ചികിത്സാമാര്‍ഗങ്ങള്‍

എന്താണ് കാന്‍സര്‍ രോഗം എന്നും ഈ രോഗം കണെ്ടത്താനുള്ള വഴികളെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇനി ഈ രോഗത്തിനുള്ള ചികിത്സാമാര്‍ഗങ്ങളെക്കുറിച്ച് മനസിലാക്കാം.

ചികിത്സാ മാര്‍ഗങ്ങള്‍

രോഗം വരാതെ തട
Read More...

വിമര്‍ശനം ഒഴിവാക്കാം; അവര്‍ പറയുന്നതു മുന്‍വിധികളില്ലാതെ കേള്‍ക്കാം

തനിക്കു ചുറ്റുമുളള ലോകത്തോടു പുലര്‍ത്തുന്ന നിര്‍വികാരഭാവം, സദാ പ്രകടിപ്പിക്കുന്ന ദുഃഖഭാവം. ഇതൊക്കെയാണു ഡിപ്രഷന്‍ അഥവാ വിഷാദം എന്നറിയപ്പെടുന്നത്. കൗമാരക്കാരില്‍ ഡിപ്രഷന്‍ സാധാരണ കണ്ടുവരാറുണ്ട്. എന്നാല്
Read More...

ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും

ഉപവാസകാലത്തു മിതാഹാരം ശീലം. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം മാത്രം ശരീരത്തിലെത്തുന്നു. മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് കൂടുതലായി കഴിക്കുന്നില്ല. കുടലിന്റെ ജോലി കുറയുന്നു.

ശരീരത്തിലെ വിഷമാലിന്യങ്
Read More...

ഹൈപ്പര്‍ തൈറോയ്ഡിസം2

ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ അനിയന്ത്രണ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോടോക്‌സികോസീസിനൊപ്പം ഗോയിറ്റര്‍ എന്ന തൊണ്ടമുഴയും കണ്ണ് പുറത്തേക്ക് തള്ളിവരുന്ന എക്‌സ്
Read More...

അറിയാം വൃക്കകളെ, വൃക്കരോഗങ്ങളെ

നമ്മുടെ ശരീരത്തിലെ വിസര്‍ജ്യവസ്തുക്കളെ (പ്രത്യേകിച്ച് ഹൈഡ്രജന്‍ അടങ്ങിയ വിസര്‍ജ്യവസ്തുക്കള്‍) മൂത്രത്തിലൂടെ പുറത്തുകളയുക, ശരീരത്തിലെ ജലത്തിന്റെയും സോഡിയം, പൊട്ടാസ്യം ഇവയുടെയും അളവു നിയന്ത്രിക്കുക, രക്
Read More...

കാന്‍സര്‍ രോഗനിര്‍ണയം;രോഗം തിരിച്ചറിയാം

എന്താണ് കാന്‍സര്‍, കാന്‍സറിന്റെ കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്തത്. ഇന്ന് രോഗനിര്‍ണയം, ചികിത്സ, മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാം.

രോഗനിര്‍ണയം


Read More...

ദഹനേന്ദ്രിയവ്യവസ്ഥയ്ക്കു ഭീഷണിയായി ക്രോണ്‍സ് രോഗം

വായ മുതല്‍ മലദ്വാരം വരെ വരെ നീണ്ടു കിടക്കുന്ന ദഹനേന്ദ്രിയവ്യവസ്ഥയുടെ ഏതു ഭാഗത്തെയും രോഗം ബാധിക്കാം. എന്നാല്‍ ചെറുകുടലിന്റെ ഏറ്റവും നീളം കൂടിയതും അവസാനത്തെ ഭാഗവുമായ ഇലിയത്തെയാണ് ക്രോണ്‍സ് രോഗം സാധാരണ
Read More...

മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ

ബാക്ടീരിയയോ വൈറസോ ബാധിച്ചുണ്ടാകുന്ന ഒരു മെഡിക്കല്‍ രോഗമല്ല വിഷാദം. ജീവിതത്തില്‍ നാം നേരിടുന്ന അനിഷ്ടസംഭവങ്ങളല്ല സത്യത്തില്‍ വിഷാദത്തിനു വഴിയൊരുക്കുന്നത്. സ്വതവേ വ്യക്തിത്വഘടനയില്‍ വൈകല്യമുള്ള ആളുകള്‍
Read More...

ഇനി ഒരു ഗ്രീന്‍ ടീ ആവാം, അല്ലേ..?

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിര്‍മിക്കുന്ന അതേ തേയിലച്ചെടിയില്‍ നിന്നാണു ഗ്രീന്‍ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്്കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെ
Read More...

മുലയൂട്ടലില്‍ തുടങ്ങാം

ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) ലോകാരോഗ്യസംഘടന നിഷ്കര്‍ഷിക്കുന്നത് ഒരു കുട്ടിക്ക് പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍തന്നെ മുലയൂട്ടല്‍ ആരംഭിക്കണമെന്നാണ്.

രണ്ടാമത്തെ നിര്‍ദേശം ആറുമാസംവ
Read More...

വ്യക്തിശുചിത്വം പ്രധാനം; സ്വയംചികിത്സ അപകടം

പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനും ആരോഗ്യജീവിതത്തിനും പ്രതിരോധമാര്‍ഗങ്ങള്‍ ശീലമാക്കണം. അതിനു സഹായകമായ ചില വിവരങ്ങള്‍:

* മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴ
Read More...