Deepika Health

തലാസീമിയ ജീന്‍ വാഹകരെ തിരിച്ചറിയാം

Share

100 പേരില്‍ മൂന്നുപേര്‍ തലാസീമിയ ജീന്‍ വാഹകരാണെന്ന് പറഞ്ഞുവല്ലോ. ഇവരെ പ്രത്യേക രക്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ കഴിയും.

ജീന്‍ വാഹകര്‍ പൂര്‍ണ ആരോഗ്യവാന്‍മാരും സാധാരണക്കാരെപ്പോലെ ജീവിക്കുന്നതുകൊണ്ടും പ്രത്യക്ഷത്തില്‍ അവരെ തിരിച്ചറിയാനാകില്ല. ജീന്‍ വാഹകരെന്ന നിലയ്ക്ക് ഏതെങ്കിലും രോഗത്തിന്റെ പ്രവണതയോ ക്ഷീണമോ ഇവര്‍ക്ക് അനുഭവപ്പെടുന്നില്ല.

പോപ്പുലേഷന്‍ സ്ക്രീനിംഗിലൂടെ മാത്രമേ ഇവരെ കണെ്ടത്താനാവുകയുള്ളൂ. ആരുടെയെങ്കിലും സഹോദരനോ സഹോദരിക്കോ തലാസീമിയ രോഗം ബാധിച്ചിട്ടുണെ്ടങ്കില്‍ മറ്റുള്ള സഹോദരങ്ങള്‍ ജീന്‍ വാഹകരാണോ ഇല്ലയോ എന്നത് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. വളരെ പ്രധാനപ്പെട്ട കാര്യം ഈ പരിശോധന മികച്ച ലബോറട്ടറികളില്‍ ചെയ്യണമെന്നതാണ്.

ജീന്‍ വാഹകരെ കണെ്ടത്താന്‍ ഏത് പരിശോധനയാണ് നടത്തേണ്ടത്?

എച്ച്ബി, റെഡ് ഇന്‍ഡിസെസ് (എംവി, എസിഎം, ആര്‍ഡിഡബ്ല്യു, എംസി, എച്ച്‌സി) എച്ച് വണ്‍, എച്ച്2, ഫാക്ടറല്‍ എച്ച്1, എച്ച്ബിഇ ഇലക്ട്രോപെര്‍ടിന്‍ തുടങ്ങിയ പരിശോധനകളാണ് ജീന്‍ വാഹകരെ കണെ്ടത്താന്‍ സാധാരണ നടത്തുന്നത്.

രണേ്ടാ മൂന്നോ മില്ലി രക്തം മാത്രമാണ് ഈ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. (എച്ച്പിഎല്‍സി മെഷീന്‍ വഴിയാണ് ഈ പരിശോധന നടത്തേണ്ടത്).

ജീന്‍ വാഹകര്‍ക്ക് എന്ത് രോഗമാണുണ്ടാവുക?

തലാസീമിയ രോഗത്തിന്റെ ജീന്‍ വാഹകരാവുകയെന്നത് ഒരു രോഗമേയല്ല. ജീന്‍ വാഹകര്‍ അല്ലെങ്കില്‍ കാരിയറാണ് എന്നതുകൊണ്ട് അവര്‍ക്ക് പ്രത്യേകമായൊരു രോഗം ഉണ്ടാകുന്നില്ല. സ്വന്തം ആരോഗ്യത്തെക്കുറിച്ച് യാതൊരു ആശങ്കയും ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതില്ല.

തലാസീമിയ രോഗികള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

തന്റെ ഭാര്യയോ ഭര്‍ത്താവോ ജീന്‍ വാഹകരാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത് ഗര്‍ഭധാരണത്തിന് മുമ്പോ, ഗര്‍ഭധാരണം നടന്നാലുടനെയോ നടത്തിയിരിക്കണം.

ഈ പരിശോധനയില്‍ ഭര്‍ത്താവും ഭാര്യയും ജീന്‍വാഹകരാണെന്ന് തെളിഞ്ഞാല്‍ ഗര്‍ഭകാല പ്രാരംഭത്തില്‍തന്നെ പരിശോധന നടത്തി രോഗം കണെ്ടത്താനും കുട്ടികളെ രോഗത്തില്‍നിന്ന് മുക്തമാക്കാനും സാധിക്കും.

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും ക്രമം പാലിക്കേണ്ടതുണേ്ടാ?

ഇല്ല, അവര്‍ക്ക് എല്ലാ പഴങ്ങളും പച്ചക്കറികളും കഴിക്കാവുന്നതാണ്. കാര്‍ബോ ഹൈഡ്രേറ്റും (ചോറ്, ചപ്പാത്തി മുതലായവ) പ്രോട്ടീനും (മുട്ട, ഇറച്ചി, മത്സ്യം, പാല്‍, തൈര്, നെയ്യ്) അടങ്ങിയ ഭക്ഷണം നല്‍കേണ്ടതാണ്.

ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴവര്‍ഗങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കേണ്ടതാണ്. ഒന്നോര്‍ക്കുക, ഇരുമ്പിന്റെ അംശമുള്ള ടോണിക്കോ, സിറപ്പോ മറുമരുന്നുകളോ ഒരിക്കലും നല്‍കരുത്.

ഡോ. വി.ടി. അജിത്കുമാര്‍,
അഡീഷണല്‍ പ്രഫസര്‍
ഡിപ്പാര്‍ട്ടമെന്റ് ഓഫ് പീഡിയാട്രിക്‌സ്,
മെഡിക്കല്‍ കോളജ്, കോഴിക്കോട്.

നിങ്ങളുടെ സംശയങ്ങള്‍ ഡോക്ടറോടു ചോദിക്കാം

രാഷ്ട്രദീപിക,
പി.ബി. നമ്പര്‍7
കോളജ് റോഡ്,
കോട്ടയം1

തലാസീമിയ രോഗി പിറക്കുന്നതെങ്ങനെ?

മാതാപിതാക്കളില്‍ ഒരാള്‍ മാത്രമേ കാരിയര്‍ ആയിട്ടുണെ്ടങ്കില്‍ അവരുടെ കുട്ടികള്‍ക്ക് രോഗം ഉണ്ടാവുകയില്ല. രണ്ട് പേരും കാരിയേഴ്‌സ് ആണെങ്കില്‍ അവര്‍ക്കുണ്ടാകുന്ന ഓരോ കുട്ടിക്കും തലാസീമിയ രോഗമുണ്ടാകാന്‍ 25 ശതമാനം സാധ്യതയുണ്ട്. 75 ശതമാനം സാധ്യത രോഗം ഇല്ലാതിരിക്കാനാണ്. എങ്കില്‍പോലും 25 ശതമാനം സാധ്യത എന്നത് ഒട്ടും നിസാരമല്ല.

അടുത്ത കുട്ടിയില്‍ രോഗം തടയുന്നതിന് ഗര്‍ഭധാരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. പത്തുമുതല്‍ 12 ആഴ്ചക്കുള്ളിലാണെങ്കില്‍ കോറിയോണിക് വില്ലാസം സാംപ്ലിംഗും (സിവിഎസ്) 14 മുതല്‍ 16 ആഴ്ചക്കുള്ളിലാണെങ്കില്‍ ആമ്‌നിയോ സെന്റസിസ് ടെസ്റ്റുമാണു നടത്തേണ്ടത്. ഈ ടെസ്റ്റുകള്‍ വഴി എടുക്കുന്ന സാമ്പിള്‍ കുഞ്ഞിന് രോഗമുണേ്ടാ എന്നറിയാനുള്ള ജനിതക പരിശോധന നടത്തണം. ഏകദേശം നൂറു ശതമാനം കൃത്യതയോടെ ഗര്‍ഭസ്ഥ ശിശുവിന് രോഗമുണേ്ടാ ഇല്ലയോ എന്നറിയാന്‍ ഇതുവഴി സാധിക്കുന്നു. രോഗം ഇല്ലെന്നറിഞ്ഞാല്‍ മനസമാധാനത്തോടെ കുഞ്ഞിനെ വളര്‍ത്താം. രോഗമുണെ്ടന്നറിഞ്ഞാല്‍ ഗര്‍ഭസ്ഥശിശുവിന്റെ രോഗം മാറ്റാനുള്ള ചികിത്സകള്‍ ഒന്നുംതന്നെ നിലവിലില്ല. അബോര്‍ഷന്‍ ചെയ്യുകമാത്രമാണു പോംവഴി.

സിവിഎസ് വളരെ എളുപ്പമുള്ള ഒരു പരിശോധനയാണ്. ഇത് മറുപിള്ളയുടെ ചെറിയൊരു അംശം സൂചികൊണ്ട് കുത്തിയെടുത്താണു നടത്തുന്നത്. അള്‍ട്രാസൗണ്ട് മെഷീനിലൂടെ ഗര്‍ഭാശയ നിരീക്ഷണം നടത്തിക്കൊണ്ട് സൂചി കടത്തിവിടുന്നു. ഈ പ്രക്രിയവഴി ഗര്‍ഭാശയത്തിന്റെ അന്തര്‍ഭാഗത്ത് സൂചിമൂലമുള്ള അപകടം ഏല്‍ക്കാതെ ശ്രദ്ധിക്കാന്‍ കഴിയുന്നു. എന്നാല്‍ ഒന്നുമുതല്‍ രണ്ടു ശതമാനംവരെ ഇത് ഗര്‍ഭഛിദ്രത്തിനു കാരണമാകും.

വളരെ ശ്രദ്ധാപൂര്‍വമാണു സിവിഎസ് പരിശോധന നിര്‍വഹിക്കേണ്ടത്. ഒരു ശതമാനം പരിശോധനാഫലം തെറ്റായിപ്പോകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തലാസീമിയ രോഗിയുടെ സഹോദരങ്ങള്‍, മാതാപിതാക്കളുടെ സഹോദരങ്ങള്‍, അവരുടെ മക്കള്‍ എന്നിവര്‍ രോഗവാഹകരായിരിക്കാന്‍ സാധ്യതയുണ്ട്. എച്ച്പിഎല്‍ഡി എന്ന ചെലവ് കുറഞ്ഞ ടെസ്റ്റ് വഴി ഇത് കണ്ടുപടിക്കാന്‍ പറ്റും. രോഗാവാഹകരമാണെങ്കിലും ഇവര്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുകയില്ല. ഇവര്‍ കല്യാണം കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ആള്‍ മറ്റൊരു രോഗവാഹക/വാഹകന്‍ അല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതായത് അവരുടെ എച്ച്.പി.എല്‍.സി ടെസ്റ്റ് ചെയ്ത് കുഴപ്പമില്ലെന്ന് ഉറപ്പിക്കുന്നതിലൂടെ അവര്‍ക്ക് രോഗമുള്ള കുഞ്ഞുണ്ടാകില്ലെന്ന് ഉറപ്പിക്കാം.

മാതാവും പിതാവും തലാസീമിയ വാഹകരാകുമ്പോള്‍ മാത്രമാണ് 25 ശതമാനം തലാസീമിയ മേജര്‍ കുട്ടി പിറക്കാന്‍ സാധ്യത. തലാസീമിയ രോഗമുള്ള കുടുംബങ്ങളില്‍ തലാസീമയുള്ള കുട്ടികള്‍ സാധാരണ സമൂഹത്തേക്കാള്‍ ജനിക്കാനുള്ള സാധ്യത 16 ഇരട്ടി കൂടുതലാണ്.

ദമ്പതികള്‍ രണ്ടാളും തലാസീമിയ ജീന്‍ വാഹകരാണെങ്കില്‍ അവര്‍ക്ക് രോഗമില്ലാത്ത ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ പിറക്കാനുള്ള സാധ്യതയുണേ്ടാ?

തീര്‍ച്ചയായും ഉണ്ട്. ഇത് വളരെ ലളിതമാണ്. ഭാര്യയും ഭര്‍ത്താവും രോഗവാഹകരാണെങ്കില്‍ ഗര്‍ഭം ധരിച്ച് മൂന്നു മാസത്തിനകം നടത്തുന്ന പരിശോധനയിലൂടെ ഗര്‍ഭസ്ഥ ശിശുവിന് തലാസീമിയ ബാധയുണേ്ടാ എന്ന് മനസിലാക്കാന്‍ കഴിവുണ്ട്. പരിശോധനയില്‍ രോഗബാധ തെളിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്താവുന്നതും രോഗം ബാധിച്ചിട്ടില്ലെന്നു തെളിഞ്ഞാല്‍ ആരോഗ്യമുള്ള കുഞ്ഞിനെ പ്രതീക്ഷിക്കാവുന്നതാണ്. ഭാര്യയും ഭര്‍ത്താവും തലാസീമിയ മേജര്‍ ജീന്‍ വാഹകരാണെങ്കില്‍ തലാസീമിയ മേജര്‍ രോഗമുള്ള കുഞ്ഞിന്റെ ജനനത്തിന് 25 ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്നും 75 ശതമാനവും രോഗം ഇല്ലാത്ത കുഞ്ഞ് ജനിക്കാനാണു സാധ്യത.

തലാസീമിയ: മറ്റു ചികിത്സാവിധികള്‍ 3

? സിറം ഫെറിറ്റിന്റെ (ശരീരത്തിലെ ഇരുമ്പിന്റെ അംശം) അളവ് എത്രയായിരിക്കണം. ശരീരത്തിലെ ഇരുന്വിന്റെ അളവ് വര്‍ധിക്കുന്നത് തടയാന്‍ എന്താണ് ചെയ്യേണ്ടത്?

= ശരീരത്തില്‍നിന്നും ഇരുമ്പിന്റെ അംശം നീക്കം ചെയ്യുന്ന മരുന്നുകള്‍ ശരിയായ ഡോസില്‍ നല്‍കണം.

മരുന്നിന്റെ കൃത്യമായ ഡോസ് ഫെറിറ്റിന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കി അതിനനുസരിച്ച് നല്‍കണം.

കുട്ടികള്‍ ക്രമപ്രകാരം മുടങ്ങാതെ മരുന്ന് ഉപയോഗിക്കേണ്ടത് ആവശ്യമാണ്. കെല്‍ഫെര്‍ എന്ന ഗുളികയാണ് തുടര്‍ച്ചയായി ഉപയോഗിക്കുന്നതെങ്കില്‍ ഇടവിട്ട് ടിഎല്‍സി, ഡിഎല്‍സി, പ്ലേറ്റ്‌ലെറ്റ് തുടങ്ങിയ രക്തപരിശോധനകള്‍ നടത്തേണ്ടതാണ്.

ഡിഫറസോറക്‌സ് ആണ് കഴിക്കുന്നതെങ്കില്‍ സെറം ക്രിയേറ്റീവ്, എസ്ജിപിടി തുടങ്ങിയ രക്തപരിശോധനകള്‍ നടത്തേണ്ടതാണ്.

? സ്‌പ്ലെനക്ടമി എന്നാല്‍ എന്താണ്

= പ്ലീഹ ഓപ്പറേഷന്‍ ഒഴിവാക്കുന്നതിനെയാണ് സ്‌പ്ലെനക്ടമി എന്ന് പറയുന്നത്.

? എന്തിനാണ് സ്‌പ്ലെനക്ടമി ചെയ്യുന്നത്

= മൃതകോശങ്ങളേയും രോഗാണുക്കളേയും ഒരു അരിപ്പ കണക്കെ പ്രവര്‍ത്തിച്ച് ഒഴിവാക്കുന്ന ദൗത്യമാണ് സ്പ്ലീന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മുടങ്ങാതേയും ക്രമം തെറ്റാതേയും രക്തം നല്‍കിക്കൊണ്ടിരുന്നാല്‍ സ്പ്ലീന്‍ രോഗികളില്‍ അമിതഭാരമോ ഉപദ്രവമോ സൃഷ്ടിക്കില്ല.

കാരണം, ഇങ്ങനെയുള്ള അവസ്ഥയില്‍ ഉപദ്രവകരമായ കോശങ്ങളെ ശരീരം സൃഷ്ടിക്കുന്നതല്ല. എന്നാല്‍ ചികിത്സ ക്രമരഹിതമായാല്‍ സ്പ്ലിന്‍ അസാധാരണമാംവിധം വലുതാവുകയും മജ്ജയില്‍ ഉല്‍പാദിപ്പിക്കുന്ന കേടായ രക്തകോശങ്ങളെ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഈ കാരണംമൂലം രക്തം നല്‍കികൊണ്ടിരുന്നാലും ഹീമോഗ്ലോബിന്‍ നില വന്‍തോതില്‍ താഴുകയും അണുബാധയ്ക്കും ഗുരുതരമായ രക്തസ്രാവത്തിനും ഇടയാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിലുള്ള തലാസീമിയ രോഗികള്‍ക്ക് ഏഴുമുതല്‍ പത്തുവയസുവരെയുള്ള സമയത്തിനിടയില്‍ സ്പ്ലീനക്ടമി ചെയ്യേണ്ടിവരുന്നു.

? എപ്പോഴാണ് തലാസീമിയ രോഗികള്‍ക്ക് സ്‌പ്ലെനക്ടമി ആവശ്യമായി വരുന്നത്

= ഒരു വര്‍ഷത്തില്‍ വേണ്ടിവരുന്ന രക്തത്തിന്റെ അളവ് 200 മില്ലിമീറ്ററില്‍ കൂടുതലാണെങ്കില്‍ തലാസീമിയ രോഗികള്‍ക്ക് സ്‌പ്ലെനക്ടമി ആവശ്യമായി വരും. ഉദാഹരണത്തിന് 10 കിലോയുള്ള കുട്ടിക്ക് ഒരു വര്‍ഷത്തില്‍ രണ്ടു ലിറ്ററില്‍ കൂടുതല്‍ രക്തം നല്‍കേണ്ടിവരികയാണെങ്കിലും എല്ലാ രണ്ടാഴ്ച ഇടവിട്ട് രക്തം നല്‍കിയിട്ടും ഹീമോഗ്ലോബിന്‍ ഗുരുതരമായി കുറയുന്ന സ്ഥിതി വന്നാലും സ്‌പ്ലെനക്ടമി ആവശ്യമായി വന്നേക്കാം. ശരിയായ സമയത്ത് സ്പ്ലീന്‍ ഓപ്പറേറ്റ് ചെയ്ത് മാറ്റിയില്ലെങ്കില്‍ വെളുത്ത രക്താണുക്കളേയും പ്ലേറ്റ്‌ലെറ്റുകളേയും അതു നശിപ്പിക്കുന്നു. ഇവ രണ്ടും ഗുരുതരമായി കുറഞ്ഞാല്‍ ജീവാപായംവരെ സംഭവിക്കുന്നതാണ്.

? സ്പ്ലീന്‍ ഓപ്പറേഷന്‍ എളുപ്പവും നിസാരവും സാധാരണവുമാണോ

= അതെ സ്‌പ്ലെനക്ടമി വലിയ അപകടസാധ്യതയില്ലാത്ത ഒരു ഓപ്പറേഷന്‍ തന്നെയാണ്

? എന്തെല്ലാം മുന്‍കരുതലുകളാണ് തലാസീമിയ രോഗികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ടത്

= ശരീരത്തിലെ ഇരുമ്പിന്റെ ആധിക്യം കാരണം രോഗിയുടെ ശരീരത്തിലെ ചില സുപ്രധാന ഭാഗങ്ങള്‍ ക്രമേണ നശിച്ചുപോകുന്നു. ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കിടയാക്കുന്ന സമയത്തിന് ബുദ്ധിമുട്ടുകളില്‍നിന്നും രോഗിക്ക് മോചനം ലഭിക്കുന്നു. അതുകൊണ്ട് തുടര്‍ന്നുള്ള പരിശോധനകള്‍ മുറതെറ്റാതെ നടത്തേണ്ടതാണ്.

കെല്‍ഫറും വെസ്‌ഫെറാളും കഴിക്കുമ്പോള്‍ ചെവി, കണ്ണ് പരിശോധന എല്ലാ വര്‍ഷവും നടത്തേണ്ടതാണ്.

പരിശോധനകളെല്ലാം സമയബന്ധിതമായി ചെയ്താല്‍ രോഗി നിര്‍ണയവും ചികിത്സയും എളുപ്പമാവും. അല്ലാത്തപക്ഷം ജീവാപായം ഉണ്ടാകാനിടയുള്ള അവസ്ഥയുണ്ട്. തലാസീമിയ രോഗികളായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയുടെയും കൃത്യമായ പരിശോധനാ സംവിധാനത്തിലൂടെയും ദൈര്‍ഘ്യമുള്ളതും ആരോഗ്യപരമായ ജീവിതംനയിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്.

തലാസീമിയ: ചികിത്സാവിധികള്‍ 2

മജ്ജ മാറ്റിവയ്ക്കുന്നതിലൂടെ തലാസീമിയ പൂര്‍ണമായും ഭേദമാകുമോ?

ബന്ധുക്കളില്‍നിന്ന് മജ്ജ സ്വീകരിക്കുകയും അത് വിജയിക്കുകയാണെങ്കില്‍ രോഗിക്ക് പൂര്‍ണമായും ആരോഗ്യം വീണെ്ടടുക്കാന്‍ കഴിയുക മാത്രമല്ല, രക്തവും മരുന്നുകളും സ്വീകരിക്കേണ്ടതായ അവസ്ഥ പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യുന്നു. എന്നാല്‍ ഈ ചികിത്സക്ക് 1020 ലക്ഷം രൂപ ചെലവ് വരുന്നു. കുട്ടികളില്‍ 70 മുതല്‍ 80 ശതമാനംവരെ ഇത് വിജയകരമാണ്. രോഗിയുമായി എച്ച്എല്‍എ മാച്ചായ സഹോദരരോ മാതാപിതാക്കളോ ഉണെ്ടങ്കില്‍ മജ്ജ മാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ.

? ഹൈപ്പര്‍ ട്രാന്‍സ്ഫ്യൂഷന്‍ സംബന്ധിച്ച് ചില സുപ്രധാന വസ്തുതകള്‍ രക്തം നല്‍കിയശേഷം തലാസീമിയ രോഗിയുടെ ഹീമോഗ്ലോബിന്‍ നില എന്തായിരിക്കണം

= 12 ഗ്രാം ആയിരിക്കണം.

? എന്തുകൊണ്ടാണ് ഹീമോഗ്ലോബിന്‍ നില 10 ഗ്രാമിന് മുകളില്‍ എന്നത് പരിഗണിക്കപ്പെടുന്നത്

= കുട്ടിയെ വളരെ സജീവവും കുട്ടിയുടെ വളര്‍ച്ച മികച്ചതുമാകുന്നു. 10 ഗ്രാം ഹീമോഗ്ലോബിന്‍ ഉണെ്ടങ്കില്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് മതിയായ രീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു. ഹീമോഗ്ലോബിന്‍ 10 ഗ്രാമില്‍ കുറയുമ്പോള്‍ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും എല്ലുകള്‍ പെട്ടെന്ന് പൊട്ടിപ്പോകാന്‍ ഇടവരികയും ചെയ്യുന്നു. ഹീമോഗ്ലോബിന്‍ ആവശ്യത്തിന് നിലനിര്‍ത്തിയാല്‍ പ്ലീഹ വലുതായി വരുന്നത് തടയാനും പ്ലീഹ ഓപ്പറേഷന്‍ ഒഴിവാക്കാനും കഴിയുന്നു.

? എത്രനാള്‍ കൂടുമ്പോഴാണ് രക്തം നല്‍കേണ്ടത്?

= ഹീമോഗ്ലോബിന്റെ അളവ് പത്ത് ഗ്രാമില്‍ കുറയുമ്പോഴാണ് രക്തം നല്‍കേണ്ടത്. രക്തം നല്‍കുന്നതുവഴി അത് 12 ഗ്രാമിന് മുകളില്‍ എത്തുന്നു. ഏകദേശം രണ്ടാഴ്ചകൊണ്ട് ഇത് വീണ്ടും പത്ത് ഗ്രാമിന് താഴെ എത്തും. അതിനാല്‍ സാധാരണ രണ്ടാഴ്ച ഇടവിട്ട് രക്തം നല്‍കേണ്ടിവരും. വലിയ കുട്ടികളില്‍ ചിലപ്പോള്‍ ഇത് ആഴ്ചതോറും വേണ്ടിവന്നേക്കാം.

? ഒരു കുപ്പി രക്തം (350 മില്ലി) നല്‍കാന്‍ എത്ര സമയം എടുക്കണം?

= നാലുമണിക്കൂറില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ല. ഹീമോഗ്ലോബിന്‍ നില വളരെ താഴ്ന്ന നിലയിലാണെങ്കിലോ കുട്ടിയുടെ ഹൃദയത്തില്‍ തകരാറ് സംഭവിച്ചിട്ടുണെ്ടങ്കിലോ വളരെ സാവധാനമേ രക്തം നല്‍കാന്‍ പാടുള്ളൂ. ഈ അവസരങ്ങളില്‍ 350 മില്ലി ഒറ്റയടിക്ക് കൊടുക്കാന്‍ പറ്റില്ല. നാലു മണിക്കൂറുകൊണ്ട് കൊടുത്തു തീര്‍ക്കാന്‍ പറ്റുന്ന അളവ് മാത്രമേ ഒരു ദിവസം കൊടുക്കാന്‍ പറ്റുകയുള്ളൂ.

? തലാസീമിയ രോഗികള്‍ക്ക് അണുബാധ സാധ്യതയുണേ്ടാ?

= ഉണ്ട്. എല്ലാവിധ മുന്‍കരുതലകള്‍ ഉണെ്ടങ്കിലും ഹൈപ്പറ്റൈറ്റ്‌സ് ബി, എച്ച്‌ഐവി തുടങ്ങിയ അണുബാധയേക്കാള്‍ കൂടുതലാണ്.

എന്താണ് തലാസീമിയ?

തലാസീമിയ ഒരു ജനിതക രോഗമാണ്. മനുഷ്യ ശരീരത്തിലെ കോശങ്ങളിലുള്ള ക്രോമസോമുകളില്‍ സ്ഥിതി ചെയ്യുന്ന ജീനുകളാണ് മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനരീതി നിശ്ചയിക്കുന്നത്. എല്ലാ മനുഷ്യരിലും രണ്ടു സെറ്റ് ജീനുകള്‍ അടങ്ങിയിരിക്കുന്നു.

(മാതാവില്‍നിന്നും ലഭിക്കുന്ന ഒരു സെറ്റും പിതാവില്‍നിന്ന് ലഭിക്കുന്ന സെറ്റും) ഇത്തരത്തില്‍ ഏകദേശം മുപ്പതിനായിരം ജീനുകള്‍ നമ്മുടെ ശരീരത്തില്‍ ആവശ്യമുള്ള രക്തത്തിന്റെ അളവ് നിശ്ചയിക്കുന്നു. ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കുന്ന ബീറ്റാ ഗ്ലോബിന് പ്രവര്‍ത്തന തകരാറ് സംഭവിച്ചാല്‍ ശരിയായ രീതിയില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനം നടക്കാതെ വരുന്നു. പിതാവില്‍നിന്നും മാതാവില്‍നിന്നും ഓരോ ബീറ്റാഗ്ലോബിന്‍ ജീന്‍ വീതം കുട്ടിക്കു ലഭിക്കുന്നു. ഇവ രണ്ടും തകരാറാണെങ്കില്‍ മാത്രമേ കുഞ്ഞിന് തലാസീമിയ രോഗം വരികയുള്ളൂ.

രണ്ട് ജീനുകളില്‍ ഒന്നുമാത്രം തകരാറാണെങ്കില്‍ കുഞ്ഞിന് രോഗം ഉണ്ടാകില്ല. എന്നാല്‍ അവര്‍ രോഗവാഹകരാകും. മാതാവില്‍നിന്നും പിതാവില്‍നിന്നും തകരാറുള്ള ജീനാണ് കുഞ്ഞിന് ലഭിക്കുന്നതെങ്കില്‍ കുഞ്ഞിന് തലാസീമിയ മേജര്‍ എന്ന അസുഖം സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവരില്‍നിന്നും കുഞ്ഞിന് ലഭിക്കുന്ന ജീനുകള്‍ തകരാറില്ലാത്തതാണെങ്കില്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായിരിക്കും. എന്നാല്‍ കുട്ടിക്ക് ഒരു സാധാരണ ജീനും ഒരു തകരാറുള്ള ജീനുമാണ് ലഭിക്കുന്നതെങ്കില്‍ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനായിരിക്കും. പക്ഷെ മാതാപിതാക്കളെപ്പോലെ ഒരു കാരിയര്‍ ജീന്‍ വാഹകന്‍ ആയിരിക്കും.

മുകളില്‍ ഉദ്ധരിച്ച പ്രസ്താവനയില്‍നിന്നും തലാസീമിയ ഒരു ജനിതക രോഗമാണെന്നു മനസിലാക്കാം. ഇത്തരം ജീനുകള്‍ തലമുറകളിലൂടെ കടന്നുപോകുന്നു. തുടര്‍ന്ന് ഇത് ഏതെങ്കിലും ഒരു തലമുറയില്‍ പ്രകടമാകുന്നു.

തലാസീമിയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?

തലാസീമിയ ഗുരുതരമായ ഒരു രോഗമാണ്. രോഗം ബാധിക്കുന്ന കുട്ടികള്‍ക്ക് മൂന്നു മാസം മുതല്‍ ഒരു വയസുവരെയുള്ള കാലത്തിനിടയ്ക്ക് സാരമായ രക്തക്കുറവ് അനുഭവപ്പെടുന്നു. ഈ രക്തക്കുറവ് കാരണം കുട്ടികളില്‍ താഴെ പറയുന്ന രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു.

വിശപ്പില്ലായ്മ
ക്ഷീണം
വിളര്‍ച്ച
വളര്‍ച്ചാ മുരടിപ്പ്
പ്ലീഹ, കരള്‍ എന്നീ അവയവങ്ങള്‍ വലുതാകുന്നു. (വയര്‍ വലുതാകുന്നു)
ഹൃദയത്തകരാറ്

ശരിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അഞ്ചു വയസിനിടയില്‍ കുട്ടി മരണപ്പെടാന്‍ സാധ്യതയുണ്ട്.

തലാസീമിയ ചികിത്സയും പ്രതിരോധവും

എന്താണ് തലാസീമിയ രോഗത്തിന്റെ ചികിത്സ

രക്ത സന്നിവേശം: രക്തം നല്‍കുന്നതിലൂടെ രക്തത്തിന്റെ കുറവ് പരിഹരിക്കാന്‍ കഴിയുന്ന രക്ത സന്നിവേശത്തിലൂടെ ഹീമോഗ്ലോബിന്റെ അളവ് പത്ത് ഗ്രാമിന് മുകളില്‍ നിലനിര്‍ത്താന്‍ കഴിയുന്നു. രക്ത സന്നിവേശം രണേ്ടാ മൂന്നോ ആഴ്ച കൂടുമ്പോള്‍ ആവശ്യമായി വരുന്നു. ഈ ചികിത്സ ജീവിതകാലം വരെ തുടരേണ്ടതാണ്. ഹിമോഗ്ലോബിന്റെ അളവ് പത്ത് ഗ്രാമിനു മുകളില്‍ നിലനിന്നാല്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരവും അത് ശരീര വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ആവര്‍ത്തിച്ചുള്ള രക്ത സന്നിവേശം രോഗിയുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്നു. തുടര്‍ന്ന് ഇരുമ്പിന്റെ അംശം കരള്‍, ഹൃദയം, പ്ലീഹ തുടങ്ങിയ സുപ്രധാന അവയവങ്ങളില്‍ ക്രമാതീതമായി കൂടുന്നു. ഇത് 1015 വയസാകുമ്പോള്‍ രോഗികളില്‍ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് 10ല്‍ കുറയുമ്പോള്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ എടുക്കാന്‍ വരേണ്ടതാണ്. രക്തം സന്നിവേശം ചെയ്തു കഴിഞ്ഞ ഉടനെ ഹീമോഗ്ലോബിന്റെ അളവ് 12ന് മുകളില്‍ ആയിരിക്കണം.

രക്തസന്നിവേശം മൂലമുള്ള മറ്റു ദൂഷ്യങ്ങള്‍

രക്തത്തിലൂടെ പകരുന്ന സപ്ലറ്റൈറ്റിസ്ബി, എയ്ഡ്‌സ്, മലമ്പനി തുടങ്ങിയവയും ഏറെ അപകടം വരുത്തുന്നവയാണ്. എന്നാല്‍ എല്ലാ രക്തബാങ്കുകളിലും ഇവ തടയുന്നതിനുള്ള കുറ്റമറ്റ പരിശോധന ഇപ്പോള്‍ നടത്തുന്നുണ്ട്.

എങ്ങനെയാണ് ശരീരത്തില്‍ ഇരുമ്പിന്റെ നില നിയന്ത്രിക്കേണ്ടത്?

ആവര്‍ത്തിച്ചുള്ള രക്ത സന്നിവേശത്തെ തുടര്‍ന്ന് ക്രമാതീതമായി കൂടുന്ന ഇരുമ്പിന്റെ അപകടകരമായ നില കുറച്ചുകൊണ്ടുവരാന്‍ ഡെസ്‌ഫെറാന്‍ എന്ന ബല്ലക്ഷനോ ഡെവിവെറോണ്‍ (കെല്‍ഷര്‍), ഡെഫേരണിറോക്‌സ്(അസുന്റ, ഡെഫിജറ്റ) തുടങ്ങിയ ഗുളികകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതുണ്ട്. ശരീരത്തിന്റെ ഭാരത്തെ അടിസ്ഥാനമാക്കി ഡോസ് നിശ്ചയിച്ച് വായിലൂടെ കഴിക്കേണ്ടതാണ്. എന്നാല്‍ ഡെസ്‌ഫെറാള്‍ ഇഞ്ചക്്ഷന്‍ ഉപയോഗിച്ച് നല്‍കേണ്ടതാണ്. ഇത് മൂന്നുമുതല്‍ 10 മണിക്കൂര്‍ വരെ സമയദൈര്‍ഘ്യമുള്ള ഇഞ്ചക്്ഷനാണ്.

ഡോ. വി.ടി. അജിത്കുമാര്‍,
അഡീഷണല്‍ പ്രഫസര്‍
ഡിപ്പാര്‍ട്ടമെന്റ് ഓഫ് പീഡിയാട്രിക്‌സ്,
മെഡിക്കല്‍ കോളജ്, കോഴിക്കോട്.

നിങ്ങളുടെ സംശയങ്ങള്‍ ഡോക്ടറോടു ചോദിക്കാം

രാഷ്ട്രദീപിക,
പി.ബി. നമ്പര്‍7
കോളജ് റോഡ്,
കോട്ടയം1



ആര്യവേപ്പ്: വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷം!

ആര്യവേപ്പ്: വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷം!

വലഹവേബ2013മൗഴ31ശീമ1.ഷുഴ

വലഹവേബ2013മൗഴ31ശീമ2.ഷുഴ

വീട്ടുമുറ്റത്തെ അദ്ഭുതവൃക്ഷമാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയെല്ലാം ഔഷധമൂല്യ
Read More...

കരള്‍ കാര്‍ന്നുതിന്നുന്ന കുടി!

ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. വര്‍ഷം 1.76 ഗാലന്‍ മദ്യം മലയാളി കുടിച്ചുതീര്‍ക്കുന്നതായി കണക്കുകള്‍. കുടിക്കണക്കില്‍ പഞ്ചാബിനെയും ഹരിയാനയെയും മറികടന്നിരിക്കുന്
Read More...

മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനം

അടുത്ത കാലത്തായി പത്രമാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മസ്തിഷ്കമരണവും അതുകഴിഞ്ഞുള്ള അവയവദാനവും. ഇത് ഏറ്റവും കൂടുതലായി ചെയ്യപ്പെടുന്നത് നേത്രപടലത്തിന്റെയും വൃക്കകളുടെയും കാര്യ
Read More...

പഞ്ചകര്‍മ ചികിത്സ; എന്ത്, എന്തിന്?

ഇന്ന് കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സ്വര്‍ണത്തിന്റേയും വസ്ത്രവ്യാപാരികളുടെയും ആയുര്‍വേദ ചികിത്സയുടെയുമാണ്. ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നതും ചൂഷണം ചെ
Read More...

ദീര്‍ഘദൃഷ്ടി (ലോംഗ് സൈററ്)

കാഴ്ചയില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാനാവുമോ? എത്രയോ വിലപ്പെട്ടതാണ് കണ്ണുകള്‍. അത്രത്തോളം ശ്രദ്ധ നേത്രപരിചരണത്തിലും ഉണ്ടാകണം. പ്രായമേറുമ്പോള്‍ കാഴ്ചക്കുറവുണ്ടാകുന്നതു സ്വാഭാവികം. പ്രായത്തിന്റെ ഭാഗമാ
Read More...

പ്രമേഹവും നാം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും

ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രമേഹബാധിതര്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്. 2011ലെ ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫൗണേ്ടഷന്റെ കണക്കനുസരിച്ച് 61.3 മില്യണ്‍ ഇന്ത്യക
Read More...

ചീര വീട്ടുമുറ്റത്തെ വിറ്റാമിന്‍ചെടി

പോഷകസമൃദ്ധമായ ഇലക്കറിയാണു ചീര. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചീരയിലടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍ തിമിരം തടയുന്നു

* ചീരയിലുളള ആന്റി ഓക്‌സിഡന്റായ ഫ്‌ളേവനോയ്ഡ് പ്രോസ്
Read More...

ആരോഗ്യത്തോടെ വാര്‍ധക്യജീവിതം

ആരോഗ്യം നല്കുന്ന ഭക്ഷണവും വ്യായാമവുമാണ് നല്ല ആരോഗ്യത്തിലേക്കുളള വഴികള്‍. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയ്ക്കുളള
Read More...

അയഡിന്‍ അഴകിനും ആരോഗ്യത്തിനും

വളര്‍ച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിന്‍. ശരീരത്തില്‍ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന്ഥിയിലാണ്.

അയഡിന്റെ കുറവുണ്ടായാല്‍

ഗോയിറ്റര്‍, ഡിപ്രഷന്‍. നിരാശ, മാനസികക്ഷീണം, അസ
Read More...

ടെന്‍ഷന്‍ തലവേദന

മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദമാണ്. ഇത്തരം തലവേദന ഇടയ്ക്കിടെ ആവര്‍ത്തിച്ചു വരുന്നു. മാനസിക സമ്മര്‍ദം നിലനില്ക്കുന്നിടത്തോളം അതു തുടരും. അത്തരം തലവേദനകള്‍ ഗുരുതരമ
Read More...

ജംങ്ക് ഫുഡ് വിലയ്ക്കുവാങ്ങുന്ന രോഗം

പലപ്പോഴായി രോഗം വിലയ്ക്കുവാങ്ങുന്നവരായി മാറിയിരിക്കുന്നു നമ്മളില്‍ പലരും. അറിവിലായ്മയും പൊങ്ങച്ചവുമെല്ലാം ഇതിന് വഴിവയ്ക്കുന്നു. പണ്ട് മുതിര്‍ന്നവര്‍ക്കായിരുന്നു ജംങ്ക് ഫുഡിനോട് പ്രിയമെങ്കില്‍ ഇന്നത് ക
Read More...

ചെറുമീനുകള്‍ കഴിക്കാം, ഒമേഗ 3 സ്വന്തമാക്കാം

ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകള്‍ ഉത്തമം. പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ
Read More...

വയോജനങ്ങളിലെ നേത്രരോഗങ്ങള്‍

അമ്പതു വയസു നമ്മുടെ ജീവിത്തിലെ സുപ്രധാന നാഴികക്കല്ലാണ്. അമ്പതു കഴിയുമ്പോള്‍ മുതല്‍ ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. പ്രമേഹം, മറവിരോഗം, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ രോഗങ്ങള
Read More...

അകാലനര തടയാന്‍ കറിവേപ്പില

കണ്ണുകളുടെ ആരോഗ്യത്തിനു കറിവേപ്പില ഉത്തമം. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കാം. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുളള പ്രതിവിധിയായും
Read More...

സ്‌ട്രോക് സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ സി

സ്കര്‍വിയെ പ്രതിരോധിക്കുന്ന പോഷകമാണ് അസ്‌കോര്‍ബിക് ആസിഡ് അഥവാ വിറ്റാമിന്‍ സി. ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. മനുഷ്യശരീരത്തിനു വിറ്റാമിന്‍ സി ഉത്പാദിപ്പിക്കാനുളള കഴിവില്ല. എന്നാല്‍ നാം കഴിക്ക
Read More...

വ്യക്തിത്വ വൈകല്യം മദ്യപാനത്തിലേക്ക്

മനഃശാസ്ത്രജ്ഞന്റെ കേസ്ഡയറി മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ

ഡെേയ്‌സിയും സ്കറിയയും എന്നെ കാണാന്‍ വന്നത് അവരുടെ ദാമ്പത്യജീവിതത്തിലെ ചില നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനായിരുന്നു. ദുഃഖിത
Read More...

ചര്‍മത്തിന്റെ അഴകിനു തുളസി

തുളസി വീട്ടുമുറ്റത്തെ ഔഷധപുണ്യം

ശ്വാേസകോശസംബന്ധമായ രോഗങ്ങള്‍, പനി, ആസ്്ത്മ, ഹൃദയരോഗങ്ങള്‍, മാനസിക സംഘര്‍ഷം എന്നിവ തടയുന്ന ഔഷധസസ്യമാണു തുളസി. ജലശുദ്ധീകരണത്തിനു സഹായകം.

* ചുമ, വൈറല്‍ രോഗങ്ങള്‍എന്നിവയെ
Read More...

ഫംഗല്‍ രോഗങ്ങള്‍ തടയാം

* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം.

* നിങ്ങള്‍ക്കൊപ്പം കഴിയുന്ന വ്യക്തിക്ക്് ഫംഗസ് അണുബാധയുങ്കെില്‍ കിടക്കവിരികള്‍, ടവ്വല്‍, ചീപ്പ്്തുടങ്ങിയവ അണുവിമുക്തമാക്കുക.

* കാല്‍വിരലിനിടയില
Read More...

കാഴ്ചശക്തിഅനുഗ്രഹം;കരുതാം കണ്ണുകളെ

കാഴ്ച ഇല്ലാത്ത ലോകത്തെപ്പറ്റി നമുക്കു ചിന്തിക്കാനാകുമോ? എത്രയോ വിലപ്പെട്ടതാണ് നമുക്ക് കണ്ണുകള്‍. അത്രത്തോളം ശ്രദ്ധ നേത്രപരിചരണത്തിലും ഉണ്ടാകണം. ഒരു വ്യക്തിയുടെ ഏറ്റവും
Read More...

തലവേദന

രു വ്യക്തിയുടെ ജീവിത സാഹചര്യവും ജോലിയും അത് മൂലമുള്ള മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഒന്നാണ് മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത്.

തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന
Read More...

എല്ലുകളുടെ കരുത്തിന് നടത്തം ശീലമാക്കാം

എല്ലുകള്‍ ശരീരത്തിനു ഘടന നല്കുന്നു. അവയവങ്ങളെ സംരക്ഷിക്കുന്നു. പേശികള്‍ക്ക് ഉറപ്പു നല്കുന്നു. കാല്‍സ്യം ശേഖരിച്ചു വയ്ക്കുന്നു.

കൗമാരക്കാരും ചെറുപ്പക്കാരും എല്ലുകളുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഈ
Read More...

പകര്‍ച്ചപ്പനി തടയാം

* ഇന്‍ഫ്‌ളുവന്‍സ(പകര്‍ച്ചപ്പനി)ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.

* ഇടയ്ക്കിടെ കൈകള്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.

* വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളില്‍ സ്പര്‍ശിക്കുന്നത്
Read More...

പുകവലി ഒഴിവാക്കാം, സ്വസ്ഥമായി ഉറങ്ങാം

ചര്‍മസൗന്ദര്യത്തിലേക്കുളള വഴികള്‍ 2

ഫ്രീ റാഡിക്കലിനെതിരേ വിറ്റാമിന്‍ സി


ഫ്രീ റാഡിക്കല്‍ എന്നറിയപ്പെടുന്ന തന്മാത്രകളാണു ത്വക്കിന്റെ വഴക്കം കുറയ്ക്കുന്നത്്. പുകവലി, മദ്യപാനം, അമിതമായി വെയിലേല
Read More...

ഗര്‍ഭിണികളുടെ ആരോഗ്യത്തിന്

ഗര്‍ഭിണികള്‍ക്കു ഭക്ഷ്യവിഷബാധയേല്ക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍:

* ഇറച്ചി, പാലുത്പന്നങ്ങള്‍ എന്നിവ ആവശ്യമായ താപനിലയില്‍ വേവിച്ചു കഴിക്കുക.

* ഗര്‍ഭിണികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിക്കുന്ന
Read More...

മുറിവ് ഉണക്കാന്‍ ഉളളി

ഭക്ഷണത്തിന്റെ രുചിയും ഗന്ധവും വര്‍ധിപ്പിക്കുന്ന ഉളളി. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയോടു പോരാടാനുളള ശക്തി ശരീരത്തിനു പകരുന്നു.

* ദിവസവും ഉളളി കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു
Read More...

ഡെങ്കിപ്പനി തടയാം

* കൊതുകിന്റെ കടിയേല്ക്കാതെ സൂക്ഷിക്കുക. മഴക്കാലത്തു ശരീരമാകെ മൂടിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.

* ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം മാത്രം വാക്‌സിനുകള്‍ സ്വീകരിക്
Read More...

താരനെ തോല്‍പ്പിക്കാന്‍ ഉലുവ

രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹരോഗികളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകമായ ഔഷധമാണ് ഉലുവ. ഹൃദയാരോഗ്യത്തിന് ഉത്തമം. ആല്‍ക്കലോയ്ഡുകളും സ്വാഭാവിക ഈസ്ട്രജനും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ആന്റ
Read More...

മഞ്ഞള്‍ മാഹാത്മ്യം

പ്രകൃതി സമ്മാനിക്കുന്ന ആന്റി സെപ്റ്റിക്കാണു മഞ്ഞള്‍. ബാക്ടീരിയയെ പ്രതിരോധിക്കാനും മുറിവുകള്‍, പൊളളലുകള്‍ എന്നിവ സുഖപ്പെടുത്താനും കാന്‍സര്‍ തടയാനും മഞ്ഞള്‍ ഫലപ്രദം.

* ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍
Read More...

ഈന്തപ്പഴം; ഇവന്‍ ആള് കേമന്‍!

റമദാന്‍ നൊയമ്പിന്റെ ഈ വിശുദ്ധദിനങ്ങളിലാണ് ഈന്തപ്പഴത്തിനു മാറ്റേറുന്നത്. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫ്‌ളൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില
Read More...

കണ്ണുകളുടെ ആരോഗ്യത്തിന് 20 ഇന പരിപാടി

1. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിത ഇടവേളകള്‍ കണ്ണിനു വിശ്രമം അനുവദിക്കാം. ഇത്തരം ഇടവേളകളില്‍ നേത്രരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരമുളള നേത്രവ്യായാമങ്ങള്‍ ചെയ്യുക.

2. കംപ്യൂട്ടര്‍ സ
Read More...

ഇരുമ്പ് അധികമായാലുംകുഴപ്പം!

രക്തത്തില്‍ ഇരുമ്പു കുറഞ്ഞാല്‍ ഫലം വിളര്‍ച്ച. എന്നാല്‍ ഇരുമ്പ് അധികമായാലോ, കരളിന്റെ പ്രവര്‍ത്തനം ക്രമേണ തകരാറിലാവും. ഈ അപൂര്‍വ രോഗാവസ്ഥയാണ് ഹീമോ ക്രൊമാറ്റോസിസ്

ശരീരത്തിലെ വിവിധ അവയവങ്ങളില്‍ ഇരുമ്പിന
Read More...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ? എന്നാല്‍ അതിനിടെ രോഗങ്ങള്‍ ബാധിച്ചാലോ. ഇഷ്ടം അനിഷ്ടമാകാന്‍ മറ്റൊന്നും വേണ്ട. പക്ഷേ യാത്രയ്‌ക്കൊരുങ്ങും മുമ്പ് അല്പം ശ്രദ്ധവച്ചാല്‍ രോഗത്തിനു പിടികൊടുക്കാതെ യാത്ര
Read More...

മൂത്രാശയകല്ല്: രോഗികള്‍ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങള്‍

ഫോസ്‌ഫേറ്റ്

ഫോസ്‌ഫേറ്റ് അധികം അടങ്ങിയ മല്‍സ്യം, മാംസം, നട്‌സ് തുടങ്ങിയവയുടെ അമിത ഉപയോഗം സ്ട്രൂവൈറ്റ് കല്ലുകളുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നു. ഫോസ്‌ഫേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍: ഇറച്ചി, മത്സ്യം, മുട്ട,
Read More...

മുട്ടുവേദന അവഗണിക്കരുത്

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്വയം ചികിത്സ അപകടം. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യത. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലു
Read More...

ആരംഭദശയിലുള്ള മാറിലെ കാന്‍സര്‍ രോഗം

കൃത്യമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമാണ് ആരംഭദശയിലുള്ള മാറിലെ കാന്‍സര്‍. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും ആര്‍എസ്ബിവൈ, കാരുണ്യ പദ്ധതികളിലൂടെ ഈ ചികിത്സ പൂര്‍ണ സൗജന്യമായി
Read More...

രക്തബാങ്കുകളില്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് സംവിധാനം ഉറപ്പുവരുത്തണം

""ഭാരതമെന്നുകേട്ടാലഭിമാനപൂരിതമാകണമന്ത:രംഗം, കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍...'' ഈ ചിന്നുച്ചേച്ചി പറയുവാ ഇതെഴുതിയതു കുമാരനാശാനാണെന്ന്; വളളത്തോളെന്നു ഞാന്‍. സായന്തനത്തിനു കവിതയുട
Read More...

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഈ വാക്കുകള്‍...

ഓക്‌സിജന്‍സമൃദ്ധമായ രക്തം ഹൃദയപേശികളുടെ ഏതെങ്കിലും പ്രത്യേക ഭാഗത്തേക്കൊഴുകുന്നതിനു പെട്ടെന്നു തടസം നേരിടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്്. മയോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നും ഇതറിയപ്പെടുന്നു. ഹൃദയധമ
Read More...

തലാസീമിയ ജീന്‍ വാഹകരെ തിരിച്ചറിയാം

100 പേരില്‍ മൂന്നുപേര്‍ തലാസീമിയ ജീന്‍ വാഹകരാണെന്ന് പറഞ്ഞുവല്ലോ. ഇവരെ പ്രത്യേക രക്തപരിശോധനയിലൂടെ തിരിച്ചറിയാന്‍ കഴിയും.

ജീന്‍ വാഹകര്‍ പൂര്‍ണ ആരോഗ്യവാന്‍മാരും സാധാരണക്കാരെപ്പോലെ ജീവിക്കുന്നതുകൊണ്ടും പ
Read More...

വീട്ടുചികിത്സയിലൂടെ ആരോഗ്യം കാക്കാം

എന്തിനും ഏതിനും മരുന്നിനെ ആശ്രയിക്കുന്ന ജനതയാണു നമ്മുടേത്. ചെറിയൊരു ജലദോഷം കണ്ടാല്‍, ശരീരവേദനയുണ്ടായാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു ഗുളിക വാങ്ങി കഴിച്ചില്ലെങ്കില്‍ മനസമാധാനമില്ലാത്ത നിര
Read More...

നാരുകള്‍ ജീവന്റെ നാരായവേരുകള്‍!

പ്രഷറും കൊളസ്‌ട്രോളും പ്രമേഹവുമൊക്കെ പിടികൂടാതിരിക്കണമെങ്കില്‍ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ
Read More...

മാറിലെ അര്‍ബുദം

കേരളത്തിലെ സ്ത്രീകളില്‍ ഇന്ന് ഏറ്റവുമധികം കണ്ടുവരുന്ന കാന്‍സര്‍ രോഗം മാറിലെ അര്‍ബുദമാണ്. ആരംഭദശയില്‍ത്തന്നെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാനും മാറ് പൂര്‍ണമായി നീക്കം ചെയ്യാതെതന്നെ ആരോഗ്യം വീണെ
Read More...

എസെന്‍ഷ്യല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദം

ഒരാളുടെ രക്തസമ്മര്‍ദം സാധാരണ അളവിലും കൂടിനില്‍ക്കുന്ന അവസ്ഥയാണിത്. ഇന്ന് ലോകമൊട്ടാകെ ഏകദേശം ഒരു ബില്യണ്‍ മനുഷ്യര്‍ ഈ രോഗം മൂലം ക്ലേശം അനുഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുജന ആരോഗ്യ
Read More...

പ്രമേഹം പിടിച്ചുകെട്ടാന്‍ സൂപ്പര്‍ ഫുഡ്‌സ്

ലോകമെമ്പാടുമായി 200 കോടി ജനങ്ങള്‍ക്കു പ്രമേഹമുണെ്ടന്നു ലോകാരോഗ്യസംഘടന. 2030 ഓടെ ഇത് ഇരട്ടിയാവും. ഇന്ത്യയില്‍ പ്രമേഹ ബാധിതരുടെ എണ്ണം 5 കോടി വരും. ഒരിക്കല്‍ പിടികൂടിയാല്‍ ജീവിതാവസാനം വരെ നിലനില്ക്കും. പ
Read More...

വേദനസംഹാരികള്‍ അപകടകാരികള്‍; അടിമകളാകരുത്

വേദന മനുഷ്യജീവിതത്തില്‍ സാധാരണം. ചിലപ്പോഴെങ്കിലും വേദനസംഹാരികള്‍ കഴിക്കുന്നവരാണു മിക്കവരും. പക്ഷേ, വേദന താത്കാലികമായി കുറയ്ക്കുന്ന അത്തരം മരുന്നുകളോടു ചിലര്‍ക്കെങ്കിലും ആസക്തി ഉണ്ടാകാറുണ്ട്. അത് അപകടം
Read More...

കര്‍ക്കടകത്തില്‍ വേണം സുഖചികിത്സ

ആയുര്‍വേദ ശാസ്ത്രപ്രകാരം മഴക്കാലം സുഖചികിത്സയുടെ കാലമാണ്. ജീവിതത്തിരക്കും തെറ്റായ ആഹാരശീലവും അമിത ഔഷധസേവയും മൂലം ശരീരത്തില്‍ നിത്യവും ധാരാളം വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നുണ്ട്. ഈ വിഷാംശങ്ങളെ ഒഴിവാക്കിയാ
Read More...

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; ചര്‍മസംരക്ഷണംപ്രധാനം

പ്രമേഹം കാലിലെ ഞരമ്പുകള്‍ക്കു കേടു വരുത്തുന്നു. കാലിലേക്കുളള രക്തസഞ്ചാരവേഗം കുറയ്ക്കുന്നു. കാലിന്റെ സ്്പര്‍ശനശേഷി കുറയ്ക്കുന്നു. ചൂട്, തണുപ്പ്, വേദന എന്നിവ അനുഭവപ്പെടുന്നില്ല. കാലിലുണ്ടാകുന്ന ചെറിയ മു
Read More...

ആരോഗ്യജീവിതത്തിന് ഇതാ, ചില പ്രതിരോധവഴികള്‍

പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനും ആരോഗ്യജീവിതത്തിനും പ്രതിരോധമാര്‍ഗങ്ങള്‍ ശീലമാക്കണം. അതിനു സഹായകമായ ചില വിവരങ്ങള്‍:

മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴിവാക
Read More...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മനുഷ്യരാല്‍ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് ഉണ്ടായ കോട്ടങ്ങളും ഉത്തമമായ ഒരു മാലിന്യ നിര്‍മാര്‍ജന സംസ്കാരത്തിന്റെ അഭാവവുമാകാം നാള്‍ക്കുനാള്‍ മനുഷ്യരില്‍ എലിപ്പനി ബാധ ഏറിവരാനുള്ള കാരണം. ലെപ്‌റ്റോസ്‌പൈറ ഇ
Read More...

ഇനി പാചകം ഇരുമ്പുപാത്രങ്ങളില്‍

ഏതു പ്രായക്കാരിലും വിളര്‍ച്ച ഉണ്ടാകാം. ഇരുമ്പിന്റെ കുറവുമൂലം ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ അളവിലുണ്ടാകുന്ന കുറവാണു വിളര്‍ച്ചയുടെ പ്രധാന കാരണം. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയും ചുവന്ന രക
Read More...

വൃക്കരോഗങ്ങള്‍: ചില മിഥ്യാധാരണകളും യാഥാര്‍ഥ്യവും

വൃക്കരോഗമെന്നു കേട്ടാല്‍ പലരുടെയും ധാരണ ആ രോഗിയുടെ രോഗാവസ്ഥ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്തതാണ്, അയാളുടെ ജീവിതം തീര്‍ന്നു എന്നൊക്കെയാണ്. കാന്‍സറും വൃക്കരോഗങ്ങളും വന്നാല്‍ ജീവിതം കട്ടപ്പുക എന്നൊക്കെ
Read More...

കാന്‍സര്‍: ചികിത്സാമാര്‍ഗങ്ങള്‍

എന്താണ് കാന്‍സര്‍ രോഗം എന്നും ഈ രോഗം കണെ്ടത്താനുള്ള വഴികളെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇനി ഈ രോഗത്തിനുള്ള ചികിത്സാമാര്‍ഗങ്ങളെക്കുറിച്ച് മനസിലാക്കാം.

ചികിത്സാ മാര്‍ഗങ്ങള്‍

രോഗം വരാതെ തട
Read More...

വിമര്‍ശനം ഒഴിവാക്കാം; അവര്‍ പറയുന്നതു മുന്‍വിധികളില്ലാതെ കേള്‍ക്കാം

തനിക്കു ചുറ്റുമുളള ലോകത്തോടു പുലര്‍ത്തുന്ന നിര്‍വികാരഭാവം, സദാ പ്രകടിപ്പിക്കുന്ന ദുഃഖഭാവം. ഇതൊക്കെയാണു ഡിപ്രഷന്‍ അഥവാ വിഷാദം എന്നറിയപ്പെടുന്നത്. കൗമാരക്കാരില്‍ ഡിപ്രഷന്‍ സാധാരണ കണ്ടുവരാറുണ്ട്. എന്നാല്
Read More...

ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും

ഉപവാസകാലത്തു മിതാഹാരം ശീലം. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം മാത്രം ശരീരത്തിലെത്തുന്നു. മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് കൂടുതലായി കഴിക്കുന്നില്ല. കുടലിന്റെ ജോലി കുറയുന്നു.

ശരീരത്തിലെ വിഷമാലിന്യങ്
Read More...

ഹൈപ്പര്‍ തൈറോയ്ഡിസം2

ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ അനിയന്ത്രണ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോടോക്‌സികോസീസിനൊപ്പം ഗോയിറ്റര്‍ എന്ന തൊണ്ടമുഴയും കണ്ണ് പുറത്തേക്ക് തള്ളിവരുന്ന എക്‌സ്
Read More...

അറിയാം വൃക്കകളെ, വൃക്കരോഗങ്ങളെ

നമ്മുടെ ശരീരത്തിലെ വിസര്‍ജ്യവസ്തുക്കളെ (പ്രത്യേകിച്ച് ഹൈഡ്രജന്‍ അടങ്ങിയ വിസര്‍ജ്യവസ്തുക്കള്‍) മൂത്രത്തിലൂടെ പുറത്തുകളയുക, ശരീരത്തിലെ ജലത്തിന്റെയും സോഡിയം, പൊട്ടാസ്യം ഇവയുടെയും അളവു നിയന്ത്രിക്കുക, രക്
Read More...

കാന്‍സര്‍ രോഗനിര്‍ണയം;രോഗം തിരിച്ചറിയാം

എന്താണ് കാന്‍സര്‍, കാന്‍സറിന്റെ കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്തത്. ഇന്ന് രോഗനിര്‍ണയം, ചികിത്സ, മാര്‍ഗങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാം.

രോഗനിര്‍ണയം


Read More...

ദഹനേന്ദ്രിയവ്യവസ്ഥയ്ക്കു ഭീഷണിയായി ക്രോണ്‍സ് രോഗം

വായ മുതല്‍ മലദ്വാരം വരെ വരെ നീണ്ടു കിടക്കുന്ന ദഹനേന്ദ്രിയവ്യവസ്ഥയുടെ ഏതു ഭാഗത്തെയും രോഗം ബാധിക്കാം. എന്നാല്‍ ചെറുകുടലിന്റെ ഏറ്റവും നീളം കൂടിയതും അവസാനത്തെ ഭാഗവുമായ ഇലിയത്തെയാണ് ക്രോണ്‍സ് രോഗം സാധാരണ
Read More...

മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ

ബാക്ടീരിയയോ വൈറസോ ബാധിച്ചുണ്ടാകുന്ന ഒരു മെഡിക്കല്‍ രോഗമല്ല വിഷാദം. ജീവിതത്തില്‍ നാം നേരിടുന്ന അനിഷ്ടസംഭവങ്ങളല്ല സത്യത്തില്‍ വിഷാദത്തിനു വഴിയൊരുക്കുന്നത്. സ്വതവേ വ്യക്തിത്വഘടനയില്‍ വൈകല്യമുള്ള ആളുകള്‍
Read More...

ഇനി ഒരു ഗ്രീന്‍ ടീ ആവാം, അല്ലേ..?

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിര്‍മിക്കുന്ന അതേ തേയിലച്ചെടിയില്‍ നിന്നാണു ഗ്രീന്‍ ടീയ്ക്കുളള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്്കരണരീതിയിലാണു വ്യത്യാസം. ബ്ലാക്ക് ടീയ്ക്ക് ഉപയോഗിക്കുന്ന തേയില ഫെ
Read More...

മുലയൂട്ടലില്‍ തുടങ്ങാം

ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) ലോകാരോഗ്യസംഘടന നിഷ്കര്‍ഷിക്കുന്നത് ഒരു കുട്ടിക്ക് പ്രസവിച്ച് ഒരു മണിക്കൂറിനുള്ളില്‍തന്നെ മുലയൂട്ടല്‍ ആരംഭിക്കണമെന്നാണ്.

രണ്ടാമത്തെ നിര്‍ദേശം ആറുമാസംവ
Read More...

വ്യക്തിശുചിത്വം പ്രധാനം; സ്വയംചികിത്സ അപകടം

പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. രോഗങ്ങള്‍ പിടിപെടാതിരിക്കുന്നതിനും ആരോഗ്യജീവിതത്തിനും പ്രതിരോധമാര്‍ഗങ്ങള്‍ ശീലമാക്കണം. അതിനു സഹായകമായ ചില വിവരങ്ങള്‍:

* മദ്യപാനം, പുകവലി എന്നിവ പൂര്‍ണമായും ഒഴ
Read More...