Back to Home
ക്രിസ്മസ് രാവിനെ വരവേൽക്കാൻ താരകങ്ങൾ മിഴിതുറന്നു
തൊടുപുഴ: മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വർണങ്ങൾ മിന്നിമറയുന്ന അലങ്കാര വിളക്കുകളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളുമായി വ്യാപാര സ്ഥാപനങ്ങൾ വിപണി കൊഴുപ്പിക്കുന്നു.

മിഴിചിമ്മുന്ന നക്ഷത്രങ്ങളെക്കാൾ പലവർണങ്ങളിൽ തെളിയുന്ന എൽഇഡി ബൾബുകൾക്കാണ് അവശ്യക്കാർ ഏറെ. ആളുകളെ ആകർഷിക്കുന്ന വിധത്തിലുള്ള നിറവും രൂപകൽപനയുമാണ് ന്യൂജനറേഷൻ നക്ഷത്രങ്ങൾക്ക്. വിപണിയിലെ താരമായി ഇത്തവണ പുലിമുരുകൻ നക്ഷത്രവും ഉണ്ട്. പുലിമുരുകന്റെയും പുലിയുടെയും ഗ്രാഫിക്സ് ചെയ്ത നക്ഷത്രങ്ങളും വിപണിയിൽ സജീവമാണ്. ട്രീയുടെ അലങ്കാരത്തിനുള്ള തോരണങ്ങളും ട്രീബോളുകളും സജീവമാണ്. റെഡിമെയ്ഡ് പുൽക്കൂടും തയാറായിട്ടുണ്ട്. 10 മുതൽ 2000 രൂപയുടെ വരെയുള്ള നക്ഷത്രങ്ങളുണ്ട്. 200 മുതൽ 300 വരെ വരുന്ന നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നത്. പേപ്പർ നക്ഷത്രങ്ങൾക്ക് പുറമെ പ്ളാസ്റ്റിക് നക്ഷത്രങ്ങളും ഇത്തവണ കൂടുതലായി എത്തി. അഞ്ചുരൂപ മുതലുള്ള ചെറുതാരകങ്ങളും വിപണിയിലുണ്ട്. ക്രിസ്മസ് ട്രീകൾ 5000 രൂപയുടെ വരെയുണ്ട്.

ഇതുകൂടാതെ സാന്താക്ലോസിന്റെ മുഖം മൂടിയും വേഷവും കടകളിൽ എത്തിയിട്ടുണ്ട്. 50 രൂപക്ക് ഒരുവയസുള്ള കുട്ടികൾക്ക് ഇടാൻ പാകത്തിലുള്ള ക്രിസ്മസ് പപ്പായുടെ വേഷം മുതൽ 3000 രൂപ വരെയുള്ള കുപ്പായം വിപണിയിലുണ്ട്. ക്രിസ്മസ് ട്രീ, പുൽക്കൂടുകൾ, അലങ്കാര ബൾബുകൾ, തോരണങ്ങൾ, ബലൂണുകൾ എന്നിവയെല്ലാം വിപണിയിൽ നിരന്നു കഴിഞ്ഞു.

175 മുതൽ 1,000 രൂപ വരെയുള്ള പുൽക്കൂടുകളും 100 മുതൽ 3500 വരെ വിലയുള്ള ക്രിസ്മസ് ട്രീകളും വിപണിയിൽ ലഭ്യമാണ്. ആകർഷണീയ ഡിസൈനുകളോടുകൂടിയ ക്രിസ്മസ്പുതുവത്സര ആശംസ കാർഡുകളും വിപണിയിൽ ഇടംപിടിച്ചു. എന്നാൽ, ആശംസ കാർഡുകൾ വാങ്ങാനത്തെുന്നവർ പൊതുവെ കുറവാണ്.

നോട്ടു പ്രതിസന്ധി ഇത്തവണ ക്രിസ്മസ് വിപണിയേയും ബാധിച്ചതായി വ്യാപരികൾ പറയുന്നു. കഴിഞ്ഞ വർഷം ഈ സമയം നടന്നതിന്റെ പകുതിയിൽ താഴെമാത്രമാണ് കച്ചവടം നടന്നത്. വിപണിയിലെത്തുന്നവർ എത്തുന്നവർ വിലകുറഞ്ഞവയാണ് ഏറെയും തെരഞ്ഞെടുക്കുന്നത്.

പ്രതിസന്ധി തുടർന്നാൽ ക്രിസ്മസ് — ന്യൂഇയർ ആഘോഷങ്ങൾക്ക് മങ്ങലേൽക്കാൻ സാധ്യതയേറെയാണെന്നും വ്യാപരികൾ പറയുന്നു.
Other News
ഓൺലൈൻ എക്യുമെനിക്കൽ കരോൾ ഗാന മത്സരത്തിന് രജിസ്റ്റർ ചെയ്യാം
മലയാളി ക്രിസ്തീയ സഭാസമൂഹം സംയുക്‌തമായി ഓൺലൈൻ എക്യുമെനിക്കൽ കരോൾ ഗാന മത്സരം സംഘടിപ്പിക്കും. ഇടവക, കോൺവന്റ്, സെമിനാരി വിഭാഗങ്ങളിലാണ് മത്സരം. പൂർണമായും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ കരോൾ ഗാനം അപ്ല
റോളർ സ്കേറ്റിങ്ങ് ക്രിസ്മസ്
ക്രിസ്മസ് ദിനത്തിൽ പാതിരാ കുർബാനയ്ക്കു പോകുന്നത് മിക്ക രാജ്യങ്ങളിലുമുള്ള പതിവാണ്. എന്നാൽ പള്ളിയിൽ പോകുന്ന രീതിയാണ് വെനസ്വേലക്കാരെ വ്യത്യസ്തരാക്കുന്നത്. ക്രിസ്മസ് രാത്രിയിൽ വെനസ്വേലയിലെ കാരക്കാസ് നഗരത്
ഫിലിപ്പീൻസിൽ ക്രിസ്മസ് വെളിച്ചത്തിന്റെ ആഘോഷം
ഫിലിപ്പീൻസിലെ ക്രിസ്മസ് ആഘോഷങ്ങൾ വെളിച്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല ഗ്രാമങ്ങൾ തമ്മിൽ നടക്കുന്ന വിളക്കുണ്ടാക്കൽ മത്സരമാണ് ഇവിടത്തെ പ്രത്യേകത. ഫിലിപ്പീൻസിന്റെ ക്രിസ്മസ് തലസ്‌ഥാനം എന്നറിയപ്പെടുന്ന
ഐസ്ലൻഡിലെ യൂൾ ലാഡ്സ്
ഐസ്ലൻഡിൽ ക്രിസ്മസിനു 13 ദിവസം മുൻപേ ആഘോഷങ്ങൾ തുടങ്ങും. യൂൾ ലാഡ്സ് എന്ന് വിളിക്കപ്പെടുന്ന ചെറുപ്പക്കാരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്രിസ്മസ് ദിനത്തിനു മുമ്പുള്ള പതിമൂന്നു ദിനങ്ങളിൽ ഇവർ വേഷം മാറ
ചൂലും ക്രിസ്മസും തമ്മിൽ എന്തു ബന്ധം ?
ക്രിസ്മസ് ദിനത്തിൽ നോർവെയിൽ ചെന്ന് അവിടത്തെ വീടുകളെല്ലാം അടിച്ചുവാരാം എന്നു വിചാരിച്ചാൽ നടക്കില്ല. കാരണം എത്ര തപ്പിയാലും അടിച്ചുവാരാനുള്ള ചൂൽ കിട്ടില്ല. ക്രിസ്മസ് ദിനത്തിൽ മന്ത്രവാദിനികളും ദുഷ്‌ടരൂപിക
വെള്ളത്തിൽ ചാടിയൊരു ക്രിസ്മസ്
കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയിലെ ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തമാണ്. ക്രിസ്മസിന് രാത്രിയിൽ പള്ളിയിൽ പോകുന്നതിനു മുമ്പായി ഇവർ വിഭവ സമൃദ്ധമായ ആഹാരം കഴിക്കും. വീടിനു പുറത്തായിരിക്കും ഭക്ഷണമേശ ക്രമീകരി
കൊളംബിയയിൽ ക്രിസ്മസ് മെഴുകുതിരികളുടെ തിരുനാൾ
ക്രിസ്മസ് മാസമായാൽ കൊളംബിയയിലെ വീടുകളും നഗരവീഥികളുമെല്ലാം അലങ്കാര വിളക്കുകളാൽ നിറയും.

ദൈവപുത്രനു ജന്മം നൽകിയ പരിശുദ്ധ മറിയത്തിന്റെ ബഹുമാനാർഥമാണ് ഇവർ വിളക്കുകൾ തെളിക്കുന്നത്.

പണ്ട് മെഴുകു തിരികള
ആട്ടിടയൻമാരുടെ കളിയുമായി എത്യോപ്യയിലെ ക്രിസ്മസ്
ജനസംഖ്യയിൽ രണ്ടാം സ്‌ഥാനത്തുള്ള ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ. പുരാതന ജൂലിയൻ കലണ്ടർ പിൻതുടരുന്നതുകൊണ്ട് ജനുവരി ഏഴിനാണ് ഇവിടെ ക്രിസ്മസ്. ഗെന്ന എന്നാണ് ഇവിടെ ക്രിസ്മസിനു പറയുക. ‘‘ആസന്നമായത്’’ എന്നാണ് ഈ വ
ആടിനൊപ്പം ആഘോഷം
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ ഭീമാകാരമായ സാന്താക്ലോസ് രൂപങ്ങൾ ഒരുക്കാറുണ്ട്.

എന്നാൽ സ്വീഡനിലെ ഗാവ്ലയിൽ ആളുകൾ നിർമിക്കുന്നത് ഭീമനായ ആടിന്റെ രൂപമാണ്.
1966ലാണ് ഇങ്ങനെ ഒരാചാരം തുടങ്
നൈജീരിയക്കാർ ഒത്തുചേരും
ആഫ്രിക്കൻ വൻകരയിലെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യള്ള ഇവിടത്തെ നഗരപ്രദേശങ്ങൾ മിക്കവാറും ക്രിസ്മസ് ദിനത്തിൽ വിജനമാകും. കാരണം ഈ ദിവസമാണ് ജോലി തേടിയും മറ്റും നഗരങ്ങളി
പാലായെ കുളിരണിയിച്ചു തിരുപ്പിറവി സന്ദേശറാലി
പാലാ: പാലായെ കുളിരണിയിച്ചു തിരുപ്പിറവി സന്ദേശ റാലി ആവേശമായി. കെസിവൈഎം പാലാ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഹോളിനൈറ്റ് പ്രോഗ്രാമാണു ക്രിസ്മസ് രാത്രിയുടെ ചൈതന്യം പുനരവതരിപ്പിച്ചത്.

മാലാ
ഡൽഹിയിൽ ക്രിസ്മസ് ആഘോഷിച്ചു
ന്യൂഡൽഹി: ലോകരാജ്യങ്ങളാകെയും ഇന്ത്യയും വലിയ പ്രതിസന്ധിയിലൂടെയും സംഘർഷത്തിലൂടെയും കടന്നുപോകുമ്പോൾ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളും കത്തോലിക്കാസഭയുടെ മാനവിക പ്രവർത്തനങ്ങളും മനുഷ്യകുലത്തിനാകെ ആശ്വാസമാണെന
ക്രിസ്മസ് സീസണിൽ തിയറ്ററിലേക്കു മലയാള ചിത്രങ്ങളില്ല
കൊച്ചി: ക്രിസ്മസ് സീസണിൽ മലയാള ചിത്രങ്ങൾ തിയറ്ററിൽ എത്തില്ല. നിർമാതാക്കൾക്കുള്ള തിയറ്റർ വിഹിതം വെട്ടിക്കുറച്ചതിനെ തുടർന്നുള്ള തർക്കമാണ് കാരണം. നിലവിൽ 60 ശതമാനം ലാഭവിഹിതമാണ് നിർമാതാക്കൾക്ക് തിയേറ്റർ ഉട
കാൻബറയിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ അമരു ഹോളി സ്പിരിച്വൽ ദേവാലയത്തിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു. 120 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ പള്ളിമുറ്റത്ത് നിർമിച്ചിരിക്കുന്ന പുൽക്കൂട് ഓസ്ട്രേലിയൻ ജനതക്ക് ഒ
വിപണി കീഴടക്കാൻ മറുനാടൻ സ്റ്റാറുകൾ
വെള്ളറട: ഗ്രാമീണ മേഖലയിൽ ക്രിസ്മസ് സ്റ്റാർ വിപണി സജീവമായി. ക്രിസ്മസിനെ വരവേൽക്കാൻ അഞ്ചു രൂപ മുതൽ 500 രൂപവരെയുള്ള നക്ഷത്രങ്ങൾ വിപണിയിലുണ്ട്.

നക്ഷത്ര വിളക്കിനു മികവു കൂട്ടാൻ ചൈനീസ് എൽഇഡി ലൈറ്റുകളും വ
ക്രിസ്മസിനെ വരവേൽക്കാൻ വണ്ടർലായിൽ പുതിയ റൈഡുകൾ
കൊച്ചി: ക്രിസ്മസ് അവധി ദിവസങ്ങൾ കൂടുതൽ ആഘോഷമാക്കാൻ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ പുതിയ രണ്ടു സാഹസിക റൈഡുകൾ ആരംഭിച്ചു. ഉദ്ഘാടനം ഇന്നലെ വണ്ടർലായിൽ നടന്ന ചടങ്ങിൽ നടി നവ്യ നായർ നിർവഹിച്ചു. സാധാരണക്കാർക്ക
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ഞങ്ങളിലൂടെ
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി ഒരു ക്രിസ്മസ് കൂടി വരവായി. ഈ വേളയിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ്, പുതുവത്സരാശംസകൾ ഏറെ സ്പെഷലായി അയയ്ക്കാൻ ദീപിക ഡോട്ട്കോം വേദിയൊരുക്കുന്നു. ദീപിക ഡ
ഈ ക്രിസ്മസ്—പുതുവത്സരത്തിൽ പ്രിയപ്പെട്ടവർക്ക് ഇതല്ലേ സ്നേഹം തുളുമ്പും സമ്മാനം!
എല്ലാവരും കൊതിക്കുന്നത് എപ്പോഴും ജയിക്കാനാണ്. എന്നാൽ, ജീവിതമെന്നു പറയുന്നതു വിജയത്തിന്റെ മാധുര്യവും കൊച്ചു കൊച്ചു തോൽവികളുടെ കയ്പും നിറഞ്ഞതാണ്. ശരിയായ തീരുമാനങ്ങളിലൂടെ തോൽവികളെയും മധുരതരമാക്കുന്നവരാണു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.