Back to Home
മുട്ടയപ്പം
ചേരുവകൾ:

1. പച്ചരി – 500 ഗ്രാം
2. ഉപ്പ് – ആവശ്യത്തിന്
3. പഞ്ചസാര – 3 ടീസ്പൂൺ
4. തേങ്ങാപ്പാൽ – 1 കപ്പ്
5. മുട്ട – ആവശ്യത്തിന്
6. യീസ്റ്റ് – 1 ടീസ്പൂൺ
7. എണ്ണ – അപ്പച്ചട്ടിയിൽ പുരട്ടാൻ

തയാറാക്കുന്ന വിധം:

പച്ചരി കഴുകി വെള്ളത്തിലിട്ടു കുതിർത്ത് അപ്പത്തിനായി അരച്ചെടുക്കുക. അരച്ചുവച്ച മാവിലേക്ക് യീസ്റ്റ്, ഉപ്പ്, പഞ്ചസാര, തേങ്ങാപ്പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മാവ് പൊങ്ങുന്നതിനായി ആറുമണിക്കൂർ വയ്ക്കണം. പൊങ്ങിയതിനുശേഷം അപ്പച്ചട്ടി ചൂടാക്കി അൽപം എണ്ണതടവി മാവൊഴിക്കുക. ചട്ടി കറക്കി മാവ് വശങ്ങളിൽ എത്തിക്കുക. അപ്പത്തിനു നടുവിലായി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതു മൂടിവച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. വേവു പാകമാകുമ്പോൾ ചട്ടിയിൽനിന്നു മാറ്റി താറാവ് പാൽക്കറിക്കൊപ്പം കഴിക്കാം.
Other News
ഫിഷ് റോസ്റ്റ്
ചേരുവകൾ:

1. നെയ്മീൻ – കാൽ കപ്പ്
(ചെറിയ ക്യൂബ് കഷണങ്ങളായി അരിഞ്ഞത്)
2. സവാള – അഞ്ചെണ്ണം
3. തക്കാളി – മൂന്നെണ്ണം
4. ഇഞ്ചി – 25 ഗ്രാം
5. വെളുത്തുള്ളി – 25 ഗ്രാം
6. പച്ചമുളക് – ആറെണ്ണം
താറാവ് പാൽക്കറി
ചേരുവകൾ

1. താറാവ് – ഒരുകിലോ
2. വെളിച്ചെണ്ണ – 150 ഗ്രാം
3. സവാള – 500 ഗ്രാം
4. ഇഞ്ചി – 50 ഗ്രാം
5. വെളുത്തുള്ളി – 50 ഗ്രാം
6. പച്ചമുളക് നീളത്തിൽ അരിഞ്ഞത് –പത്തെണ്ണം
7. ചുവന്നുള്ളി –
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.