• Logo

Allied Publications

Australia & Oceania
അന്തരിച്ച ഡിഎംഎ പ്രസിഡന്‍റ് ടോമി ജേക്കബിന്‍റെ പൊതുദര്‍ശനം വെള്ളിയാഴ്ച
Share
ഡാര്‍വിന്‍ (ഓസ്‌ട്രേലിയ): ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ടോമി ജേക്കബിന്‍റെ (56 ) പൊതുദര്‍ശനം വെള്ളിയാഴ്ച നടക്കും. രാവിലെ പത്തു മുതല്‍ 12 .30 വരെ കരാമ ഹോളി ഫാമിലി കാത്തലിക് പള്ളിയിലാണ് പൊതുദർശനത്തിനു വയ്ക്കുക. സംസ്‌കാര ശുശ്രുഷയുടെ ഒന്നാം ഭാഗം ഡാര്‍വിനില്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനാണ് തീരുമാനം.

ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ ക്രമീകരിക്കുന്ന ഈ ചടങ്ങില്‍ ധാരാളം പേര്‍ക്ക് സംബന്ധിക്കുവാനും അനുശോചനം രേഖപ്പെടുത്താനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീണാണു മരണം സംഭവിച്ചത്. അയര്‍ലണ്ടില്‍ നിന്നും ഓസ്ട്രേലിയയില്‍ എത്തി കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഡാര്‍വിനില്‍ താമസിച്ചു വരികയായിരുന്നു. കോതമംഗലം സ്വദേശിയായ അദ്ദേഹം പാമസ്റ്റണ്‍ റീജിയണല്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു.

മികച്ച സംഘാടകന്‍ ആയിരുന്ന ടോമി ജേക്കബ് മ്യൂസിക്, ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, ഷോര്‍ട്ട് ഫിലിം, മ്യൂസിക് ആല്‍ബം, തുടങ്ങിയ എല്ലാ മേഖലകളിലും കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭ ആയിരുന്നു. വര്‍ഷങ്ങളായി "തേര്‍ഡ് ഐ ഷൂട്ട് ആന്‍ഡ് എഡിറ്റ്' എന്ന സ്വന്തം ചാനലില്‍ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു അതില്‍ നിന്നുള്ള വരുമാനം കേരളത്തിലെ നിര്‍ധന രോഗികളുടെ ചികിത്സക്കായി സംഭാവന നല്‍കിയിരുന്നു.

ഭാര്യ എല്‍സി ടോമി റോയല്‍ ഡാര്‍വിന്‍ ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നേഴ്‌സാണ്. മക്കള്‍: ബേസില്‍,ബെസ്ന, ബെസ്റ്റാ (വിദ്യാര്‍ത്ഥികള്‍).

കോതമംഗലം കീരംപാറ തറവാട്ടത്തില്‍ കുടുംബാംഗമാണ് ടോമി ജേക്കബ്. സഹോദരങ്ങള്‍: പരേതനായ റോയ് ജേക്കബ്, ബിജു ജേക്കബ്.

എ​യ​ർ ന്യൂ​സി​ല​ൻ​ഡ് മേ​ധാ​വി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ.
കൊ​​​​ച്ചി: എ​​​​യ​​​​ർ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​
കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ടും നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ.
സി​ഡ്നി: പ​തി​നാ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ടും നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.
ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കൗ​മാ​ര​ക്കാ​രാ​യ ഒ​രു സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ തി​രു​നാ​ൾ.
ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഡാ​ർ​വി​ൻ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​
മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി.