തിരുവനന്തപുരം
കെജിഒഎ മുൻ ജനറൽ സെക്രട്ടറി വി. സോമനാഥൻ തിരുവനന്തപുരം: കെജിഒഎ മുൻ ജനറൽ സെക്രട്ടറിയായിരുന്ന വി. സോമനാഥൻ (97) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് മുട്ടത്തറ മോക്ഷ കവാടത്തിൽ. ഐക്യ കേരള പിറവിക്കു മുൻപേ സിവിൽ സർവീസിൽ ജീവനക്കാരെ സംഘടിപ്പിച്ച് സംഘടനാ പ്രവർത്തനം നടത്തിയതിന് 1948ൽ പട്ടം താണുപിള്ള സർക്കാർ പിരിച്ചു വിട്ട 11 പേരിൽ ഒരാളായിരുന്നു. അദ്ദേഹത്തെ 1957 ൽ അധികാരത്തിൽ വന്ന ഇഎംഎസ് സർക്കാർ തിരിച്ചെടുക്കുകയായിരുന്നു. കേരള എൻജിഒ യൂണിയന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയായിരുന്നു. രഹസ്യമായ സംഘടനാ പ്രവർത്തനം ഏറെ വെല്ലുവിളികൾക്കിടയിൽ സജീവമായി കൊണ്ടു പോയി. 1966ൽ കേരള എൻജിഒ യൂണിയൻ താലൂക്ക് പ്രസിഡന്റായി. 1973 ൽ സീനിയർ സൂപ്രണ്ട് ആയപ്പോൾ കെജിഒഎയിൽ ചേർന്നു. 1982 ൽ കെജിഒഎ ജനറൽ സെക്രട്ടറിയായി. 1983 മേയ് 31ന് ജോയിന്റ് ലേബർ കമ്മീഷണറായാണ് സർവീസിൽ നിന്ന് വിരമിച്ചത്. ചിന്ത പബ്ലിഷേഴ്സ് മാനേജരായും ജോലി ചെയ്തു. മക്കൾ: ഡോ. എസ്. മഹേഷ് (എസ്എൻ കോളജ്, കൊല്ലം), സ്മിത എസ്. നാഥ്. മരുമക്കൾ: എസ്. അരുൺ, അപ്സര ജയറാം. കെ.പി മാധവന് നായര്‍ പേരൂര്‍ക്കട: മണക്കാട് കുറ്റിക്കാട്ട് ലെയിന്‍ കിഴക്കേ കടവിളാകം വീട്ടില്‍ കെ.പി. മാധവന് നായര്‍ (84) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: കുമാരി ലത, സുരേഷ് കുമാര്‍, കുമാരി ലേഖ. മരുമക്കള്‍: ഉണ്ണി പ്രിയദര്ശന്, മിനി, രവിശങ്കര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. എല്‍. വിജയകുമാരി ശ്രീകാര്യം: ശാസ്താംകോണം ടിവിആര്എ 119 ഇഎംഎസ് നഗര്‍ കൃഷ്ണ നിവാസില്‍ കെ. അജിത്കുമാറിന്റെ ഭാര്യ എല്‍. വിജയകുമാരി (68, കട്ടേല കരയോഗം വനിതാ സമാജം മുന്‍ പ്രസിഡന്റ്) അന്തരിച്ചു. മക്കള്‍: എ.വി അനീഷ്, എ.വി അനൂപ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. ആരിഫ ബീവി നെടുമങ്ങാട്: അഴിക്കോട് ഷമി മൻസിലിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ആരിഫ ബീവി (76) അന്തരിച്ചു. മക്കൾ : ഷമി,ഷെജി. മരുമക്കൾ: ഹസൻ, സാബു. എസ്. വസന്ത ബാലരാമപുരം: അവണാകുഴി താന്നിമൂട് എസ്. വസന്ത (73) അന്തരിച്ചു. ഭർത്താവ്: വി. പി. ശശിധരൻ. മക്കൾ: എസ്. അനീഷ്കുമാർ, വി. അനുപമ. മരുമക്കൾ: രമ്യാചന്ദ്രൻ, പരേതനായ സനൽകുമാർ. സഞ്ചയനം വെള്ളി രാവിലെ എട്ടിന്. എസ്. ശകുന്തള മൊട്ടമൂട്: വള്ളോട്ടുകോണം സരസുഭവനിൽ എസ്. ശകുന്തള (65) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന്. ഭർത്താവ് : കെ. ശശിധരൻ. മക്കൾ: എസ്. എസ്. സന്ധ്യ, എസ്. എസ്. സജു, എസ്. എസ്. സരിത. മരുമക്കൾ: സുനിൽദാസ്, എസ്. എൽ. വിദ്യ, എസ്. അനി.
|
കൊല്ലം
രമണി കൊട്ടിയം: മുള്ളുവിള ചുരാങ്ങിൽ വയലിൽ വീട്ടിൽ രമണി (65) അന്തരിച്ചു. ഭർത്താവ്: പുഷ്കരൻ. മക്കൾ: ഷൈലജ, സജീവ് ,രാജീവ്. മരുമക്കൾ: സതീശൻ, മോളി, നീതു . രാജീവ് മാമ്പറ കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര മാമ്പറ വീട്ടിൽ രാജീവ് മാമ്പറ (59 സ്റ്റേറ്റ് ജിഎസ് ടി റിട്ട. അസിസ്റ്റന്റ് കമ്മീഷണർ) അന്തരിച്ചു. സംസ്കാരം നടത്തി. മരുതൂർക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ, കരുനാഗപ്പള്ളി റോട്ടറി ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ശ്രീധരപ്പണിക്കർ (ആധാരമെഴുത്ത്). മാതാവ്: ജഗദമ്മ. ഭാര്യ: ലതാദേവി. മക്കൾ: രേഷ്മ, നീരജ (കാനഡ). മരുമകൻ: അരുൺ ( സെൻട്രൽ ജിഎസ്ടി). സഹോദരങ്ങൾ: വസന്തകുമാരി, സരളാദേവി, പ്രസന്നകുമാരി, സജീവ് മാമ്പറ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഉഷാകുമാരി ഉണ്ണികൃഷ്ണൻ . സഞ്ചയനം 21ന് രാവിലെ എട്ടിന്. സരോജിനി അമ്മ കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുതുശേരിൽ പരേതനായ ആർ.അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ഡി. സരോജിനി അമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.ഓച്ചിറ ബ്ലോക്ക് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റുമായിരുന്നു. മക്കൾ: പ്രസന്നകുമാർ (റിട്ട .ഹിന്ദുസ്ഥാൻ ലാറ്റക്സ് തിരുവനന്തപുരം), ജയപ്രസാദ് (റിട്ട .സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്), ഗോപകുമാർ (റിട്ട. എൻജിനിയറിംഗ് കോളജ് പെരുമൺ), സന്തോഷ് കുമാർ ( റിട്ട .മിലിറ്ററി). മരുമക്കൾ: രാജിക ദേവി (റിട്ട.എച്ച്എം വിശ്വഭാരതി മോഡൽ ഹൈസ്കൂൾ കാപ്പിൽ), സജകുമാരി, ബിന്ദു. ഉണ്ണികൃഷ്ണപിള്ള പരവൂർ: കൂനയിൽ വനജ വിലാസത്തിൽ പരേതനായ സോമൻ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണപിള്ള (52) അബുദാബിയിൽ അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ വനജാക്ഷി അമ്മ. ഭാര്യ: ലീന. മക്കൾ: കൃഷ്ണനുണ്ണി, ഉത്തര ഉണ്ണി.
|
പത്തനംതിട്ട
മത്തായി ചാക്കോ മൈലപ്ര: കൊച്ചുഴത്തില്‍ മത്തായി ചാക്കോ (ബേബി 92) മുംബെയില്‍ അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മുംബെ ഡോംബിവില്ലി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: ബാബു, അമ്മിണി, മറിയം, തോമസ്, തങ്കച്ചന്, ജോളി, രാജു, റോസി, സൂസന്. മരുമക്കള്‍: ജോളി, ജോസ്, തങ്കച്ചന്, ലിസി, ബാബു, ബിന്ദു, സിബി, പരേതരായ എല്‍സി, ഷിബു. രവീന്ദ്രന് നായര്‍ ഇടക്കുളം: പെരുമേത്ത് രവീന്ദ്രന് നായര്‍ (73,റിട്ട കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: ഷീല വി. നായര്‍ (അങ്കണവാടി അധ്യാപിക). മക്കള്‍: ദീപ, ദിവ്യ, ദിലീപ് . മരുമക്കള്‍: സന്തോഷ്, ശ്രീകുമാര്‍, അശ്വതി. കെ.എം.മാത്യു ഇലപ്പള്ളി: കണ്ണാലയിൽ കെ.എം.മാത്യു (അപ്പച്ചൻ 70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഇലപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: വൽസമ്മ. മകൾ: ദിവ്യ. ലാലു ജോര്‍ജ് വര്‍ഗീസ് അയിരൂര്‍: പുതിയകാവ് ചോതിപ്ലാക്കല് ലാലു ജോര്‍ജ് വര്‍ഗീസ് (66) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് അയിരൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: സുമ വര്‍ഗീസ്. മക്കള്‍: ലിന്‍സു, ലിജോ. മരുമക്കള്‍: ഷെറിന്, ഹെലന്. ശാരദാമ്മ കുളത്തൂർമൂഴി: കൊളത്തമന പരേതനായ സുകുമാരൻ നായരുടെ ഭാര്യ ശാരദാമ്മ (89) അന്തരിച്ചു. സംസ്കാരം നടത്തി. പരേത കുളത്തൂർമൂഴി കല്ലോലിക്കൽ കുടുബാംഗമാണ്. മക്കൾ: തുളസിധരൻ നായർ, രാമചന്ദ്രൻ നായർ, രവി, സുധാദേവി, സുരേന്ദ്രൻ, രാജേന്ദ്രൻ, ഓമനക്കുട്ടൻ, സുശീലാദേവി. മരുമക്കൾ: വിജയൻ നായർ,വേണുഗോപാൽ.
|
ആലപ്പുഴ
കെ.ജെ. ജോൺ കണ്ടത്തില്കാപ്പില് ആലപ്പുഴ: സാമൂഹ്യ പ്രവർത്തകനായിരുന്ന തത്തംപള്ളി കണ്ടത്തില്കാപ്പില് കെ.ജെ. ജോണ്‍ (ജോണാപ്പി84, റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: പരേതയായ ബേബിക്കുട്ടി ആലപ്പുഴ കലവറ കുടുംബാംഗം. മക്കൾ: ഡോ. ജൂലീന ബേബി ജോൺ, ജൂണി ജോൺ (ഡെപ്യൂട്ടി മാനേജർ, കേരള ഫിനാൻഷ്യൽ കോർപറേഷൻ, ആലപ്പുഴ), ജൂഡി ജോൺ. മരുമക്കൾ: ഡോ. മാത്യു കുര്യൻ ഇടത്താമര (ഇടയ്ക്കാട്ടുവയൽ), അരുൺ മനുമംഗലം (കായംകുളം). മേരി ഗ്രേസ് ചേർത്തല: നഗരസഭ 28ാം വാർഡ് വെളിപ്പറമ്പിൽ പരേതനായ വി.വി. ജോസിന്റെ ഭാര്യ മേരി ഗ്രേസ് (73,റിട്ട. ആലപ്പുഴ ജില്ല കാർഷിക വികസന ബാങ്ക്) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ആലപ്പുഴ വട്ടയാൽ അഞ്ചുപുന്നക്കൽ കുടുംബാംഗമാണ്. എ.ആർ. തമ്പി ചെങ്ങന്നൂർ: തിട്ടമേൽ ആലം പള്ളിൽ, എ.ആർ. തമ്പി (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ:വത്സല. മക്കൾ :അനീഷ്, ആഷ. മരുമകൻ :അനിൽ. ചന്തിരൂർ ദിവാകരൻ തുറവൂർ: കവിയും സാഹിത്യകാരനുമായ ചന്തിരൂർ ദിവാകരൻ അന്തരിച്ചു. സംസ്കാരം നടത്തി. ഇ.കെ. അജിമോൻ ചേർത്തല: തണ്ണീർമുക്കം ഞെട്ടയിൽ ഇല്ലത്ത് പരേതനായ കരുണാകരന്റെ മകൻ ഇ.കെ. അജിമോൻ (54) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: പരേതയായ ശാന്തമ്മ. സഹോദരങ്ങൾ: ഇ.കെ. ചന്ദ്രപ്പൻ, ഇ.കെ. പ്രസാദ്, പരേതനായ ഇ.കെ. അശോകൻ. സാലി വർഗീസ് കോമല്ലൂർ: പുറങ്ങാട് പുത്തൻവീട്ടിൽ വർഗീസിന്റെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകൾ സാലി വർഗീസ് (60) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിന് വെണ്ണിക്കുളം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. തങ്കമ്മ ശൗര്യാർ ചേന്നങ്കരി: അമ്പതിൽ ചിറയിൽ തങ്കമ്മ ശൗര്യാർ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: ലാലിച്ചൻ, മിനി, കുഞ്ഞുമോൾ. മരുമക്കൾ: റെജിമോൻ,ജോസി, തോമസ്. പി.ടി. സുമേശ്കുമാർ നെടുമണ്ണി: മുണ്ടുമല തോണിപ്പാറ തങ്കപ്പന്റെ മകൻ പി.ടി. സുമേശ്കുമാർ (53) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കരിമല പിആർഡിഎസ് ശാഖാ ശ്മശാനത്തിൽ. ഭാര്യ ദീപ സുമേശ് (പിആർഡിഎസ് മഹിളാ സമാജം പ്രസിഡന്റ്). മകൾ: കീർത്തന സുമേശ്.
|
കോട്ടയം
സിസ്റ്റർ എം. മേരി സ്റ്റെല്ല നഗരൂർചൂരപ്പാടി ഒഎസ്എ ബംഗളൂരു: സെലിറ്റയൻ അഗസ്റ്റീനിയൻ സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ എം. മാരി സ്റ്റെല്ലാ ഒഎസ്എ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ബംഗളൂരു ഒഎസ്എ പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ച് മഠം വക സെന്റ് പാട്രിക് സെമിത്തേരിയിൽ. പരേത കരിക്കാട്ടൂർ നഗരൂർചൂരപ്പാടി പരേതരായ തോമസ് റോസമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പെണ്ണമ്മ, പാപ്പച്ചൻ, കുട്ടാപ്പി, തങ്കമ്മ, ജോയി. മറിയക്കുട്ടി സ്കറിയ അതിരന്പുഴ: മാതിരന്പുഴ പരേതനായ എം.ഡി. സ്കറിയായുടെ (കുട്ടപ്പൻ) ഭാര്യ മറിയക്കുട്ടി സ്കറിയ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ. പരേത മറ്റക്കര മണ്ണനാൽ കുടുംബാംഗം. മക്കൾ: എം.എസ്. ദേവസ്യ (ബേബി, റിട്ട. ഓഫീസർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), എം.എസ്. ജോസഫ് (ജോയി, കൊച്ചറ വണ്ടൻമേട്), എം.എസ്. തോമസ് (പുന്നത്തുറ വെസ്റ്റ്), പ്രഫ. എം.എസ്. ജയിംസ് (റിട്ട. എച്ച്ഒഡി, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ്, എസ്ബി കോളജ് ചങ്ങനാശേരി), തങ്കമ്മ ആൽബി വഴുതനപ്പള്ളി (കുറവിലങ്ങാട്), എം.എസ്. ജോർജ് (സണ്ണി, രശ്മി സ്റ്റുഡിയോ, അതിരന്പുഴ), സാബു സ്കറിയ (രശ്മി സ്റ്റുഡിയോ ഏറ്റുമാനൂർ), രാജു സ്കറിയ (പെറ്റ് ഹൗസ്, കുടമാളൂർ അങ്ങാടി), ജെസി ജോജി കൊച്ചുപറന്പിൽ (വെളിയനാട്). മരുമക്കൾ: എത്സമ്മ ദേവസ്യ കണിയാംകുഴിയിൽ (റിട്ട. എച്ച്എസ്എ, സെന്റ് ജോസഫ്സ് എച്ച്എസ് കോടഞ്ചേരി), നിർമല ജോയി ഇല്ലത്ത് (കൊച്ചറ), ജോമോൾ തോമസ് വള്ളിക്കാട്ടിൽ (ഏറ്റുമാനൂർ), പരേതയായ പ്രഫ. ത്രേസ്യാക്കുട്ടി ജയിംസ് കുരിശുംമൂട്ടിൽ തൃക്കൊടിത്താനം (റിട്ട. എച്ച്ഒഡി സുവോളിജി, അസംപ്ഷൻ കോളജ് ചങ്ങനാശേരി), ആൽബി ജോസഫ് വഴുതനപ്പള്ളിൽ (കുറവിലങ്ങാട്), എൽസി സണ്ണി കാവുകാട്ട് (കുറിച്ചിത്താനം), സുഷമ സാബു പുറക്കരി (അമലഗിരി), ലിസി രാജു ഒറ്റപ്ലാക്കൽ വെട്ടിമുകൾ (റിട്ട. ലേഡി ഹെൽത്ത് ഇൻസ്പെക്ടർ), ജോജി മാത്യു കൊച്ചുപറന്പിൽ (വെളിയനാട്). നവീഷ് ലൂക്ക് സിറിയക് കുറുമുള്ളൂർ: കണിയാംപറന്പിൽ പരേതനായ സിറിയക്കിന്റെയും മോളി ചെമ്മാച്ചേലിന്റെയും മകൻ നവീഷ് ലൂക്ക് സിറിയക് (42) ഷിക്കാഗോയിൽ വാഹനാപകടത്തിൽ അന്തരിച്ചു. സംസ്കാരം നാളെ ഷിക്കാഗോയിൽ. ഭാര്യ ജിനു പിറവം വെള്ളാപ്പള്ളിൽ കുടുംബാംഗം. മക്കൾ: നേതൻ, ജയിംസ്, ജിയാന. സഹോദരങ്ങൾ: നവീൻ, പ്രറ്റി മുടിക്കുന്നേൽ (ഇരുവരും അമേരിക്ക). നാളെ വൈകുന്നേരം അഞ്ചിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പരേതന്റെ ആത്മശാന്തിക്കായി കുർബാനയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും. ത്രേസ്യാമ്മ ചാക്കോ തൃക്കൊടിത്താനം: ചിറമുഖത്ത് പരേതനായ സി. എം. ചാക്കോയുടെഭാര്യ ത്രേസ്യാമ്മ ചാക്കോ (തറമ്മ82) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ. പരേത ചങ്ങനാശേരി അങ്ങാടി കോട്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സോജൻ, മോളി, ഫാ. സജി ചിറമുഖത്ത് സിഎംഐ (മുഹമ്മ), സണ്ണി(പൂനാ). മരുമക്കൾ: സുനി ചെന്നിക്കര (തൃക്കൊടിത്താനം), ജോസി കല്ലൂത്ര (ചമ്പക്കുളം), ജെയ്സി പുത്തൻപുരയിൽ (കായംകുളം). പി. കെ. ജോർജ് ചാഞ്ഞോടി: പുന്നക്കുന്നം പോളയിൽ തെക്കേടം (ചോതിരക്കുന്നേൽ) പി. കെ. ജോർജ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ റോസമ്മ ജോർജ് ചാഞ്ഞോടി പോത്തോട്ടിൽ കുടുംബാംഗം. മക്കൾ: ജൂണോറോസ് ജോർജ് (അധ്യാപിക ഡോൺബോസ്കോ സ്കൂൾ പാമ്പാടി), ജാസ്മിൻ മരീനജോർജ് (അധ്യാപിക ഊട്ടി), ജിനോജോർജ് (ടീച്ചർ, വിഎച്ച്എസ്സി സ്കൂൾ പാലാ ). മരുമക്കൾ: പോൾജോസഫ് കളത്തനാനിക്കൽ(പാമ്പാടി), വിനോദ് ഐസക് വൈപ്പിശേരി കാവാലം (ഫോർച്യൂൺ റിട്രീറ്റ് ഊട്ടി), ഡോ. ബിജോയ് തോമസ് കൂനംമ്മാക്കൽ (മുരിക്കാശേരി ന്യൂമാൻസ് കോളജ് തൊടുപുഴ ). പരേതൻ മലയാള സാഹിത്യകാരൻ എന്നനിലയിലും ക്രിസ്തീയഭക്തിഗാനരചയിതാവെന്നനിലയിലുംപ്രശസ് തനായായിരുന്നു. ഏലിയാമ്മ കുമരകം: കൊച്ചുപറമ്പിലായ വട്ടപ്പറമ്പിൽ പരേതനയായ കെ.ജെ. തോമസിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞുമോൾ 69 ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കുമരകം നവനസ്രത്ത് പള്ളയിൽ. മക്കൾ: ആനീഷ് തോമസ്, ആഷാ തോമസ്, അജി തോമസ്. മരുമക്കൾ: ജിനു കൊതവറ, ജയമോൻ വേദഗിരി, ജോമോൻ (ഉല്ലല). മാത്യു ചാക്കോ മരങ്ങോലി: വരിപ്പാക്കുന്നേല്‍ മാത്യു ചാക്കോ (മത്തച്ചന് 72) അന്തരിച്ചു.സംസ്കാരം ഇന്ന് 2.30 ന് മരങ്ങോലി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ നിര്‍മ്മല മാത്യു ശാന്തിപുരം പനച്ചാമ്മേല് കുടുംബാംഗം. മക്കള്‍: സ്മിത, സൗമ്യ. മരുമക്കള്‍: ജോജി, സോള്‍ജി. ഷാജി തോമസ് മണിമല : പതാലിപ്ലാവ് കാരക്കൽ ഷാജി തോമസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 നു ഭവനത്തിൽ ആരംഭിച്ച് മണിമല ഹോളി മാഗി ഫെറോനാ പള്ളിയിൽ. ഭാര്യ അന്നമ്മ ജോസഫ് പുന്നത്താനത്തുകുന്നേൽ കുടുംബാംഗം. മക്കൾ: ശ്രുതി തോമസ്, നീതു ബോബി, തോമസ്കുട്ടി. മരുമക്കൾ: തോമസ് ജോൺപുതുപറമ്പിൽ കൂട്ടിക്കൽ, ബോബി ജോസഫ് ഒരപ്പുരക്കൽ കൂട്ടിക്കൽ. തങ്കമ്മ ചങ്ങനാശേരി: വാഴപ്പള്ളി കണ്ടത്തി പറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (90) അന്തരിച്ചു .സംസ്കാരം ഇന്നു രണ്ടിന് മോർക്കുളങ്ങര ആനന്ദാശ്രമം എസ് എൻ ഡി പി ശ്മശാനത്തിൽ. മക്കൾ: രവീന്ദ്രൻ, പ്രസന്നൻ, പരേതനായ രാജേന്ദ്രൻ. എ. സി. മാത്യു നീണ്ടൂർ: ആണ്ടൂർ എ. സി. മാത്യു (മത്തായി87, റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലീലാമ്മ മാഞ്ഞൂർ സൗത്ത് വട്ടക്കാട്ടിൽ (തെക്കേ കുടിലിൽ) കുടുംബാംഗം. മക്കൾ: റൂബി, ജെയിൻ, ജെമിനി. മരുമക്കൾ : സാബു അത്തിമറ്റത്തിൽ നീണ്ടൂർ, സൈനി കളപ്പുരയിൽ ആറുന്നൂറ്റിമംഗലം, സജിനി കടുങ്ങണിയിൽ ഇറഞ്ഞാൽ നട്ടാശേരി (എല്ലാവരും യുഎസ്എ). സുമോൾ തോമസ് മാലം: നേര്യന്തറയിൽ ബെന്നിയുടെ ഭാര്യ സുമോൾ തോമസ് (53, മണർകാട് സെന്റ് മേരിസ് ആശുപത്രി ഉദ്യോഗസ്ഥ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത മണർകാട് വാതല്ലൂർ കുടുംബാംഗമാണ്. മക്കൾ: ബെസ്റ്റിൻ തോമസ് (എം ആർ എഫ് വടവാതൂർ), ബിറ്റോ തോമസ്. മരുമകൾ: മീനു മാത്യു ഓണാട്ട് തിരുവഞ്ചൂർ . ശശിധരൻ മുണ്ടക്കയം: അസംബനി കുന്നേൽ കെ.ജി. ശശിധരൻ (പൂവഞ്ചി ശശി 66) അന്തരിച്ചു. സംസ്കാരം ഇന്ന്11 ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ വാകമല പുളിക്കൽ പറമ്പിൽ കുടുംബാംഗം. മക്കൾ: സുജിത്, ജ്യോതി. മരുമകൻ: ഷെറിൻ (കുഴിഞ്ഞൊളു). അമ്മിണി ഇലയ്ക്കാട്: ചെരുവിൽ പരേതനായ ഗോപാലന്റെ ഭാര്യ അമ്മിണി ( 90) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. പരേത മൂവാറ്റുപുഴ കടാതി തറവേലിൽ കുടുംബാംഗമാണ്. മക്കൾ: ഗീത, പരേതനായ ബാബു. മരുമക്കൾ: സുജ, സദാശിവൻ. സരോജിനിയമ്മ പള്ളിക്കത്തോട്: വെട്ടുകല്ലുംപുറത്ത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനിയമ്മ (99) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. പരേത തോടനാൽ വാക്കപ്പുലത്ത് കുടുംബാംഗം. മക്കൾ: ഇന്ദിര (കൂടപ്പുലം), മുരളീധരൻ നായർ (കൂരോപ്പട), ശോഭന (എലിക്കുളം), സുരേഷ്കുമാർ (മേവട), അനിൽകുമാർ (വാക്കപ്പുലം), അന്പിളി കുമാരി. മരുമക്കൾ: പരേതനായ കൃഷ്ണൻ നായർ, ലീലാമണി, സനൽകുമാർ, പത്മകുമാരി, ശ്രീദേവി. കെ. എസ്. സജി മാങ്ങാനം: കോട്ടേൽകുന്നേൽ പരേതനായ ശ്രീധരഗണകന്റെ മകൻ കെ. എസ്. സജി (ഗോപിനാഥൻ57) അന്തരിച്ചു. സംസ്കാരം നടത്തി. പി.എ. ഫിലിപ്പ് കോതനല്ലൂർ : പാലനിൽക്കുംതടത്തിൽ (കാരക്കാട്ടിൽ) പി.എ. ഫിലിപ്പ് (71) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലിസി ഫിലിപ്പ് കല്ലറ ഇടത്തിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, റ്റിൻസ്,സിൻസി. മരുമക്കൾ: ഹരിത, ജീന, മെബിൻ. ജോസ് കാവിൽ മള്ളൂശേരി : കാവിൽ കെ.ടി. ജോസ് (85, റിട്ട. മാർച്ചന്റ് നേവി എൻജിനിയർ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 3.30ന് മള്ളൂശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ എൽസമ്മ ജോസഫ് (റിട്ട.അധ്യാപിക) കണ്ണങ്കര മടയനാകാവിൽ കുടുംബാംഗം. മക്കൾ: ജയാ ബിനു കൈപ്പള്ളിൽ, മിഥു ജോബി ഇടയാഞ്ഞിലി. മരുമക്കൾ: ബിനു കൈപ്പള്ളിൽ (ഉദയാ മെഡിക്കൽസ്), ജോബി ഇടയാഞ്ഞിലി . അന്നമ്മ ജോസഫ് ചങ്ങനാശേരി: പാട്ടത്തിൽ അന്നമ്മ ജോസഫ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജോഫി ജോസഫ്, ജാൻസി ജോസഫ്. മരുമക്കൾ: മഞ്ജു ജോഫി, ബിജു സേവ്യർ. മേരി സ്കറിയ പാറമ്പുഴ: നടുതൊട്ടിയിൽ (പതിയിൽ) പരേതനായ അവിര സ്കറിയയുടെ ഭാര്യ മേരി സ്കറിയ (93) അന്തരിച്ചു. സംസ്കാരം നാളെ 9.30 ന് തെള്ളകത്തുള്ള പരേതനായ മകൻ എൻ.എസ്. ജോസഫിന്റെ ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം 10.30 ന് പാറമ്പുഴ ബേത് ലഹേം പള്ളിയിൽ. പരേത കാരിത്താസ് മുണ്ടകപ്പാടം കുടുംബാംഗം. മക്കൾ: പരേതനായഎൻ.എസ്.ജോസഫ്, ഫിലോമിന, മറിയമ്മ, ബാബു, സാബു, മാത്യു. മരുമക്കൾ: റോസമ്മ, ജോസഫ്, മാത്യു (കുമരകം), ബാബു (മീനടം), ആനി (വലവൂർ), വിജി(ചമ്പക്കുളം). പി.എസ്. പ്രസാദ് ഗാന്ധിനഗർ: പുല്ലുപറന്പിൽ പി.എസ്. പ്രസാദ് (65) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് മുട്ടന്പലം പൊതുശ്മശാനത്തിൽ. ഭാര്യ ഉഷാ മൂലവട്ടം പത്തിൽ കുടുംബാംഗം. മക്കൾ: നീതു പ്രസാദ്, നിതിൻ പ്രസാദ്. മരുമകൻ: അജിത് (ഷാർജ). കേശവൻ ആർപ്പൂക്കര: പുളിക്കപ്പറന്പിൽ കേശവൻ (97) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് ഏറ്റുമാനൂർ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ പരേതയായ കുട്ടിയമ്മ. മക്കൾ: ഓമന പ്രസാദ്, കുഞ്ഞുമോൾ, വിജയമ്മ, മനോഹരൻ, ശ്രീദേവി. മരുമക്കൾ: പരേതനായ പ്രസാദ്, അനിൽകുമാർ, ശശിധരൻ, ഓമന, സുനിൽകുമാർ. ജോയി ജോർജ് കാഞ്ഞിരത്താനം: പൊന്നന്പൽ ജോയി ജോർജ് (74, എക്സ് സർവീസ് മെൻ) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് കാഞ്ഞിരത്താനം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ ലില്ലി ജോസ് അറുനൂറ്റിമംഗലം ചാമക്കാലായിൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ, ലിജോ. മരുമക്കൾ: ജെൻസൺ, ദിവ്യ. അന്നമ്മ തോമസ് ചേർപ്പുങ്കൽ: പടിഞ്ഞാറ്റിൻകര പെട്ടപുഴയിൽ തോമസ് മത്തായിയുടെ ഭാര്യ അന്നമ്മ തോമസ് (75) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ. പരേത ചേർപ്പുങ്കൽ പൂത്തോട്ടൽ കുടുംബാംഗം. മക്കൾ: സണ്ണി, സുമ, ജിമ്മി. മരുമക്കൾ: ജോഷി വടക്കേമുറി (മൂന്നിലവ്), ജൂബി ചിത്രകുന്നേൽ (വിളക്കുമാടം), ആഷ്ലി വേലൻതറയിൽ (കുമ്മണ്ണൂർ). മൃതദേഹം ഇന്നു രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. പി.എം. സൈമൺ പാലാക്കാട്: പെരുമണ്ണിക്കാലാ പുത്തൻപുരയിൽ പി.എം. സൈമൺ (ബേബി80) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ റോസമ്മ ഇഞ്ചിയാനി പൂഴിക്കാട്ട് കുടുംബാംഗം. മക്കൾ: ബിനി, സിസ്റ്റർ കൃപ എഫ്സിസി കാവാലം, ബിമി, അലോഷ്യസ്, ബിൻസി. മരുമക്കൾ: തങ്കച്ചൻ കുന്നേൽ (കോതനല്ലൂർ), പ്രിൻസ് കുഴിവേലിൽ കാഞ്ഞിരപ്പള്ളി (മണ്ണാർക്കാട്), ജയ കുഴിതൊട്ടിയിൽ (അതിരന്പുഴ), രഞ്ജു പ്ലാങ്കണ്ണിക്കൽ (മാനത്തൂർ). ജോസഫ് ജോസഫ് മാമ്മൂട്: വഴീപ്പറന്പിൽ ജോസഫ് ജോസഫ് (വിൻസെന്റ് 49) കുവൈറ്റിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ബിജി ഫാത്തിമാപുരം തൈപ്പറന്പിൽ കുടുംബാംഗം. മക്കൾ: ഡെന്നിസ്, ഡെൽവിൻ, ഡെൽസു. കെ.ആർ. അഞ്ജു ആർപ്പൂക്കര: മണിയാപറമ്പ് ചാലാശേരിൽ (പുന്നകുഴത്തിൽ) പി. കെ. മാത്യുവിന്റെ ഭാര്യ കെ.ആർ. അഞ്ജു (62) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു ഏറ്റുമാനൂർ ചെറുവാണ്ടൂർ സെമിത്തേരിയിൽ. പൊന്നമ്മ പുലിയന്നൂര്‍: നടമുറിക്കനല് എന്‍. ജി. രാജുവിന്റെ ഭാര്യ പൊന്നമ്മ (62) അന്തരിച്ചു. സംസ്കാരം ഇന്ന്10 ന് വീട്ടുവളപ്പില്‍. മക്കള്‍: വിഷ്ണുപ്രിയ, കാര്‍ത്തിക. മരുമക്കള്‍: അനൂപ്, സന്ദീപ്. മേരിക്കുഞ്ഞ് തോമസ് കൂത്രപ്പള്ളി: കൂത്രപ്പള്ളി പരേതനായ തോമസ് ജോസഫിന്റെ ഭാര്യ മേരിക്കുഞ്ഞ് തോമസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് സെന്റ് മേരീസ് പള്ളിയിൽ. പരേത ഏറ്റുമാനൂർക്കാരൻ കുടുംബാംഗമാണ്. മക്കൾ : സിസ്റ്റർ മെർളിൻ എസ്എബിഎസ് (ഏറ്റുമാനൂർ), ജോസഫ് തോമസ് (സൗദി), ജോർജ് കെ.തോമസ് (സൗത്ത് ആഫ്രിക്ക ), ജിജി കെ.തോമസ് ( യുകെ), ജൂലി ബൈജു (ചുങ്കപ്പാറ). മരുമക്കൾ : സോളി, നിർമല, ഷീജ, ബൈജു. സോദരൻ വേളൂർ: പൂങ്കുളത്തിൽ സോദരൻ (73) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ ലൈല കാഞ്ഞിരം അറുപതിൽ കുടുംബാംഗം. മക്കൾ: ദിനു (പൂങ്കുളത്തിൽ ഡീസൽസ്), ദിനീഷ് (പൂങ്കുളത്തിൽ ഡീസൽസ്), ദിജു (ഭാരത് അസോസിയേറ്റ്സ്). മരുമക്കൾ: പൂജ, മഞ്ജു, ആര്യ.
|
ഇടുക്കി
അന്നമ്മ തൊടുപുഴ: നടുക്കണ്ടം കണിയാപറന്പിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ചുങ്കം വടക്കൻചേരിയിൽ കുടുംബാംഗം. മക്കൾ: സണ്ണി, പുന്നൂസ്, ഷേർലി, ഫാ.ഷാജി (വെള്ളരിക്കുണ്ട്). മരുമക്കൾ: ലീലാമ്മ, ഡെയ്സി, സൈമണ്‍ മഠത്തക്കാട്ട്. ജോർജ് മത്തായി കരിങ്കുന്നം: തെരുവകാട്ടിൽ ജോർജ് മത്തായി (78) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ . ഭാര്യ ലീലാമ്മ കരിങ്കുന്നം വെണ്‍മറ്റത്തിൽ കുടുംബാംഗം. മക്കൾ: ബിനോയ്, പരേതനായ ബിജു, ബിനു. മരുമക്കൾ: ജീന നടുക്കണ്ടത്തിൽ മ്രാല, രാജു കുന്നുംപുറത്ത് കിടങ്ങൂർ. സുബി വണ്ണപ്പുറം: തോട്ടത്തിൽ ഏബ്രഹാമിന്റെ ഭാര്യ സുബി (60) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വണ്ണപ്പുറം മാർ സ്ലീവ പള്ളിയിൽ. പരേത കല്ലൂപ്പാറ തങ്ങളത്തിൽ കുടുംബാംഗമാണ്. മക്കൾ: റോബിൻ, റോജിൻ. മരുമകൾ: എയ്ഞ്ചൽ ഇല്ലത്തും കുടിയിൽ ഊന്നുകൽ. പി. ചെറിയാൻ ആനിയളപ്പ്: പാറതിണ്ണയിൽ പി. ചെറിയാൻ (അച്ചൻകുഞ്ഞ് 76) അന്തരിച്ചു. സംസ്കാരം നാളെ നാളെ രണ്ടിനു അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ മറിയമ്മ ചങ്ങനാശേരി തോപ്പിൽ കുടുംബാംഗം. മക്കൾ: ഷേർജി, ഷീന, സന്തോഷ്. മരുമക്കൾ: റോയ്, ബിജു, ജോസി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും. പെണ്ണമ്മ ചെറുതോണി: കരിമ്പൻ കുട്ടപ്പൻസിറ്റിയിൽ വീട്ടിക്കുന്നേൽ കുട്ടപ്പന്റെ ഭാര്യ പെണ്ണമ്മ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ജോർജ് മത്തായി കരിങ്കുന്നം: തെരുവ് കാട്ടിൽ ജോർജ് മത്തായി (78) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലീലാമ്മ കരിങ്കുന്നം വെൺമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയ്, പരേതനായ ബിജു, ബിനു. മരുമക്കൾ: ജീന നടുക്കണ്ടത്തിൽ മ്രാല, രാജു കുന്നുംപുറത്ത് കിടങ്ങൂർ. കേശവൻ തുടങ്ങനാട്: ഇല്ലി ചാരി കോതാനിയിൽ കേശവൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമല. മക്കൾ: ഓമന, ജെയ്മോൾ. മരുമക്കൾ: പ്രസാദ് മണ്ണൂർ (രാമപുരം), ബാലചന്ദ്രൻ മാന്തോട്ടത്തിൽ (സൗത്ത് മാറാടി).
|
എറണാകുളം
സിസ്റ്റർ ഷീല വാഴപ്പിള്ളി കാലടി: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗവും ചെങ്ങൽ വറുതുണ്ണി കുഞ്ഞന്നം ദമ്പതികളുടെ മകളുമായ സിസ്റ്റർ ഷീല വാഴപ്പിള്ളി (81) പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. സംസ്കാരം നാളെ 10ന് കൃഷ്ണനഗർ ഹോളി ഫാമിലി കോൺവന്റിൽ. സഹോദരങ്ങൾ: മറിയക്കുട്ടി, ബേബി, ജോസ്. ബ്രജീത്ത കല്ലൂർക്കാട്: തച്ചിലേടത്ത് പരേതനായ സ്കറിയ വർക്കിയുടെ ഭാര്യ ബ്രജീത്ത (98) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ. മക്കൾ: ജോർജ്, ജോളി, ലീല, മേഴ്സി, റൂബി, മേബിൾ, സിസ്റ്റർ സജീവ സിഎംസി. മരുമക്കൾ: മേഴ്സി, എൽസി, മാത്യു, ജോസ്, പരേതനായ ബെന്നി, ഫ്രാൻസിസ്. മൃതദേഹം ഇന്ന് 4.30ന് വസതിയിൽ കൊണ്ടുവരും. എ.എം. കുരുവിള കളമശേരി: കളമശേരി ഏലൂർ റോഡിൽ ഇളംപ്ലാശേരി എ.എം. കുരുവിള (88, റിട്ട. ഫാക്ട്) അന്തരിച്ചു.സംസ്കാരം ഇന്ന് അഞ്ചിന് കോട്ടയം ചിങ്ങവനം സെന്റ് ജോൺ ദയറ ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: തിരുവല്ല തോട്ടഭാഗം പാടിക്കൽ മേരിക്കുട്ടി. മക്കൾ: ബിജി (റബ്ബർ ബോർഡ്, ചങ്ങനാശേരി), സജി കുരുവിള (ഫാക്ട് ഉദ്യോഗമണ്ഡൽ), സൂസൻ. മരുമക്കൾ: കുര്യൻ മാത്യു (ബിസിനസ്, കോട്ടയം) തോമസ് കുര്യാക്കോസ് (റിട്ട. ആർമി). കെ.ഡി. വര്‍ക്കി അങ്കമാലി: കരയാംപറമ്പ് കാളാംപറമ്പില്‍ കെ.ഡി. വര്‍ക്കി (90) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ വട്ടപ്പറമ്പ് മഴുവഞ്ചേരി കുടുംബാംഗം. മക്കള്‍: മേഴ്സി പോള്‍സണ്‍, ഡേവിസ് (ഡിടിഎഎല്ഇ മോഡേണ്‍, എടയാര്‍), ഫാന്‍സി പൗലോസ് (റിട്ട. അധ്യാപിക, ആസം), കെ.വി. ഷാജു (അപ്പോളോ ടയേഴ്സ്, കളമശേരി), ഷിന്‍സി വര്‍ഗീസ് (മുംബൈ). മരുമക്കള്‍: പോള്‍സണ്‍ ചക്കാലക്കല്‍, സുമി ഡേവിസ്, ഡോ. പൗലോസ് വിതയത്തില്‍ (റിട്ട. പ്രഫ. നവീന്‍ ചന്ദ്ര കോളജ്, ആസം), ലിഷ പാലത്തിങ്കല്‍ (അധ്യാപിക, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ മുരിങ്ങൂര്‍), വര്‍ഗീസ് കൈതാരത്ത് (ബിസിനസ്, മുംബൈ). ജാസ്മിൻ പറവൂർ: പട്ടണം കാച്ചപ്പിള്ളി ജാസ്മിൻ (42) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: വർഗീസ്. മക്കൾ: മെറിൻ, ജോസഫിന. ഏലമ്മ നെടുന്പാശേരി: മേയ്ക്കാട് കവാട്ട്പറവട്ടിൽ മത്തായിയുടെ ഭാര്യ ഏലമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: അമ്മണി, ഏലിയാസ്, വർഗീസ്, ഷൈല, ഷിബു, ബിജു, ഷിജു. മരുമക്കൾ: മത്തായി, സോഫി, ബാബു, മോളി, റെക്സി. ത്രേസ്യാമ്മ നെടുന്പാശേരി: മേയ്ക്കാട് തെറ്റയിൽ ജോസിന്റെ ഭാര്യ ത്രേസ്യമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. പരേതൻ മഞ്ഞപ്ര കരുമത്തി കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഡെയ്സി, മാർട്ടിൻ. മരുമക്കൾ: സെബാസ്റ്റ്യൻ, മാർട്ടിൻ, ജോയ്സി. മറിയം ചന്പന്നൂർ : കാച്ചപ്പിള്ളി പരേതനായ പൗലോസിന്റെ ഭാര്യ മറിയം (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചന്പന്നൂർ സെന്റ് റീത്താസ് പള്ളിയിൽ. പരേത നോർത്ത് കുത്തിയതോട് പാനികുളങ്ങര കുടുംബാംഗമാണ്. മക്കൾ: ജോണ്സണ്, അമ്മിണി, റാണി, സിസ്റ്റർ സൂസൻ പോൾ സിഎസ്എം, മാർട്ടിൻ, പരേതനായ വർഗീസ്. മരുമക്കൾ: മേരി, ജോർജ്, ജോസ്, ലിസി. ജോസഫ് മഞ്ഞപ്ര : അരീക്കൽ കോരതിന്റെ മകൻ ജോസഫ് (എ.കെ. ജോസഫ് 87) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: ചിന്നമ്മ മഞ്ഞപ്ര തറയിൽ കുടുംബാംഗം. മക്കൾ: ജോഷി, ബീന. മരുമക്കൾ: ഷിബു മാറാച്ചേരി കവളങ്ങാട്, ലിജോ കാരിക്കുടി മേയ്ക്കാട്. പരേതൻ 37 വർഷക്കാലം മഞ്ഞപ്ര ഗ്രാമപഞ്ചായത്തംഗവും, രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റും, ഒരുവട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. എം.എ. ദാസ് കോതമംഗലം: സബ് സ്റ്റേഷൻപടി ഇലവനാട് മാലിയിൽ എം.എ. ദാസ് (84) അന്തരിച്ചു.സംസ്കാരം ഇന്ന് മൂന്നിന് കോതമംഗലം മാർത്തോമ്മ പള്ളിയിൽ.ഭാര്യ: അമ്മിണി ഇലഞ്ഞി വേളൂക്കരയിൽ കുടുംബാംഗം.മക്കൾ: ഡോ. ബിനോയ് ദാസ് (റിട്ട. പ്രഫ. എംഎ കോളജ്, കോതമംഗലം), ബിജു ദാസ്. മരുമക്കൾ: ഷാമി (അധ്യാപിക, മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം), ബെറ്റി (എംബിഎംഎം ആശുപത്രി കോതമംഗലം). എ.കെ. മുഹമ്മദ് കോതമംഗലം : പുതുപ്പാടി അത്തിക്കാട്ട് എ.കെ. മുഹമ്മദ് (75, റിട്ട. അധ്യാപകൻ) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പി.കെ. റുഖിയബായി (റിട്ട. അധ്യാപിക). മക്കൾ: ബിലാൽ, അബ്ബാസ്, ബാസ്. മരുമക്കൾ: നിഷ, ജിൻഷ, റാണി മുംതാസ്. മറിയാമ്മ വാളകം: ചെറിയഊരയം തൊണ്ടൂർ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത മേക്കടമ്പ് ചെന്തലക്കാട്ടിൽ കുടുംബാംഗമാണ്.മക്കൾ:ജോർജ് ജോൺ, സ്റ്റീഫൻ ജോൺ (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്), മേരി ജോൺ, സിസിലി ജോൺ, ഷൈനി ജോൺ.മരുമക്കൾ: മേരി ജോർജ്, മിനി ഫ്രാൻസിസ് സ്റ്റീഫൻ(കെഎസ്എഫ്ഇ), പരേതനായ കുര്യാച്ചൻ, കെ.സി. കുര്യൻ, പി.എം ഏലിയാസ്. അന്നക്കുട്ടി പുത്തൻകുരിശ്: മാളിയേക്കൽ കണ്ണേത്ത് പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നക്കുട്ടി (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ചൂണ്ടി മനിച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: വത്സ (റിട്ട.പി&ടി), വിൽസൺ (റിട്ട. കെഎസ്ഇബി), മിനി. മരുമക്കൾ: മാത്തുകുട്ടി കിഴക്കേപ്പുറത്ത് (റിട്ട. കെഎസ്എംഎഫ് ), ലിസി പാറെക്കുടിയിൽ, മോഹൻ വർഗീസ് വലിയപറമ്പിൽ (കോൺട്രാക്ടർ). എം.കെ. പുരുഷൻ വൈപ്പിൻ : മാലിപ്പുറം വളപ്പ് മഠത്തിപ്പറന്പിൽ എം.കെ. പുരുഷൻ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മക്കൾ: പ്രദീപ്, മിനി. മരുമക്കൾ: സുമിത, പ്രവീൺകുമാർ. ജാസ്മിൻ പറവൂർ: പട്ടണം കാച്ചപ്പിള്ളി ജാസ്മിൻ (42) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കോട്ടയ്ക്കാവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: വർഗീസ്. മക്കൾ: മെറിൻ, ജോസഫിന. ജോസഫ് പറവൂർ : മൂത്തകുന്നം മടപ്ലാതുരുത്ത് മനക്കിൽ ജോസഫ് (ജോഷി, റിട്ട. കെഎസ്ഇബി 60) അന്തരിച്ചു.സംസ്കാരം ഇന്ന് 9.30ന് സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ: ജാൻസി. മക്കൾ: അലൻ (അഗ്നിരക്ഷാസേനാ നിലയം, പറവൂർ), അനില (കേരള പൊലീസ്).മരുമക്കൾ: ബിസ്മി (കേരള പൊലീസ്), ബിജോയ് (കെഎസ്ഇബി, പുത്തൻവേലിക്കര). ആർ. രജനി ആലുവ : മുൻ കോൺഗ്രസ് നേതാവ് പരേതനായ കെ.സി. രമേശിന്റെ ഭാര്യ ആർ. രജനി (58, എൽഐസി കളമശേരി ബ്രാഞ്ച് മാനേജർ) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പറവൂർ കവലയിൽ ഉള്ള സി ഗാർഡൻസ് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രശേഖർ ആർ. മേനോൻ (ബംഗളൂരു), ഐശ്വര്യ ആർ. മേനോൻ (അബുദാബി). മരുമക്കൾ: മറിയ റോസ് കുരിയൻ, ആകാശ് മാത്യു. സിറാജ് ബായി മട്ടാഞ്ചേരി: കൊച്ചങ്ങാടി യങ്ങ് മെൻ വായനശാലയ്ക്ക് സമീപം എസിറ്റി ഫ്ളാറ്റിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ സിറാജ് ബായി (65) അന്തരിച്ചു. കബറടക്കം ഇന്ന് 10.30ന് കൊച്ചങ്ങാടി ചെന്പിട്ട പള്ളി കബർസ്ഥാനിൽ. സഹോദരങ്ങൾ: സുബൈദ ബായി, ഷീരീൻബായി, സാക്കിറ ബായി, മെഹ്റ ബായി, സൽമ ബായി, പരേതനായ മുഹമ്മദ് അഫ്സൽ സേട്ട്.
|
തൃശൂര്‍
ഫ്രാന്‍സിസ് എടത്തിരുത്തി: ചാലിശേരി ഫ്രാന്‍സിസ് മാസ്റ്റര്‍ (89, റിട്ട. ഹെഡ് മാസ്റ്റര്‍, ചെന്ത്രാപ്പിന്നി ഹൈസ്കൂള്‍) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് എടത്തിരുത്തി കര്‍മലമാത ഫൊറോന പള്ളിയിൽ. വിന്‍സന്റ് ഡി പോള്‍ സംഘം നാഷണല്‍ ഗവേര്‍ണിംഗ് ബോര്‍ഡ് അംഗം, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ്, ഫൊറോന പ്രസിഡന്റ്, എടത്തിരുത്തി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ചാലിശേരി കുടുംബയോഗം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിസിലി (പൂവത്തുശേരി ഊക്കന്‍ കുടുംബാംഗം) റിട്ട. അധ്യാപിക, പോംപെ സെന്റ് മേരീസ് സ്കൂള്‍, കാട്ടൂര്‍ . മക്കള്‍: സാജു (റിട്ട. അധ്യാപകന്, പോംപെ സെന്റ് മേരീസ് സ്കൂള്‍), സെബി (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ബംഗളൂരു), സിജി (അധ്യാപിക, തൃശൂര്‍). മരുമക്കള്‍: റോസ് മീര (റിട്ട. പ്രധാനധ്യാപിക, ഫോര്‍ട്ട് കൊച്ചി), മേഘ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ബംഗളൂരു), പീറ്റര്‍ (ചീഫ് മാനേജര്‍, എസ്ബിഐ, തൃശൂര്‍). ജോയ് തലോർ: എലുവത്തിങ്കൽ റപ്പായിയുടെ മകൻ ജോയ്(67) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് തലോർ ഇൻഫൻ്റ് ജീസസ് പള്ളിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: സോഫിയ, ജോഫി, ജോൺ പോൾ. മരുമകൻ: വിൻസൻ. ജോൺ അളഗപ്പനഗർ: വില്ലേജ് കോർട്ട് റോഡ് കണ്ണത്ത് പൗലോസ് മകൻ ജോൺ (റിസൻ59) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ : അന്ന (ജാൻസി). മക്കൾ: ആകാശ്, അഖില. മരുമക്കൾ: അനീന, വിനു. വിൻസെന്റ് എൽത്തുരുത്ത്: ചിറ്റിലപ്പിള്ളി തോമസ് മകൻ വിൻസെന്റ്(67) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് എൽത്തുരുത്ത് സെന്റ് മേരീസ് പള്ളിയിൽ. അമ്മ: ആനി. ഭാര്യ: ജിൻസി. മകൾ: അമൃത. ജോർജ് അഞ്ഞൂർ: തൊഴിയൂർ വലിക്കോടത് വർഗീസ് മകൻ വി.വി. ജോർജ് (87) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ഷീജ, ഷീബ, ഷീന. മരുമക്കൾ: വിൽസണ്‍, ഷെല്ലി, മാത്യൂസ്. ഉലഹന്നാൻ വടക്കാഞ്ചേരി: വീരോലിപ്പാടം മാർക്കര വീട്ടിൽ ഉലഹന്നാൻ (ഓനച്ചൻ86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് നാലാംകോട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജൂലി, രാജു, റോയി, ജൂബി. മരുമക്കൾ: ബാബു മാത്യു, സുമ, അനുജ, കുഞ്ഞച്ചൻ. പൈലൻ ചാലക്കുടി: പുത്തുപറമ്പ് കണ്ണമ്പുഴ ഇല്ലിക്കൽ പൈലൻ(89) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: കളത്തിങ്കൽ കുടുംബാംഗം മേരി. മക്കൾ: ആൻസി, ഷെൻസി (യുഎസ്എ). മരുമക്കൾ: പരേതനായ സ്കറിയ പോൾ (മുൻ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), റാഫേൽ (യുഎസ്എ). വാസു പുറനാട്ടുകര: ദേവിത്തറ അന്പലം റോഡിൽ നീലംപ്പിള്ളി ചോഴി വാസു(86) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മറ്റം പൊന്നരാശേരി കുടുംബാംഗം അമ്മിണി. മക്കൾ: പരമേശ്വരൻ, ഗുരുദേവൻ, ലളിത, ഹരിഹരൻ, രാജൻ. മരുമക്കൾ: വനജ, ബിന്ദു, പരേതനായ ചന്ദ്രഹാസൻ, ജലജ, വിജി. പോൾ വെണ്ടോർ: മഞ്ഞളി അന്തോണി മകൻ പോൾ(76) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് വെണ്ടോർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ദീപ, ദിവ്യ. മരുമക്കൾ: ജോർജ്, ടോണി. ഓമന മുളങ്കുന്നത്തുക്കാവ്: പാട്ടപ്പറന്പിൽ ആന്റണി ഭാര്യ ഓമന (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കരിപ്പക്കുന്ന് സെമിത്തേരിയിൽ. മക്കൾ: അനു. മരുമക്കൾ: ലിജി. സുഗതന് പടിയൂര്‍: കൂവേലി സുഗതന്(65) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് എടക്കുളം ശാന്തിതീരത്ത്. ഭാര്യ: രാജേശ്വരി. മക്കള്‍: സോനു, സൗമ്യ. മരുമക്കള്‍: ലെമിയ, ഷെറിന്. കുഞ്ചുകുട്ടി തലോർ: കൈപ്പിള്ളി വളപ്പിൽ ചാത്ത എഴുത്തച്ഛന്റെ മകൾ കുഞ്ചുകുട്ടി(83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സുരേന്ദ്രന് നെല്ലായി: പൊറ്റേക്കാട്ട് വീട്ടില്‍ വേലായുധന്റെ മകന് സുരേന്ദ്രന്(62) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കള്‍: സുരാജ്, സൂര്യ. മരുമക്കള്‍: ശിശിര, സരീഷ്. രാമൻകുട്ടി പെരുന്പടപ്പ്: വെറുർ ഇളമന വീട്ടിൽ രാമൻകുട്ടി(78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സൗദാമിനി. മക്കൾ: സജീവ്, പ്രിയ. മരുമക്കൾ: അനൂപ്, രശ്മി. നളിനി പുന്നയൂർക്കുളം: അയിലക്കാട് അയ്യപ്പൻകാവിനു സമീപം പെരുന്പിലാവ് പടിയിൽ നാരായണന്റെ ഭാര്യ നളിനി(49) അന്തരിച്ചു. സംസ്കാരം നടത്തി. മകൻ: നന്ദകുമാർ. മുഹമ്മദ് റഫീഖ് വടക്കേക്കാട്: കല്ലൂർ മൂന്നാംകല്ല് ചന്ദനത്ത്കുട്ടി അഹമ്മദിന്റെ മകൻ മുഹമ്മദ് റഫീഖ്(61) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: നുസൈബ. മക്കൾ: അജ്മൽ, റിയാമറിയീ(ഇരുവരും ദുബായ്). മരുമകൾ: ബിൻസി (ദുബായ്). ലക്ഷ്മി ചേലക്കോട്: കീഴിലത്ത് ലക്ഷ്മി(84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഗോപാലകൃഷ്ണൻ, സുനിൽ കുമാർ, സാവിത്രി, സുജാത. മരുമക്കൾ: സീത, ഉഷ, സിജമ്മ, ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ. ബാലഗോപാലന് നായര്‍ മുണ്ടത്തിക്കോട് : വെള്ളത്തേരി ബാലഗോപാലന് നായര്‍ (ബേബി86) അന്തരിച്ചു. സംസ്കാരം നടത്തി. ഹിന്ദുസ്ഥാന്‍ ലിവറില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ കല്യാണിക്കുട്ടി (റിട്ട. അധ്യാപിക, മുള്ളൂര്‍ക്കര സ്കൂള്‍). മക്കള്‍: കൃഷ്ണപ്രസാദ്, പ്രശാന്ത്. മരുമക്കള്‍: ആശ, കാവ്യ. ശിവദാസൻ മണലൂർ: വടക്കേ കാരമുക്ക് ഏറാട്ട് പരേതനായ വേലായുധന്റെ മകൻ ശിവദാസൻ(55) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന്. ഭാര്യ: സിന്ധു ശിവദാസ് (അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മകൾ: ശിവാനി. സതി മുണ്ടത്തിക്കോട് : മലയരുവില് ജയന് ഭാര്യ സതി(45) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: സഞ്ജയ്, ജിഷ്ണു. സുലൈഖ കയ്പമംഗലം: മതിലകം മതിൽമൂല സെന്ററിൽ പായനാട്ടു പടിക്കൽ അഡ്വ. മുജീബ് ഭാര്യ സുലൈഖ (35) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: സാറ, ഇഷ(ഇരുവരും വിദ്യാർഥിനികൾ). ദേവദാസ് കയ്പമംഗലം: കാരാപ്പുള്ളി ക്ഷേത്രത്തിനു സമീപം പാണാട്ട് പരേതനായ ശങ്കു മകൻ ദേവദാസ്(82) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ദീജ, ദൃശ്യ ദർശന. മരുമക്കൾ: ബൈജു, ബിനോയ്, റസ്ബിൻ. നഫീസ തളിക്കുളം: കച്ചേരി പടിഞ്ഞാറ് കാജാ കമ്പനിക്കു സമീപം പാണാട്ടകായിൽ പരേതനായ ആദമു ഭാര്യ നഫീസ(65) അന്തരിച്ചു. മക്കൾ: ബുഷറ, ഷഹർബാൻ, മുംതാസ്, നെസീബ. മരുമക്കൾ: ഇസ്മായിൽ, നൗഷാദ്, സത്താർ. സുബ്രന് കല്ലേറ്റുംകര: വടക്കുമുറി കൈതയില്‍ സുബ്രന്(93) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗൗരി. മക്കള്‍: സുജാത, ഗോഗുലന്‍, പുഷ്പ, അനിലന്‍. മരുമക്കള്‍: അനിത, ജയചന്ദ്രന്, കവിത, പരേതനായ ജനാര്ദനന്. സരള കൊട്ടേക്കാട്: പുഷ്പപുരം റോഡ് നടുവിൽ പുരക്കൽ ഗംഗാധരൻ ഭാര്യ സരള(70) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സിന്ധു, സൗമ്യ, സനൽ. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീനിവാസൻ. സുകുമുജാഭായി പടിയം: പുലാമ്പുഴക്കടവിനു സമീപം കുന്നത്തുള്ളി കുഞ്ചുണ്ണി പണിക്കൻ ഭാര്യ സുകുമുജാഭായി (90) അന്തരിച്ചു. സംസ്കാരം നടത്തി. മൊയ്തീൻ പെരിങ്ങോട്ടുകര: താന്ന്യം കൊടക്കുഴിപ്പറന്പിൽ മൊയ്തീൻ(67) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ആബിദ കരുവന്നൂർ ആറ്റുപറന്പത്ത് കുടുംബാംഗം. മക്കൾ: ദിൽഷാദ്, ഫാഹിസ്. മരുമക്കൾ: ബിൻഷ, നിസ. മുസ്തഫ പുന്നയൂർക്കുളം: കണ്ടനകത്തുവീട്ടിൽ മുസ്തഫ(70) അന്തരിച്ചു. ഭാര്യ: ഷെരീഫ. മക്കൾ: ഷൈമ, ഷംന, ഷഹ്ന, ഷംസി, സബീന. മരുമക്കൾ: അബൂബക്കർ, ഫൈസൽ, മുഹമ്മദ്, ശറഫുദീൻ, സിദ്ധിഖ്. ജിതിൻ മുല്ലശേരി: കൊല്ലാറ രാജൻ മകൻ ജിതിൻ(31) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് എലവത്തൂർ ശ്മശാനത്തിൽ. മാതാവ്: മല്ലിക. സഹോദരി: ജിത. സുരേഷ്കുമാർ നാട്ടിക: പഴയ കോട്ടൻ മില്ലിന് എതിർവശം നടുപറമ്പിൽ ആലക്കൽ പരേതനായ ശ്രിധരൻ മകൻ സുരേഷ്കുമാർ(66) അന്തരിച്ചു. ഭാര്യ: ലീനഭായ്. മക്കൾ: ശ്രീജിത്ത്, ലിനീഷ്. മരുമക്കൾ: അഖില, ശ്രീലക്ഷ്മി.
|
പാലക്കാട്
അംബുജാക്ഷി വണ്ടിത്താവളം: പട്ടഞ്ചേരി കൈകുളങ്ങര വീട്ടിൽ പരേതനായ ബാലൻ മന്നാടിയാർ ഭാര്യ അംബുജാക്ഷി(74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വിട്ടുവളപ്പിൽ. മക്കൾ: മോഹൻദാസ്, വിജയദാസ്. മരുമക്കൾ: സുധ, മിനി. ചെല്ല വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മൂച്ചിതൊടിയിൽ പരേതനായ വേലൻ ഭാര്യ ചെല്ല(60) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് മൂച്ചിതൊടി ശ്മശാനത്തിൽ. മക്കൾ: ശിവദാസൻ, ധനം, പരേതരായ ദേവദാസൻ, ധന്യ. മരുമകൻ: ദിനേശ്. ചെല്ലപ്പൻ ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ വിജയ ഭവനിൽ ചെല്ലപ്പൻ(84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുശീല. മക്കൾ: ശകുന്തള, രാധാകൃഷ്ണൻ (വനം വകുപ്പ്), പുഷ്പലത. മരുമക്കൾ: ദേവൻ, രാമകൃഷ്ണൻ, ലീന (അധ്യാപിക അയിലൂർ എസ്എം എച്ച്എസ്എസ്). നാരായണൻ വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് ആവേൻ നാരായണൻ (78) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: ബാബു, ബാലകൃഷ്ണൻ, വിജിത. മരുമക്കൾ: രജനി, രജിത, രതീഷ്. മായാണ്ടി വടക്കഞ്ചേരി: വണ്ടാഴി പുല്ലമ്പാടം മായാണ്ടി (69)അന്തരിച്ചു.ഭാര്യ: ദേവി. മക്കൾ: മഹേഷ്, മനോജ്, മഞ്ജുഷ. മരുമക്കൾ: ശിവദാസൻ, രജനി, രമ്യ. പ്രസന്നൻ മണ്ണാർക്കാട്: എസ്എൻഡിപി യോഗം മണ്ണാർക്കാട് യൂണിയൻ സെക്രട്ടറിയും റിട്ട. താഹസിൽദാറുമായ കെ.വി. പ്രസന്നൻ(75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ സുകുമാരി. മകൻ: നീതിൻ (ഫിനാൻസ് മനേജർ, അക്ഷയ ഗോൾഡ്), ധന്യ. മരുമക്കൾ: സിജി, രാജേഷ് (വൈസ് പ്രസിഡൻ്റ് എച്ച്ആർ മുത്തൂറ്റ്).
|
മലപ്പുറം
ഇട്ടി ഏബ്രഹാം എടക്കര: മൂത്തേടം എണ്ണക്കരകള്ളി മേലേടത്ത് ഇട്ടി ഏബ്രഹാം (തങ്കച്ചൻ 86) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മൂത്തേടം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സജി (മഹാരാഷ്ട്ര), സാലി, സുജ, സുനു, സാബു (ദുബായ്), സിനി. മരുമക്കൾ: ലിസി (മഹാരാഷ്ട്ര), ബാബു, ഷാജി, ബാബു, നിഷ, ഷിബു (ദുബായ്). ഗിരീഷ് ചെങ്ങോട്ടുകാവ്: മീത്തലെ വരിപ്പറ ഗിരീഷ് (53) അന്തരിച്ചു. പരേതരായ ശങ്കരൻ നായരുടേയും ജാനകിയമ്മയുടേയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: തേജസ്, വിസ്മയ്. സഹോദരങ്ങൾ: ശിവദാസൻ (സിപിഎം ചെങ്ങോട്ടുകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഗീത, ഗിരിജ, സുരേഷ്, സുധ. ഫാത്തിമ പെരിന്തൽമണ്ണ: കുന്നപ്പള്ളി റെയിലിൻകരയിലെ പരേതനായ പുതുക്കുടി അബുവിന്റെ ഭാര്യ ഫാത്തിമ (78) അന്തരിച്ചു. മക്കൾ : പരേതനായ കോയക്കുട്ടി, സൈനുദീൻ, സൈനബ അസീസ്, നാസർ, സുബൈർ. മരുമക്കൾ : ഹംസക്കുട്ടി, ഉമൈബ, ഫാത്തിമ, സീനത്ത്, ഫൗസിയ, മിന്നത്ത്. ബിരിയുമ്മ കരുവാരകുണ്ട്: അരിമണൽ ചെമ്മലപ്പടിയിൽ പരേതനായ താപ്പറന്പൻ ഹൈദർസിന്റെ ഭാര്യ ബിരിയുമ്മ (68) അന്തരിച്ചു.മക്കൾ: മുഹമ്മദ് സലിം, ശാക്കിർ, ഫൗസിയ, ബുഷ്റ. മരുമക്കൾ: സുധീർ, സാദിഖ്, സാജിദ, ആബിദ . ലിജു എടക്കര: പോത്തുകൽ പനങ്കയം വലിയകാലായിൽ ലിജു (44) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ധന്യ. മകൻ: നീരജ്. പിതാവ്: തങ്കപ്പൻ. മാതാവ്: സരസമ്മ. സഹോദരങ്ങൾ: ലിനേഷ്, സലിജ. ഫാത്തിമ കൊളത്തൂർ : വടക്കേ കുളന്പിൽ ആലിക്കത്തൊടി ഫാത്തിമ (80) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 7.30 ന് വടക്കേകുളന്പ് ജുമാ മസ്ജിദിൽ. ഭർത്താവ്: ദാവൂദ്. മകൻ : റസാക്ക്. സൈനബ എടക്കര: മരുത സ്കൂൾകുന്ന് പരേതനായ കുട്ടശേരി അഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ (78) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒന്‍പതിന് മരുത റഹ്മാനിയ ജുമാമസ്ജിദിൽ. മക്കൾ: അലി, ഹൈദ്രു, യൂസുഫ്, മൂസ, ഉസ്മാൻ, സുബൈദ, കോയ, മൈമൂന. മരുമക്കൾ: ഉമ്മുകുത്സു, സൗദ, നദീറ, റഹ്മത്തുന്നിസ, അസ്മാബി, സമീമ, അഷ്റഫ്. സരോജിനി കരുവാരകുണ്ട്: പാന്ത്ര ചെന്പൻകാട്ടിലെ പനക്കതൊടിക കണ്ണന്റെ ഭാര്യ സരോജിനി (55) അന്തരിച്ചു. മക്കൾ:ബിന്ദു, ബാബു, രാജേഷ്.
|
കോഴിക്കോട്
അച്യുതൻ കൊയിലാണ്ടി : പന്തലായനി ചെറിയ മീത്തലെ വീട്ടിൽ അച്യുതൻ നായർ (89) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ കാർത്ത്യയനി അമ്മ. മക്കൾ: അശോകൻ, മധുസുദനൻ (ഷേണായീസ് ഏജൻസി ഉള്ള്യേരി). മരുമക്കൾ: വിനീത (പയ്യോളി), ധന്യ (മേലൂർ). നാരായണി കൊയിലാണ്ടി: കോതമംഗലം ചൂരോളിക്കുനി താമസിക്കും മാരംവള്ളി നാരായണി (86) അന്തരിച്ചു. ഭർത്താവ് പരേതനായ വേലായുധൻ. മകൾ: റീത്ത മാരംവള്ളി (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ). മരുമകൻ: രാമകൃഷ്ണൻ. ഭുവനേന്ദ്രൻ കോടഞ്ചേരി: കോടഞ്ചേരിയിലെ സ്വർണപ്പണിക്കാരനായിരുന്ന നിരന്നപാറ തടിക്കാട്ട് ഭുവനേന്ദ്രൻ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: അരുൺ, അനൂപ്. മരുമക്കൾ: രേണു, ശ്രുതി.
|
വയനാട്
ത്രേസ്യ മാനന്തവാടി: കണിയാരം പാലാകുളി കാഞ്ഞിരംകുഴി പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ(96)അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ. മക്കൾ: റോസക്കുട്ടി(റിട്ട.ഹെഡ്മിസ്ട്രസ്), ജോണ്‍(ക്ഷീരസംഘം റിട്ട.സെക്രട്ടറി), പ്രഫ.ജോർജ്(വിമൽജ്യോതി എൻജിനിയറിംഗ് കോളജ്, ചെന്പേരി), ജോയി കണിയാരം, ബേബി(ചാർട്ടേഡ് അക്കൗണ്ടന്റ്, യുഎസ്എ), ബാബു ജോർജ്(എൻജിനിയർ, ബംഗളൂരു), സണ്ണി ജോർജ്(സംസ്ഥാന സമിതിയംഗം, കേരള കോണ്‍ഗ്രസ്എം), പ്രിൻസ് ജോർജ് (എൻജിനിയർ, കാനഡ), പരേതനായ ജോസ്(കൈരളി ഏജൻസി), പരേതയായ ലിസി(അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, കൂടരഞ്ഞി). മരുമക്കൾ: മേരി, ജോസ്, എൻ.യു. മത്തായി(റിട്ട.അധ്യാപകൻ), ചിന്നമ്മ (ക്ഷീരസംഘം റിട്ട.അസിസ്റ്റന്റ് സെക്രട്ടറി), ബിന്ദു, ഷേർലി, മഞ്ജു(യുഎസ്എ), ബിഷ(ബംഗളൂരു), റോബർട്ട്(റിട്ട.അധ്യാപകൻ), ബീന, രോഷ്നി(നഴ്സ്, കാനഡ). ജോസ് പൈലി തരിയോട്: കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് സെക്രട്ടറി പതിപറന്പിൽ ജോസ് പൈലി(72)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: പരേതനായ ബിജു ജോസ്(ജിയുപിഎസ്, ചെന്നലോട്), ബിജിത(അധ്യാപിക, സെന്റ് ജോസഫ്സ് യുപി സ്കൂൾ, കല്ലോടി).മരുമക്കൾ: ബിന്ദു വർഗീസ്(ജിഎച്ച്എസ്എസ്, തരിയോട്), സജി വെള്ളിയാംകണ്ടത്തിൽ(കൗണ്‍സലർ, മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി). സഹോദരങ്ങൾ: അമ്മിണി, ചാക്കോ, തങ്കമ്മ, തങ്കച്ചൻ, പരേതനായ വക്കച്ചൻ, പരേതയായ ചിന്നമ്മ. ഏലിക്കുട്ടി പുൽപ്പള്ളി: സീതാമൗണ്ട് വെട്ടിക്കാട്ട് പുത്തൻപുരയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി(96)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന് സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: റോസമ്മ, ലിസി, ബേബി, പൗലോസ്, കുര്യാക്കോസ്, പരേതയായ മേഴ്സി, ജോസ്. മരുമക്കൾ: തോമസ് വേങ്ങത്താനത്ത്, തോമസ് മണമേൽ, ലില്ലി പുത്തൻപുരയ്ക്കൽ, സെലിൻ ആട്ടങ്ങാട്ടിൽ, അന്നമ്മ കപ്യാരുമലയിൽ, സീന മുട്ടിക്കൽ. കുഞ്ഞുമോൾ പുൽപ്പള്ളി: അന്‍പത്താറ് ആനന്ദപുരം പുള്ളോലിക്കൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ കുഞ്ഞുമോൾ(99)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുകുമാരൻ, സുലോചന, നന്ദനൻ. മരുമക്കൾ: പൊന്നമ്മ തെരുങ്കാലായിൽ, ശശി പെരുന്പാട്ടുകുന്നിൽ, സുജാത കുളിയൻമൂല. ലീല അക്കമ്മ പനമരം: ചെറുകാട്ടൂർ കുപ്പത്തോട് എടത്തിൽ പരേതനായ ശങ്കരൻകുട്ടി നായരുടെ ഭാര്യ ലീല അക്കമ്മ (85)അന്തരിച്ചു. മക്കൾ: രത്നവല്ലി, രമേശൻ, സുരേഷ്, സുധാകരൻ, അജിത, പരേതനായ ദിവാകരൻ. വിശ്വംഭരൻ മക്കിയാട്: കരിന്പിൽ വാച്ചാലിൽ മാവള്ളി വിശ്വംഭരൻ(76)അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: വിനോദ്, സുജീഷ്, ഷീബ, ഷിനി. മരുമക്കൾ: മുരളി, നന്ദകുമാർ, ബിന്ദു, ശ്രീന. തിമ്മപ്പൻ പുൽപ്പള്ളി: ഉദയക്കര തിമ്മപ്പൻ(65) അന്തരിച്ചു. ഭാര്യ: സത്യഭാമ. മക്കൾ: അനീഷ്, അനില, അന്പിളി. മരുമക്കൾ: പ്രജന, ബിബിൻ, കിത്തു.
|
കണ്ണൂര്‍
ഫിലിപ്പ് ചെറുപുഴ: താബോറിലെ കുടിയേറ്റ കർഷകൻ കൂട്ടുങ്കൽ ഫിലിപ്പ് (കുഞ്ഞേട്ടൻ 101) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് താബോർ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: റോസമ്മ, അപ്പച്ചൻ, തോമസ്, ജോസ്, ബേബി, ദേവസ്യ, ജോർജ്. മരുമക്കൾ: ബ്രിജിത്ത നെല്ലിക്കുന്നേൽ, അന്നക്കുട്ടി വെട്ടിക്കൽ, ലീലാമ്മ പൈകടയിൽ, ആൻസി മേക്കാട്ട്, ഷീല എളമ്പശേരി, ബെറ്റി കൊച്ചുമുറിയിൽ, പരേതനായ കുട്ടിച്ചൻ ഉറുകുഴി. ജോർജ് നെല്ലിക്കുറ്റി : കൂവച്ചിയിലെ കുന്നേൽ ജോർജ് (വർക്കി90) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ തച്ചിലേടത്ത് കുടുംബാംഗം. മക്കൾ: കുട്ടിയമ്മ, ലിസി, മേരി, ജോസുകുട്ടി, ആലീസ്, എമിലി, ബിനോയ്. മരുമക്കൾ: ജോസ്, ജോയി, ജോർജുകുട്ടി, ഷൈമ, ജോളി, തങ്കച്ചൻ, ആശ. ജോർജ്കുട്ടി കൊട്ടിയൂർ: മണ്ണാറുകുന്നേൽ ജോർജ്കുട്ടി (52) അന്തരിച്ചു. സംസ്കാരം പിന്നീട് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: സിനി. മക്കൾ: മനു, മഹിമ, അമൽ. കൃഷ്ണൻ പയ്യന്നൂർ: കണ്ടങ്കാളി തുറവയലിൽ താമസിക്കുന്ന റിട്ട. സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പി. കൃഷ്ണൻ (66) അന്തരിച്ചു. പരേതരായ ചിണ്ടൻകാർത്യായനി ദന്പതികളുടെ മകനാണ്. ഭാര്യ: വി. പുഷ്പലത (കാഞ്ഞങ്ങാട്). മക്കൾ: ശാന്തി, ശരണ്യ. മരുമകൻ: അഭിറാം (നീലേശ്വരം). സഹോദരങ്ങൾ: ജനാർദനൻ, വിമല, ശ്യാമള, ഭാസ്കരൻ, ദിനേശൻ, പരേതനായ രവി. നാരായണൻ കുട്ടി പള്ളിക്കുന്ന് : കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ റിട്ട. കായികാധ്യാപകൻ ഇടച്ചേരി അമ്മൽ കൈതേരി വീട്ടിൽ നാരായണൻ കുട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പയ്യാന്പലത്ത്. ഭാര്യ: പരതേയായ ലക്ഷ്മികുട്ടിയമ്മ (ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂർ). മക്കൾ: അഡ്വ. സജിത്ത്കുമാർ (കണ്ണൂർ), ശ്രീജിത്ത് (എച്ച്ആർ മാനേജർ, തിരുവനന്തപുരം). മരുമക്കൾ: രശ്മി (മാനേജർ ആക്സിസ് ബാങ്ക്, കോഴിക്കോട്), വൈശാലി (പ്രഫസർ, സെനറ്റ് മെംബർ, രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി, ബംഗളൂരു). സഹോദരങ്ങൾ: രാധാ മാധവി, പരേതരായ കൃഷ്ണൻ നമ്പ്യാർ, കാർത്യായനിഅമ്മ, പുരുഷോത്തമൻ നമ്പ്യാർ, സീതാലക്ഷ്മി. ഭാസ്കരൻ ചിറക്കൽ : റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ രാമഗുരു റോഡിൽ ശ്രീപ്രഭയിൽ ഗുരിക്കളോട്ട് ഭാസ്കരൻ (80) അന്തരിച്ചു. ഭാര്യ: പുഷ്പവല്ലി. മക്കൾ: ഷീന, ഷീജു, സജിത്ത്. മരുമക്കൾ: പവിത്രൻ, പ്രജിത, റിൻഷ. സഹോദരങ്ങൾ: വിജയൻ, പരേതരായ ബാലകൃഷ്ണൻ, സാവിത്രി, ചന്ദ്രൻ. മാധവി ന്യൂമാഹി : കിടാരൻകുന്ന് റെഡ് പോയിന്റ് റോഡിൽ ബൈജു നിവാസിൽ കൊളവട്ടത്ത് മാധവി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പുഷ്പവല്ലി, ശോഭ, പ്രഭ, പ്രദീപൻ, പ്രജ, മിനി. മരുമക്കൾ: ശ്രീനിവാസൻ (കോഴിക്കോട്), വിജയൻ (പുന്നോൽ), കനകരാജ് (ചാലക്കര), രമേശൻ (കണ്ണൂക്കര).
|
കാസര്‍ഗോഡ്
ജെറോം ചിറ്റാരിക്കാല്‍ : ആദ്യകാല കുടിയേറ്റകര്ഷകന് നെടുംതകിടിയേല്‍ ജെറോം (കൊച്ചേട്ടന്88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു തോമാപുരം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അന്നമ്മ പാദുവ പണൂര് കുടുംബാംഗം. മക്കള്‍: ആനിയമ്മ (വിലങ്ങാട്), ജയ്സണ്‍, ഷീന (യുകെ), പരേതയായ വത്സമ്മ (വെള്ളരിക്കുണ്ട്). മരുമക്കള്‍: ഷേര്‍ളി തുണ്ടത്തിക്കുന്നേല്‍ (കാര്‍ത്തികപുരം), ബിജു മേലുക്കുന്നേല്‍ (വായാട്ടുപറമ്പ്), പരേതരായ സെബാസ്റ്റ്യന്‍ ചൂരപൊയ്കയില്‍, ജോളി ചെമ്പരത്തിയില്‍. കുഞ്ഞിമാണിയമ്മ കമ്പല്ലൂർ : റിട്ട. പോസ്റ്റ് മാസ്റ്റർ നല്ലൂർ തോട്ടത്തിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ പാട്ടത്തിൽ കുഞ്ഞിമാണിയമ്മ ( 84) അന്തരിച്ചു. മക്കൾ: പദ്മിനി, രാഘവൻ (വ്യാപാരി, കമ്പല്ലൂർ), സജീവൻ ( ആയുർവേദ വൈദ്യൻ, ചെറുവത്തൂർ), രത്നാകരൻ. മരുമക്കൾ: പത്മനാഭൻ, ആശ ( അധ്യാപിക, കമ്പല്ലൂർ ജിഎച്ച്എസ്എസ്), സീമ, പ്രീത. സഹോദരങ്ങൾ: അപ്പുക്കുട്ടൻ നായർ, നാരായണൻ നായർ, ചന്ദ്രൻ, കൃഷ്ണൻ നായർ, കുഞ്ഞമ്മാറമ്മ, പാർവതിയമ്മ, ഗോപാലകൃഷ്ണൻ, പരേതരായ തമ്പാൻ നായർ. മുത്താണിഅമ്മ രാവണീശ്വരം : പൊടിപ്പള്ളത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ ഭാര്യ മുത്താണിഅമ്മ (96) അന്തരിച്ചു. മക്കള്‍: നാരായണി (മൂലക്കണ്ടം), കൃഷ്ണന് (പൊടിപ്പളളം), പി. ദാമോദരന്‍ (മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), ബാലന്, യശോദ, ഗംഗാധരന്, ജാനകി. മരുമക്കള്‍: കുട്ട്യന്‍, തമ്പാന്, ശാരദ, ശ്യാമള, ഗീത, മിനി, പരേതനായ കൃഷ്ണന്.
|