ബഹുമാനപ്പെട്ട കോട്ടയം കുടുംബ കോടതി മുന്പാകെ
O.P. No. 831/2024
ഹർജിക്കാരി: കോട്ടയം താലൂക്കിൽ, കാരാപ്പുഴ കോട്ടയം വെസ്റ്റ് പി.ഒ.യിൽ ഫാത്തിമാ മൻസിൽ ഷംസുഹുദ മകൾ 22 വയസ്സുള്ള ഫാത്തിമ ഹന്നത്ത്.
എതൃകക്ഷി: ആലപ്പുഴ ജില്ലയിൽ, ഭരണിക്കാവ് പി.ഓ. യിൽ, പള്ളിക്കൽ കറ്റാനം, കോളേലിൽ നസീം മഹൽ അഹമ്മദ് കുഞ്ഞ് മകൻ, 32 വയസ്സുള്ള നസീം ഹിക്മത്.
മേൽനന്പർ ഹർജ്ജിയിൽ 1-ാം എതൃകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്
മേൽനന്പർ കേസിൽ എതൃകക്ഷികളിൽനിന്നും പണവും സ്വർണ്ണവും തിരികെ കിട്ടുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള ഹർജ്ജിയിൽ, താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാൻ ഉണ്ടെങ്കിൽ, ആയതു കേസിന്റെ അടുത്ത വിചാരണ തീയതി ആയ 08/07/2025ന് പകൽ 11.00 മണിക്ക് താങ്കൾ നേരിട്ടോ താങ്കൾ ചുമതലപ്പെടുത്തുന്ന അഭിഭാഷകൻ മുഖേനയോ കോടതി മുന്പാകെ ഹാജരായി ആയതു ബോധിപ്പിക്കേണ്ടതാണ്.
അല്ലാത്തപക്ഷം താങ്കളെ കേൾക്കാതെ ഹർജിയിൽ തീർപ്പു കല്പിക്കുന്നതുമാണെന്നുമുള്ള കാര്യം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഉത്തരവിൻ പ്രകാരം
അഡ്വക്കേറ്റ്: സിന്ധു ഗോപാലകൃഷ്ണൻ
കോട്ടയം
14/03/2025
ബഹു. കോട്ടയം അഡീഷണൽ സബ് കോടതിയിൽ
OS No. 122/2022
IA No. 51/2024
Petitioner/ Plaintiff
Joy P.C, aged 47 years, S/o. Late Chacko, Pazhanchirayil House,
Manjoor P.O, Kuruppanthara, Kottayam.
4th Respondent/4th Defendants
Tom Joseph, aged 27 years, S/o Joseph, Maramattom House, Thalappalam P.O, Melambara Plasanal, Kottayam District - 686579.
പരസ്യം
പ്രതികളിൽ നിന്നും ഈടാകുവാനുള്ള സംഖ്യയ്ക്കും കടുത്തുരുത്തി സബ്ബ് രജിസ്റ്റർ ഓഫീസിലെ 148/2016, 149/2016 എന്നീ നന്പർ തീറാധാരങ്ങൾ റദ്ദ് ചെയ്യുന്നതിനും മറ്റുമായി വാദി മേൽനന്പരായി ബോധിപ്പിച്ചിട്ടുള്ള കേസ് 04.11.2024 ൽ തള്ളിയുണ്ടായ ഉത്തരവ് അസ്ഥിരപ്പെടുത്തി കേസ് പുനരെടുക്കുന്നതിലേക്ക് മേൽനന്പരായി ഹർജിക്കാരൻ (വാദി) ബോധിപ്പിച്ചിട്ടുള്ള ഹർജി 20/6/25 തീയതിയിൽ വിചാരണയിൽ ഇരുന്നുവന്നിരുന്നതുമാകുന്നു.
മേൽ നന്പർ കേസിൽ 4-ാം പ്രതിക്ക് (4ാം എതൃകക്ഷിക്ക്) എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് അന്നേദിവസം കാലത്ത് 11 മണിക്ക് കോടതിമുന്പാകെ ഹാജരായി ടി 4-ാംപ്രതിയോ (4ാം എതൃകക്ഷിയോ) ആർഡറോ ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതിക്ക് (എതൃകക്ഷിക്ക്) തർക്കങ്ങൾ ഒന്നുമില്ല എന്ന് കണ്ട് കേസ് തീർച്ചയാകും എന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.
(Sd/-),
Advocate: Rajeev P. Nair
10.03.2025