കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽ ക​ന്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നേ​ർ​വ​ഴി​യി​ലൂ​ടെ ന​ട​ത്തു​ന്ന​തി​നു ക​ന്പ​നി സെ​ക്ര​ട്ടറിയു​ടെ പ​ങ്ക് അ​തി​പ്ര​ധാ​ന​മാ​ണ്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡും ഓ​ഹ​രി ഉ​ട​മ​ക​ളും തമ്മിലു​ള്ള ഇ​ണ​ക്കു​ക​ണ്ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല ക​ന്പ​നി​യു​ടെ ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച ഉ​പ​ദേ​ശം കൊ​ടു​ക്കു​ന്ന​തും ക​ന്പ​നി സെ​ക്രട്ട​റി​യു​ടെ ചു​മ​ത​ല​യാ​ണ്. ഇ​വ​രാ​ണ് ക​ന്പ​നി നി​യ​മ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക​രും മൂ​ല​ധ​ന​വി​ദ​ഗ്ധ​രും. ഷെ​യ​ർ മാ​ർ​ക്ക​റ്റ് കാ​ര്യ​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​ക​രും ഇ​വ​ർ ത​ന്നെ​യാ​ണ്.

ഏ​തൊ​രു ക​ന്പ​നി​ക​ളു​ടേ​യും പെ​യ്ഡ് അ​പ് ഷെ​യ​ർ കാ​പ്പി​റ്റ​ൽ അ​ഞ്ച് കോ​ടി രൂ​പ​യോ അ​തി​ൽ അ​ധി​ക​മോ ആ​യാ​ൽ ആ ​ക​ന്പ​നി ഒ​രു ക​ന്പ​നി സെ​ക്ര​ട്ടറി​യെ മു​ഴു​വ​ൻ സ​മ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി നി​യ​മി​ക്ക​ണം. മാ​ത്ര​മ​ല്ല സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്ത