സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗത്തിൽ 122 ഒഴിവ്. ജോലിപരിചയമു ള്ളവർക്കാണ് അവസരം. ഒക്ടോബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഒഴിവ്. ക്രെഡിറ്റ് അനലിസ്റ്റ് (63 ഒഴിവ്), പ്രോഡക്ട്സ് ഡിജിറ്റൽ പ്ലാറ്റ്ഫോം (34 ഒഴിവ്) വിഭാഗങ്ങളിലാണു മാനേജർ അവസരം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-3 വിഭാഗം തസ്തികയാണ്. പ്രോഡക്ട്സ്-ഡിജിറ്റൽ പ്ലാറ്റ്ഫോം (25 ഒഴിവ്) വിഭാഗത്തിലാണു ഡെപ്യൂട്ടി മാനേജർ അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ -2 വിഭാഗം തസ്തികയാണിത്.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in