LIC HFL: 192 അ​പ്ര​ന്‍റിസ്
എ​ൽ​ഐ​സി ഹൗ​സിംഗ് ഫി​നാ​ൻ​സ് ലിമി​റ്റ​ഡി​ൽ 192 അ​പ്രന്‍റി​സ് ഒ​ഴി​വ്. സെപ്റ്റം​ബ​ർ 22 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ​ത്തേ​ക്കാണ് ​അ​പ്ര​ന്‍റി​സ്ഷി​പ്. കേ​ര​ള​ത്തി​ൽ തൃ​ശൂ​ർ (2), എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 6 ഒ​ഴി​വു​ണ്ട്.

യോ​ഗ്യ​ത: ബി​രു​ദം. 2021 സെ​പ്റ്റം​ബ​ർ ഒ​ന്നി​നു ശേ​ഷം യോ​ഗ്യ​ത നേ​ടി​യ​വ​രാ​ക​ണം. പ്രാ​യം: 20-25. യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 2025 സെ​പ്റ്റം​ബ​ർ 1 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ ഒ​ക്‌ടോ​ബ​ർ 1നു ​ന​ട​ത്തും.

സ്റ്റൈപെ​ൻ​ഡ്: 12,000 രൂ​പ. ഫീ​സ്: 944 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, വ​നി​ത​ക​ൾ​ക്ക് 708 രൂ​പ. ഭി​ന്ന​ശേ​ഷിക്കാ​ർ​ക്കു 472രൂ​പ. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കാം.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ളവ www.nats. education.gov.in വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണു ചെ​യ്യേ​ണ്ടത്. ​വി​ജ്‌​ഞാ​പ​നം www.lic housing. com എ​ന്ന വെ​ബ്സൈ​റ്റി​ൽ.
">