ADVERTISEMENT
ADVERTISEMENT
19
Saturday
July 2025
4:24 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ADVERTISEMENT
പൊതുമേഖലാ ബാങ്കുകളിൽ 6215 ഓഫീസർ
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു.
പ്രൊബേഷനറി ഓഫീസർ (പിഒ)/മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 5,208
ADVERTISEMENT
Most Popular Topics
ഹെവി വെഹിക്കിൾസ് ഫാക്ടറി:1850 ജൂണിയർ ടെക്നിഷൻ
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 249 ഒഴിവ്
വ്യോമസേനയിൽ അഗ്നിവീർ
ADVERTISEMENT
ബാങ്ക് ഓഫ് ബറോഡയിൽ 2500 ലോക്കൽ ബാങ്ക് ഓഫീസർ
പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 2500 ഒഴിവുണ്ട്. ഇതിൽ 50 ഒഴിവ് കേരളത്തിലാണ്.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യമുണ്ടാവണം. അപേക്ഷ സമർപ്പിക്കുന്ന സംസ്ഥാനത്തെ ഓഫീസ്/ബ്രാഞ്ചുകളിലാണ് നിയമനം.
കേരളത്തിലെ ഒഴിവുകൾ: ജനറൽ -22, ഇഡബ്ല്യുഎസ്-5, ഒബിസി-13, എസ്ടി-3, എസ്സി-7.
ശമ്പളം: 48450-85920 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (ഇന്റഗ്രേറ്റഡ് ദ്വിവത്സര ബിരുദം ഉൾപ്പെടെ)/സിഎ/കോസ്റ്റ് അക്കൗണ്ട്/എൻജിനിയറിംഗ് ബിരുദം/മെഡിക്കൽ ബിരുദം, കൊമേഴ്സ്യൽ/റീജണൽ റൂറൽ ബാങ്കുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം.
പ്രായം: 21-30. ഉയർന്ന പ്രായപരിധിയിൽ ഭിന്നശേഷിക്കാർക്ക് 10 വർഷവും (ഒബിസി-13, എസ്സി/എസ്ടി-15) എസ്സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷവും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്ക് സേവനകാലയളവ് പരിഗണിച്ചാണ് പ്രായപരിധിയിൽ ഇളവ് ലഭിക്കുക.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. ഇംഗ്ലീഷ് ഭാഷ, ബാങ്കിംഗ് പരിജ്ഞാനം, ജനറൽ/ഇക്കണോമിക് പരിജ്ഞാനം, റീസണിംഗ് എബിലിറ്റി ആൻഡ് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയെ ആസ്പദമാക്കി ആകെ 120 ചോദ്യങ്ങളുണ്ടാവും.
രണ്ടു മണിക്കൂറാണ് പരീക്ഷാസമയം. ശരിയുത്തരത്തിന് ഒരു മാർക്ക് വീതവും തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ .
കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. ഓൺലൈൻ പരീക്ഷയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പ്രാദേശികഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പരിശോധന, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവ നടത്തിയാവും അന്തിമമായ തെരഞ്ഞെടുപ്പ്.
പത്താംക്ലാസിലോ പ്ലസ്ടുവിലോ പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പഠിച്ചിട്ടില്ലാത്തവർ പ്രാദേശികഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പരിശോധനയെ അഭിമുഖീകരിക്കണം. പ്രാദേശികഭാഷ പഠിച്ചവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ/മാർക്ക്ഷീറ്റ് ഹാജരാക്കിയാൽ മതിയാവും.
KFC: 9 ഒഴിവ്
കേരള ഫിനാൻഷൽ കോർറേഷനിൽ (KFC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. തസ്തിക: ക്രെഡിറ്റ് ഓഫീസർ, ഒഴിവ്: 5, ശമ്പളം: 50,000 രൂപ, യോഗ്യത: ബിരുദവും സമാനമേഖലയിൽ മൂന്ന് വർഷ പ്രവൃത്തി പരിചയവും. പ്രായം: 40 വയസ് കവിയരുത്.
തസ്തിക: അക്കൗണ്ട്സ് ഓഫീസർ, ഒഴിവ്: 1, ശമ്പളം: 75,000 രൂപ, യോഗ്യത: സിഎ. രണ്ട് വർഷ പ്രവൃത്തിപരിചയം. പ്രായം: 40 വയസ് കവിയരുത്.
തസ്തിക: ടെക്നിക്കൽ അഡ്വൈസർ, ഒഴിവ്: 3, യോഗ്യത: ഫസ്റ്റ് ക്ലാസോടെ അംഗീകൃത സർവകലാശാലയിൽനിന്ന് ബിഇ/ബിടെക്. അഞ്ചുവർഷ പ്രവൃത്തിപരിചയം. പ്രായം: 40 വയസ് കവിയരുത്.
അപേക്ഷ: കെഎഫ്സിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂലൈ 14 (5PM). വെബ്സൈറ്റ്: www. kfc.org
റെയിൽവേയിൽ 6238 ടെക്നിഷൻ
റെയിൽവേയിൽ ടെക്നിഷൻ ഗ്രേഡ് 1 സിഗ്നൽ, ടെക്നിഷൻ ഗ്രേഡ് III തസ്തികകളിലെ 6238 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം ആർആർബിയിൽ 197 ഒഴിവ്. ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിജ്ഞാപന നമ്പർ: 02/2025
ഒഴിവ്, പ്രായം, ശമ്പളം; ടെക്നിഷൻ ഗ്രേഡ് III; 6055; 18-30, 19,900. ടെക്നിഷൻ ഗ്രേഡ് I സിഗ്നൽ (183): 18-33, 29,200.
യോഗ്യത
ടെക്നിഷൻ ഗ്രേഡ് I സിഗ്നൽ: ഫിസിക്സ്/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസ്/ഐടി/ ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലൊന്നിൽ എൻജിനിയറിംഗ് ബിരുദം/ എൻജിനിയറിംഗ് ഡിപ്ലോമ ബിഎസ്സി ബിരുദം.
ടെക്നിഷൻ ഗ്രേഡ് III:
പത്താം ക്ലാസ് ജയവും താഴെപ്പറയുന്ന ട്രേഡുകളിലൊന്നിൽ എൻസിവിടി/എസ്സിവിടി അംഗീകൃത ഐടിഐ/അപ്രന്റിസ്ഷിപ് കോഴ്സും.
ട്രേഡുകൾ:
ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് മെക്കട്രോണിക്സ്/മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ വെൽഡർ/മെഷിനിസ്റ്റ്/ ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ/ ഫൗൺട്രിമാൻ/
പാറ്റേൺ മേക്കർ/മൗൾഡർ (റിഫ്രാക്ടറി)/ ഫിറ്റർ (സ്ട്രക്ചറൽ)/കാർപെന്റർ/ പ്ലംബർ/ പൈപ്പ് ഫിറ്റർ/മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /വയർമാൻ/ ഇലക്ട്രോണിക് മെക്കാനിക്/മെക്കാനിക് പവർ ഇലക്ട്രോണിക്സ് /
മെക്കാനിക് ഡീസൽ/മെക്കാനിക് (റിപ്പയർ ആൻഡ് മെയിന്റനൻസ് ഓഫ് ഹെവി വെഹിക്കിൾസ്)/മെക്കാനിക് ഓട്ടമൊബൈൽ (അഡ്വാൻസ്ഡ് ഡീസൽ എൻജിൻ)/മെക്കാനിക് മോട്ടോർ വെഹിക്കിൾ/ട്രാക്ടർ മെക്കാനിക്/പെയിന്റർ (ജനറൽ)/
മെക്കാനിക് (എച്ച്ടി, എൽടി എക്വിപ്മെന്റ്സ് ആൻഡ് കേബിൾ ജോയിന്റിംഗ്)/ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾ/ റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്/ മെഷിനിസ്റ്റ് ഗ്രൈൻഡർ/വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്/
വെൽഡർ സ്ട്രക്ചറൽ/ വെൽഡർ പൈപ്/ വെൽഡർ (ടിഗ്മിഗ്) വെൽഡർ ഫാബ്രിക്കേഷൻ ആൻഡ് ഫിറ്റിംഗ് മെറ്റീരിയൽ ഹാൻഡ്ലിംഗ് എക്വിപ്മെന്റ് കം ഓപ്പറേറ്റർ/ ട്രെയിൻ ഓപ്പറേറ്റർ/ ഓപ്പറേറ്റർ ലോക്കോമോട്ടീവ് ആൻഡ് റെയിൽ ക്രെയിൻസ്/
ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ/ സിഎൻസി പ്രോഗ്രാമർ കം ഓപ്പറേറ്റർ/ മിൽറൈറ്റ് മെയിന്റനൻസ് മെക്കാനിക്/ ഡൊമസ്റ്റിക് പെയിന്റർ/ഇൻഡസ്ട്രിയൽ പെയിന്റർ/ ടെയ്ലർ ജനറൽ അപ്ഹോൾസ്റ്റർ/ കട്ടിംഗ് ആൻഡ് സ്വീയിംഗ് സ്വീയിംഗ് ടെക്നോളജി/ ഡ്രസ് മേക്കിംഗ്/ ഡിസൈൻ ആൻഡ് മാസ്റ്റർ കട്ടർ.
ഫീസ്:
500. ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്കു 400രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും.
ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും. ഓൺലൈനായി ഫീസടയ്ക്കക്കണം. തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേന.
പ്രധാന വെബ്സൈറ്റുകൾ:
ആർആർബി തിരുവനന്തപുരം: www rrbthiruvananthapuram.gov.in, ആർആർബി ചെന്നൈ: www.rrbchennai.gov.in, ആർആർബി മുംബൈ: www.rrbmumbai.gov.in
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
കേന്ദ്ര സർവീസിൽ ലോവർഡിവിഷൻ ക്ലാർക്ക് /ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് സി തസ്തികയാണ്. 3131 ഒഴിവാണു പ്രതീക്ഷിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. പ്ലസ് ടുക്കാർക്കാണ് അവസരം. ജൂലൈ 18നകം ഓൺലൈനായി അപേക്ഷിക്കണം.
പ്രായം:
2026 ജനുവരി 1 നു 18-27 (1999 ജനുവരി രണ്ടിനു മുൻപോ 2008 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
വിമുക്തഭടന്മാർ ഉൾപ്പെടെ മറ്റു യോഗ്യരായവർക്കു ചട്ടപ്രകാരം ഇളവ്. അംഗപരിമിതരുടെ സംവരണം സംബന്ധിച്ച നിബന്ധനകൾക്കു വിജ്ഞാപനം കാണുക. യോഗ്യത: 12-ാം ക്ലാസ് ജയം/തത്തുല്യം.
2026 ജനുവരി 1 അടിസ്ഥാനമാക്കിയാണു യോഗ്യത കണക്കാക്കുക. നിശ്ചിത തീയതിക്കു മുൻപു യോഗ്യത നേടിയവരാണ് അപേക്ഷിക്കാൻ അർഹർ. ശമ്പളം: ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: പേ ലെവൽ 2: 19,900-63,200.
ഡേറ്റ എൻട്രി ഓപ്പറേറ്റർ:
പേ ലെവൽ -4: 25,500-81,100, ലെവൽ-5: 29,200-92,300. ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ: പേ ലെവൽ -4: 25,500-81,100 അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല.
ഫീസ് ഓൺലൈനിൽ അടയ്ക്കണം. ജൂലൈ 19 വരെ അടയ്ക്കാം. ഫീസ് അടയ്ക്കും മുൻപു വിജ്ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക. തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ടു ഘട്ടം).
സ്കിൽ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. രണ്ടു ഘട്ടങ്ങളായാണ് എഴുത്തുപരീക്ഷ. കംപ്യൂട്ടർ ബേസ്ഡ് ഒബ്ജക്ടീവ് പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും.
മൂന്നാം ഘട്ട പരീക്ഷ (സ്കിൽ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്റ്റ്): ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കു നടത്തുന്ന സ്കിൽ ടെസ്റ്റിൽ കംപ്യൂട്ടർ ഡേറ്റ എൻട്രിയിലുള്ള വേഗം പരിശോധിക്കും. കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം.
15 മിനിറ്റ് ദൈർഘ്യമുള്ളതാണു സ്കിൽ ടെസ്റ്റ്. ലോവർ ഡിവിഷൻ ക്ലർക്ക്/ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കു നടത്തുന്ന കംപ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിൽ ഹിന്ദി ടൈപ്പിംഗിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.
10 മിനിറ്റാണു ടെസ്റ്റ്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഏതെങ്കിലും ഒരു കേന്ദ്രം തെരഞ്ഞെടുക്കുക. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ സൈറ്റിൽ. അപേക്ഷിക്കേണ്ട വിധം: https://ssc.gov in എന്ന വെബ്സൈറ്റിലൂടെ രണ്ടുഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആദ്യഘട്ടം ഒറ്റത്തവണ രജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യണം. ഒറ്റത്തവണ രജിസ്ട്രേഷനുശേഷം യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.in
ECIL: 125 സീനിയർ ആർട്ടിസാൻ
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ ആർട്ടിസാൻ തസ്തികയിൽ 125 ഒഴിവ്, കരാർ നിയമനം. ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷൻ, ഫി റ്റർ. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം.
പ്രായപരിധി: 30. ശമ്പളം: 23,368. www.ecil.co.in
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ/ അസി. മാനേജർ
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ അവസരം. ജൂലൈ 12 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം:
ജൂണിയർ ഓഫിസർ: 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, 21-25. അസിസ്റ്റന്റ് മാനേജർ: 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, 21-28.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 708 രൂപ (ജിഎസ്ടി ഉൾപ്പെടെ). ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: www.dhanbank.com
തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
85 തസ്തികകളിൽ നിയമനത്തിന് പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 54 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 17.06.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 16 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി, ബയോകെമിസ്ട്രി, ന്യൂറോസർജറി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഭവന നിർമാണ ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ജലഗതാഗത വകുപ്പിൽ ഫോർമാൻ.
വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയമേക്കർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ്, ജലഗതാഗത വകുപ്പിൽ കോൾക്കർ, പൗൾട്രി വികസന കോർപറേഷനിൽ എൽഡി ടൈപ്പിസ്റ്റ്,
കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ-അറബിക്, അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ്-2, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ജനറൽ മാനേജർ, ടെക്നിഷൻ ഗ്രേഡ്-2 (ഇലക്ട്രിഷൻ),
കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ജനറൽ മാനേജർ (പ്രോജക്ട്സ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ്, എൻസിസി വകുപ്പിൽ സാഡ്ലർ, വിവിധ വകുപ്പുകളിൽ ആയ, തദ്ദേശ സ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയവ.
തസ്തികമാറ്റം വഴി: വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി മലയാളം, എച്ച്എസ്ടി അറബിക്, എച്ച്എസ്ടി സംസ്കൃതം തുടങ്ങിയവ.
പട്ടികജാതി/വർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കൊമേഴ്സ് ജൂണിയർ, വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികകളിൽ.
സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോ ബയോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ നിയോനേറ്റോളജി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 തുടങ്ങിയവ.
LIC HFL: 250 അപ്രന്റിസ്
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ 250 അപ്രന്റിസ് ഒഴിവ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് അപ്രന്റിസ്ഷിപ്പ്. കേരളത്തിൽ എറണാകുളം (2 ഒഴിവ്), തൃശൂർ (2) കൊല്ലം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി 7 ഒഴിവുകളുണ്ട്.
യോഗ്യത: ബിരുദം. 2021 ജൂൺ ഒന്നിനുശേഷം യോഗ്യത നേടിയവരാകണം. പ്രായം: 20-25. യോഗ്യത, പ്രായം എന്നിവ 2025 ജൂൺ 1 അടിസ്ഥാനമാക്കി കണക്കാക്കും. തെരഞ്ഞെടുപ്പ്: എൻട്രൻസ് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ജൂലൈ 3നു നടത്തും.
സ്റ്റൈപെൻഡ്: 12,000. ഫീസ്: 944 രൂപ. പട്ടികവിഭാഗം വനിതകൾക്ക് 708 രൂപ. ഭിന്നശേഷിക്കാർക്കു 472രൂപ. ഓൺലൈനായി അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ www.nats. education.gov.in എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്. വിജ്ഞാപനം www. lichousing.com എന്ന വെബ്സൈറ്റിൽ.
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ: 500 അവസരം
കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ മേഖലാടിസ്ഥാനത്തിൽ വാല്യുവേഴ്സിനെ എംപാനൽ ചെയ്യുന്നു. 500 അവസരം.
IBBIയിൽ രജിസ്റ്റർ ചെയ്തവർ, ഏതെങ്കിലും RVOയിൽ അംഗത്വമുള്ളതോ നിശ്ചിത യോഗ്യതയുള്ളതോ ആയ എൻജിനിയർ, ആർക്കിടെക്ട്, വിരമിച്ച സർക്കാർ ജീവനക്കാർ, നിലവിൽ യോഗ്യരായ വാല്യുവർ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ അതതു റീജണൽ ഓഫീസുകളിൽ നേരിട്ടോ തപാൽ മുഖേനയോ ജൂലൈ 5നകം സമർപ്പിക്കണം. യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷാ മാതൃക, നിബന്ധനകൾ എന്നിവയടക്കമുളള വിശദവിവരങ്ങൾക്ക് https://ksfe.com/careersksfe സന്ദർശിക്കുക.
പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇന്റേൺ
ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിയുടെ കീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ ടെക്നിക്കൽ ഇന്റേൺ തസ്തികയിൽ അവസരം. ഡൽഹി ഹെഡ് ഓഫീസിലും സൗത്ത്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് സോണുകളിലായി 410 ഒഴിവ്.
ഒരു വർഷ കരാർ നിയമനമാണ്. സൗത്ത് സോണിനു കീഴിൽ തിരുവനന്തപുരം ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിലായി 9 ഒഴിവുകളുണ്ട്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ സിവിൽ/ ഐടി/ കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ബിരുദം/ പിജി (65% മാർക്കോടെ). അവസാന വർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായം: 30 കവിയരുത്. സ്റ്റൈപൻഡ്: 25,000. www.prasarbharati.gov.in
കോഫി ബോർഡിൽ 55 ഒഴിവ്
ബംഗളൂരുവിലെ കോഫി ബോർഡിൽ സയന്റിഫിക്, ടെക്നിക്കൽ തസ്തികകളിലായി 55 ഒഴിവ്.
നേരിട്ടുളള നിയമനമാണ്. ജൂലൈ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ഡിവിഷണൽ ഹെഡ്, സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ്, ജൂണിയർ ലെയ്സൺ ഓഫീസർ, എക്സ്റ്റൻഷൻ ഇൻസ്പെക്ടർ.
ശമ്പളം: 29,200-2,08,700. www.coffeeboard.gov.in
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാം. ഓൺലൈനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോംസയൻസ്, മാത്സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്,
കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ), ടിജിടി (സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, മാത്സ്, സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ), പിആർടി (ഫിസിക്കൽ എജ്യുക്കേഷൻ).
വിശദവിവരങ്ങൾക്ക്: www.awesindia.com
ADVERTISEMENT
കരിയര് സ്മാർട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില് വിലാസത്തില് ഞങ്ങളെ അറിയിക്കുക
[email protected]
ADVERTISEMENT
LATEST NEWS
പഹല്ഹാം ഭീകരാക്രമണം: കണ്ണീര്തോരാതെ രാജേഷ് നര്വാള്
യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസ്; ബസ് ജീവനക്കാരൻ അറസ്റ്റിൽ
ദക്ഷിണകൊറിയയിൽ വെള്ളപ്പൊക്കം; നാല് പേർ മരിച്ചു
വാഹനം പാര്ക്ക് ചെയ്തതിലെ വീഴ്ച ചോദ്യം ചെയ്തു; വനിതാ ഹോം ഗാര്ഡിന് നേരെ ആസിഡ് ആക്രമണം
വടകരയിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD