എഴുതപ്പെട്ടത്
എഴുതപ്പെട്ടത്

സി.ആർ. രാജൻ/​പേ​ജ്: 119, വി​ല: 160/ഈലിയ ബുക്സ്, തൃശൂർ/ ഫോണ്‌: 0487 2365309
പ​റ​യാ​നൊ​രു ക​ഥ​യും അ​വ​ത​രി​പ്പി​ക്കാ​ൻ ത​ന​താ​യ ശൈ​ലി​യു​മു​ള്ള​തി​നാ​ൽ മ​നോ​ഹ​ര​മാ​യ നോ​വ​ൽ. യാ​ത്ര​യും കാ​ഴ്ച​പ്പാ​ടു​മെ​ല്ലാം നി​റ​ഞ്ഞു​നി​ല്ക്കു​ന്നു. ഓ​ടി​ച്ചു​വാ​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വാ​യ​ന​ക്കാ​ര​നെ പി​ന്ന​ലെ ഓ​ടി​ക്കു​ന്ന പു​സ്ത​ക​മാ​ണ് ഇ​തെ​ന്നു പ്ര​കാ​ശ​ന​വേ​ള​യി​ൽ സു​കു​മാ​ർ അ​ഴീ​ക്കോ​ട് പ​റ​ഞ്ഞ​ത്.

കൃഷ്ണവധുവിന്‍റെ വീട്

സി.ആർ. രാജൻ/​പേ​ജ്: 119, വി​ല: 160/ഈലിയ ബുക്സ്, തൃശൂർ. (മുകളിൽ)
വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന മൂ​ന്നു നോ​വ​ലു​ക​ൾ. കൃ​ഷ്ണ​വ​ധു​വി​ന്‍റെ വീ​ട്, പെ​രു​വ​ഴി​യേ, കാ​ൽ​ക്കീ​ഴെ കാ​ണാ​താ​കു​ന്ന​ത് എ​ന്നി​ങ്ങ​നെ പേ​രു​ക​ൾ. ഒ​രു നി​മി​ഷം​പോ​ലും വാ​യ​ന​ക്കാ​ര​നെ ഉ​പേ​ക്ഷി​ക്കി​ല്ലാ​ത്ത ഭാ​ഷ.

ശിഥില കവിതകൾ

എൻ ഉണ്ണികൃഷ്ണൻ നന്പൂതിരി/​പേ​ജ്: 127, വി​ല: 190/യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ /ഫോണ്‌: 0484 2591051, 9142577778

ചെ​റു​തും വ​ലു​തു​മാ​യ 26 ക​വി​ത​ക​ൾ. സ​മൂ​ഹ​ത്തി​ലെ സൗ​ന്ദ​ര്യ​ത്തെ​യും വൈ​രൂ​പ്യ​ങ്ങ​ളെ​യു​മൊ​ക്കെ വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട് വാ​യ​നാ​സു​ഖ​മു​ള്ള ഈ ​ക​വി​ത​ക​ളി​ൽ. ഡോ. ​കൈ​പ്പ​ള്ളി കേ​ശ​വ​ൻ ന​ന്പൂ​തി​രി​യു​ടേ​താ​ണ് അ​വ​താ​രി​ക.

അന്നാമ്മച്ചേടത്തി അമേരിക്കയിൽ

ഏബ്രഹാം മുത്തോല ത്ത്/ പേ​ജ്: 126, വി​ല: 160/ യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ. (മുകളിൽ)
ഡോ​ള​ർ എ​ന്ന സി​നി​മ​യ്ക്ക് ആ​ധാ​ര​മാ​യ ഹാ​സ്യ​നോ​വ​ൽ. അ​മേ​രി​ക്ക​യി​ലു​ള്ള മ​ക്ക​ളു​ടെ അ​ടു​ത്തെ​ത്തി​യ നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​യാ​യ അ​മ്മ​യു​ടെ അ​ന്പ​ര​പ്പു​ക​ളും ആ​വ​ലാ​തി​ക​ളു​മാ​ണ് പ്ര​മേ​യം. ബ​ന്ധ​ങ്ങ​ളെ അ​തി​സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ന്നു.

പ്രണയത്തിന്‍റെ പുസ്തകം

ഫിനോസ് ചാന്ദിരകത്ത്/ പേ​ജ്: 160, വി​ല: 200/ യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ. (മുകളിൽ)
19 ക​ഥ​ക​ൾ. എ​ല്ലാം പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച്. സ​ഫ​ലീ​കൃ​ത​വും ന​ഷ്ട​പ്പെ​ട്ട​തും തു​ട​രു​ന്ന​തു​മാ​യ പ്ര​ണ​യ​ങ്ങ​ൾ വി​ഷ​യ​മാ​യി​ട്ടു​ണ്ട്. എ​ല്ലാം തീ​വ്ര​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.