|
 |
 |
|
Back to Home |
|
Singing After the Storm |
ജിജി തോംസൺ, കറന്റ് ബുക്ക്സ്, കോട്ടയം മരണത്തിന്റെ പടിവാതിൽക്കൽ വരെ എത്തിയിട്ട് ജീവിതത്തിലേയ്ക്ക് തിരികെ വന്നവർ ധാരാളമുണ്ടാകും. എന്നാൽ അതിനെ ഒരു താത്വിക ചിന്തയ്ക്കുള്ള പ്രേരണയായെടുക്കുന്നവർ വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള അപൂർവം ചിലരിൽ ഒരാളാണ് ജിജി തോംസൺ. അദ്ദേഹം രചിച്ച 'കൊടുങ്കാറ്റിന് ശേഷമുള്ള ഗാനാലാപനം' (Singing After the Storm) എന്ന ചെറു കൃതി മരണത്തിലൂടെ കടന്നുപോയ ഒരാളിന്റെ അനുഭവ സാക്ഷ്യം എന്നതിലുപരി, ജീവിതത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള വിലപ്പെട്ട വിലയിരുത്തലായിട്ടാണ് മാറുന്നത്. ഹൃദ്രോഗം മൂലം ആശുപത്രിയിലായ ദിവസത്തെക്കുറിച്ചുള്ള രസകരമായ വർണനയാണ് കേവലം 90 പേജ് മാത്രമുള്ള ഈ കൃതിയുടെ ആദ്യ ഭാഗം. ഒരു നല്ല സ്പോർട്സ് സംഘാടകൻ എന്ന് പേരെടുത്തിട്ടുള്ള ഗ്രന്ഥകാരൻ സ്പോർട്സുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കായിട്ടാണ് അന്ന് കൊച്ചിയിൽ എത്തിയത്. സായാഹ്നത്തിലെ ഒരു ഒത്തുചേരലിനു ശേഷം ഹോട്ടൽ മുറിയിൽ തിരിച്ചെത്തുന്ന അദ്ദേഹം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മറ്റൊരു മുറിയെടുക്കാൻ സമ്മതിയ്ക്കാതെ കൂടെ കൂട്ടുന്നു. ഇതിനെ അദ്ദേഹം വിശേഷിപ്പിയ്ക്കുന്നത് ദൈവനിയോഗമെന്നാണ്. ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ നൽകപ്പെടുന്ന മരുന്നുകളിലൂടെ ഉറക്കത്തിലേക്കു വഴുതി വീഴുന്ന ഗ്രന്ഥകർത്താവ്, അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ, ചെന്നെത്തുന്നത് ഒരു മായാലോകത്തിലാണ്. ആ മായാലോകത്തിൽ അദ്ദേഹത്തിനനുഭവപ്പെടുന്നത് താൻ കാശ്മീരിലെ ദാൽ തടാകക്കരയിലാണെന്നാണ്; അതിനുശേഷം, കൃസ്തുവിനെ അടക്കം ചെയ്തതെന്ന് ചിലരെങ്കിലും വിശ്വസിയ്ക്കുന്ന റോസ്ബെൽ ദേവാലയത്തിലും. റോസ്ബെൽ ദേവാലയത്തിനുമുന്പിലെ പ്രാർത്ഥനയിൽ നിന്നും പുറത്തുകടക്കുമ്പോൾ തനിയ്ക്ക് മുന്നിലായി അദ്ദേഹം കാണുന്നത് വെളുത്ത താടിയും നീണ്ട മുടിയും ഉള്ള ഒരു സന്യാസിയെയാണ് . കാവി വസ്ത്രധാരിയായ സന്യാസിയാകട്ടെ, ഹിമാലയ സാനുക്കളിൽ ധ്യാനത്തിനായി എത്തിച്ചേർന്ന ഒരു ക്രിസ്തീയ പുരോഹിതനും. അദ്ദേഹത്തിന്റെ തന്നെ നിർദേശത്തിൽ, ഗുരുജി എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന പുരോഹിതനുമായി ഗ്രന്ഥകർത്താവ് ഏർപ്പെടുന്ന ഊഷ്മളമായ ചർച്ചയാണ് പിന്നീടുള്ളത്. ഈ ചെറു പുസ്തകത്തിനെ ശ്രദ്ധേയമാക്കുന്നതും ഈ ചർച്ചയാണ്. സോക്രടീസിന്റെ കാലത്തോളം പഴക്കമുള്ളതും , ഇന്ത്യയുടെ തർക്കശാസ്ത്രഭൂമികയുടെ അടിസ്ഥാനമെന്ന് അമർത്യ സെൻ വിശേഷിപ്പിയ്ക്കുന്നതുമായ ഈ രീതിയെ തികഞ്ഞ സാമർഥ്യത്തോടെയാണ് ഗ്രന്ഥകാരൻ ഉപയോഗിയ്ക്കുന്നത്. അരിസ്റ്റോട്ടിൽ മുതലുള്ള തത്വ ചിന്തകർ പല ഘട്ടങ്ങളിലായി ഉയർത്തിയിട്ടുള്ള 'നീ എങ്ങനെ ജീവിയ്ക്കണം' എന്ന അടിസ്ഥാന ചോദ്യമാണ് ഈ സാങ്കൽപ്പിക ചർച്ചയുടെയും അടിസ്ഥാനം. ഒരു തികഞ്ഞ ക്രിസ്തുമത വിശ്വാസിയായ ഗ്രന്ഥകർത്താവിനെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഉത്തരം ദൈവവചനങ്ങളിലാണുള്ളത്. അതേസമയം, ചർച്ച ബൈബിളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല; മറ്റു മത ചിന്തകളിലേയ്ക്കും അത് കടന്നു ചെല്ലുന്നു. ക്രിസ്തുമത ചിന്തയും ഇന്ത്യൻ തത്വചിന്തയുമായി ഗ്രന്ഥകർത്താവ് നടത്തുന്ന താരതമ്യങ്ങൾ വളരെ ശ്രദ്ധയർഹിയ്ക്കുന്നു. അതേസമയം, ഇസ്ലാമിക ചിന്തയുമായുള്ള താരതമ്യം വളരെ ഉപരിപ്ലവമാണ് താനും. ഇസ്ലാമിക ഗ്രന്ഥങ്ങളുമായും പ്രാർത്ഥനാക്രമങ്ങളുമായുമുള്ള ഗ്രന്ഥകാരന്റെ പരിചയക്കുറവായിരിയ്ക്കാം ഇതിനു കാരണം. ഗുരുജിയുമായുള്ള ചർച്ച അവസാനിയ്ക്കുന്നത് എന്തുകൊണ്ട് ക്രിസ്തുമതത്തിനു ഇന്ത്യയിൽ വേണ്ടത്ര വേരോട്ടം ലഭിച്ചില്ല എന്ന ചോദ്യത്തിനുത്തരം തേടിക്കൊണ്ടാണ്. ഒരു പക്ഷെ, ഈ ലഘു കൃതിയിലെ ഏറ്റവും ശുഷ്കമായ ഭാഗവും ഇതായിരിയ്ക്കാം. വളരെയധികം ഗവേഷണം ആവശ്യമായ ഈ വിഷയത്തിലുള്ള ചർച്ച ഒഴിവാക്കിയിരുന്നെങ്കിൽ ഏറെ നന്നായേനെ. ഗ്രന്ഥകാരൻ ഉറക്കത്തിൽ നിന്നുണരുന്നതോടെ ഗുരുജിയുമായുള്ള ചർച്ചയും അവസാനിയ്ക്കുന്നു. സ്വന്തം ബോധതലത്തിലേയ്ക്ക് തിരികെ വരുന്ന ഗ്രന്ഥകർത്താവ് കാണുന്നത് സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ്. കേൾക്കുന്നതാകട്ടെ ജീവിതമെന്ന ഗാനത്തിന്റെ ശകലങ്ങളും. മറ്റൊരു തരത്തിൽ അരസികമാകാമായിരുന്ന ഒരു പ്രമേയത്തെ തികച്ചും ആകർഷകമായി അവതരിപ്പിയ്ക്കാൻ കഴിഞ്ഞിരിയ്ക്കുന്നു എന്നതിൽ അദ്ദേഹത്തിന് തീർച്ചയായും അഭിമാനിയ്ക്കാം. ആംഗലേയ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളതെങ്കിലും, ഭാഷയുടെ സുതാര്യത ആദ്യവസാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരിയ്ക്കുന്നു. ഭംഗിയും ശക്തിയുമുള്ള ചെറിയവാചകങ്ങൾ പ്രത്യേകം ശ്രദ്ധ യർഹിയ്ക്കുന്നുണ്ടുതാനും. തീർച്ചയായും , ഇന്ത്യൻ ഇംഗ്ലീഷ് ഗദ്യസാഹിത്യത്തിനു ഒരു മുതൽക്കൂട്ടാണ് ഈ കൃതി എന്നതിൽ അശേഷം സംശയമില്ല. ഡോ . എം . കബീർ
|
 |
കാലത്തിന്റ കണക്ക് പുസ്തകം (നാടകാസ്വാദനം) | ഒരു എഴുത്തുകാരനെ ആഴത്തിൽ സ്വാധിനിക്കുന്ന ഒന്നാണ് ആ വ്യക്തി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥിതി. നമ്മുടെ പൂർവ്വപിതാക്കന്മാരടക്കം പലവിധ ചൂഷണങ്ങൾക്ക് അടിമപെടുക മാത്രമല്ല നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങൾ | |
| | മാർ തോമസ് തറയിൽ | കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്നേഹയോഗസാരഥിയും ആത്മീയ ആചാര്യനും. ആലീസ് വട്ടംതൊട്ടിയിൽ പേജ്: 140, വില: 125 കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, തെള്ളകം. ഫോൺ: | |
| കൊച്ചുകൊച്ചു കാൽപാടുകൾ | ജോൺ ജെ. പുതുച്ചിറ പേജ്: 32, വില: 35 ജെപിസി പബ്ലിക്കേഷൻസ് ചങ്ങനാശേരി. കൗമാരക്കാർക്ക് വായിച്ചു രസിക്കാനാവുന്ന ചെറുനോവൽ. കുട്ടികളെ ആകർഷിക്കുന്ന രചനാശൈലിയും ലാളിത്യവും ആദ്യാവസാനം പുല | |
| ഉയിർതൊടും ആനന്ദങ്ങൾ | രമ്യ ബിനോയ് പേജ്: 123, വില: 179 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ്, നല്ലെഴുത്ത്, കോട്ടയം [email protected] വായനക്കാരുടെ ഉയിരിൽ തൊട്ട് ആനന്ദിപ്പിക്കുന്ന ലേഖനങ്ങൾ. വെല്ലുവിളികളെ നേരിട്ട് | |
| | SHAKESPEARE IN MALAYALAM CELLULOID | DR. Karthika S.B. Page 140, Price: 195 Media House, Delhi. Phone: 9555642600, 7599485900 www.mediahouse.online ഷേക്സ്പിയറെ മലയാള സിനിമയിൽ അന്വേഷിക്കുന്ന ഗവേഷണലേഖനങ്ങളാണ് ഇതില | |
| ലിറ്റർജി വിചാരങ്ങളും ദർശനങ്ങളും | ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ പേജ്: 190, വില: 130 എച്ച്ആർഎസ് പബ്ലിക്കേഷൻസ്, മാർത്തോമ്മാ വിദ്യാനികേതൻ, ചങ്ങനാശേരി. വിശുദ്ധ കുർബാനയും ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇതിൽ | |
| സെൽഫി ഫിഷ് | നകുൽ വി.ജി. പേജ്: 112, വില: 110 സൈകതം ബുക്സ്, കോതമംഗലം ഫോൺ: 9539056858, 04852823800 വളരെ ലളിതമായി മനുഷ്യന്റെ വിഹ്വലതകളെ വായനക്കാരിലേക്കു പകരുന്ന കഥകൾ. കഥ ചെറുതാണ്. പക്ഷേ, വലിയതെന | |
| വീഴുന്ന യുവതയ്ക്കായ് നീട്ടാം രക്ഷാകരം | മരിയൻ ജോർജ് പേജ്: 156, വില: 110 പ്രസാധകൻ: സേവ്യർ കാവാലം, റീഡിസ്കവർ കേരള. ഫോൺ: 9037775820 www.rediscoverkerala.com ആധുനിക സാഹചര്യങ്ങളിലും സാമൂഹികാവസ്ഥയിലും യുവാക്കൾക്കു വഴ | |
| FROM FRANCIS OF ASSISI TO POPE FRANCIS | Arokiam John OFM Page 424, Price: 495 Media House, Delhi. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ഫ്രാൻസിസ് മാർപാപ്പ വരെയുള്ളവരെ നിരീക്ഷിച്ച് ഫ്രാൻസിസ്കൻ ആത്മീയതയെ വിശദീകരിക്കുന്ന ലേഖനങ്ങൾ. | |
| | | മോദിയും രാഹുലും | എം. സുദർശനൻ നായർ പേജ് 205, വില: 190 രൂപ ശ്രേഷ്ഠ പബ്ലിക്കേഷൻസ്, തിരുവനന്തപുരം. ഫോൺ: 9447525256. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും ജീവിതം പറയുകയും താരതമ്യം നടത | |
| കേരളത്തിലെ നവോത്ഥാന ശ്രമങ്ങൾ | ആർച്ച് ബിഷപ് അലക്സിസ് മെനേസിസ് മുതൽ ശ്രീനാരായണഗുരു വരെ . എഡിറ്റർ ഡോ. ആന്റണി പാട്ടപ്പറന്പിൽ പേജ് 150, വില: 130 രൂപ അയിൻ പബ്ലിക്കേഷൻസ്, ആലുവ. ഫോൺ: 04842603705. കേരള സാംസ | |
| ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക് | വിവർത്തനം: ഡോ. ജസ്റ്റിൻ അവണൂപറന്പിൽ ഒസിഡി പേജ് 125, വില: 200 രൂപ. കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, കോട്ടൺഹിൽ, തിരുവനന്തപുരം വിശുദ്ധ യോഹന്നാൽ ക്രൂസിന്റെ മാസ്റ്റർപീസായ സ്നേഹഗീതയുട | |
| കുറയാതെ കാക്കുന്നവൾ കുറവിലങ്ങാട് മുത്തിയമ്മ | ബെന്നി കോച്ചേരി അവണൂപറന്പിൽ ഒസിഡി പേജ് 104, വില: 80 രൂപ. മേജർ ആർക്കി എക്കിസ്കോപ്പൽ മർത് മറിയം ആർച്ച് ഡീക്കൻ പിൽഗ്രിം ചർച്ച് കുറവിലങ്ങാട് പള്ളി. ഫോൺ: 04822230224. കുറവിലങ്ങാ | |
| പറഞ്ഞതും പറയേണ്ടതും | ഫാ.അലക്സാണ്ടർ പൈകട പേജ് 160, വില: 195 രൂപ മീഡിയ ഹൗസ്, ഡൽഹി ഫോൺ: 09555642600, 07599485900. വസ്തുനിഷ്ഠവും രോഷജനകവുമായ 29 ലേഖനങ്ങളുടെ സമാഹാരം. രാഷ്ട്രീയത്തിലെയും സമൂഹത്തിലെയും വിദ | |
| പത്രമാധ്യമദർശനം | പഠനം: രാകേഷ് നാഥ് പേജ് 200, വില: 200 രൂപ പ്രിന്റ്ഹൗസ് പബ്ലിക്കേഷൻസ്, തൃശൂർ ഫോൺ: 9645593084. ദീപികയുടെ പത്രാധിപരായിരുന്ന ഫാ. അലക്സാണ്ടർ പൈകടയുടെ എഡിറ്റോറിയൽ രചനകളെക്കുറിച്ചുള്ള | |
| DEVINE SIGNETS | Sr. Ancy Athappilly SABS Page: 116, Price: 120 Media House, Delhi Ph: 09555642600, 07599485900. ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനമാകുന്ന പുസ്തകം. ബൈബിളിന്റെ | |
| CHRIST THE MESSAGE | Abraham Variath Page: 100, Price: 120 Media House, Delhi Ph: 09555642600, 01204222346. നന്മയുടെ വഴിയേ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവർക്ക് ക്രിസ്തു സന്ദേശമാകുന്നത് എങ്ങനെയെന്ന | |
| RESONANCE | NIRMAL ABRAHAM Page 80, Price: 99 email: [email protected] 33 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം. ആത്മാവിന്റെ ചിറകടി കേൾക്കാവുന്ന വാക്കുകളാണ് ഇതിലുള്ളത്. ലളിതമായ ഭാഷയിൽ ഗഹനമ | |
| കഥാകാരന്റെ കനൽവഴികൾ | കാരൂർ സോമൻ പേജ് 292വില: 260 രൂപ പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം. അന്പതിലേറെ പുസ്തകങ്ങളുടെ രചയിതാവായ കാരൂർ സോമന്റെ ആത്മകഥ. വ്യക്തി ജീവിതത്തിലും തൊഴിൽ രംഗത്തും രാജ്യത്തിനകത്തും പുറത | |
| ഫ്ളാറ്റുകൾ കഥ പറയുന്നു | ഷാലൻ വള്ളുവശേരി പേജ് 148, വില: 180 രൂപ മൂൺ ബുക്സ്, കോട്ടയം. ഫോൺ:0481 2581609, 9495235043. തീവ്രമായ ജീവിത യാഥാർഥ്യങ്ങളുടെ ചിത്രം വരയ്ക്കുന്ന നോവൽ. വ്യത്യസ്ത മനോഭാവങ്ങളുള്ള മുന്നു | |
| നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ | ഡോ. ഡാൻ തോട്ടക്കര പേജ് 140, വില: 120 രൂപ ആത്മ ബുക്സ്, കോഴിക്കോട്. ഫോൺ: 9746077500, 9746440800. അനുദിന ജീവിതത്തെ നേരിടാൻ സഹായിക്കുന്ന ലേഖനങ്ങൾ. കുട്ടികളുടെയും കൗമാരക്കാരുടെയും | |
| വിജയത്തിലേക്കുള്ള പടവുകൾ | വി.പി. അബൂബക്കർ പേജ് 48, വില: 50 രൂപ യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ ഫോൺ: 9142577778, 9142088887. വിദ്യാർഥികൾക്കും യുവാക്കൾക്കും വിജയത്തിലേക്കു കുതിക്കാൻ സഹായിക്കുന്ന പ്രചോദനാത്മക | |
| മൂന്നു കാലങ്ങൾ | നീണ്ടൂർ വിജയൻ പേജ് 80, വില: 80 രൂപ യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ ഫോൺ: 9142577778, 9142088887. 42 ചെറു കവിതകളുടെ സമാഹാരം. വ്യക്തിയും സമൂഹവും പ്രകൃതിയുമൊക്കെ പ്രമേയങ്ങളാകുന്നു. ലാ | |
| ആഴക്കടൽ ചുവന്നപ്പോൾ | പേജ് 144, വില: 150 രൂപ യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ ഫോൺ: 9142577778, 9142088887. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ വരച്ചുകാട്ടുന്ന നോവൽ. കടലിന്റെ മക്കളുടെ കഥ മനുഷ്യന്റെ വേദനയുടെയും | |
| നിറങ്ങൾ വേണ്ടെന്നു പറഞ്ഞവർ | പി. രാമൻ പേജ് 63, വില: 70 രൂപ യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ ഫോൺ: 9142577778, 9142088887. സ്വന്തം ജീവിതം മറ്റുള്ളവർക്കു സമർപ്പിച്ച 10 പേരുടെ ജീവിതവും പ്രവൃത്തികളുമാണ് ഈ ലേഖനങ്ങള | |
| WORDS ON FIRE | Rev. Dr. George Madathiparampil പേജ് 256, വില: 300 Catholic New Media Network, Italy. Mount St, Thomas Kakkanadu, Kochi. ബൈബിൾ വിചിന്തനങ്ങളുടെ 54 ലേഖനങ്ങൾ. ബൈബിളിലൂടെയുള്ള ഒരു ത | |
|
|
|
|
|
|
|
|
|
|
|
Rashtra Deepika LTD |
|
|
Copyright @ 2021 , Rashtra Deepika Ltd. |
|
|