ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ "ഓണം പൊന്നോണം’ അരങ്ങേറി
പി.എൻ. ഷാജി
Thursday, September 25, 2025 6:50 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ "ഓണം പൊന്നോണം' മയൂർ വിഹാർ ഫേസ് 2ലെ സാമുദായിക ഭവനിൽ അരങ്ങേറി. ഏരിയ ചെയർമാൻ എം.എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സ്ഥലം എംഎൽഎ രവീന്ദർ സിംഗ് നേഗി മുഖ്യാതിഥിയായിരുന്നു.
ഡിഎംഎ ഏരിയ സെക്രട്ടറി പ്രസാദ് കെ. നായർ, മുൻ എംഎൽഎ ചൗധരി അനിൽ കുമാർ, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഏരിയ ട്രെഷറർ സി.പി. മോഹനൻ, ഏരിയ വൈസ് ചെയർമാൻ വി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർമാരായ ഡോളി ആന്റണി, ബീനാ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ 2024-25 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. ഏരിയ നടത്തിയ വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികളെയും, ഓണാഘോഷത്തിന്റെ ഭാഗമായി കേന്ദ്രക്കമ്മിറ്റി നടത്തിയ തിരുവാതിരകളി മത്സരത്തിലും പൂക്കള മത്സരത്തിലും പങ്കെടുത്ത ഏരിയ അംഗങ്ങളെയും ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. സി .പി. സനിൽ കണ്ണൂർ രചനയും സംവിധാനവും നിർവഹിച്ച തുള്ളൽപ്പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിച്ച സ്കിറ്റ് ഹൃദ്യമായി.
ചടങ്ങിൽ മുൻ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളായ സി.എ. നായർ, സി. കേശവൻകുട്ടി, എ. മുരളീധരൻ, ഹരിദാസൻ നായർ, കെ.ജി. കുട്ടി, വസുന്ധര എൻക്ലേവ് ഏരിയ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ, മയൂർ വിഹാർ ഫേസ്1 ഏരിയ ട്രഷറർ വി. രഘുനാഥൻ, മുൻ ഏരിയ ചെയർമാൻ കെ. വി. മുരളീധരൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.