ന്യൂ​ഡ​ൽ​ഹി: ദീ​പാ​ല​യ മു​ൻ സി​ഇ​ഒ​യും ത​റ​യി​ലേ​ത്ത് കോ​ശി - സാ​റാ​മ്മ ട്ര​സ്റ്റ് മു​ൻ ചെ​യ​ർ​മാ​നു​മാ​യ ടി.​കെ.​മാ​ത്യു അ​നു​സ്മ​ര​ണം ചൊ​വ്വാ​ഴ്ച.

കേ​ര​ള ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി വൈ​എം​സി​എ ടൂ​റി​സ്റ്റ് ഹോ​ട്ട​ലി​ന്‍റെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചൊ​വ്വാ​ഴ്ച 5.30 ന് ​ന‌​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

കേ​ര​ള ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍ മു​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു ടി.​കെ.​മാ​ത്യു. വെ​ണ്‍​മ​ണി​യി​ലെ അ​മി​തം കീ​രി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​യ ടി.​കെ. മാ​ത്യു ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​ണ്.