മലയാളം അക്കാദമി: എംഎ ഭാരവാഹികൾ മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ചു
പി.എൻ. ഷാജി
Saturday, August 9, 2025 7:58 AM IST
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി ആരംഭിക്കണമെന്ന ആവശ്യവുമായി ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
ഡൽഹി വിധാൻ സഭയിലെ മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 6 ശനിയാഴ്ച നടക്കുന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ രേഖാ ഗുപ്തയെ ഡിഎംഎ സംഘം ക്ഷണിക്കുകയും ചെയ്തു.