ADVERTISEMENT
ADVERTISEMENT
കു​റ്റി​ക്കു​രു​മു​ള​ക് എ​ന്നു കേ​ട്ടാ​ൽ ചെ​ടി​ച്ച​ട്ടി​യി​ലോ ഡ്ര​മ്മി​ലോ ന​ട്ടു പി​ടി​പ്പി​ച്ച് ടെ​റ​സി​ലോ മു​റ്റ​ത്തോ അ​ല്ലെ​ങ്കി​ൽ പൂ​ന്തോ​ട്ട​ത്തി​ലോ വ​ള​ർ​ത്തു​ന്ന കു​രു​മു​ള​ക് ചെ​ടി എ​ന്നാ​ണു പൊ​തു​വേ​യു​ള്ള ധാ​ര​ണ. അ​ത്ത​ര​ത്തി​ൽ ഒ​ന്നോ ര​ണ്ടോ വ​ള​ർ​ത്തി​യാ​ൽ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള കു​രു​മു​ള​ക് കി​ട്ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ, കൊ​ളു​ബ്രി​നം എ​ന്ന ബ്ര​സീ​ലി​യി​ൻ കു​റ്റി​ച്ചെ​ടി​യി​ൽ വ്യ​ത്യ​സ്ഥ ഇ​നം കു​രു​മു​ള​ക് വ​ള്ളി​ക​ൾ ഗ്രാ​ഫ്റ്റ് ചെ​യ്തെ​ടു​ത്തു തോ​ട്ട​മാ​യി കൃ​ഷി ചെ​യ്ത് ആ​ദാ​യ​മു​ണ്ടാ​ക്കാം. കൊ​ളു​ബ്രി​ന​ത്തി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്യു​ന്ന കു​രു​മു​ള​ക് ചെ​ടി​ക​ൾ വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട്ടു വ​ള​ർ​ത്താം. മാ​തൃ​ചെ​ടി​യി​ലെ കാ​യ്ക്കു​ന്ന ശാ​ഖ​ക​ൾ മു​റി​ച്ചെ​ടു​ത്താ​ണ് കു​റ്റി​ക്കു​രു​മു​ള​ക് ഗ്രാ​ഫ്റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. കൊ​ളു​ബ്രി​ന​ത്തി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്തെ​ടു​ക്കു​ന്ന ചെ​ടി​ക​ളെ വാ​ട്ട​രോ​ഗ​ങ്ങ​ൾ കാ​ര്യ​മാ​യി ബാ​ധി​ക്കാ​റു​മി​ല്ല. ഗ്രാ​ഫ്റ്റ് ചെ​യ്തെ​ടു​ക്കു​ന്ന തൈ​ക​ൾ ര​ണ്ടാം മാ​സം കാ​യ്ക്കു​മെ​ങ്കി​ലും ആ​റാം മാ​സം വ​രെ തി​രി​ക​ൾ നു​ള്ളി​ക്ക​ള​യ​ണം. ന​ല്ല കാ​യ്ഫ​ലം കി​ട്ടാ​ൻ അ​ത് അ​നി​വാ​ര്യ​മാ​ണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT