ദോ​ഹ: റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹ​സൈ​ന് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്ര​ന്ഥ​കാ​ര​ന്‍ നേ​രി​ട്ടെ​ത്തി​യാ​ണ് പു​സ്ത​കം സ​മ്മാ​നി​ച്ച​ത്.

ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ജെ​ബി കെ ​ജോ​ണ്‍, വി​ജ​യ​മ​ന്ത്ര​ത്തി​ന് ശ​ബ്ദം ന​ല്‍​കു​ന്ന റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, മാ​പ്പി​ള ക​ല അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ മു​ഹ്സി​ന്‍ ത​ളി​ക്കു​ളം, ആ​ര്‍.​ജെ. ജി​ബി​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.


വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ യാ​ത്ര​യി​ല്‍ റേ​ഡി​യോ മ​ല​യാ​ള​ത്തി​ന്‍റെ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും ന​ന്ദി​യോ​ടെ മാ​ത്ര​മേ ഓ​ര്‍​ക്കാ​നാ​വു​ക​യു​ള്ളൂ​വെ​ന്ന് ഗ്ര​ന്ഥ​കാ​ര​ന്‍ പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​മാ​ളു​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ശാ​ക്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു.