ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ഘോ​ഷ​രാ​വാ​യി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ​ ​‌"പൂ​വി​ളി 2025​'​ ദ​മ്മാ​മി​ൽ അ​ര​ങ്ങേ​റി.

ദ​മ്മാം സി​ഹാ​ത്ത് അ​ൽ ഹു​റൈ​ദ ഫാ​മി​ൽ ന​ട​ന്ന പൂ​വി​ളി2025, പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും വൈ​വി​ധ്യ​പൂ​ർ​ണ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ലും, മി​ക​ച്ച സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യയെ തു​ട​ർ​ന്ന് വി​വി​ധ വി​നോ​ദ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

കേ​ര​ള​ത്തി​ൽ നി​ന്നും സൗ​ദി കാ​ണാ​നെ​ത്തി​യ മാ​വേ​ലി​യു​ടെ വ​ര​വോ​ടെ​യാ​ണ് ക​ലാ​സ​ന്ധ്യ ആ​രം​ഭി​ച്ച​ത്. പു​ലി​ക​ളി​യും, നൃ​ത്ത​വു​മാ​യി ആ​ർ​പ്പു വി​ളി​ക​ളോ​ടെ മാ​വേ​ലി​യെ എ​തി​രേ​റ്റ നി​റ​ഞ്ഞ സ​ദ​സ്‌​സി​ന് മു​ൻ​പി​ൽ, തു​ട​ർ​ന്ന് നി​ര​വ​ധി പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ മ​നോ​ഹ​ര​മാ​യ സം​ഗീ​ത, നൃ​ത്ത, വാ​ദ്യ​പ്ര​ക​ട​ന, അ​ഭി​ന​യ, ഹാ​സ്യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ക​ലാ​സ​ന്ധ്യ​യി​ൽ മീ​നു അ​രു​ൺ അ​വ​താ​ര​ക​യാ​യി.


മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കും, പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​കാ​ര​ന്മാ​ർ​ക്കും പ​രി​പാ​ടി​യു​ടെ അ​വ​സാ​നം ന​വ​യു​ഗം നേ​താ​ക്ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

പൂ​വി​ളി2025 പ​രി​പാ​ടി​യ്ക്ക് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ, ര​ഞ്ജി​ത പ്ര​വീ​ൺ, സാ​ജ​ൻ ക​ണി​യാ​പു​രം, ബി​ജു വ​ർ​ക്കി, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, നി​സ്‌​സാം കൊ​ല്ലം, ശ​ര​ണ്യ ഷി​ബു, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സ​ഹീ​ർ​ഷ, സം​ഗീ​ത ടീ​ച്ച​ർ, ഷാ​ജി മ​തി​ല​കം, റി​യാ​സ്, വി​നീ​ഷ് അ​മ്പ​ല​പു​ഴ, മ​ണി​ക്കു​ട്ട​ൻ, ഷി​ബു​കു​മാ​ർ, ജാ​ബി​ർ, മ​ഞ്ജു അ​ശോ​ക്, വി​നോ​ദ് കു​ഞ്ഞ്, സി​യാ​ദ് കൊ​ല്ലം, കെ.​കെ രാ​ജ​ൻ, ന​ന്ദ​കു​മാ​ർ, ഷീ​ബ സാ​ജ​ൻ, മു​ഹ​മ്മ​ദ് ഷി​ബു, റ​ഷീ​ദ്, ജോ​സ് ക​ട​മ്പ​നാ​ട്, സാ​ബു വ​ർ​ക്ക​ല, സു​നി​ൽ, സു​ധീ​ഷ്, വ​ർ​ഗീ​സ്, വി​നീ​ഷ് ന​ട​കു​മാ​ർ, അ​മീ​ന റി​യാ​സ്, ദീ​പ സു​ധീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.