കു​വൈ​റ്റ് സി​റ്റി: സം​സ്ഥാ​ന മു​സ്‌​ലിം ലീ​ഗ് അ​ധ്യ​ക്ഷ​നാ​യ ശേ​ഷം ആ​ദ്യ​മാ​യി കു​വൈ​റ്റി​ലെ​ത്തി​യ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്‌ദു​ൽ മു​ത്ത​ലി​ബ്, ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​രി​യ ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​രും കു​വൈറ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മ​ത രാ​ഷ്ട്രീ​യ വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഹ​രി​താ​ര​വം തീ​ർ​ത്തു.




ദ​ഫ് മു​ട്ടും മു​ദ്രാ​വാ​ക്യ​വി​ളി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. വൈ​റ്റ് ഗാ​ർ​ഡ് ത​ങ്ങ​ൾ​ക്ക് ഗാ​ർ​ഡ് ഓ​ഫ് ഹോ​ണ​ർ ന​ൽ​കി. സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ വേ​ദി​യി​ൽ വച്ച് ഷാ​ൾ അ​ണി​യി​ച്ചു.

കു​വൈ​റ്റ് കെ​എം​സി​സി മൊ​ബൈ​ൽ ആ​പ്പ് ലോ​ഞ്ചിംഗും കു​വൈറ്റ് കെ​എം​സി​സി മു​ഖ​പ​ത്രം ദ​ർ​ശ​നം വാ​ർ​ഷി​ക​പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.