ക്യുകെഐസി കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു
Tuesday, August 19, 2025 5:42 PM IST
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തർ കേരള ഇസ്ലാഹി സെന്റർ സ്റ്റുഡന്റ്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ കൗതുകം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിൽ സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.
നമ്മുടെ പൂർവികർ ത്യാഗപൂർണമായ പോരാട്ടത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യത്തെ അതിന്റെ അർഥസമ്പൂർണതയോടെ നിലനിർത്താൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്നു അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടന്ന ക്വിസ് മത്സരത്തിൽ കാറ്റഗറി ഒന്നിൽ ലിബ മുഹമ്മദ് മറിയം അഹ്മദ്, ഫാത്തിമ അബ്ദുൽ ഗഫൂർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി.
കാറ്റഗറി രണ്ടിൽ ഹിന ആഷിഫ്, മുഹമ്മദ് ഇഹാൻ, ആയിഷ ആലിയ എന്നിവരും കാറ്റഗറി മൂന്നിൽ ഖാലിദ് കട്ടുപ്പാറ, മുഹമ്മദ് എൻ.ടി. ആഷിഫ് ഹമീദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.
അൽമനാർ മദ്റസ വിദ്യാർഥികൾ ഇന്ത്യൻ സ്വാതത്ര്യ സമരത്തിന്റെ ചരിത്രം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ക്യുകെഐസി ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, വൈ. പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, സെലു അബൂബക്കർ, എ.കെ. ജൈസൽ എന്നിവർ സംസാരിച്ചു.