മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു
Monday, August 11, 2025 11:37 AM IST
ഷാര്‍ജ: മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ മാളൂട്ട് കണ്ണാടിപറമ്പ് സ്വദേശി അജ്സല്‍(28) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് ഇദ്ദേഹം വിസിറ്റിംഗ് വീസയില്‍ ഷാര്‍ജയിലെത്തിയത്.
രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനെ ഉടന്‍തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി.
ദുബായി എംബാമിംഗ് സെന്ററില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
ഇന്ന് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് കബറടക്കം നടത്തുമെന്ന് സഹോദരന് അജ്മലും ബന്ധുക്കളും അറിയിച്ചു.