റി​യാ​ദ് : കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ളി കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​സീം ഏ​രി​യ ഏ​ഴാ​മ​ത് ഏ​രി​യ സ​മ്മേ​ള​നം സെ​പ്തം​ബ​ർ 12 വെ​ള്ളി​യാ​ഴ്ച സ​ഖാ​വ് സീ​ത​റാം യെ​ച്ചൂ​രി ന​ഗ​റി​ൽ വ​ച്ച് നടത്തപ്പെടുന്നു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ഖാ​വ് ഹാ​രി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ് കേ​ളി പ്ര​സി​ഡ​ന്‍റും ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യം​ഗ​വു​മാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘ​ട​ക സ​മി​തി ക​ൺ​വീ​ന​ർ നൗ​ഫ​ൽ മു​തി​ര​മ​ണ്ണ ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വു​മാ​യ സ​ജീ​വ​ന് കൈ​മാ​റി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.


ന​സീം ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ജോ​ഷി പെ​രി​ഞ്ഞ​നം, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ്, സ​ജീ​വ് ഏ​രി​യ ക​മ്മ​റ്റി അം​ഗം സ​ഫ​റു​ദീ​ൻ, ഉ​ല്ലാ​സ​ൻ, വി​നോ​ദ്കു​മാ​ർ, ഗി​രീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു. സം​ഘ​ട​ക സ​മി​തി ക​ൺ​വീ​ന​ർ നൗ​ഫ​ൽ മു​തി​ര​മ​ണ്ണ സ്വാ​ഗ​ത​വും ഏ​രി​യ ക​മ്മ​റ്റി അം​ഗം സി​ദ്ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.