സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 300 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് റാക്ക്
Saturday, August 9, 2025 4:47 AM IST
കൊല്ലം: ദക്ഷിണേന്ത്യയിലെ പത്തിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റാക്ക് , ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പുകളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടന്ന അലൂവിയ റോയല്‍ കണക്ട് പരിപാടിയില്‍ പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ട സംരംഭകരുടെ വിവരങ്ങളും പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും പത്തുവര്‍ഷ പദ്ധതിയും റാക്ക് ഗ്രൂപ്പ് സിഇഒയും ചെയര്‍മാനുമായ ഷിബിലി റഹ്മാന് പ്രഖ്യാപിച്ചു.
ഏര്‍ണിക്കോ മലയാളത്തിന്റെ ഫൗണ്ടര്‍ ഫഹീം ഷാഹിദ്, യുവസംരംഭക അവാര്‍ഡിന് അര്‍ഹനായ മുഹമ്മദ് സിനാന് എന്നിവര്‍ക്കാണ് ആദ്യഘട്ട സീഡ് ഫണ്ടിംഗ് പിന്തുണ ലഭിച്ചത്.
മാലിന്യ സംസ്കരണത്തിന് ഗെയിം സ്വഭാവം കൊണ്ടുവരുന്ന പദ്ധതിക്കാണ് സിനാന് വിജയിയായത്.യുവസംരംഭകര്ക്ക് www.racpartners.in എന്ന വെബ് വിലാസത്തില്‍ ബന്ധപ്പെടാം.