ആർബിഐ നടപടികൾ ശരിയായ ദിശയിൽ: ഡോ. കെ. പോൾ തോമസ്
Thursday, August 7, 2025 11:55 PM IST
തൃശൂർ: സാന്പത്തികവളർച്ച പ്രോത്സാഹിപ്പിക്കുന്പോഴും വിലസ്ഥിരത ഉറപ്പാക്കാനുള്ള നടപടികളാണ് ആർബിഐ സ്വീകരിച്ചതെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സിഇഒയും എംഡിയുമായ ഡോ. കെ. പോൾ തോമസ്.
പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും ആഭ്യന്തരവളർച്ച വർധിച്ചതും ആർബിഐ ഈ വർഷം കുറച്ച റിപ്പോ നിരക്കിന്റെ ഗുണഫലം ജനങ്ങൾക്കു ലഭിക്കാൻ സഹായിക്കും.
മികച്ച മണ്‍സൂണ്‍ ലഭിച്ചതും നെല്ല് ഉൾപ്പെടെ വിളകളുടെ ഉത്പാദനം വർധിക്കുന്നതും സന്പദ്വ്യവസ്ഥയ്ക്കു ഗുണകരമാണ്. ആർബിഐ സ്വീകരിച്ച നിയന്ത്രണനടപടികൾ ശരിയായ ദിശയിലാണെന്നും ഡോ. കെ. പോൾ തോമസ് പറഞ്ഞു.