ബിഎസ്എൻഎല്ലും നുമലിഗഡും കരാറിൽ ഒപ്പുവച്ചു
Monday, August 4, 2025 1:26 AM IST
ഗുവാഹത്തി: റിഫൈനറി മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ 5ജി സ്വകാര്യ നെറ്റ്വർക്ക് വിന്യസിക്കുന്നതിനായി ബിഎസ്എൻഎൽ പൊതുമേഖലാ സ്ഥാപനമായ നുമലിഗഡ് റിഫൈനറി ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഇന്നലെ ഒപ്പിട്ടു. ധനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ നടന്ന ‘സിപിഎസ്ഇ (സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ്)കൾക്കായുള്ള ഇൻഡസ്ട്രി 4.0 വർക്ക്ഷോപ്പി’ലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഈ ധാരണാപത്രം പ്രകാരം, റിഫൈനറി മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ കാപ്റ്റീവ് നോണ്‍ പബ്ലിക് നെറ്റ്വർക്ക് (സിഎൻപിഎൻ) സ്ഥാപിക്കുന്നതിനായി ബിഎസ്എൻഎല്ലും എൻആർഎല്ലും സഹകരിക്കും. ഇത് സുരക്ഷിതവും വിശ്വസനീയവുമായ തത്സമയ വ്യാവസായിക കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടും. തദ്ദേശീയ 5ജി അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു മുൻനിര ചുവടുവയ്പ്പാണ് ഈ സംരംഭം.
ബിഎസ്എൻഎൽ 4 ജി സേവനം വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടേയുള്ളൂ, പക്ഷേ 5 ജി സേവനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്പെക്ട്രം അവരുടെ കൈവശമുണ്ട്.