മെട്രോയ്ക്ക് എആര്‍ അധിഷ്ഠിത ഭാഗ്യചിഹ്നങ്ങളുമായി ജെയിൻ വിദ്യാർഥികൾ
Friday, August 1, 2025 11:19 PM IST
കൊച്ചി: ദീക്ഷാരംഭ് 2025 ഭാഗമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ കൊച്ചി മെട്രോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എആര്‍ അധിഷ്ഠിത ഭാഗ്യചിഹ്നങ്ങള്‍ ശ്രദ്ധേയമായി. കാന്പസിൽ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയ്ക്കു ചിഹ്നങ്ങള്‍ കൈമാറി.
കൊച്ചി മെട്രോയുടെയും കൊച്ചി വാട്ടര്‍ മെട്രോയുടെയും തനിമയും നഗരത്തിന്റെ സാംസ്കാരിക പൈതൃകവും പ്രതിഫലിക്കുന്ന ഭാഗ്യചിഹ്നങ്ങളാണ് വിദ്യാർഥികള്‍ വികസിപ്പിച്ചത്. ഇതിനായി ജനറേറ്റീവ് എഐ ടൂളുകളില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.
ബിഎ ഇന്ററാക്ടീവ് ഗെയിം ആര്‍ട്ട്, ഡിസൈന്‍ ആൻഡ് ഡെവലപ്മെന്റ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണു ഭാഗ്യചിഹ്നങ്ങള്ക്കു ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഡിജിറ്റല്‍ രൂപം നല്‍കിയത്.
ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ- വൈസ് ചാന്‍സലര്‍ ഡോ.ലത, നെതര്‍ലന്‍ഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ഫ്യൂച്ചര്‍ കേരള മിഷന് ചെയര്‍മാനുമായ പ്രഫ. വേണു രാജാമണി എന്നിവരും ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനത്തിൽ പങ്കെടുത്തു.