വണ്ടര്‍ലയില്‍ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷം
Monday, July 28, 2025 1:23 AM IST
കൊച്ചി: ഫ്രണ്ട്ഷിപ്പ് ദിനാഘോഷങ്ങളുടെ ഭാഗമായി വണ്ടര്‍ല പാര്‍ക്കുകളില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ വിനോദ പരിപാടികള്‍ അടങ്ങുന്ന ആഘോഷങ്ങൾ ഒരുക്കുന്നു. കൊച്ചിക്കു പുറമേ ബംഗളൂരു, ഹൈദരാബാദ്. ഭുവനേശ്വര്‍ പാര്‍ക്കുകളിലും ആഘോഷ പരിപാടികള്‍ നടക്കും.
കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകള്‍ ഈ രണ്ടു ദിവസങ്ങളിലും 11 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ധീരന് ചൗധരി പറഞ്ഞു.
ഈ ദിവസങ്ങളില്‍ ഒരു ടിക്കറ്റെടുത്താല്‍ മറ്റൊന്ന് സൗജന്യമാണ്. പ്രവേശന ടിക്കറ്റും ഭക്ഷണവും ചേര്ന്നുള്ളതിനും ഇത് ബാധകമാണ്. ഓണ്‍ലൈന്‍ ബുക്കിംഗിന് മാത്രമായുള്ള ഈ ഓഫര്‍ പരിമിത ദിവസത്തേക്ക് മാത്രമാണ്. ഓഗസ്റ്റ് മൂന്നിന് രാവിലെ എട്ട് വരെ ഓൺലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ടാകും. കൊച്ചിയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടല്‍: https://bookings.wonderla.com, ഫോണ്‍ 0484 3514001, 7593853107.