നിസാൻ മാഗ്നൈറ്റിന് ഗ്ലോബൽ എൻസിഎപി ഫൈവ് സ്റ്റാർ റേറ്റിംഗ്
Friday, July 25, 2025 11:36 PM IST
കൊച്ചി: ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ നിസാൻ മാഗ്നൈറ്റിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ്. മുതിർന്നവരുടെ സുരക്ഷയിലാണ് ഫൈവ് സ്റ്റാർ ലഭിച്ചത്. കുട്ടികളുടെ സുരക്ഷയിൽ ത്രീ സ്റ്റാർ റേറ്റിംഗും മാഗ്നൈറ്റ് സ്വന്തമാക്കി.
ഇന്ത്യയിൽ നിർമിക്കുന്ന നിസാൻ മാഗ്നൈറ്റ് 65ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. മുതിർന്നവരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ, സുരക്ഷാസഹായ സവിശേഷതകൾ എന്നിവയുടെ വിലയിരുത്തലുകൾ ഉൾപ്പെടെ കർശനമായ പരിശോധനയിൽ പുതിയ നിസാൻ മാഗ്നൈറ്റ് എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.