ഗീത ഗോപിനാഥ് ഐഎംഎഫിൽനിന്നു രാജിവച്ചു; ഹാര്‍വഡിൽ പ്രഫസറായി ചേരും
Wednesday, July 23, 2025 1:14 AM IST
ന്യൂയോർക്ക്: മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീത ഗോപിനാഥ് രാജിവച്ചു.
ഹാര്‍വഡ് യൂണിവേഴ്സിറ്റിയില്‍ ഇക്കണോമിക്സ് പ്രഫസറായി ചേരുന്നതിനായിട്ടാണ് രാജിവച്ചതെന്ന് ഗീത എക്സിലൂടെ അറിയിച്ചു.
“ഐഎംഎഫിലെ വിസ്മയകരമായ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ എന്റെ അക്കഡേമിക് ജീവിതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഞാന്‍ ഹാര്‍വഡില്‍ പ്രഫസര്‍ ഓഫ് ഇക്കണോമിക്സ് എന്ന പദവിയില്‍ വീണ്ടുമെത്തും’’- ഗീത ഗോപിനാഥ് എക്സിൽ കുറിച്ചു.
കണ്ണൂര്‍ സ്വദേശിനിയായ ഗീത ഒന്നാം പിണറായി സര്‍ക്കാരിന്റെ 2016-18 കാലഘട്ടത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനം ചെയ്തിരുന്നു.