കേരള ഇന്നൊവേഷന് ഫെസ്റ്റിവല്‍ 25നും 26നും
Wednesday, July 16, 2025 11:50 PM IST
കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന കേരള ഇന്നൊവേഷന് ഫെസ്റ്റിവല്‍ കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചി കാമ്പസില്‍ 25നും 26നും നടക്കും.
പത്തു വര്‍ഷത്തിനിടെ 6,500 ലധികം സ്റ്റാര്‍ട്ടപ്പുകളുമായി രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയായി കെഎസ്യുഎം മാറിയെന്ന് സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിൽനിന്നായി പതിനായിരത്തിലധികം പേര് പങ്കെടുക്കും. നൂറിലേറെ സ്റ്റാര്‍ട്ടപ്പ് ഉത്പന്ന പ്രദര്‍ശനങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രദര്‍ശനങ്ങള്‍, വിവിധ മേഖലകളില്‍നിന്നുള്ള ക്രിയാത്മക മാതൃകകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.
വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ‘ഷീ ലീഡ്സ് സമ്മിറ്റ്’, ആഗോള വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ‘എസ്ഡിജി ആന്‍ഡ് സസ്റ്റൈനബിലിറ്റി ട്രാക്കുകള്‍’, ഫൗണ്ടേഴ്സ് സമ്മിറ്റ്, ക്രിയേറ്റേഴ്സ് സമ്മിറ്റ് തുടങ്ങിയവ പ്രത്യേക വിഭാഗങ്ങളിലുള്പ്പെടുത്തിയിട്ടുണ്ട്.
കെഐഎഫില്‍ താഴെത്തട്ടിലുള്ള നൂതനത്വത്തെയും ഭാവി സാങ്കേതികവിദ്യകളെയും പ്രോത്സാഹിപ്പിക്കുന്ന ‘ഫാബ് എക്സ്പോ’, ‘മേക്കര്‍ ഫെസ്റ്റ്’ എന്നിവയും യുവജന ഇന്നൊവേഷന്, ഡിസൈന്‍ സ്പ്രിന്റുകള്‍, ആഗോള പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കായുള്ള പ്രത്യേക സോണുകളും ഒരുക്കും.