കൂടുതൽ ഓസ്ട്രേലിയൻ സർവീസുകളുമായി മലേഷ്യ എയർലൈൻസ്
Monday, July 14, 2025 11:36 PM IST
തിരുവനന്തപുരം: നവംബർ 29 മുതൽ ബ്രിസ്ബേനിലേക്ക് കൂടുതൽ സർവീസുകളുമായി മലേഷ്യ എയർലൈൻസ്. ഇതോടെ പ്രധാന ഇന്ത്യൻ നഗരങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ക്വാലാലംപൂർ വഴി ഓസ്ട്രേലിയയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.
പുതിയ സർവീസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി, മടക്ക ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളും ലഭ്യമാണ്. ജൂലൈ 31 നു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.
ക്വലാലംപൂർ വഴി യാത്ര ചെയ്യുന്ന രാജ്യാന്തര യാത്രികർക്ക് ബോണസ് സൈഡ് ട്രിപ് വഴി മലേഷ്യയെ കൂടുതൽ അടുത്തറിയാനുള്ള അവസരവും മലേഷ്യ എയർലൈൻസ് ഒരുക്കുന്നു. മലേഷ്യയിലെ പെനാങ്, ലങ്കാവി, കോട്ടബാരു എന്നിവയടക്കം ഏഴു സ്ഥലങ്ങളിൽ ഒന്നിലേക്ക് ക്വലാലംപൂരിൽനിന്നുള്ള യാത്രയ്ക്ക് സൗജന്യ റിട്ടേണ്‍ ഫ്ളൈറ്റും ലഭ്യമായിരിക്കും.