വെങ്കട്ടരാമന് വെങ്കടേശ്വരന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍
Friday, July 11, 2025 1:07 AM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വെങ്കട്ടരാമന് വെങ്കടേശ്വരനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. നിലവില്‍ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷല്‍ ഓഫീസറുമാണ്.
ഫിനാന്‍ഷല്‍ റിപ്പോര്‍ട്ടിംഗ്, ടാക്സേഷന്‍, ഓപ്പറേഷന്‍സ്, ലോണ്‍ കളക്ഷന്‍, റിക്കവറി, ക്രെഡിറ്റ് മോണിറ്ററിംഗ്, സിഎസ്ആര്‍, ഇന്‍വസ്റ്റര്‍ റിലേഷന്‍സ്, കോര്‍പറേറ്റ് പ്ലാനിംഗ്, ഐടി തുടങ്ങി പ്രധാന വകുപ്പുകളുടെ മേല്‍നോട്ടം വഹിക്കുകയായിരുന്നു.
ഫെഡറല്‍ ബാങ്കിനു പുറമെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, എച്ച്എസ്ബിസി എന്നിവിടങ്ങളിലായി 33 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഇദ്ദേഹം അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്.