കൊച്ചി ലുലു മാളില്‍ 42 മണിക്കൂര്‍ ഇടവേളയില്ലാ ഷോപ്പിംഗ് ഇന്നു മുതല്‍
Friday, July 4, 2025 10:41 PM IST
കൊച്ചി: ലുലു മാളില്‍ 42 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിംഗ് ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ഭാഗമായാണ് 42 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗ് നടത്തുന്നത്.
രാവിലെ എട്ടിന് തുറക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകള്‍ ഏഴിന് പുലര്‍ച്ചെ രണ്ടുവരെ തുറന്നു പ്രവര്‍ത്തിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി ഉത്പന്നങ്ങള്‍ എന്നിവ ആകര്‍ഷകമായ വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കും.
ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, ടെലിവിഷന്‍ തുടങ്ങിയവയ്ക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്. Lulu Online India Shopping APP വഴിയും www. luluhy permarket.in എന്ന വെബ്സൈറ്റിലൂടെയും ഉത്പന്നങ്ങൾ വിലക്കുറവില്‍ വാങ്ങാം.