സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
Wednesday, July 2, 2025 1:53 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ സോഫ്റ്റ്വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വൻകിട ബിസിനസുകൾക്കുസോഫ്റ്റ്വെയർ സേവനങ്ങൾ ലഭ്യമാക്കുന്ന സോഹോ കോർപറേഷൻ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന കമ്പനിയാണ്. തമിഴ്നാട്ടിലെ തെങ്കാശിക്കടുത്താണ് അവരുടെ വൈജ്ഞാനിക വിഭവശേഷിയുടെ ആസ്ഥാനം. അവർതന്നെ വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കോർപറേറ്റ് രീതിയാണ് സോഹോയുടേത്.
കേരളത്തിലെ വൻകിട നഗരങ്ങളെ പരിഗണിക്കാതെ കൊട്ടാരക്കരപോലെ ഇടത്തരം നഗരത്തിൽ അവർ കേന്ദ്രം തുറക്കാൻ തയ്യാറായതെന്ന് മന്ത്രി പറഞ്ഞു.