ടാറ്റാ പ്രീമിയം 9 സീറ്റര്‍ വിംഗര്‍ പ്ലസ് പുറത്തിറക്കി
Friday, August 29, 2025 11:24 PM IST
കൊച്ചി: ടാറ്റ മോട്ടോഴ്സ് പ്രീമിയം യാത്രാവാഹനമായ 9 സീറ്റര്‍ ടാറ്റ വിംഗര്‍ പ്ലസ് പുറത്തിറക്കി. ക്രമീകരിക്കാവുന്ന ആംറെസ്റ്റുകളുള്ള റിക്ലൈനിംഗ് ക്യാപ്റ്റന്‍ സീറ്റുകള്‍, പേഴ്സണല്‍ യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, വ്യക്തിഗത എസി വെന്റുകള്‍, വിശാലമായ ലെഗ് സ്പേസ് തുടങ്ങിയ സെഗ്മെന്റിലെ മുന്‍നിര സവിശേഷതകളോടെയാണു വിംഗര്‍ പ്ലസ് അവതരിപ്പിച്ചിട്ടുള്ളത്. വിശാലമായ കാബിനും വലിയ ലഗേജ് കംപാര്‍ട്ട്മെന്റും ദീര്‍ഘദൂര യാത്രകളില്‍ സഹായകമാണ്.
എക്സ് ഷോറൂം വില 20.60 ലക്ഷം രൂപ.