വണ്ടര്‍ലായില്‍ ഓണാഘോഷം
Tuesday, August 26, 2025 11:01 PM IST
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടര്‍ലായില്‍ നാളെമുതല്‍ സെപ്റ്റംബര്‍ ഏഴുവരെ പായസമേള, കലാപരിപാടികള്‍ എന്നിവയുണ്ടാകും. തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും.
അന്ന് ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുക. ഈ ദിവസങ്ങളില്‍ പ്രവേശനത്തിനായി, സെപ്റ്റംബര്‍ നാലിനകം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രവേശനവും ഭക്ഷണവും ചേര്‍ന്ന ടിക്കറ്റിന് 30 ശതമാനം വീതം നിരക്കില്‍ ഡിസ്കൗണ്ട് ലഭിക്കും.
https://bookings.wonder la.comല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പാര്‍ക്കിന്റെ കൗണ്ടറുകളില്‍നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം. 0484 3514001/7593853107.