ഐഎഎം വെബ്സൈറ്റ് അവതരിപ്പിച്ചു
Monday, August 25, 2025 11:17 PM IST
കൊച്ചി: ഇന്ത്യയിലെ പരസ്യചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷ (ഐഎഎം)ന്റെ വെബ്സൈറ്റ് www.iamtalentbank.com പ്രകാശനം ചെയ്തു.
വെബ്സൈറ്റിന്റെ ഉദ്ഘാടനം ഐഎഎം രക്ഷാധികാരി രാജീവ് മേനോനും കേരള അഡ്വർടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് രാജു മേനോനും ചേര്‍ന്ന് നിര്‍വഹിച്ചു.
ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവ് അംഗം സിജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.