കെഎല്‍എഫ് റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയില്‍
Friday, August 22, 2025 11:01 PM IST
കൊച്ചി: കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പൂര്‍ണമായും തേങ്ങാപ്പാലില്‍ തയാറാക്കിയ യഥാര്‍ഥ കേരള സ്റ്റൈല്‍ റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയില്‍ അവതരിപ്പിച്ചു.
എറണാകുളത്തെ പോത്തീസ് സൂപ്പര്‍ സ്റ്റോഴ്സില്‍ നടന്ന ചടങ്ങില്‍ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് കെ.വി. ഗില്‍ബര്‍ട്ട്, പോത്തീസ് സൂപ്പര്‍ സ്റ്റോഴ്സ് വൈസ് പ്രസിഡന്റ് സുധീര്‍ കാണക്കോട്, നടിയും ഇന്‍ഫ്ലുവന്‍സറുമായ ബ്ലെസി കുര്യന് എന്നിവര്‍ ചേര്‍ന്ന് ഉത്പന്നം അവതരിപ്പിച്ചു.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണഫലമായാണു പൂര്‍ണമായും തേങ്ങാപ്പാലില്‍ തയാറാക്കിയ റെഡി ടു ഡ്രിങ്ക് സേമിയ പായസം വിപണിയിലെത്തിക്കാന്‍ സാധിച്ചതെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍മാരായ സണ്ണി ഫ്രാന്‍സിസ്, പോള്‍ ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു.